ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ചിലെയിൽ വത്തിക്കാൻ സ്ഥാനപതി

തെക്കേ അമേരിക്കന്‍ രാജ്യമായ ചിലെയിലെ വത്തിക്കാൻ സ്ഥാനപതിയായി (അപ്പോസ്‌തലിക് നുൺഷ്യോ) ആർച്ച് ബിഷപ് മാ‍ർ കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഈസ്റ്ററിനു ശേഷം ചുമതലയേൽക്കും. കോട്ടയം അതിരൂപതയിലെ നീണ്ടൂർ ഇടവകാംഗമാണ്.

1966 ഓഗസ്റ്റ് നാലിനാണ് കുര്യൻ മാത്യു വയലുങ്കൽ ജനിച്ചത്. 2021 മുതൽ അൾജീരിയ, തുനീസിയ എന്നിവിടങ്ങളിലെ സ്ഥാനപതിയാണ്. 1991 ഡിസംബർ 27നു വൈദിക പട്ടം സ്വീകരിച്ചു. 1998ൽ റോമിലെ ഹോളിക്രോസ് പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നു കാനൻ നിയമത്തിൽ പിഎച്ച്ഡി നേടിയശേഷം വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ആരംഭിച്ചു.

ഗിനി, ദക്ഷിണ കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബംഗ്ലദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. 2016ൽ ഈജിപ്തിൽ സേവനം ചെയ്യുമ്പോഴാണ് ആർച്ച് ബിഷപ്പും പാപുവ ന്യൂഗിനി സ്ഥാനപതിയുമായി നിയമിക്കപ്പെട്ടത്.

വീണ്ടും ഒന്നാമതായി കേരളം; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ശ്രീമതി സാവിത്രി താക്കൂര്‍ പറഞ്ഞു.

ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ടു കുട്ടികള്‍ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 51, ഉത്തര്‍പ്രദേശില്‍ 43, രാജസ്ഥാന്‍ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, ആസാം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകള്‍.

കാലാകാലങ്ങളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടമെന്നും സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ കണക്കുകള്‍ എന്ന് എ എ റഹീം എംപി അഭിപ്രായപ്പെട്ടു.

‘ലഹരി രഹിത കേരളം’ ഗ്ലോബല്‍ മലയാളം സിനിമയുടെ നേതൃത്വത്തില്‍
ആദ്യ ലഹരി വിരുദ്ധ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു


ഗ്ലോബല്‍ മലയാളം സിനിമയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ ഹ്രസ്വചിത്ര, ഡോക്യുമെന്ററി, പ്രസംഗ, കവിതാ മത്സരവും കേരളത്തിലെ 14 ജില്ലകളിലും ലഹരിവിരുദ്ധ ചലച്ചിത്രോത്സവവും സംഘടിപ്പിക്കുന്നു.


കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലേയും  മലയാളി വിദ്യാര്‍ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം.

ലഹരി രഹിത കേരളം എന്ന വിഷയത്തില്‍ 5 മിനിറ്റില്‍ കവിയാത്ത മലയാളത്തിലുള്ള പ്രസംഗവും കവിതയും വിഡിയോ രൂപത്തില്‍ മത്സരത്തിന് അയയ്ക്കാം. ലഹരിവിരുദ്ധ സന്ദേശത്തിലുള്ളഹ്രസ്വ ചിത്ര-ഡോക്യുമെന്ററി മത്സരത്തിന്  3 മുതല്‍ 5 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് അയയ്ക്കേണ്ടത്. ഹ്രസ്വചിത്രവും ഡോക്യുമെന്ററിയും  പ്രസംഗവും കവിതയും നിങ്ങളുടെ  സ്വന്തം ഫോണിലോ, ക്യാമറയിലോ ചിത്രീകരിക്കാം.

ചലച്ചിത്ര -മാധ്യമ- ലഹരിവിരുദ്ധ – മനഃശാസ്ത്ര രംഗത്തെ പ്രമുഖര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

പ്രശസ്തി പത്രവും ഫലകവും കൂടാതെ  20, 000  രൂപ വീതം ഒന്നാം സമ്മാനവും  10,000 രൂപ വീതം രണ്ടാം സമ്മാനവും  5,000  രൂപ വീതം മൂന്നാം സമ്മാനവും ഹ്രസ്വചിത്രത്തിന്റേയും  ഡോക്യുമെന്ററിയുടെയും വിജയികള്‍ക്ക് ലഭിക്കുകയെന്ന് ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാനും നടനും എഴുത്തുകാരനും  നിർമ്മാതാവും സംവിധായകനും 


ലോക റെക്കോര്‍ഡ് ജേതാവുമായ

ജോയ് കെ.മാത്യു പറഞ്ഞു.  പ്രസംഗം, കവിത എന്നിവയിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും നല്‍കി ആദരിക്കും.

