മീശപ്പുലിമലയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് 10 ദിവസം പഴക്കമുള്ള മൃതദേഹം; അക്ക്യേഷ്യ മരത്തില്‍ തൂങ്ങിയ നിലയിൽ

0

തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് പറയൻകാവ് ചിട്ടിപ്പാറയ്ക്ക് സമീപം അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിൽ മൃതശരീരം കണ്ടെത്തി. ശരീരം ജീര്‍ണിച്ച നിലയിലായിരുന്നു. 10 ദിവസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. വെഞ്ഞാറമൂട് സ്വദേശി വിജയന്‍ (64) എന്നയാളിന്‍റെതാണ് മൃതശരീരം എന്ന് കണ്ടെത്തിയിട്ടുണ്ട്.

ആനപ്പാറ സർക്കാർ ഭൂമിക്ക് സമീപം  രണ്ട് കിലോമീറ്റർ മാറി അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരത്തെ മീശപ്പുലിമല എന്നറിയപ്പെടുന്ന ചിട്ടിപ്പാറയിലേക്ക് നിരവധി വിനോദ സഞ്ചാരികളെത്താറുണ്ട്. ഞായറാഴ്ച  ഉച്ചയോടെ ചിട്ടിപ്പാറ കാണാനെത്തിയ വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന്  നാട്ടുകാരെയും നെടുമങ്ങാട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

മീശപ്പുലിമലയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് 10 ദിവസം പഴക്കമുള്ള മൃതദേഹം; അക്ക്യേഷ്യ മരത്തില്‍ തൂങ്ങിയ നിലയിൽ

0

തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് പറയൻകാവ് ചിട്ടിപ്പാറയ്ക്ക് സമീപം അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിൽ മൃതശരീരം കണ്ടെത്തി. ശരീരം ജീര്‍ണിച്ച നിലയിലായിരുന്നു. 10 ദിവസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. വെഞ്ഞാറമൂട് സ്വദേശി വിജയന്‍ (64) എന്നയാളിന്‍റെതാണ് മൃതശരീരം എന്ന് കണ്ടെത്തിയിട്ടുണ്ട്.

ആനപ്പാറ സർക്കാർ ഭൂമിക്ക് സമീപം  രണ്ട് കിലോമീറ്റർ മാറി അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരത്തെ മീശപ്പുലിമല എന്നറിയപ്പെടുന്ന ചിട്ടിപ്പാറയിലേക്ക് നിരവധി വിനോദ സഞ്ചാരികളെത്താറുണ്ട്. ഞായറാഴ്ച  ഉച്ചയോടെ ചിട്ടിപ്പാറ കാണാനെത്തിയ വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന്  നാട്ടുകാരെയും നെടുമങ്ങാട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

എക്സൈസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളി, അസഭ്യം പറഞ്ഞു; ലഹരി പരിശോധന തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

0

തൃശൂര്‍: കുന്നംകുളത്ത് കടയില്‍ ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ചെമ്മന്തിട്ട സ്വദേശിഎ എം നിധീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടയില്‍ പരിശോധന നടത്തുന്ന എക്സൈസ് ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 

സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി എക്‌സൈസ് വകുപ്പ് പഴുന്നാന സ്‌കൂള്‍ പരിസരത്തെ നന്ദകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് നിധീഷ് എക്‌സൈസ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തിയതും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ മണികണ്ഠനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. യൂണിഫോമില്‍ കയറിപ്പിടിക്കുകയും അസഭ്യം പറഞ്ഞ് പിടിച്ചുതള്ളുകയും ചെയ്തതായി  കെ മണികണ്ഠന്‍ കുന്നംകുളം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മണികണ്ഠന്‍റെ പരാതിയെ തുടര്‍ന്നാണ് നിധീഷിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിലെ രഹസ്യ അറയിൽ 10 ചാക്ക്കെട്ട്, അതിൽ ഒളിപ്പിച്ചത് ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനത്തടികള്‍; ഒരാള്‍ അറസ്റ്റിൽ

0

വർക്കല: ഇടവയിൽ നിന്നും പൊലീസ് ചന്ദനത്തടികൾ പിടികൂടി. ഇടവയിലെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വില വരുന്ന ചന്ദനം പിടികൂടിയത്.  

ഇടവയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ചന്ദനത്തടികള്‍  കണ്ടെത്തുന്നത്. വീടിന്‍റെ രഹസ്യ അറയില്‍ ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനത്തടികള്‍. 10 ചാക്കുകളിലായി ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനത്തടികള്‍ ഉണ്ടായിരുന്നു. പ്രതിയെ പാലോട് വനം വകുപ്പ് ചോദ്യം ചെയ്തു.

ആത്മമാരി‍യുടെ ദിനങ്ങളായി ഐപിസി യുകെ & അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യ പ്രഭാഷകന്‍

0

കേംബ്രിഡ്ജ് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 18-ാംമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍. ഉദ്ഘാടനം റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്. പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയാണു മുഖ്യ പ്രഭാഷകന്‍. സിസ്റ്റര്‍ രേഷ്മ തോമസ് (ഐപിസി യുഎസ്എ മി‍ഡ് വെസ്റ്റ് റീജിയണ്‍ ലേഡീസ് ഫെലോഷിപ് സെക്രട്ടറി സഹോദരിമാരുടെ കൂട്ട്യ്മയിൽ സന്ദേശം നല്കും. ഐപിസി ജനറൽ സെക്രട്ടറി റവ.ഡോ. ബേബി വർഗീസ് മുഖ്യ അതിഥിയാണ്.

