തിരുവനന്തപുരം: കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ കുടുക്കിയെന്ന എസ് എഫ് ഐ ആരോപണം തള്ളി പൊലീസ് രംഗത്ത്. അറസ്റ്റിലായവർ കേസിൽ പങ്കുള്ളവർ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും ആണ് തൃക്കാക്കര എസിപി ബേബി വിശദീകരിക്കുന്നത്.
അതേസമയം ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് റെയ്ഡ് നടത്തിയത് എന്നും ഹോസ്റ്റലിൽ മറ്റു കുട്ടികളും ഉണ്ടായിരുന്നു എന്നും എന്നാൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പിടിയിലായവർക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂർവ്വ വിദ്യാർത്ഥികൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്നും കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കളമശേരി ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പിടിയിലായവർക്ക് കേസുമായി കൃത്യമായ ബന്ധം, എസ് എഫ് ഐ ആരോപണം തള്ളി പൊലീസ്
KSU നടത്തിയ ഗൂഢാലോചന, കഞ്ചാവ് എത്തിച്ചത് KSU നേതാവ്, SFIക്ക് പങ്കില്ല: ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി SFI
കളമശേരി പോളി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി എസ്എഫ്ഐ. കേസിൽ എസ്എഫ്ഐക്ക് പങ്കില്ല. KSU നടത്തിയ ഗൂഢാലോചനയാണിത്. കഞ്ചാവ് എത്തിച്ചത് KSU നേതാവാണ്. KSU പ്രവർത്തകൻ ആദിൽ ഒളിവിലാണ്. റെയ്‌ഡിന് പിന്നാലെ KSU നേതാക്കൾ ഒളിവിൽ പോയെന്നും എസ്എഫ്ഐ ആരോപിച്ചു. അഭിരാജ് നിരപരാധിയാണ്.
അഭിരാജ് ഒരു ലഹരിയും ഉപയോഗിക്കില്ല. പൊലീസ് മുൻവിധിയോടെ സംസാരിച്ചു.വെന്നും എസ്എഫ്ഐ ആരോപിച്ചു. കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതെന്ന് അഭിരാജ് പറഞ്ഞു. റെയ്‌ഡ് നടക്കുമ്പോൾ കോളജിന് പുറത്തായിരുന്നു.
തന്റെ മുറിയിൽ പരിശോധന നടത്തിയത് അറിയില്ല. ഹോസ്റ്റലിലേക്ക് എത്തിയപ്പോൾ പൊലീസ് കഞ്ചാവുമായി നില്കുകയിരുന്നു. എന്നോട് പറഞ്ഞു നിന്റെ മുറിയിൽ നിന്നും കണ്ടെത്തി എന്നാണ്.ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുംമെന്നും അഭിരാജ് വ്യക്തമാക്കി.
കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 3 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു.
ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മറ്റൊരു വിദ്യാര്‍ത്ഥി ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവ് പിടികൂടി. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.
ഇന്നലെ രാത്രിയാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ 7 മണിക്കൂറോളം നീണ്ടു. റെയ്ഡിനായി ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം പ്രതികരിച്ചു. തൂക്കി വില്‍പ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തി.
‘എക്‌സൈസിന് മുന്നില്‍ പിടിച്ച കൊടിയോ സംഘടനയോ വിഷയമല്ല, ശക്തമായ നടപടിയുണ്ടാകും’ ; എം ബി രാജേഷ്
കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഏതെങ്കിലും സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഇതില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സര്‍ക്കാന്റെയും എക്‌സൈസിന്റെയും മുന്നില്‍ വിഷയമേയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘടനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് കേരളത്തിന് ലഹരിയെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കുന്നത്. അരാജക പ്രവണത ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരിലുമുണ്ടാകാം. ഏതെങ്കിലും സംഘടനയില്‍ ഉള്‍പ്പെട്ടവരുണ്ടോ, ഏതെങ്കിലും കൊടി പിടിച്ചവരുണ്ടോ എന്നതൊന്നും വിഷയമല്ല. ഒരു തരത്തിലുള്ള ഇളവും ഉണ്ടാവില്ല. ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ഇത്തരം ശക്തികളെ അമര്‍ച്ച ചെയ്യുക തന്നെ ചെയ്യും – അദ്ദേഹം വ്യക്തമാക്കി.
ലഹരി ഇടപാടുകള്‍ സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിരുന്നെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഐജു തോമസ് പറഞ്ഞു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കോളജിന് വീഴ്ച സംഭവിച്ചിട്ടില്ല. ആഘോഷങ്ങള്‍ മുന്‍പ് പൊലീസില്‍ കൃത്യമായി വിവരങ്ങള്‍ അറിയിക്കാറുണ്ട്. സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും – അദ്ദേഹം വ്യക്തമാക്കി.