പ്രത്യേകം തിരഞ്ഞെടുക്കുന്ന  ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രസംഗങ്ങളും കവിതകളും ഗ്ലോബല്‍ മലയാളം സിനിമയുമായി ബന്ധപ്പെട്ട ചാനലുകളില്‍ പ്രദര്‍ശിപ്പിക്കും അവിടെ നിന്നും ഏറ്റവുമധികം പ്രേക്ഷക കമന്റ് കിട്ടുന്ന 25  പേര്‍ക്ക് പ്രത്യേക സമ്മാനം നല്‍കി ആദരിക്കും.

മത്സരത്തിന് അയയ്ക്കുന്ന ഹ്രസ്വചിത്രങ്ങളോ ഡോക്യുമെന്ററികളോ പ്രസംഗമോ കവിതകളോ മറ്റെവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചതോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതോ യാതൊരുവിധ പകര്‍പ്പവകാശ ലംഘനവും നടത്തിയതോ ആയിരിക്കരുത്.
ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രസംഗ – കവിത വിഡിയോയും മെയ് 15 ന്  മുന്‍പായി [email protected]  എന്ന ഇ-മെയിലില്‍ MP4 അല്ലെങ്കില്‍ MOV ഫോര്‍മാറ്റില്‍ ലഭിച്ചിരിക്കണം.

ഈ വര്‍ഷം എറണാകുളത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനത്തിനര്‍ഹരായവരുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചലച്ചിത്ര – മാധ്യമ – ലഹരിവിരുദ്ധ – മനഃശാസ്ത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്യും. തിരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രസംഗങ്ങളും കവിതകളും 14 ജില്ലകളിലും പ്രത്യേക പരിപാടികളോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ചലച്ചിത്രോത്സവത്തില്‍  പ്രദര്‍ശിപ്പിക്കും. റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്ക്, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റേഴ്‌സ് : പി.ആര്‍.സുമേരന്‍ (9446190 254), ശശികുമാര്‍ എസ്.ഡി (99468 53016) എന്നിവരെ ബന്ധപ്പെടണം.

ആദായ വില്പന; ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന, കൂടുതൽ അറിയാം

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സ്റ്റോക്ക് എത്രയും വേഗം വിറ്റു തീർക്കുകയാണ് ലക്ഷ്യം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. എന്നാൽ സർക്കാരിനുള്ള നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം ആയിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡിൽ. പവന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില 66,000 എന്ന സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തിയിരിക്കുകയാണ്.

ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന സ്വർണ വില.

നോ പ്ലീസ്…മകളുടെയും ഭാര്യയുടെയും ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ച ആരാധകരോട് കയർത്ത് രോഹിത് ശർമ

വിമാനത്താവളത്തിൽ  വച്ച്  മകളുടെയും ഭാര്യയുടെയും ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ച ആരാധകർക്കെതിരെ സ്വരമുയർത്തി  ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ദുബൈയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീട വിജയത്തിന് ശേഷം മാലിദ്വീപില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയി തിരിച്ചു വരുന്നതിനിടെയായിരുന്നു സംഭവം.

കുടുംബത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിൽ തനിക്ക് വലിയ താൽപ്പര്യമില്ലെന്ന് താരത്തിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമായിരുന്നു. ആരാധകർ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോൾ രോഹിത് ശർമ്മ അവരുടെ നേരെ ശബ്ദം ഉയർത്തി.

ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ടീം ഇന്ത്യയെ നയിച്ച രോഹിത്തും സംഘവും ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യയിലെത്തിയത്. പിന്നീട് ഭാര്യ റിതികയ്ക്കും മകള്‍ സമൈറയ്ക്കുമൊപ്പം ഹ്രസ്വ അവധിക്കാലം ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പറക്കുകയായിരുന്നു.

ലഹരി വിറ്റാൽ, ലാഭം 6000 രൂപ വരെ; പ്രതിയുടെ മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.

ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു.

18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിറ്റു. പോക്കറ്റ് മണി കണ്ടെത്തുന്നതിനും വിദ്യാർത്ഥികൾ ക്യാമ്പസിൽ കഞ്ചാവ് വില്പന നടത്തിയെന്നും ഷാലിഖ് പൊലീസിന് മൊഴി നൽകി.