യു.കെയിലും യൂറോപ്പിലുമായി പ്രവാസികളായ വിശ്വാസികള്‍ക്ക് ആത്മമാരിയുടെ ദിനങ്ങളായിരിക്കും ഇതെന്ന് കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് പറഞ്ഞു. പാസ്‌റ്റേഴ്‌സ് മീറ്റിങ്, ബൈബിള്‍ ക്ലാസുകള്‍, സണ്ടേസ്‌കൂള്‍, പിവൈപിഎ, വുമണ്‍സ് ഫെലോഷിപ് തുടങ്ങിയവയുടെ വാര്‍ഷിക യോഗങ്ങളും കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 9.30 വരെ പൊതുസുവിശേഷ യോഗങ്ങളും നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയുണ്ടാകും. റീജിയണ്‍ ഗായകസംഘം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

ഐ.പി.സി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി, സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ്, ജോയിന്റ് സെക്രട്ടറിമാര്‍ പാസ്റ്റര്‍ വിനോദ് ജോര്‍ജ്, പാസ്റ്റര്‍ മനോജ് ഏബ്രഹാം, ട്രഷറര്‍ ജോണ്‍ തോമസ്, പ്രമോഷണല്‍ സെക്രട്ടറി പാസ്റ്റര്‍ സീജോ ജോയി, അഡ്മിനിസ്‌ട്രേറ്റര്‍ പാസ്റ്റര്‍ പി.സി. സേവ്യര്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കൺവൻഷന്‍ നടത്തിപ്പിനു വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമ
ഐപിസി മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റും ഒക്കലഹോമ ഐപിസി ഹെബ്രോണ്‍ സഭാ സീനിയര്‍ ശുശ്രൂഷകനുമാണ് പാസ്റ്റര്‍ ഷിബു തോമസ്. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സുവിശേഷ വേലയ്ക്കായി സമര്‍രപ്പിച്ചതോടെ ജീവിതം മാറി മറിഞ്ഞു. ആദ്യ കാലങ്ങളില്‍ ബംഗളുരു കേന്ദ്രീകരിച്ചു സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ശേഷം അമേരിക്കയിലേയ്ക്കു കുടിയേറി. ദീര്‍ഘ വര്‍ഷങ്ങളായി ഇവിടെ വിവധ സഭകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ക്രിസ്ത്യന്‍ മിനിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ശ്രദ്ധേയനായ പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. അസംബ്ലീസ് ഓഫ് ഗോഡിലെ മുതിര്‍ന്ന ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ ടി.സി. തോമസിന്റെ മകനാണ് ഷിബു തോമസ്. ഭാര്യ രേഷ്മ ഷിബു. മക്കള്‍: ജോഷ്വ, ജെസ്വിന്‍, ജോയല്‍.

പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്
(ഐപിസി യുകെ അയര്‍ലന്‍ഡ് റീജിയണ്‍ പ്രസിഡന്റ്)
30ല്‍ പരം വര്‍ഷങ്ങളായി നാട്ടിലും യുകെയിലുമായി വിവിധ മേഘലകളിലായി സുവിശേഷ വേലയ്ക്കു ചുക്കാന്‍ പിടിക്കുന്ന വ്യക്തിത്വമാണ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റേത്. ഐപിസി പത്തനാപുരം സെന്റര്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സഭാ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2003ല്‍ യുകെയില്‍ എത്തിയതോടെ ഇംഗ്ലണ്ടില്‍ ഐപിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. 2008 മുതല്‍ ഐപിസി യുകെ അയര്‍ലന്‍ഡ് റീജിയണ്‍ പ്രവര്‍ത്തനം ആരംഭിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു വരുന്നു. 2007ല്‍ അയര്‍ലന്‍ഡില്‍ ഐപിസിക്കു വേണ്ടി സഭകള്‍ സ്ഥാപിച്ചു. ഐപിസി ലണ്ടന്‍ സഭയുടെ സ്ഥാപകനും മുഖ്യ ശുശ്രൂഷകനുമാണ്. 15 വര്‍ഷമായി ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗമാണ്. ഭാര്യ: മറിയാമ്മ ജേക്കബ് മക്കള്‍: ജോബിന്‍ ജേക്കബ്(കുടുംബമായി ഗ്ലാസ്‌ഗോയില്‍), ആന്‍ (കവന്‍ട്രി).

റവ. ഡോ. ബേബി വര്‍ഗീസ്
നിലവില്‍ ഐപിസിയുടെ ജനറല്‍ സെക്രട്ടറിയും ഡാളസ് ഐപിസി എബനേസര്‍ ചര്‍ച്ചിന്റെ പാസ്റ്ററുമാണ്. കുമ്പനാട് ബൈബിള്‍ കോളജില്‍ വേദ പഠനം തുടങ്ങിയ കാലത്തു തന്നെ സഭാ ശുശ്രൂഷ ആരംഭിച്ചു. യുഎസിലെ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി.