ഏഴ് മണിക്കൂര്‍ നീണ്ട പൊലീസ് പരിശോധനയില്‍ രണ്ട് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. എസ്എഫ്‌ഐ പാനലില്‍ ജയിച്ച കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍, ആകാശ് എന്നീ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ അഭിരാജിനെയും ആദിത്യനേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ലഹരിമാഫിയയുമായി ബന്ധമില്ലെന്ന് അഭിരാജും ആദിത്യനും പ്രതികരിച്ചു.
ഹോളി ആഘോഷിക്കാന്‍ കഞ്ചാവിനായി ഹോസ്റ്റലില്‍ പണം പിരിച്ചെന്നാണ് വിവരം. കഞ്ചാവ് ആവശ്യമുള്ളവരില്‍ നിന്നാണ് പണം പിരിച്ചത്. ഈ പണം ഉപയോഗിച്ചാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്. ഹസ്യന്വേഷണ വിഭാഗത്തിന് പണ പിരിവിന്റെ വിരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് വില്‍പനയ്ക്ക് സൂക്ഷിച്ചിരുുന്നതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് അളക്കാനുള്ള ഇലക്ട്രിക് ത്രാസും കണ്ടെടുത്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്നും ഡെപ്യൂട്ടി കമ്മീഷണര്‍ എസ് മഹേഷ് പറഞ്ഞു.
സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോളജിലേക്ക് പ്രതിഷേധം നടത്തി. രാഷ്ട്രീയത്തിന് അതീതമായ നടപടി വേണമെന്ന് KSU ആവശ്യപ്പെട്ടു.
കളമശേരി ഗവ. പോളിടെക്‌നിക്കില്‍ വന്‍ കഞ്ചാവ് വേട്ട: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കൊച്ചി കളമശേരി ഗവ. പോളിടെക്‌നിക്കില്‍ വന്‍ കഞ്ചാവ് വേട്ട. കോളജ് ഹോസ്റ്റലില്‍ രാത്രിയാണ് റെയ്ഡ് നടന്നത്. രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വെയിറ്റിംഗ് മെഷീന്‍ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടെയായിരുന്നു പൊലീസ് പരിശോധന.
പൊലീസിന്റെയും ഡാന്‍സാഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേര്‍ കളമശേരി പൊലീസ് സ്റ്റേഷനിലാണ്. കൂടുതല്‍ പ്രതികള്‍ കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. ഇന്നലെ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്.
എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്.
വളരെ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നതെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന വിലയിരുത്തല്‍ ഇല്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ക്യാമ്പസുകളില്‍ ലഹരി തുടച്ചു മാറ്റേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ വലിയൊരു പോരാട്ടത്തിന് കെ എസ് യു തുടക്കം കുറിച്ചു കഴിഞ്ഞു. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ഞങ്ങളുടെ ക്യാമ്പസ് ജാഗരണ്‍ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള വിഷമകരമായ വാര്‍ത്ത ശ്രദ്ധയില്‍പെടുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ ഞങ്ങള്‍ എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുകയാണ് – അദ്ദേഹം വ്യക്തമാക്കി.
എങ്ങനെ കോപ്പി അടിക്കാം! പ്ലസ് ടു വിദ്യാർത്ഥിയുടെ യൂട്യൂബ് വീഡിയോയ്ക്ക് വിമർശനപെരുമഴ
മലപ്പുറം: പരീക്ഷയ്ക്ക് എങ്ങനെ കോപ്പി അടിക്കാം? യൂട്യൂബിലൂടെ എങ്ങനെ കോപ്പി അടിക്കാമെന്ന് പഠിപ്പിക്കുകയാണ് പ്ലസ് ടൂ വിദ്യാർത്ഥി.
പരീക്ഷയിൽ എങ്ങനെ കോപ്പി അടിക്കാം, എങ്ങനെ കോപ്പി തയ്യാറാക്കാം, ഇൻവിജിലേറ്ററെ എങ്ങനെ കബളിപ്പിക്കാം, കോപ്പി എവിടെ ഒളിപ്പിക്കാം തുടങ്ങിയ വിഷയങ്ങൾ വളരെ വിശദമായി കുട്ടി വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. സിദ്ദീഖുൽ അക്ബർ എന്ന വിദ്യാർത്ഥിയാണ് തൻ്റെ യൂട്യൂബ് ചാനൽവഴി വീഡിയോ പങ്കുവച്ചത്.
