സെലിബ്രിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് ഏപ്രിൽ 19 മുതൽ; ഗ്രാൻഡ് ലോഞ്ച് നാളെ

കൊച്ചി: സിനിമ, ടെലിവിഷൻ മേഖലയിൽ നിന്നുള്ളവരെ അടക്കം പങ്കെടുപ്പിച്ച് സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്) സംഘടിപ്പിക്കുന്ന പ്രഥമ സി.സി. എഫ് പ്രീമിയർ ലീഗ് ഏപ്രിൽ 19 മുതൽ 25 വരെ കളമശേരി സെന്റ്റ് പോൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.

സിനിമ, ടെലിവിഷൻ, മീഡിയ, പരസ്യ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളും കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും അടങ്ങുന്ന 12 ടീമുകൾ മത്സരത്തിൻ്റെ ഭാഗമാ കും. സൗത്താഫ്രിക്കൻ നാഷണൽ ടീം മുൻ ക്യാപ്റ്റൻ എബിഡി വില്ലേഴ്‌സ്‌ ബ്രാൻഡ് അംബാസിഡറായുള്ള ലോകത്തെ ഏറ്റവും വലിയ അമേച്വർ ക്രിക്കറ്റ് ലീഗ് ആയ ലാസ്‌റ്റ് മാൻ സ്റ്റാന്റ്സുമായി സഹകരിച്ച് നടത്തുന്ന കേരളത്തിലെ ഏക ക്രിക്കറ്റ് ടൂർണമെന്റാണിത്.

ടൂർണമെന്റിന് മുന്നോടിയായുള്ള ഗ്രാൻഡ് ലോഞ്ച് നാളെ വൈകുന്നേരം നാലിന് വൈറ്റില ചക്കരപ്പറമ്പിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. സി.സി.എഫ് പ്രസിഡൻ്റ് അനിൽ തോമസ്, സെക്രട്ടറി സ്ലീബ വർഗീസ്, ട്രഷറർ സുധീപ് കാരാട്ട്, ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ, സിജാ റോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സുരാജ് വെഞ്ഞാറമ്മൂട് സെലിബ്രിട്ടി ഉടമയായിട്ടുള്ള സീബ്ര സീലോട്ട്സ്, സീ ഹോഴ്സ‌് സെയ്‌ലേഴ്‌സ്‌ (ഉണ്ണി മുകുന്ദൻ), ടാർഗേറിയൻ ടെർൺസ് (വിജയ് യേശുദാസ്), റിനോ റേഞ്ചേഴ്സ് (ആന്റണി പെപ്പ്), ഫീനിക്‌സ് പാന്തേഴ്സ് (അഖിൽ മാരാർ), ലയൺ ലെജൻ്റ്സ് (സണ്ണി വെയ്ൻ), കംഗാരു നോക്കേഴ്സ് (ജോണി ആൻ്റണി), ഹിപ്പോ ഹിറ്റേഴ്‌സ്‌ (ലൂക്ക്‌മാൻ), ഗൊറില്ല ഗ്ലൈഡേഴ്‌സ് (സാജു നവോദയ), ഫോക്സ് ഫൈറ്റേഴ്‌സ് (നരേൻ), ഈഗിൾ എംപയേഴ്സ‌് (സിജു വിൽസൻ), ചേതക് ചെയ്സേഴ്‌സ് (വിഷ്‌ണു ഉണ്ണികൃഷ്ണ‌ൻ) എന്നിങ്ങനെയാണ് ടീമുകൾ.

താരങ്ങളായ അൻസിബ ഹസൻ, മാളവിക മേനോൻ, ആരാധ്യ അൻ, ആര്യ ബാബു, രജീഷ വിജയൻ, മേഘാ തോമസ്, ശ്രുതി ലക്ഷ്‌മി, സെറീന ആൻ ജോൺസൺ, നൂറിൻ ഷെരീഫ്, സിജ റോസ്, പ്രയാഗ മാർട്ടിൻ, റിതു മന്ത്ര എന്നിവരാണ് ടീ അംബാസിഡർമാർ.

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.