യുകെയിലെ പ്രശസ്തമായ കേംബ്രിജ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണു കാംബോണ്‍. (Cambourne Village College, CB23 6FR). പ്രവാസികളായ വിശ്വാസികളെ ആത്മീയ സംഗമത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി റീജിയണ്‍ പ്രസി‍ന്‍റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് അറിയിച്ചു.

‘യാതൊരു പ്രകോപനവുമില്ലാതെ ചുറ്റിക കൊണ്ട് അടിക്കാൻ വന്നു’; തുതിയൂരിൽ പൊതുപ്രവർത്തകന് നേരെ ആക്രമണം

0

കൊച്ചി: കാക്കനാട് തുതിയൂരിൽ കാൽനടയാത്രക്കാരന് നേരെ ചുറ്റിക ആക്രമണം. തുതിയൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ബാബു ആന്റണിയെ ആണ് നടുറോഡിൽ യുവാവ് ചുറ്റിക കൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ മനോജ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനോജ് സ്ഥിരമായി കഞ്ചാവ് ഉപയോ​ഗിക്കുന്ന ആളാണെന്ന് ബാബു ആന്റണി പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ ഒരു ചുറ്റികയുമായി വന്ന് തല ലക്ഷ്യമാക്കി അടിക്കുകയായിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു. കൈ കൊണ്ട് തടഞ്ഞപ്പോൾ കൈക്ക് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ബാബു ആന്റണി പറഞ്ഞു. മനോജ് സ്ഥിരം ശല്യക്കാരനാണെന്നും ബാബു ആന്റണി പറഞ്ഞു. 

ചാമ്പ്യൻസ് ട്രോഫി:നാട്ടില്‍ കളിച്ചത് ഒരേയൊരു മത്സരം, പാക് ക്രിക്കറ്റ് ബോർഡിന് നഷ്ടം 869 കോടി രൂപ

0

കറാച്ചി: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഐസിസി ടൂര്‍ണമെന്‍റിന് ആതിഥേയരായിട്ടും പാക് ക്രിക്കറ്റ് ബോര്‍ഡിന് നേരിട്ടത് കോടികളുടെ നഷ്ടം. ചാമ്പ്യൻസ് ട്രോഫിയില്‍ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ഒരേയൊരു മത്സരം മാത്രമാണ് പാകിസ്ഥാന് കളിക്കാനായത്. ഇന്ത്യക്കെതിരായ മത്സരം നിഷ്പക്ഷ വേദിയായ ദുബായില്‍ കളിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ടൂര്‍ണമെന്‍റിനായി കോടികള്‍ ചെലഴിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് നേരിട്ടത് 869 കോടി രൂപയുടെ നഷ്ടമാണെന്നാണ് റിപ്പോര്‍ട്ട്.

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നീ മൂന്ന് പ്രധാന സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി ഏകദേശം 58 മില്യൺ ഡോളറാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിച്ചത്. പ്രതീക്ഷിച്ചതിനെക്കാള്‍ 50 ശതമാനം അധികതുക ചെലവഴിച്ചാണ് സ്റ്റേഡിയങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിന് പുറമെ ടൂര്‍ണമെന്‍റിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി 40 മില്യണ്‍ ഡോളര്‍ കൂടി ചെലവഴിച്ചു. എന്നാല്‍ ആതിഥേയത്വം വഹിച്ചതിനുള്ള ഹോസ്റ്റിംഗ് ഫീസ് ആയി ആറ് മില്യൺ ഡോളര്‍ മാത്രമാണ് പാക് ബോര്‍ഡിന് ലഭിച്ചത്. ഇതിന് പുറമെ സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പനയില്‍ നിന്ന് നാമമാത്ര തുക മാത്രമാണ് പാക് ബോര്‍ഡിന് ലഭിച്ചതെന്നും ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പരോൾ മുതൽ ദില്ലി കൂടിക്കാഴ്ച വരെ: രമേശ് ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി;സഭയിൽ വാഗ്വാദം

തിരുവനന്തപുരം: നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ശക്തമായ വാദപ്രതിവാദം. സിപിഎമ്മിൻ്റെ നയങ്ങളും സംസ്ഥാനത്തെ പൊലീസ് ഭരണവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയും അടക്കം രമേശ് ചെന്നിത്തല ഉന്നയിച്ച വിമർശനങ്ങളിൽ അക്കമിട്ട് നിരത്ത് മുഖ്യമന്ത്രി മറുപടി നൽകി.