ഏഴ് ദിവസം മുൻപ് യൂട്യൂബിൽ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പം ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പി അടിച്ചെന്നും,സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വിദ്യാർത്ഥി വെളിപ്പെടുത്തുന്നു.
അതിന് ശേഷം കഴിഞ്ഞ ദിവസം വീ യൂട്യൂബിൽ ലൈവിൽ വന്ന വിദ്യാർത്ഥി പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടുന്നില്ല എന്നും അപ്പോൾ വിദ്യാർത്ഥികൾ എന്ത് ചെയ്യുമെന്നും അതുകൊണ്ടാണ് താൻ ഇത്തരം വീഡിയോ ചെയ്തതെന്നും സിദ്ദീഖുൽ അക്ബർ വിശദീകരിക്കുന്നു.
വീഡിയോയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങലിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
13കാരിയെ കാണാതായിട്ട് 16 മണിക്കൂറുകൾ പിന്നിട്ടു; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
കൊല്ലം: കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായിട്ട് 16 മണിക്കൂറുകൾ പിന്നിട്ടതായി റിപ്പോർട്ട്. ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമയെന്ന് പേരായ പെൺകുട്ടിയെയാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതൽ കാണാതായത്. പെൺകുട്ടിക്ക് വേണ്ടി ഇപ്പോഴും തെരച്ചിൽ തുടരുകയാണ് പൊലീസുകാർ.
കുട്ടിയെ കാണാനില്ലെന്ന് വൈകീട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം. കാണാതാകുമ്പോൾ പച്ച ടോപ്പും നീല ജീൻസും ആണ് വേഷം ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവർ 9746560529, 9526815254 എന്നീ നമ്പറിൽ ബന്ധപ്പെടണം.
കനത്ത ജാഗ്രത വേണം; സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ മുൻകരുതൽ സ്വീകരിക്കണം എന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക എന്നാണ് പ്രധാനമായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
അതുപോലെ തന്നെ പുറം ജോലികളിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ എന്നിവർ വെയിലിനെ സൂക്ഷിക്കണം. ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഒരിയ്ക്കലും നേരിട്ട് കനത്ത വെയിൽ ഏൽക്കരുത് എന്നും മുന്നറിയിപ്പിൽ പറയുന്നു.
പ്രവാസിയായ ഭാര്യയുമായുള്ള തർക്കം; രാത്രി ഭാര്യയുടെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീവെച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീ വെച്ചയാളിനെ കണ്ടെത്തി പൊലീസ്. ഇന്‍ഫോസിസിന് സമീപം കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ കത്തിനശിച്ചതായി കണ്ടത്. സംഭവത്തിൽ വലിയവേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത്തിനെയാണ്(38) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെളുപ്പിനാണ് ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സൈക്കിളും കത്തിനശിച്ചത്. വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്ന് സംഭവമറിയുന്നത്. കഴക്കൂട്ടം ഫയർഫോഴ്സും തുമ്പ പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വീട്ടുടമയുടെ മൂത്ത മകളുടെ ഭർത്താവ് രാകേഷിന്‍റേതാണ് കത്തി നശിച്ച ഇന്നോവ കാർ. രാകേഷിന്‍റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഏതാനും വർഷം മുമ്പ് ഇയാളുടെ ഭാര്യയും കുഞ്ഞും വിദേശത്ത് ജോലി കിട്ടി പോയിരുന്നു. അന്ന് മുതൽ ഭാര്യയുമായി തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ ഫോണിൽ വിളിച്ച് സംസാരിച്ച് തർക്കിച്ചതിന് ശേഷം പ്രതി രാത്രി രണ്ടു മണിയോടെ സ്ഥലത്തെത്തി വാഹനങ്ങൾക്കു മീതേ പെട്രോൾ ഒഴിച്ചശേഷം പേപ്പർ കത്തിച്ച് വാഹനങ്ങൾക്ക് മീതെ ഇടുകയായിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും സ്ഥലത്തെ സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
നോൾട്ടെ ഹോൾഡിംഗ് ഇൻ്റർനാഷണൽ ഡയറക്ടർ ടോർബൻ കർസെക് വിസ്മ ഹോം സൊല്യൂഷൻസ് എം.ഡി വി.പി.ഷിയാദിനെ ആദരിക്കുന്നു.