കളമശ്ശേരി പോളിടെക്ന‌ിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ് വേട്ടയുടെ ചുരുളഴിയുന്നു. പിടിക്കപ്പെട്ട 3 വിദ്യാർത്ഥികൾക്ക് വിവിധയിടങ്ങളിൽ നിന്നും മൊത്തമായും ചില്ലറയായും കഞ്ചാവും മറ്റു ലഹരി ഉത്പന്നങ്ങളും എത്തിച്ചു നൽകിയിരുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളും പോളിടെക്‌നിക്ക് കോളേജിലെ പൂർവ വിദ്യാർഥികളും, കൊച്ചിയിലെ കഞ്ചാവ് ഇടനിലക്കാരുമായ ആലുവ സ്വദേശി ആഷിഖ് (25), ശാലിക് കെ.എസ്, (21) എന്നയാളെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസ്, ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ തൃക്കാക്കര അസ്സിസ്റ്റന്റ് കമ്മീഷണർ പി.ബി ബേബി, കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ലത്തീഫ് എം ബി എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ സിംഗ്, എസ് ഐ സെബാസ്റ്റ്യൻ പി. ചാക്കോ, എസ് ഐ രഞ്ജിത്ത്, എഎസ് ഐ ബിനു, സി പി ഓമാരായ മാഹിൻ അബൂബക്കർ, ഷിബു, അരുൺ, ലിബിൻ കുമാർ എന്നിവരടങ്ങിയ പ്രത്യേക അന്യഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ലഹരി മരുന്നുമായി ബന്ധപ്പെട്ട ഇൻഫർമേഷനുകൾ 9995966666 നമ്പറിൽ Whatsapp മുഖാന്തരവും അറിയിക്കേണ്ടതാണ്. രഹസ്യമായിരിക്കും.

ഉൽസവത്തിനിടെ ആൾകൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും തെറിച്ച് വീണു, കൊയിലാണ്ടിയിൽ വെടിക്കെട്ട് നിർത്തിച്ചു

കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോല്‍സവത്തിനിടെ പൂത്തിരിയും പടക്കവസ്തുക്കളും ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചു വീണ്  രണ്ട് പേര്‍ക്ക് പരിക്ക്. ഇതിന് പിന്നാലെ നടക്കേണ്ടിയിരുന്ന വമ്പിച്ച വെടിക്കെട്ട് പൊലീസ് ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചു. മുച്ചുകുന്ന് കോട്ട കോവിലകം ക്ഷേത്രമഹോൽസവത്തിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 

വെടിക്കെട്ടിന് മുന്നോടിയായി പൂത്തിരി കത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉത്സവത്തിന്‍റെ അവസാന ദിവസമായിരുന്നു ഇന്നലെ. ഇന്ന് പുലർച്ചെ വലിയ വെടിക്കെട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പൂത്തിരി കത്തിതെറിച്ച് അപകടമുണ്ടായതോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് നിർത്തി വെക്കുകയായിരുന്നു.

പരിക്കേറ്റ രണ്ടുപേരുടേയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. നിസാര പരിക്കുകളാണ് സംഭവിച്ചതെനന്നും ഇതുവരെ ആരും പരാതിയുമായി സമീപിച്ചില്ലെന്നും, നിയമലംഘനം പ്രാഥമിക പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കൊയിലാണ്ടി പൊലീസ് അറിയിച്ചു.

പൊളിറ്റിക്കൽ ഫാദർ ലെസ്നെസ്സ്, കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം തള്ളി ജിസുധാകരൻ

ആലപ്പുഴ: കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം തള്ളി ജിസുധാകരൻ രംഗത്ത്.രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത്.അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിൽ.സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല.അത് മുഴുവൻ കള്ളപ്പേരാണ് .അവർ പാർട്ടി വിരുദ്ധരാണ്, അവന്‍റെയൊക്ക അമ്മായി അപ്പന്‍റേയും അപ്പുപ്പന്‍റേയും ഗ്രൂപ്പാണത്.പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം.കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല.അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്.പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചത്.മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അല്ലാതെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ പിണറായിക്ക് എതിരല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ട്.താൻ പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണ്.അങ്ങനെ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ.മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും.തന്‍റെയടുത്ത് പരീക്ഷണങ്ങൾ ഒന്നും ആവശ്യമില്ല.അതിന്‍റെ  കാലം കഴിഞ്ഞു.താൻ ഇനി മുഖ്യമന്ത്രി ആകാൻ ഇല്ല, മന്ത്രി ആകാൻ ഇല്ല ഒന്നിനും ഇല്ല.പാർട്ടി മെമ്പർ ആയി കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കും.അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റ് കാരന്‍റെ  ജീവശ്വാസം ആണെന്നും അദ്ദേഹം പറഞ്ഞു