കേന്ദ്ര സർക്കാരിനെ നവ ഫാസിസ്റ്റ് എന്ന് വിലയിരുത്തിയ സിപിഎം നയത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനുള്ള അവകാശമാണ്. എല്ലാ മൗലിക അവകാശങ്ങളും എടുത്തു കളഞ്ഞ ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. അതിനെ സിപിഎം വിശേഷിപ്പിച്ചത് അമിതാധികാര പ്രയോഗം എന്നാണ്. ഞങ്ങൾ വാക്കുകൾ ഉപയോഗിക്കുന്നത് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നട്തിയത് എന്തോ വല്ലാത്ത സംഭവം നടന്നെന്നാണ് ചെന്നിത്തല പറയുന്നത്. എംപിമാർക്ക് വിരുന്ന് നൽകാനാണ് ഗവർണർ പോയത്. ഫ്ലൈറ്റിലിരുന്നപ്പോൾ വിരുന്നിന് വരാൻ തന്നെ ഗവർണർ വീണ്ടും ക്ഷണിച്ചു.നിർമ്മലാ സീതാരാമൻ ബ‌േക്ക് ഫാസ്റ്റിന് വരുമെന്ന് പറഞ്ഞാണ് ഗവർണറെ കൂടി വിളിച്ചാണ്. ഗവർണർ ഇട്ട പാലത്തിൽ കൂടി അങ്ങോട്ട് പോയതല്ല. രാഷ്ട്രീയമുള്ള രണ്ട് പേർ കണ്ടാൽ രാഷ്ട്രീയം ഉരുകി പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങൾ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നും അല്ല പോയത്. അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടിപി കേസ് പ്രതികളുടെ പരോളിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നിലപാടെടുത്തു. കോവിഡ് കാലം കൂടി നോക്കുമ്പോൾ പരോൾ വലിയ സംഖ്യയായി തോന്നാം. കോവിഡ് കാലത്ത് 651 ദിവസം വരെ പരോൾ നൽകിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കേസിലെ പ്രതികൾക്ക് മാത്രം പരോൾ നൽകില്ലെന്ന് പറയാനാവില്ല. ഛിദ്ര ശക്തികളെ തലപൊക്കാൻ അനുവദിക്കാത്ത ഒരു ഭരണസംവിധാനം കേരളത്തിലുണ്ട്. വർഗീയ ശക്തികൾക്ക് തരാതരം പോലെ വഴങ്ങി കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തിൽ ഭരണം നിലനിർത്തുന്നതുമായ സംവിധാനമല്ല കേരളത്തിൽ. അതിന് ആത്മധൈര്യം വേണം. അവരിൽ നിന്ന് ഓശാരം പറ്റാതിരിക്കണം. ഞങ്ങളുടെ ആളുകളെ പിടിച്ചു വയ്ക്കരുത് വിടൂ  എന്ന് പറയാൻ ഒരു വർഗീയശക്തിക്കും കഴിയില്ല. ഈ ഭരണത്തോട് അങ്ങനെ കൽപ്പിക്കാൻ ധൈര്യമുള്ള ഒരു ശക്തിയും കേരളത്തിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണത്തിന്റെ കരിമ്പുക ഉയർത്തി സർക്കാരിനെ അപമാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. കാറ്റും വെളിച്ചവും കടന്നുവരുമ്പോൾ കരിമ്പുക അവരുടെ മുഖത്തേക്ക് തന്നെ പടരും. തങ്ങൾക്ക് പറ്റിയ തെറ്റ് അംഗീകരിച്ച് ഖേദപ്രകടനം നടത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. മിനിമം അത്രയെങ്കിലും ചെയ്താലേ ജനമധ്യത്തിൽ അൽപമെങ്കിലും വിശ്വാസ്യത ഉണ്ടാകൂവെന്ന് തിരിച്ചറിയണം. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വാളയാർ കേസിൽ എന്തൊക്കെയാണ് പ്രതിപക്ഷം ചെയ്തത്? സംസ്ഥാന പോലീസിന്റെ അന്വേഷണം വിശ്വാസ യോഗ്യമല്ലെന്ന് പറഞ്ഞു, സിബിഐ വരണമെന്ന് പറഞ്ഞു, ഒരാളെ തോളിലേറ്റി നടന്നു, സ്ഥാനാർത്ഥിയാക്കി കേരളത്തിലുട നീളം പ്രസംഗിപ്പിച്ചു. സിബിഐ വന്നപ്പോൾ എന്തായി? നിങ്ങൾ കൊണ്ടുനടന്നയാൾ തന്നെ ഇപ്പോൾ പ്രതിയായി. 

രാഷ്ട്രീയ നേട്ടത്തിനായി എകെജി സെൻറർ സിപിഎം തന്നെ ആക്രമിച്ചു എന്നാണ് നിങ്ങൾ പറഞ്ഞതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. തെളിവ് നശിപ്പിച്ചു എന്നും പറഞ്ഞു. ഒടുവിൽ പ്രതികളെ പിടികൂടിയപ്പോൾ അയാൾ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളുടെ സന്തതസഹചാരിയാണെന്ന് വ്യക്തമായി. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുന്നതാണോ ഇത്? സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച കേസിൽ ബിജെപിക്കൊപ്പം നിന്ന കോൺഗ്രസ്,  സിപിഎം പ്രവർത്തകരാണ് തീവച്ചതെന്ന് പ്രചരിപ്പിച്ചു. ആ കേസിലും ഒടുവിൽ സംഘപരിവാറുകാർ അറസ്റ്റിലായി. പ്രചരിപ്പിച്ചത് തെറ്റായിപ്പോയി എന്ന് ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾ പറഞ്ഞോയെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വിമർശനം

സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയെന്നും ഐഎഎസ് ഐപിഎസ് ചേരിപ്പോര് രൂക്ഷമെന്നും വിമർശിച്ച രമേശ് ചെന്നിത്തല, വിമർശനങ്ങളുടെ കെട്ട് അഴിച്ചാണ് സംസാരിച്ചത്. പൊലീസ് ഉന്നത ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളോട് അഭിപ്രായം ചോദിക്കുന്നു. ഉത്തരം വളഞ്ഞാൽ മോന്തായവും വളയുമെന്ന അവസ്ഥയാണ്. അനധികൃത പരോൾ  അനുവദിക്കുന്നു. നാട്ടിൽ ക്രിമിനൽ വാഴ്ചയാണ്. ലഹരി മാഫിയ കേരളത്തിൽ വിളയാടുന്നു. കോടിയേരി തുടങ്ങിയ ജനമൈത്രി പൊലീസിനെ പിണറായി ജനവിരുദ്ധ പൊലീസാക്കി. പൊലീസിനെ മുഴുവനായും രാഷ്ട്രീയവത്കരിച്ചു. കൊല്ലും കൊലയും പിടിച്ച് പറിയും ആണ് എല്ലായിടത്തും. ഒരുമാസത്തിനകത്ത് 70 പേർ കൊല്ലപ്പെട്ടു. തുഷാർ ഗാന്ധിയെ തടഞവർക്ക് സ്റ്റേഷൻ ജാമ്യം നൽകി പറഞ്ഞു വിട്ടു. നിർമല സീതാരാമനുമായി എന്ത് അനൗദ്യോഗിക ചർച്ചയാണ് നടത്തിയത്? അത് ജനങ്ങൾക്ക് അറിയണം. കേന്ദ്ര ധനമന്ത്രി അനൗദ്യോഗികമായി വന്ന് മുഖ്യമന്ത്രിയെ കണ്ടെങ്കിൽ അതിൽ രാഷ്ട്രീയമുണ്ട്. ഗവർണറുടെ മധ്യസ്ഥതയിലാണ് കൂടിക്കാഴ്ച നടന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയത്.

തെലങ്കാന മുഖ്യമന്ത്രിയെ വിമർശിച്ചതിന് വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിലായ കേസ്; ഗുരുതര വകുപ്പ് റദ്ദാക്കി കോടതി

0

ഹൈദരാബാദ്: ഹൈദരാബാദിലെ വനിതാ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത കേസിൽ ഗുരുതര വകുപ്പ് റദ്ദാക്കി കോടതി. സംഘടിത കുറ്റകൃത്യം എന്ന ഭാരതീയ ന്യായസംഹിത വകുപ്പ് 111 ആണ് റദ്ദാക്കിയത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പാണിത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചെന്നും അസഭ്യ പരാമർശങ്ങൾ സംപ്രേഷണം ചെയ്തെന്നും കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിലാണ് പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയെയും സഹപ്രവർത്തക തൻവി യാദവിനെയും പൊലീസ് മാർച്ച് 12ന് അറസ്റ്റ് ചെയ്തത്.

ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച അഡീഷണൽ സിജെഎം കോടതി ജഡ്ജി ജി അനുഷയാണ് കേസിൽ റജിസ്റ്റർ ചെയ്ത ഗുരുതര വകുപ്പ് റദ്ദാക്കിയത്. എന്നാൽ ഇവർക്കെതിരെ ഐടി ആക്റ്റ് അനുസരിച്ച് റജിസ്റ്റർ ചെയ്ത അസഭ്യപരാമർശങ്ങൾ സംപ്രേഷണം ചെയ്തെന്നതടക്കമുള്ള വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. രേവതിയും തൻവിയും നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

അമേരിക്കയിൽ ഗ്രീൻ കാർഡുള്ള വിദേശിയെ എമിഗ്രേഷൻ അധികൃതർ നഗ്നരാക്കി പരിശോധിച്ച ശേഷം കസ്റ്റഡിയിലെടുത്തെന്ന് ആരോപണം

0

ന്യൂയോർക്ക്: അമേരിക്കയിൽ ഗ്രീൻ കാർഡുള്ള വിദേശ പൗരനെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായും നഗ്നനാക്കി പരിശോധിച്ചതായും ആരോപണം. ഫാബിയാൻ ഷ്‍മിട്ത്ത് ജർമൻ പൗരൻ ലക്സംബ‍ർഗിൽ നിന്നുള്ള യാത്രയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച അമേരിക്കയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവമെന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. 34കാരനായ ഇയാളെ വസ്ത്രങ്ങൾ അഴിച്ച് പരിശോധിച്ചതിന് പുറമെ എമിഗ്രേഷൻ വിഭാഗത്തിൽ ‘ഭീകരമായ’ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറ‌ഞ്ഞത്.

ചോദ്യം ചെയ്യലിനൊടുവിൽ യുവാവിനെ അമേരിക്കൻ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. എന്ത് കാരണത്തിന്റെ പേരിലാണ് ഫാബിയാനെ കസ്റ്റഡിയിൽ എടുത്തതെന്ന് അറിയില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇയാൾക്കെതിരെ ഏതെങ്കിലും ക്രിമിനൽ കേസുകൾ നിലവിലില്ല. ഗ്രാൻ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടുമില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വിദേശയാത്ര കഴി‌ഞ്ഞ് എത്തുന്ന യുവാവിനെ സ്വീകരിക്കാൻ ഇയാളുടെ പങ്കാളി വിമാനത്താവളത്തിൽ എത്തിയിരുന്നു. നാല് മണിക്കൂർ കഴിഞ്ഞും ഫാബിയാൻ പുറത്തു വരാതായപ്പോഴാണ് അവർ പരാതി നൽകിയത്. എന്തിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് മനസിലാക്കാനും മോചിപ്പിക്കാനും ശ്രമം നടത്തുകയാണെന്ന് ബന്ധുക്കൾ പിന്നീട് പറ‌ഞ്ഞു.