ജര്‍മ്മന്‍ അടുക്കള കൊച്ചിയിലെത്തിച്ച് നോള്‍ട്ടെ കുച്ചന്‍
കൊച്ചി: 100 വര്‍ഷത്തിലേറെ ചരിത്രമുള്ള പ്രശസ്ത ജര്‍മ്മന്‍ അടുക്കള ബ്രാന്‍ഡായ നോള്‍ട്ടെ കുച്ചന്‍, കൊച്ചിയില്‍ ആദ്യത്തെ എക്‌സ്പീരിയന്‍സ് കേന്ദ്രം കൊച്ചിയില്‍ തുടങ്ങി. മുന്‍നിര ഹോം ഡെക്കോറായ വിസ്മ ഹോം സൊല്യൂഷന്‍സുമായി സഹകരിച്ചാണ് സെന്റര്‍ ആരംഭിച്ചത്. 15,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിവിധ കിച്ചണ്‍ ഡിസൈനുകളാണ് കൊച്ചി ഷോറൂമില്‍ ഒരുക്കുന്നത്. ഷോറൂമിലൂടെ ഉയര്‍ന്ന നിലവാരമുള്ള ജര്‍മ്മന്‍ കരകൗശല വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കുക മാത്രമല്ല, പ്രീമിയം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയില്‍ ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസിഡ് സേവനങ്ങളും ലഭിക്കും.
കൊച്ചിയിലെ ഷോറൂമിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മികച്ച ഉത്പന്നങ്ങള്‍ കാണാനും സ്പര്‍ഷിക്കാനും അനുഭവിച്ചറിയാനും സാധിക്കും. പരിസ്ഥിതിസൗഹൃദമായി ഞങ്ങളുടെ കരകൗശല വിദഗ്ധര്‍ നിര്‍മ്മിച്ച ഫര്‍ണിച്ചറുകളും അലങ്കാരങ്ങളും, ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കുന്നു. പ്രീമിയം മാര്‍ക്കറ്റ് വിഭാഗത്തെ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ വിലനിര്‍ണ്ണയം ഈ മികച്ച ഗുണനിലവാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന്് ഷോറൂമിന്റെ ഉദ്ഘാടന വേളയില്‍, നോള്‍ട്ടെ എഫ്ഇസഡ്ഇ മാനേജിംഗ് ഡയറക്ടര്‍ സെല്‍വകുമാര്‍ രാജുലു പറഞ്ഞു.
വിസ്മ ഹോം സൊല്യൂഷന്‍സിന്റെ സഹകരണത്തോടെ ഞങ്ങള്‍ മികച്ച ഓഫറുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
‘ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ജീവിതശൈലി ഉയര്‍ത്തുന്നതിനായി അസാധാരണമായ അന്താരാഷ്ട്ര ഇന്റീരിയര്‍ ഡെക്കറേഷന്‍, ഫര്‍ണിച്ചര്‍ സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി നോള്‍ട്ടെ എഫ്ഇസഡ്ഇയുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ട്. നോള്‍ട്ടെ എഫ്ഇസഡുമായുള്ള പങ്കാളിത്തം 50 വര്‍ഷത്തെ ഞങ്ങളുടെ പാരമ്പര്യം തുടരാന്‍ ഞങ്ങളെ അനുവദിക്കുമെന്ന് വിസ്മ ഹോം സൊല്യൂഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ വി.പി. ഷിയാദ് പറഞ്ഞു.
നോള്‍ട്ടെ കിച്ചണിന്റെ നൂതനമായ ഹോം സൊല്യൂഷനുകളാണ് കൊച്ചിയിലെ നോള്‍ട്ടെ ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുക. ഉപഭോക്താക്കളെ വീടുകളെ അവരുടെ ശൈലിയില്‍ മികച്ച സുഖസൗകര്യങ്ങളോടെ മാറ്റാന്‍ കഴിയുന്ന ഡിസൈനുകള്‍ ലഭ്യമാക്കി അവരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ഹോളിയ്ക്ക് ദേഹത്ത് വർണപ്പൊടികൾ എറിയുന്നത് തടഞ്ഞു; 25കാരനെ അതിക്രൂരമായി കൊലപ്പെടുത്തി മൂവർ സംഘം, സംഭവം ജയ്പൂരിൽ
ജയ്പൂർ: ഹോളിയ്ക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. മത്സരപരീക്ഷകൾക്കായി തയ്യാറെടുപ്പുകൾ നടത്തുന്ന 25കാരനായ ഹൻസ് രാജ് ആണ് ലൈബ്രറിയിൽ വച്ച് ദാരുണമായി മരണപ്പെട്ടത്. ലൈബ്രറിയിൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയതായിരുന്നു 3 പ്രതികൾ. എന്നാൽ തന്റെ ദേഹത്ത് വർണപ്പൊടികൾ വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു. 3 പേരെയും തടഞ്ഞ ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരത്തോടെ റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്. വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ മൂവരും ചേർന്ന് ആദ്യം ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച്ച ഹൻസ്രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ 1 മണി വരെ ദേശീയ പാത ഉപരോധിച്ചു. ഹൻസ്രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികളായ മൂന്ന് പേരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് മൃതദേഹം ഒടുവിൽ റോഡിൽ നിന്ന് മാറ്റുകയായിരുന്നു. പ്രതികളായ മൂന്നുപേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൻസ്രാജിന്റെ കുടുംബം ആവശ്യപ്പെട്ടു.