7 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു, രഹസ്യ വിവരം കിട്ടി വനപാലകരെത്തി; ഇരുതലമൂരിയുമായി എയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിൽ

0

ആലപ്പുഴ: ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ്‌ പിടിയിലായത്‌. 

അഭിലാഷ് കുഷന്‌ വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ റാന്നി റെയ്‌ഞ്ച് ഫോറസ്‌റ്റ്‌ ഓഫീസർ ബി ആർ ജയൻ പറഞ്ഞു. ഹരികൃഷ്‌ണൻ ഇയാളുടെ സഹായിയാണ്‌. കോടതി ഇരുവരെയും റിമാൻഡ്‌ ചെയ്‌തു.  

കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ അറസ്റ്റിൽ; ലഹരി എത്തിച്ചത് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമെന്ന് മൊഴി

0

കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാമ്പസില്‍ ലഹരി എത്തിച്ചതെന്നാണ് ഇരുവരുടെയും മൊഴി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.  

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ വന്‍തോതില്‍ ലഹരി എത്തുമെന്ന സൂചനയുമായി പ്രിൻസിപ്പാൾ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയെതെന്ന വിവരവും ഇന്ന് പുറത്തു വന്നു. പ്രിൻസിപ്പാൾ പൊലീസിന് നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ഹോളി ആഘോഷത്തോട് അനുബന്ധിച്ച് മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും അനിയന്ത്രിതമായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് വിവരം ലഭിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യത്തിനായി പണപ്പിരിപ് നടത്തുന്നതായി ശ്രദ്ധയിപ്പെട്ടുവെന്നുമാണ് പ്രിൻസിപ്പാൾ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു.

ലൗ ജിഹാദ് പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസെടുക്കില്ല

കോട്ടയം: ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം.

പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. 

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. കഴിഞ്ഞദിവസമാണ് വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്.

മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന.

അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു. ലഹരി ഭീകരതയ്ക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവന.  

വാഹനാപകടത്തിൽ വ്ലോഗർ ജുനൈദ് മരിച്ച സംഭവം; അന്വേഷണം നടത്തും

മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം. മരണത്തിൽ ജുനൈദിന്റെ കുടുംബം പരാതി നൽകിയിട്ടില്ല. മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്നാണ് അന്വേഷണം നടത്തുക.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും.

ഇന്നലെ വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം.

മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനയാക്രമണം. ബൈക്ക് യാത്രികൻ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ബൈക്ക് കാട്ടാനകൂട്ടം തകർത്തു.

കൂട്ടത്തിലെ കുട്ടിയാന കിണറ്റിൽ വീണതിനെ തുടർന്ന് കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചു. കിണറ്റിൽ വീണ ആനയെ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കിണറിടിച്ച് പുറത്തുകടത്തി, കാട്ടിലേക്ക് തുരത്തി. വനംവകുപ്പിൻ്റെ വാഹനത്തിന് നേരെയും ആനക്കൂട്ടം പരാക്രമം കാട്ടി.

റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മേയ്ക്കാപ്പാല സ്വദേശി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടിയാന കിണറ്റിൽ വീണതിനെത്തുടർന്നാണ് കാട്ടാനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചത്.

കുട്ടിയാനയെ രക്ഷിക്കാനായി വലിയ ശ്രമങ്ങൾ വേണ്ടിവന്നു. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാനക്കൂട്ടം വനംവകുപ്പ് ജീവനക്കാർക്കുനേരെയും നാട്ടുകാർക്കുനേരെയും തിരിഞ്ഞു. വനംവകുപ്പിന്റെ വാഹനം മറിച്ചിടാനും ശ്രമിച്ചു.