ഗ്രീൻ കാർഡ് തടഞ്ഞുവെച്ചിരിക്കുന്നു എന്ന് മാത്രമാണ് അധികൃതർ അറിയിച്ചതെന്ന് ഫാബിയാന്റെ അമ്മ പറ‌ഞ്ഞു.  സംഭവത്തിൽ കടുത്ത അമർശം രേഖപ്പെടുത്തിയ അവർ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് തങ്ങൾക്ക് ഒരു ധാരണയുമില്ലെന്നും പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ഗ്രീൻ കാർഡ് നഷ്ടമായ ശേഷം 2023ൽ നിയമപരമായി പുതിയ ഗ്രീൻ കാർഡ് അനുവദിച്ചിരുന്നു. ഇതിന് ശേഷം വിദേശത്ത് പോയി തിരികെ എത്തിയപ്പോഴായിരുന്നു എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചത്. തുടർന്ന് കർശനമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. നഗ്നനാക്കി പരിശോധിക്കുകയും ചെയ്തു. തുടർന്ന് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

അതേസമയം ഗ്രീൻ കാർഡുള്ളവർ ലഹരി കേസുകളിൽ പ്രതിയാണെങ്കിൽ മാത്രമാണ് അവർ രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്ന സമയത്ത് ഇത്തരം പരിശോധനകൾ നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതെന്ന് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗത്തിലെ പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് കമ്മീഷണർ ഹിൽട്ടൻ ബെക്കാം പറഞ്ഞു. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതയാണെന്നും ലഹരി കേസുകളുള്ളവർ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥ‌ർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അടിസ്ഥാന വിലയ്ക്ക് ടീമിലെത്തി, ഒടുവില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനായി ഫാഫ് ഡു പ്ലെസിസ്!

0

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലേക്കുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനായി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിനെ നിയമിച്ചു. വെള്ളിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി അക്‌സറിനെ നിയമിച്ചിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് പോയ റിഷഭ് പന്തിന് പകരക്കാരനായാണ് അക്‌സറിനെ നായകനാക്കിയത്. ഈ സീസണില്‍ ടീമിലെത്തിയ കെ എല്‍ രാഹുല്‍ നായകനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും രാഹുല്‍ പിന്മാറുകയായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുല്‍ നായകസ്ഥാനം വേണ്ടെന്ന് വച്ചത്.

പിന്നീടാണ് വൈസ് ക്യാപ്റ്റനായി ഫാഫിനെ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഫാഫ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിച്ചിരുന്നു. എങ്കിലും അദ്ദേഹത്തെ, ആര്‍സിബി താരലേലത്തിന് മുമ്പായി കയ്യൊഴിയുകയായിരുന്നു. മാത്രമല്ല, ലേലത്തില്‍ പ്രാഥമിക റൗണ്ടില്‍ ഫാഫില്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ലേലത്തിന്റെ അവസാന ദിവസം ആക്‌സിലറേറ്റഡ് റൗണ്ടില്‍ ഡല്‍ഹി കാപിറ്റല്‍സ് ഫാഫിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് വാങ്ങി. ഇക്കാര്യം കാപിറ്റല്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ ലഹരി വ്യാപനം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി റിസ

കേരളത്തിലെ വർധിച്ചുവരുന്ന ലഹരി ഉപയോഗം വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, ലഹരി നിർമാണം, സംഭരണം, വിതരണം ഇവ നടത്തുന്നവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ ‘സീറോ സഹിഷ്ണുത നയം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി- റിസ കേരള മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർക്കും നിവേദനം നൽകി.

റിയാദ് കേന്ദ്രീകരിച്ച് സൗദി അറേബ്യയിലെ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ 2012- ൽ തുടക്കം കുറിക്കുകയും ഇപ്പോൾ യുഎൻഒ ഡിസി അംഗീകാരത്തോടെ പ്രവർത്തിക്കുന്നതുമായ തിരുവനന്തപുരം ആസ്ഥാനമായുള്ള പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയാണ് റിയാദ് ഇനിഷിയേറ്റിവ്‌ എഗനൈസ്ഡ് സബ്സ്റ്റൻസ് അബ്യുസ് കാമ്പയിൻ-റിസ.

2012 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ അറിവിലും നിരീക്ഷണത്തിലും ഉരുത്തിരിഞ്ഞതും സംസ്ഥാനതലത്തിലും, പൊതുസാമൂഹത്തിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തിരമായി സ്വീകരിക്കേണ്ടതുമായ ശാസ്ത്രീയവും പ്രായോഗികവുമായ 16 നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് റിസയുടെ നിവേദനം.