ഹോളിയ്ക്ക് ദേഹത്ത് വർണപ്പൊടികൾ എറിയുന്നത് തടഞ്ഞു; 25കാരനെ അതിക്രൂരമായി കൊലപ്പെടുത്തി മൂവർ സംഘം, സംഭവം ജയ്പൂരിൽ
ജയ്പൂർ: ഹോളിയ്ക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. മത്സരപരീക്ഷകൾക്കായി തയ്യാറെടുപ്പുകൾ നടത്തുന്ന 25കാരനായ ഹൻസ് രാജ് ആണ് ലൈബ്രറിയിൽ വച്ച് ദാരുണമായി മരണപ്പെട്ടത്. ലൈബ്രറിയിൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയതായിരുന്നു 3 പ്രതികൾ. എന്നാൽ തന്റെ ദേഹത്ത് വർണപ്പൊടികൾ വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു. 3 പേരെയും തടഞ്ഞ ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരത്തോടെ റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്. വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ മൂവരും ചേർന്ന് ആദ്യം ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച്ച ഹൻസ്രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ 1 മണി വരെ ദേശീയ പാത ഉപരോധിച്ചു. ഹൻസ്രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികളായ മൂന്ന് പേരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് മൃതദേഹം ഒടുവിൽ റോഡിൽ നിന്ന് മാറ്റുകയായിരുന്നു. പ്രതികളായ മൂന്നുപേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൻസ്രാജിന്റെ കുടുംബം ആവശ്യപ്പെട്ടു.
വയനാട് ഉരുൾപൊട്ടൽ പുനരധിവാസം ; അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു, 87 പരാതികളിൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 6 പേരെ
വയനാട്: ഉരുൾപൊട്ടൽ പുനരധിവാസം 2എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 87 പേർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയത് 6 പേരെ മാത്രം. നോ ഗോ സോൺ പരിധിയിൽ ഉൾപ്പെട്ട നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത വീട്ടുടമസ്ഥരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്തിമ പട്ടികയിൽ പരാതിയുള്ളവർക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാം. 2 A ലിസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ലഭിച്ച 164 പരാതികൾ തള്ളിയാണ് 6 എണ്ണം സ്വീകരിച്ചത്.
അതേ സമയം, വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി സ്മാർട്ട് കാർഡ് പുറത്തിറക്കിയെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിലൂടെ ദുരന്ത ബാധിതർക്ക് സഹായങ്ങൾ വിതരണം ചെയ്യാൻ സൗകര്യമൊരുക്കും. ഏപ്രിൽ മുതൽ 6 മാസത്തേക്ക് സാധനങ്ങൾ വാങ്ങാൻ 1000 രൂപ കൂപ്പൺ നൽകുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്ത ബാധിതർ നൽകേണ്ട സമ്മതപത്രത്തിലെ പിശക് പരിഹരിച്ചു. പാക്കേജ് അംഗീകരിച്ചാൽ നിലവിലെ വീടും ഭൂമിയും സറണ്ടർ ചെയ്യണം എന്നത് തിരുത്തി. വീട് മാത്രം സറണ്ടർ ചെയ്താൽ മതി. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടി സ്വീകരിക്കും. ടാറ്റ കമ്പനിയുടെ സഹായത്തോടെ വൈത്തിരിയിൽ 7 കോടി രൂപ മുതൽ മുടക്കിൽ ട്രോമ കെയർ നിർമിക്കും. ദുരന്ത ബാധിതർക്കുള്ള തുടർ ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കും. ദുരന്തത്തിൽ കാണാതാവുകയും പിന്നീട് മരിച്ചതായി കണക്കാക്കുകയും ചെയ്തവരുടെ മരണ സർട്ടിഫിക്കറ്റ് നാളെ മുതൽ വിതരണം ചെയുമെന്നും മന്ത്രി അറിയിച്ചു.