41 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താൻ ട്രംപ്

വാഷിങ്ടണ്‍: 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനുള്ള നടപടികളുമായി യുഎസിലെ ട്രംപ് ഭരണകൂടം.

രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച്‌ അവിടുത്തെ പൗരന്മാർക്ക് വിസാ വിലക്കുള്‍പ്പെടെ ഏർപ്പെടുത്താനാണ് നീക്കം.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലെ പൗരന്മാർക്കടക്കം നിയന്ത്രണങ്ങള്‍ വരും.

പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ വിസ റദ്ദാവുന്ന രാജ്യങ്ങള്‍:

അങ്കോള, ആന്റിഗ്വ ആൻഡ് ബർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ, ബുർക്കിനാഫാസോ, കാബോ വെർഡെ, കംബോഡിയ, കാമറൂണ്‍, ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയല്‍ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിറ്റീനിയ, പാകിസ്താൻ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആൻഡ് പ്രിൻസിപ്പെ, സിയെറ ലിയോണ്‍, ഈസ്റ്റ് തിമോർ, തുർക്ക്മെനിസ്താൻ, വനുവാതു

വിസ പൂർണ്ണമായും റദ്ദാക്കുന്ന രാജ്യങ്ങള്‍:

അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, വടക്കൻ കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ

ഭാഗികമായി റദ്ദാക്കുന്ന രാജ്യങ്ങള്‍:

എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ

കരുവന്നൂർ കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറെ മാറ്റി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ മാറ്റി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.

കരുവന്നൂർ കേസ് അന്വേഷിക്കുന്ന യൂണിറ്റിന്റെ തലപ്പത്തേക്ക് മലയാളിയായ പുതിയ ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു.

നിലവിൽ തമിഴ്നാട്ടിൽ സേവനമനുഷ്ഠിക്കുന്ന രാജേഷ് നായരെയാണ് നിയോഗിച്ചത്. ഇഡി കൊച്ചി യൂണിറ്റിൻ്റെ പുതിയ അഡീഷണൽ ഡയറക്ടർ ആയി രാകേഷ് കുമാർ സുമൻ ഐഎഎസ് ഈ മാസം 20ന് ചുമതലയേൽക്കും.

പി രാധാകൃഷ്ണനെ അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്ക് ആണ് മാറ്റിയത്. കാരണം വ്യക്തമല്ല. സ്വർണക്കടത്ത് കേസിലെ അന്വേഷണ വിവരങ്ങൾ ചോർന്നതിൽ ആരോപണ വിധേയനാണ് പി രാധാകൃഷ്ണൻ.

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും സംഘവും; വൈറല്‍ ഹോളി ആഘോഷം

റായ്പുര്‍: ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ടീംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന്‍ ചായങ്ങള്‍ പൂശുന്ന വിഡിയോ ആരാധകരും ഏറ്റെടുത്തു.

ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവരെ മുറിയില്‍ അപ്രതിക്ഷിതമായി എത്തിയ സച്ചിന്‍ വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചായം കലര്‍ത്തിയ വെള്ളം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോളി ആഘോഷത്തിന്റെ വിഡിയോ സച്ചിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാന്‍, രാഹുല്‍ ശര്‍മ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളില്‍ കാണാം.

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് യുവരാജായിരുന്നു. ടീമിനു വിജയം സമ്മാനിച്ച യുവരാജ് ഉറക്കത്തിലാണെന്ന് വിശദീകരിച്ച ശേഷമാണ് സച്ചിന്‍ വാതിലില്‍ മുട്ടുന്നത്. പുറത്തിറങ്ങിയ യുവരാജിനെ ചായത്തില്‍ കുളിപ്പിച്ചാണ് സച്ചിന്‍ സംഘവും മടങ്ങുന്നത്. പിന്നീട് ടീമംഗമായ അമ്പാട്ടി റായുഡുവിന്റെ മുറിയില്‍ ചെന്നും സംഘം ആഘോഷം തുടര്‍ന്നു.