വിമുക്തി മിഷന്റെ ഭാഗമായ എല്ലാ സർക്കാർ വകുപ്പുകളും ഏകോപിച്ച് ലഹരിവ്യാപനം തടയുവാനുള്ള വ്യക്തമായ ആക്ഷൻ പ്ലാൻ ഉണ്ടാക്കുക, ലഹരിവസ്തുക്കളുടെ നിർമാണ-വിതരണ-ഉപഭോഗശൃംഖല തകർക്കുവാനുള്ള ശക്തമായ നിരീക്ഷണ-പ്രതിരോധസംവിധാനം ഉണ്ടാക്കുക, തീരപ്രദേശങ്ങൾ ഉൾപ്പെടെ കള്ളക്കടത്ത് നടക്കുന്ന എല്ലാ അതിർത്തികളിലും വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും കർശനപരിശോധന നടപ്പിലാക്കുക, AI- ആശ്രിതമായ സംവിധാനങ്ങൾ വികസിപ്പിച്ച് ഓൺലൈൻ /ഡാർക്നെറ്റ്/ സോഷ്യൽ മീഡിയ ഉൾപ്പെടെ നടക്കുന്ന ലഹരി ഇടപാടുകൾ നിരീക്ഷിക്കക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുക, സർക്കാർ വിമുക്തികേന്ദ്രങ്ങളുടെയും റിഹാബി ലിറ്റേഷൻ സെന്ററുകളുടെയും എണ്ണം വർധിപ്പിക്കുക, സർക്കാർ/ സ്വകാര്യ ഡിസ്പെൻസറികളിലും ആശുപത്രികളിലും സൗജന്യ ഡീ-അഡിക്ഷൻ കേന്ദ്രങ്ങൾ, ലഹരിയിൽ നിന്ന് മോചിതരാകുന്നവർക്ക് തൊഴിൽ പരിശീലന വും മാനസികാരോഗ്യ പിന്തുണയും നൽകുവാനുള്ള സംവിധാനം ഏർപ്പെടുത്തുക, സർക്കാർ ജോലി ലഭിക്കുന്നതിനും, പ്രഫെഷണൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം ലഭിക്കുന്നതിനും സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള ലഹരി ഉപയോഗിക്കുന്നില്ല/ലഹരിക്ക് അടിമപ്പെട്ടിട്ടില്ല എന്ന സാക്ഷി പത്രം നിബന്ധമാക്കുക, സംസ്ഥാനത്തുടനീളം 24/7 സഹായ ലൈനുകൾ വ്യാപകമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡുതല ലഹരിവിരുദ്ധ സമിതികൾ രൂപീകരിക്കുക, ലഹരി ഉപഭോഗത്തെ തുടർന്ന് ഒന്നാംതവണ കുടുങ്ങുന്നവരെ തടവിലാക്കുന്നതിനേക്കാൾ, പുനരധിവാസം നൽകുക (Rehabilitation First) ലഹരിവസ്തുക്കളുടെ ഉപഭോഗം തടയുന്നതിനും സഹായിക്കുന്ന ബോധവൽക്കരണ പാഠഭാഗങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക, സ്കൂൾ-കോളേജ് കലോത്സവ വേദികളിൽ മയക്ക് മരുന്നിനെതിരായ സന്ദേശം ഉൾക്കൊള്ളുന്ന നാടകം, മൈം (മൂകാഭിനയം) മറ്റു കലാരൂപങ്ങൾ, ഹ്രസ്വചിത്രങ്ങൾ, എന്നിവ മത്സര ഇനമായി ഉൾപ്പെടുത്തുക, എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ‘ലഹരിമുക്ത കാമ്പസ്’ നയം നടപ്പിലാക്കുവാൻ സഹായിക്കുക, ലഹരി വിരുദ്ധ ജാഗ്രതാ സമിതികൾ രൂപീകരിക്കുക തുടങ്ങിയവയാണ് പ്രധാന നിദ്ദേശങ്ങൾ.

ലഹരിവ്യാപനം തടയുവാനായി കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ റിസാ പ്രവർത്തകരുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്നു ഫൗണ്ടേഷൻ ചെയർമാനും റിസാ കൺവീനറുമായ ഡോ. അബ്ദുൽ അസീസ് സുബൈർ കുഞ്ഞ്, പ്രോഗ്രാം കൺസൾറ്റൻറ് ഡോ. എ വി ഭരതൻ എന്നിവർ പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ കേരളാ കോഡി നേറ്റർ കരുണാകരൻ പിള്ള, സ്‌കൂൾ ആക്ടിവിറ്റി കൺവീനർ പദ്മിനി യു നായർ, ഐ ടി വിഭാഗം എഞ്ചിനീർ ജഹീർ, ഷമീർ യുസഫ് , ജോർജുകുട്ടി മക്കുളത്ത്, നാസർ മാഷ് എന്നിവർ പങ്കെടുത്തു.

ആശമാർക്ക് ആശ്വാസം; ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്

ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ച് സംസ്ഥാന സർക്കാർ.  ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ‌

ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. ആശാ പ്രവർത്തകരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

കമ്മറ്റിയുടെ റിപ്പോർട്ട് നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു. റിപ്പോർട്ട് സർക്കാർ പരിശോധിച്ചെന്നും റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇത് പ്രകാരമാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.