റെയ്ഡിനിടെ ആകാശിനോട് ‘സേഫ് അല്ലേ’ എന്ന് ചോദിച്ച വിദ്യാർഥിയെയും ചോദ്യം ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.കഴിഞ്ഞദിവസമാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെത്തിയത്.

ഫെബിന്റെ കൊലപാതകം; കൊലക്ക് കാരണം തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറിയത്

കൊല്ലം: കൊല്ലം  ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണ്.

ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്‍റെ സഹോദരി പിന്‍മാറിയതാണ് കാരണമെന്ന് പൊലീസ് പറയുന്നു.

കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറി. ഈ പിന്മാറ്റമാണ് പ്രതിയെ ഈ ക്രൂരകൃത്യത്തിലേക്ക് എത്തിച്ചത്.

ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട്  യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സുനിത വില്യംസും ബുച്ച് വില്‍മോറും ചൊവ്വാഴ്ച ഭൂമിയില്‍ തിരിച്ചെത്തും; സ്ഥിരീകരിച്ച് നാസ

ഫ്ളോറിഡ: കാത്തിരിപ്പനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം ഭൂമിയില്‍ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അറിയിച്ചു.

സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്നലെ ബഹിരാകാശ നിലയില്‍ എത്തിയ മറ്റ് രണ്ട് ബഹിരാകാശയാത്രികനുമൊപ്പമാണ് തിരിച്ചെത്തുന്നത്. സുനിതയും വില്‍മോറിനുമൊപ്പം നിക്ക് ഹേഗ്,അലക്സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവര്‍ ക്രൂ-9 പേടകത്തിലേറിയാണ് ഭൂമിയിലേക്ക് മടങ്ങുക.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ക്രൂ10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്‌ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേര്‍ന്ന നാലംഗ ക്രൂ-10 സംഘം ഇന്നലെ ഈസ്റ്റേണ്‍ സമയം രാവിലെ 12.35നാണ് ഹാച്ച് തുറന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്.

ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ

0

സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു. സിനിമാ സംഘടനകള്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്  തീരുമാനം. സിനിമ സംഘടനകളുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന സജി ചെറിയാന്റെ ഉറപ്പിന്മേലാണ് സംഘടനകള്‍ പണിമുടക്ക് ഉപേക്ഷിച്ചത്.

നികുതി മുതല്‍ ഷൂട്ടിംഗ് അനുമതി വരെയുള്ള വിവിധ ആവശ്യങ്ങളാണ് പരിഗണിക്കാമെന്ന് മന്ത്രി സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയത്. വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തില്‍ ഈടാക്കുന്നുണ്ട്. അതില്‍ ഒന്ന് ഒഴിവാക്കണം എന്നാണ് നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് ഇത്തരത്തില്‍ ഇരട്ട നികുതി എന്ന് നിര്‍മ്മാതാക്കള്‍ മന്ത്രിയെ അറിയിച്ചു.

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

0

വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

കൂടിക്കാഴ്ചയില്‍ ഇന്ത്യ-യുഎസ് പങ്കാളിത്തം, സൈബര്‍സുരക്ഷ, ഭീകരവാദങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. നേരത്തെ ഇന്ത്യയിലെ ഇറക്കുമതി തീരുവയെ കുറിച്ച് തുള്‍സി ഗബ്ബാര്‍ഡ് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും ഉന്നതതല ചര്‍ച്ച നടത്തുമെന്നും അവര്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളാണ് മോദി കൈക്കൊള്ളുന്നതെന്ന് തുളസി ഗബ്ബാര്‍ഡ് പ്രതികരിച്ചു. സമാനമായി അമേരിക്കയുടെയും അവിടുത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തുളസി കൂട്ടിച്ചേര്‍ത്തു.

വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, ശേഷം പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, ലക്ഷ്യമിട്ടത് യുവതിയെ?

0

കൊല്ലം: വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചെന്ന് പൊലീസ്.
കൊല്ലം ഉളിയക്കോവിലിൽ ഇന്ന് വൈകിട്ട് ഏഴിനാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് (20) ആണ് മരിച്ചത്. ഫെബിന്റെ പിതാവിനും കുത്തേറ്റു. പർദ ധരിച്ചെത്തിയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന.

കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. കൊല്ലം ഫാത്തിമ കോളേജിലെ BCA രണ്ടാം വർഷ വിദ്യാർഥിയാണ് ഫെബിൻ. മൂന്നു കുത്തേറ്റ ഫെബിൻ തത്ക്ഷണം മരിച്ചു. മാതാവിന്റെ മുന്നിൽ വച്ചാണ് ആക്രമണം. ഫെബിന്റെ സഹോദരിയെ തേടിയാണ് പ്രതി മണ്ണെണ്ണയുമായി എത്തിയതെന്നാണ് സൂചന. പ്രതിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും. ഇവർക്ക് മറ്റൊരു വിവാഹം ആലോചിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊടും ക്രൂരതയിലേക്ക് നയിച്ചതെന്നാണ് സൂചന.

പിന്നീട് കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്‌ക്ക് സമീപം ഒരു കാറും നിർത്തിയിട്ടിട്ടുണ്ട്. കാറിനകത്തും ചോരപ്പാടുകളുണ്ട്.
മരിച്ചത് നീണ്ടകര സ്വദേശി തേജസ് രാജ് (24). ഫെബിൻ ജോർജ് ഗോമസിനെ കൊലപ്പെടുത്തിയത് തേജസ് രാജ് എന്ന് പൊലീസ് വ്യക്തമാക്കി.കൊലപാതത്തിനുശേഷം ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം.

മദ്യപിച്ച് ബഹളം, പൊലീസുകാര്‍ക്ക് നേരെ കയ്യേറ്റം; മുന്‍ സൈനികന് പണി കിട്ടി

0

കൊല്ലം: അഞ്ചലില്‍ പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസുകാരെ അക്രമിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഈട്ടിമൂട് സ്വദേശി ബിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്ത്. ബിനു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസുകാരെ അക്രമിച്ചത്.

പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസുകാരെ അക്രമിച്ചതിന് പുറമെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും ബിനുവിനെതിരെ കേസെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍റ് ചെയ്തിരിക്കുകയാണ്. 

കാറില്‍ നിന്ന് കണ്ടെടുത്തത് ഹെറോയിനും കഞ്ചാവും, പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ അറസ്റ്റില്‍; ശൃംഖല തേടി അന്വേഷണം

0

കൽപ്പറ്റ: നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ മൂന്നുപേര്‍ ഹെറോയിനും കഞ്ചാവുമായി കൽപ്പറ്റയിൽ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ്  (23), തിരൂരങ്ങാടി പള്ളിക്കൽ സ്വദേശി ടി ഫായിസ് മുബഷിർ (30) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നഗരത്തിൽ ജനമൈത്രി ജംഗ്ഷനിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിനും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച KL 54 J 0279 നമ്പറിലുള്ള ഹ്യൂണ്ടായി കാറും മയക്കുമരുന്ന് വിൽപ്പനക്കായി ഇടപാടുകാരെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ മുഹമ്മദ് ആഷിഖ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപുള്ളിയാണ്. ഇയാൾക്കെതിരെ മലപ്പുറം, എറണാകുളം ജില്ലകളിലായി മയക്കുമരുന്ന് കേസ് ഉണ്ട്.  300 ഗ്രാം എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ആഷിഖിനെ കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കുക്കയായിരുന്നു. നിലവില്‍ കൊച്ചി  സിറ്റി പൊലീസ്  ഉദ്യോഗസ്ഥർ എത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു. പിടിയിലായ സംഘവുമായി ബന്ധപ്പെട്ട മറ്റു കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് അറിയിച്ചു.

മീശപ്പുലിമലയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് 10 ദിവസം പഴക്കമുള്ള മൃതദേഹം; അക്ക്യേഷ്യ മരത്തില്‍ തൂങ്ങിയ നിലയിൽ

0

തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് പറയൻകാവ് ചിട്ടിപ്പാറയ്ക്ക് സമീപം അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിൽ മൃതശരീരം കണ്ടെത്തി. ശരീരം ജീര്‍ണിച്ച നിലയിലായിരുന്നു. 10 ദിവസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. വെഞ്ഞാറമൂട് സ്വദേശി വിജയന്‍ (64) എന്നയാളിന്‍റെതാണ് മൃതശരീരം എന്ന് കണ്ടെത്തിയിട്ടുണ്ട്.

ആനപ്പാറ സർക്കാർ ഭൂമിക്ക് സമീപം  രണ്ട് കിലോമീറ്റർ മാറി അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരത്തെ മീശപ്പുലിമല എന്നറിയപ്പെടുന്ന ചിട്ടിപ്പാറയിലേക്ക് നിരവധി വിനോദ സഞ്ചാരികളെത്താറുണ്ട്. ഞായറാഴ്ച  ഉച്ചയോടെ ചിട്ടിപ്പാറ കാണാനെത്തിയ വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന്  നാട്ടുകാരെയും നെടുമങ്ങാട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.