കണ്ണൂർ: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് പോലീസ് എഫ്ഐആർ. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു എന്നും കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം മരിച്ച രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തോക്ക് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ അവിടെ ഇന്ന് തിരച്ചിൽ നടത്തും എന്നാണ് ലഭിക്കുന്ന വിവരം.
കണ്ണൂരിൽ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഭാര്യയുമായുള്ള സൗഹൃദം തകർന്നത്; കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂരിൽ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഭാര്യയുമായുള്ള സൗഹൃദം തകർന്നത്; കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് പോലീസ് എഫ്ഐആർ. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു എന്നും കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം മരിച്ച രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തോക്ക് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ അവിടെ ഇന്ന് തിരച്ചിൽ നടത്തും എന്നാണ് ലഭിക്കുന്ന വിവരം.
ശശി തരൂരിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത്
തിരുവനന്തപുരം: ബിജെപിയെയും സിപിഎമ്മിനെയും പുകഴ്ത്തി പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത്.
പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്ന തരൂരിനെ ഹൈക്കമാൻറ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂർ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനവും കടുത്തിട്ടുണ്ട്.
ശശി തരൂരിൻറെ തുടർച്ചയായ നിലപാടുകളിൽ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നേതാക്കൾ ഒന്നാകെ എതിർത്താലും തിരുത്താൻ ശ്രമിച്ചാലും ന്യായങ്ങൾ നിരത്തി നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന തരൂർ ശൈലിയാണ് കേരളത്തിലെ നേതാക്കളെ ചൊടിപ്പിക്കുന്നത്.
സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയതിൻറെ മാനക്കേട് മാറും മുമ്പാണ് പ്രധാനമന്ത്രി മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് തരൂർ നൽകിയത്.
പാർട്ടിക്ക് പുറത്തും സ്വീകാര്യതയുള്ള തരൂർ എതിരാളികളെക്കുറിച്ച് നല്ലത് പറഞ്ഞാൽ അതു സമൂഹത്തിൽ സ്വാധീനമുണ്ടാക്കും എന്നതാണ് ആശങ്ക.
ശശി തരൂരിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത്
തിരുവനന്തപുരം: ബിജെപിയെയും സിപിഎമ്മിനെയും പുകഴ്ത്തി പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത്.
പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്ന തരൂരിനെ ഹൈക്കമാൻറ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂർ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനവും കടുത്തിട്ടുണ്ട്.
ശശി തരൂരിൻറെ തുടർച്ചയായ നിലപാടുകളിൽ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നേതാക്കൾ ഒന്നാകെ എതിർത്താലും തിരുത്താൻ ശ്രമിച്ചാലും ന്യായങ്ങൾ നിരത്തി നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന തരൂർ ശൈലിയാണ് കേരളത്തിലെ നേതാക്കളെ ചൊടിപ്പിക്കുന്നത്.
സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയതിൻറെ മാനക്കേട് മാറും മുമ്പാണ് പ്രധാനമന്ത്രി മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് തരൂർ നൽകിയത്.
പാർട്ടിക്ക് പുറത്തും സ്വീകാര്യതയുള്ള തരൂർ എതിരാളികളെക്കുറിച്ച് നല്ലത് പറഞ്ഞാൽ അതു സമൂഹത്തിൽ സ്വാധീനമുണ്ടാക്കും എന്നതാണ് ആശങ്ക.
എസ്ബിഐ ജീവനക്കാരിയായ ഭാര്യയെ ബാങ്കിലെത്തി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു
കണ്ണൂർ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് എസ്ബിഐ പൂവ്വം ശാഖയിലെ ജീവനക്കാരി അനുപമയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് 3.30ഓടെ ബാങ്കിൽ വച്ചായിരുന്നു ആക്രമണം. ഭർത്താവ് അനുരൂപിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് ശേഷം പൊലീസിന് കൈമാറി.