നിലവിൽ 7000 രൂപയാണ് ആശമാർക്ക് ഓണറേറിയമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഇത് ലഭിക്കുന്നതിനുള്ള 10 മാനദണ്ഡങ്ങളിൽ അഞ്ചെണ്ണം പൂർത്തികരിച്ചാലാണ് തുക ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഓണറേറിയം ലഭിക്കുന്നതിന് ഇത്തരം മാനദണ്ഡങ്ങൾ ഉണ്ടാകില്ല.

നിശ്ചിത ഇൻസെന്റീവിലും നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇൻസെന്റീവ് ഓണറേറിയം വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും ആശാ പ്രവർത്തകർ പരാതി സമർപ്പിച്ചിരുന്നു.

പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ നിന്നും പതിനൊന്നര പവന്റെ സ്വർണം നഷ്ടമായെന്ന് പരാതി; കേസെടുത്ത് പൊലീസ്

0

കൊച്ചി: പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി. എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ  പെരുമ്പാവൂർ മരുതുകവലയിലെ വീട്ടിലാണ് മോഷണം. കഴിഞ്ഞ ആഴ്ച വരെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീക്കെതിരെയാണ് പരാതി. അലമാരയിൽ വെച്ചിരുന്ന വജ്രം പതിച്ച രണ്ടു പവന്റെ സ്വർണമാലയും വളകളും പാദസരവും നഷ്ടമായി. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

വയോധികയുടെ അക്കൌണ്ടിൽ നിന്ന് അരക്കോടി തട്ടി, ബാങ്ക് ജീവനക്കാരിയും കാമുകനും പിടിയിൽ, അറസ്റ്റ് 

0

ബെംഗളൂരു: 76കാരിയിൽ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കി അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ബെംഗളൂരുവിലെ ഗിരിനഗർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായ 31കാരി മേഘ്ന പി വി, കാമുകൻ ശിവപ്രസാദ്, അൻവർ ഘോസ്, വരദരാജ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 

76കാരിയായ  സാവിത്രിയമ്മ എന്ന പരാതിക്കാരിയുടേയും ഭർത്താവിന്റെയും ജോയിന്റ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിൽ മേഘ്ന ആയിരുന്നു ഇവരെ സഹായിച്ചിരുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ 76കാരിയുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വകാര്യ വിവരങ്ങളും മേഘ്ന കരസ്ഥമാക്കി. 2025 ജനുവരിയിൽ പരാതിക്കാരി ബെംഗളൂരുവിലെ വീട് വിറ്റതിന്റെ ഒരു കോടി രൂപ ഇവരുടെ അക്കൌണ്ടിൽ വന്നിരുന്നു. ഈ പണം എഫ്ഡി രൂപത്തിലിടാനെന്ന പേരിൽ ആർടിജിഎസ് രേഖകളിലും  ബ്ലാങ്ക് ചെക്കിലും മേഘ്ന ഒപ്പിട്ട് വാങ്ങിയ ശേഷം അക്കൌണ്ടിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഫെബ്രുവരി 14ന് ആർടിജിഎസ് ഉപയോഗിച്ച് 30 ലക്ഷം രൂപ കാമുകന്റെ സഹായത്തോടെ തുടങ്ങിയ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയ ശേഷം ഇതിൽ നിന്ന് 30 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.

അടുത്തിടെ 76കാരിയുടെ മകൻ അമ്മയുടെ അക്കൌണ്ട് പരിശോധിച്ചപ്പോഴാണ് വലിയ രീതിയിലുള്ള സാമ്പത്തിക തിരിമറി തിരിച്ചറിഞ്ഞത്. ഫെബ്രുവരി 27ന് 76കാരിയുടെ മകൻ ബാങ്കിലെത്തി തിരക്കിയതോടെ മേഘ്ന കൈമലർത്തി. വയോധിക നിർദ്ദേശിച്ച അക്കൌണ്ടിലേക്ക് പണം അയച്ചുവെന്നാണ് മേഘ്ന ബാങ്കിൽ വിവരം തിരക്കിയെത്തിയ മകനോട് പ്രതികരിച്ചത്. പിന്നാലെ മകൻ വയോധികയോട് കാര്യങ്ങൾ തിരക്കിയതോടെയാണ് ബ്ലാങ്ക് ചെക്ക് അടക്കം ഒപ്പിട്ട് നൽകിയ വിവരം വയോധിക ഓർത്തെടുത്ത് പറയുന്നത്. ഇതിന് പിന്നാലെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.  

തെറ്റിധരിപ്പിച്ച് നടത്തിയ വൻ തുക കൈമാറ്റം വീട്ടുകാർ സൈബർ ക്രൈം വിഭാഗത്തെ അറിയിക്കുകയായിരുന്നു. മാർച്ച് മൂന്നിന് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെ മുതിർന്ന ജീവനക്കാരിയും കാമുകനും സുഹൃത്തുക്കളും വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനും അറസ്റ്റിലായത്. മേഘ്നയെ കേരളത്തിൽ നിന്നും ശിവപ്രസാദിനെ ബെംഗളൂരുവിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്ത്. മറ്റു രണ്ട് പേരെ അങ്കോളയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.