സ്വകാര്യ കാർ വിൽപ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് അനുരൂപ് ഭാര്യയെ ബാങ്കിന് പുറത്തേക്ക് വിളിച്ചത്. ഇതിനിടെ കയ്യിൽ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് അക്രമിച്ചത്. പ്രാണരക്ഷാർത്ഥം ബാങ്കിലേക്ക് അനുപമ ഓടിക്കയറിയെങ്കിലും പിന്നീലെയെത്തി വെട്ടുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.
“സഹോദരിമാരെ ബലാത്സംഗം ചെയ്തവരെ പ്രശംസിക്കുന്നത് രാജ്യദ്രോഹക്കുറ്റം”: ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ്
ലക്നൗ: വിശ്വാസത്തെ അപമാനിച്ച, സ്ത്രീകളെ ബലാത്സംഗം ചെയ്ത, പാവപ്പെട്ട ജനതയെ ആക്രമിച്ച വ്യക്തികളെ മഹത്വവത്കരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്‌ട്രയിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. എന്നാൽ ഔറംഗസേബിന്റെ പേര് പറയാതെയാണ് മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചത്. ബഹ്റൈച്ചിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
താനൂരിൽ ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം തട്ടാൻ ശ്രമിച്ച സംഭവം: രണ്ടുപേർ പിടിയില്‍
മലപ്പുറം: താനൂരില്‍ ജ്വല്ലറി വര്‍ക്‌സ് സ്ഥാപന ഉടമയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. താനൂര്‍ ജ്യോതി നഗര്‍ കളത്തിങ്ങല്‍ വീട്ടില്‍ തഫ്‌സീര്‍(30), കാളാട് വട്ടക്കിണര്‍ സ്വദേശി കുന്നത്ത് മുഹമ്മദ് റിഷാദ്(33) എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. മുഹമ്മദ് റിഷാദ് ജ്വല്ലറിയിലേക്ക് കൊണ്ടു പോയ സ്വര്‍ണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.
മറ്റൊരു പ്രതിയായ തഫ്‌സീറും സ്വര്‍ണ കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദ് അറിയിച്ചു. താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോ ണി ജെ.മറ്റം, സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ആര്‍.സുജിത്. പി. സുകീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
കേന്ദ്രത്തിനെതിരെയുള്ള തമിഴ്നാടിന്റെ പ്രതിഷേധം; മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി
ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരായ നാളത്തെ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ എത്തി. തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ ചെന്നൈ സന്ദർശനം. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു. മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയൻ പ്രസ്‌താവനയിൽ പറഞ്ഞത്.
അതേസമയം എംകെ സ്റ്റാലിന്റെ ഇടപെടൽ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള നീക്കമെന്ന വിലയിരുത്തലിലാണ് എഐസിസി. യോഗത്തിന് ക്ഷണം ലഭിച്ച രേവന്ത് റെഡ്‌ഡിയും ഡി.കെ ശിവകുമാറും ഹൈക്കമാൻഡ് തീരുമാനം കാക്കുകയാണ്. ബിഹാർ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോൺഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയർത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എഐസിസി തീരുമാനമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു.
ദില്ലി തെരഞ്ഞെടുപ്പോടെ ഇന്ത്യ സഖ്യത്തിൽ വിള്ളൽ വീണ പശ്ചാത്തലത്തിൽ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള സ്റ്റാലിന്റെ നീക്കങ്ങൾ ദില്ലിയിലെ പാർട്ടി നേതൃത്വങ്ങൾ കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്. എന്നാൽ സ്റ്റാലിന്റെ നീക്കങ്ങൾ പ്രാദേശിക തലത്തിൽ ഒതുങ്ങും എന്നാണ് എഐസിസി വിലയിരുത്തൽ.
കേരള- കർണാടക ലഹരി മാഫിയക്ക് പിന്നാലെ മഞ്ചേശ്വരം പൊലീസ്; രാത്രി പിടിച്ചെടുത്തത് 25 ഗ്രാം എംഡിഎംഎ, 7ലക്ഷം രൂപ
മഞ്ചേശ്വരം: രാത്രിയിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ 25 ഗ്രാം എംഡിഎംഎയും 7 ലക്ഷം രൂപയുമായി കർണാടക സ്വദേശിയടക്കം 4 പേർ പിടിയിലായി. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പിടികൂടിയ 7 ലക്ഷം രൂപ ഇത്തരത്തിൽ എംഡിഎംഎ വിറ്റ് കിട്ടിയതാണെന്ന് പൊലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു.
ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. അല്ലാം ഇക്ബാൽ, മുഹമ്മദ് ഫിറോസ്, അൻവർ അലിക്കുട്ടി, കർണാടക സ്വദേശിയായ മുഹമ്മദ് മൻസൂർ എന്നിവരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായ കർണാടക സ്വദേശി കർണാടക കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ്. വിദേശത്ത് നിന്ന് വന്ന് നാട്ടിൽ മാസങ്ങളായി ലഹര വില്പന നടത്തി വരുന്ന ആളാണ് അൻവർ. ഇവരെല്ലാം ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് ലഹരി വിൽപന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയവരിൽ നിന്നും കേരള – കർണാടക കേന്ദ്രീകരിച്ചുള്ള പ്രധാന ലഹരി മാഫിയകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കൃഷി നോക്കാനായി രാവിലെ വീടുവിട്ടിറങ്ങി, രാത്രിയായിട്ടും തിരിച്ചെത്തിയില്ല; സൂര്യാഘാതമേറ്റ് കർഷകൻ മരിച്ച നിലയിൽ
മാവേലിക്കര: സൂര്യാഘാതമേറ്റ് കർഷകൻ മരിച്ചു. തെക്കേക്കര വരേണിക്കൽ വല്ലാറ്റ് വീട്ടിൽ പ്രഭാകരൻ (73) ആണ് മരിച്ചത്. ബുധൻ ഉച്ചയോടെയാണ് മരിച്ചതെന്ന് കരുതുന്നു. കുറത്തികാട് പാടശേഖരത്തിലെ ചിറക്ക് സമീപം പ്രഭാകരന് നെൽകൃഷിയുണ്ട്. കൃഷി നോക്കാനായി രാവിലെ ഏഴരയുടെ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാർ പറയുന്നു. രാത്രി ആയിട്ടും കാണാതായതോടെ പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പാടശേഖരത്തിൽ നടത്തിയ പരിശോധനയിൽ രാത്രി 8.40ന് പാടത്ത് വീണ നിലയിൽ കണ്ടെത്തി. പ്രഭാകരന്റെ സ്കൂട്ടർ മറിഞ്ഞ് ശരീരത്തിൽ വീണ നിലയിലായിരുന്നു. ശരീരമാസകലം പൊള്ളിയ പാടുകൾ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: പ്രവീഷ്, വിനേഷ്. മരുമകൾ: അശ്വതി.
കരിമണ്ണൂർ ബിവറേജസിനടുത്തെ മുറുക്കാൻ കടയിൽ എപ്പോ നോക്കിയാലും തിരക്ക്, സംശയത്തിൽ പരിശോധന, കണ്ടത് ‘വയാഗ്ര ഗുളിക’
ഇടുക്കി: അടുത്ത കാലത്തായി കരിമണ്ണൂർ ബിവറേജസിന് സമീപത്തെ മുറുക്കാൻ കടയിൽ പതിവില്ലാതെ തിരക്ക് വർധിച്ചു. ബീഹാർ സ്വദേശി മുഹമ്മദ് താഹിർ നടത്തുന്ന കടയിൽ ഹാൻസ്, കൂൾ, പാൻപരാഗ് എന്നിങ്ങനെ നിരോധിത ലഹരി വസ്ഥുക്കളൊക്കെ രഹസ്യമായി വിൽക്കുന്നുണ്ട്. പക്ഷേ വരുന്നവരെല്ലാം ആവശ്യപ്പെടുന്നതാകട്ടെ അവിടുത്തെ മീഠാ പാൻ എന്നറിയപ്പെടുന്ന മുറുക്കാനാണ്. എന്തായാലും മുറുക്കാന്‍റെ പിന്നിലെന്തോ നിഗൂഡത സംശയിച്ച ചിലർ രഹസ്യമായി വിവരം തിരക്കിയപ്പോഴാണ് സംഗതിയുടെ ഗൗരവം പിടി കിട്ടിയത്.
മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകൻ അഡ്വ വി.രാജേന്ദ്രന്‍ അന്തരിച്ചു
കൊച്ചി: മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകനും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായ പുല്ലുവഴി കാപ്പിള്ളില്‍ വീട്ടില്‍ അഡ്വ. വി.രാജേന്ദ്രന്‍ (73) അന്തരിച്ചു. ഇടപ്പള്ളി സണ്ണി പാലസിൽ താമസിച്ചു വരികയായിരുന്നു.
ഭാര്യ: രാജേശ്വരി (റിട്ട. ടീച്ചര്‍, ജയകേരളം എച്ച്.എസ്.എസ്., പുല്ലുവഴി) മക്കള്‍: അഡ്വ. രശ്മി, രേണു. മരുമക്കള്‍: മഞ്ജുനാഥ് (ഹോസൂര്‍), ഇന്ദ്രജിത്ത് (ബിസിനസ്). സഹോദരങ്ങള്‍: ശാരദാമോഹന്‍ (ജില്ലാ പഞ്ചായത്തംഗം), നിമ്മി(കണ്ണൂര്‍),കേശവന്‍കുട്ടി (ഹോങ്കോങ്), ഷാജി.
സംസ്കാരം പിന്നീട്
വി രാജേന്ദ്രൻ്റെ വേർപാടിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ,ജില്ലാ സെക്രട്ടറി കെ എം ദിനകരൻ എന്നിവർ അനുശോചിച്ചു.
കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട, യുവാവ് പിടിയിൽ
കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. പാലക്കാട് സ്വദേശി പിടിയിൽ. പാലക്കാട് വെള്ളനേഴി സ്വദേശി അജീഷ് (28) എന്നയാളാണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജി ഐ പി എസിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീം മരട് കണ്ണാടികാട് ഭാഗത്തു നടത്തിയ പരിശോധനയിലാണ് 13.66 kg കഞ്ചാവുമായി പ്രതിയെ പിടികൂടിയത്
പാലക്കാട് നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി. കഞ്ചാവിൻ്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ പ്രതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.
വെല്‍ത്ത് ക്രിയേഷന്‍ പ്ലാറ്റ് ഫോം വേദാര്‍ത്ഥയുമായി ബന്ധന്‍ എഎംസി
കൊച്ചി: ഇന്ത്യന്‍ നിക്ഷേപ മാനേജ്മെന്റ് വ്യവസായത്തിലെ പ്രമുഖ കമ്പനിയായ ബന്ധന്‍ എഎംസി പുതിയ ബദല്‍ നിക്ഷേപ പ്ലാറ്റ്ഫോം വേദാര്‍ത്ഥ അവതരിപ്പിച്ചു. ബന്ധന്‍ എഎംസിയുടെ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ (എഐഎഫ്) പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ് (പിഎംഎസ്) എന്നിവയ്ക്ക് കീഴിലുള്ള ലിസ്റ്റഡ് ഇക്വിറ്റികളും സ്ഥിര വരുമാന പരിഹാരങ്ങളും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാണ് പുതിയ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. വേദാര്‍ത്ഥയ്ക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്ന ലിസ്റ്റഡ് ഇക്വിറ്റികള്‍ മേധാവി മൃണാള്‍ സിംഗ് നയിക്കുന്ന ടീമും സ്ഥിര വരുമാന ഉല്‍പ്പന്നങ്ങള്‍ പിഎംഎസ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് – ഫിക്‌സഡ് ഇന്‍കം മേധാവി ഭൂപേന്ദ്ര മീല്‍ നയിക്കുന്ന ടീം കൈകാര്യം ചെയ്യും.
വൈദഗ്ധ്യമുള്ള സമര്‍പ്പിതരും പരിചയസമ്പന്നരുമായ ഒരു നിക്ഷേപ സംഘവും 15-20 വര്‍ഷം പരിചയമുള്ള സീനിയര്‍ മാനേജ്മെന്റ് ടീമും വേദാര്‍ത്ഥയെ പിന്തുണയ്ക്കുന്നു. ബന്ധന്‍ എഎംസിയുടെ 25 വര്‍ഷത്തെ പാരമ്പര്യവും ബന്ധന്‍ ഗ്രൂപ്പ്, ജിഐസി (സിംഗപ്പൂര്‍), ക്രിസ് ക്യാപിറ്റല്‍ എന്നിവയുടെ പിന്തുണയും ഇതിനുെണ്ടന്ന് ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.
ക്ലയന്റുകളുടെ സൂക്ഷ്മമായ സാമ്പത്തിക അഭിലാഷങ്ങള്‍ നിറവേറ്റുന്നതും ഇഷ്ടാനുസൃത പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ബന്ധന്റെ പ്രതിബദ്ധതയാണ് വേദാര്‍ത്ഥ പ്രതിഫലിപ്പിക്കുന്നതെന്ന് ബന്ധന്‍ എഎംസി ആള്‍ട്ടര്‍നേറ്റീവ്സ് (ലിസ്റ്റഡ് ഇക്വിറ്റികള്‍) മേധാവി മൃണാള്‍ സിംഗ് പറഞ്ഞു.
പിഎംഎസിലും ആള്‍ട്ടര്‍നേറ്റീവ് സ്പെയ്സിലും, വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും ചലനാത്മക വിപണികളില്‍ നാവിഗേറ്റ് ചെയ്യുന്നതിന്റെ സങ്കീര്‍ണ്ണതകള്‍ ലളിതമാക്കി ക്ലയന്റുകള്‍ക്ക് അതുല്യമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് വേദാര്‍ത്ഥ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പിഎംഎസ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് – ഫിക്‌സഡ് ഇന്‍കം മേധാവി ഭൂപേന്ദ്ര മീല്‍ കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന സാധ്യതയുള്ള അവസരങ്ങള്‍ തിരിച്ചറിയുക, പ്രസക്തമായ തന്ത്രങ്ങള്‍ രൂപപ്പെടുത്തുക, പോര്‍ട്ട്ഫോളിയോകള്‍ നിര്‍മ്മിക്കുക എന്നിവയെ അടിസ്ഥാനമാക്കിയാണ് വേദാര്‍ത്ഥയുടെ നിക്ഷേപ തത്വശാസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്നത്തെ അവസരങ്ങളെ നാളത്തെ സാധ്യതകളുമായി സന്തുലിതമാക്കുന്ന ഇഷ്ടാനുസൃത നിക്ഷേപ പരിഹാരങ്ങള്‍ വേദാര്‍ത്ഥ നല്‍കുന്നു. കര്‍ശനമായ അവലോകനങ്ങള്‍, മുന്‍കൈയെടുത്തുള്ള ഉള്‍ക്കാഴ്ചകള്‍, വ്യക്തിഗതമാക്കിയ തന്ത്രങ്ങള്‍ എന്നിവയിലൂടെ അസാധാരണമായ ഒരു ക്ലയന്റ് അനുഭവം നല്‍കുന്നതിനുള്ള പ്രതിബദ്ധത ഇത് നല്‍കുന്നു.
പുല്ലുവഴിയിൽ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി; യുവാവിന് പരുക്ക്
പെരുമ്പാവൂർ: അമിത വേഗതയിലെത്തിയ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. പുല്ലുവഴി വില്ലേജ് ഓഫീസ് ജംഗ്ഷനിൽ ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ കടയുടെ ഉൾഭാഗം പൂർണമായും തകർന്നു. ശ്രീകൃഷ്ണ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. കടയുടമയായ യുവാവിന് സാരമായി പരുക്കേറ്റു.



പുല്ലുവഴി അമ്പാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ രതീഷിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴക്ക് പോകുകയായിരുന്ന വാഹനമാണ് എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറിയത്. കടയിലെ അലമാരകളും സാധനങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് ലഭിക്കുന്ന വിവരം.
