ഷാബാ ഷരീഫ് വധക്കേസ്; ഒന്നാംപ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും 9 മാസവും തടവ് ശിക്ഷ

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ പ്രതി ചേർത്തിരുന്ന 12 പേരെ കോടതി വെറുതെ വിട്ടു.

മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിൻറെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോൺട്രിയോ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതാണ് കേസിന് ബലമായത്.

കേസിൽ മാപ്പുസാക്ഷിയായ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി. കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്‌റഫിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തു വന്നിരുന്നു.

പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ മകൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു; പൊലീസിനെതിരെ വിമർശനവുമായി കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം

കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി കുടുംബം രംഗത്ത്. ഭർത്താവ് യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് പ്രധാനമായും കുടുംബം ആരോപിക്കുന്നത്.

കേസിൽ മെല്ലെപൊക്ക് നടത്തിയ പൊലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.’യാസിർ മദ്യപിച്ച് വീട്ടിൽ വന്ന് ഷിബിലയെ അടിക്കുമായിരുന്നു. പല കാര്യങ്ങളും ഷിബില ഞങ്ങളുടെ അടുത്ത് നിന്ന് മറച്ചുവച്ചു. കഴിഞ്ഞ 28ന് യാസിറിന്റെ ലഹരി ഉപയോഗം പറഞ്ഞ് പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് വിളിച്ച് കാര്യങ്ങൾ തിരക്കി. ഷിബിലയുടെ സർട്ടിഫിക്കറ്റ് കൊണ്ടുതരാൻ പറഞ്ഞിട്ടും യാസിർ അത് ചെയ്തില്ല. പൊലീസിനോട് വീണ്ടും പലതവണ വിളിച്ച് വിവരം പറഞ്ഞെങ്കിലും അവർ ഒന്നും ചെയ്തില്ല. പൊലീസ് അന്ന് നടപടിയെടുത്തിരുന്നെങ്കിൽ എന്റെ മകൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണം’ എന്നാണ് ഷിബിലയുടെ പിതാവ് വ്യക്തമാക്കിയത്.

മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയായിരുന്നു സംഭവം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

മലയാളിയായ ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. ബിസിഎ (ഏവിയേഷൻ) വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു.

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ;  24 ന് സമര കേന്ദ്രത്തിൽ ആശ വർക്കമാർ കൂട്ട ഉപവാസമിരിക്കും

തിരുവനന്തപുരം: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ഈ മാസം 24 ന് സമര കേന്ദ്രത്തിൽ ആശ വർക്കമാർ കൂട്ട ഉപവാസമിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്.

അതേസമയം നിലവിൽ നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിയൊന്നാം ദിവസവും തുടരുകയാണ്.

മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവസമാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തന്നെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു; ആരോപണവുമായി എലിസബത്ത്

കൊച്ചി: തന്നെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവുമായി നടന്‍ ബാലയുടെ മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. കാറില്‍ യാത്ര ചെയ്യവേ മറ്റൊരാള്‍ തന്റെ വാഹനത്തില്‍ മൂന്ന് തവണ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എലിസബത്തിന്റെ ആരോപണം. അതേസമയം താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ അവര്‍ വ്യക്തമാക്കി.

‘സേഫ് ആണോയെന്ന് പലരും ചോദിച്ചിരുന്നു. ഇതുവരെ സേഫ് ആണെന്ന് മറുപടി നല്‍കിയിരുന്നു. അത്രയേ പറയാന്‍ പറ്റുകയുള്ളൂ. അടുത്തത് എന്താ സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല’, എന്ന മുഖവുരയോടെയാണ് എലിസബത്ത്  സംസാരിച്ചു തുടങ്ങിയത്. തനിക്കും തന്റെ കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും അവര്‍ ആരോപിച്ചു.

‘ഇതുമായി ബന്ധമുണ്ടോ ഇല്ലയോ എന്നറിയില്ല. ഇന്ന് വണ്ടിയില്‍ വരുന്നവഴി ഞങ്ങളുടെ കാറില്‍വന്ന് ഇടിച്ചു. ഒരുതവണ ഇടിച്ചാല്‍ അറിയാതെ ഇടിച്ചു എന്ന് വിചാരിക്കാം. അയാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും വന്നിടിച്ചു. അയാള്‍ മൂന്നാമത്തെ തവണയും വന്നിടിച്ചു. ഇടിക്കുന്നത് ക്ലോസ് റേഞ്ചില്‍ ആയതുകാരണവും ഇടിക്കുന്നത് ചെറിയ വണ്ടി ആയതുകൊണ്ടും അയാളുടെ ബംപര്‍ ഞങ്ങളുടെ ടയറില്‍ വന്ന് ഇരിക്കുന്നതുകൊണ്ടും ഞങ്ങളുടെ വണ്ടിക്ക് വലിയ എഫക്ട് ഒന്നും ഉണ്ടായിട്ടില്ല. ഒന്നുകില്‍ അയാള്‍ ബോധം ഇല്ലാതെയാണ് ഓടിക്കുന്നത്. അല്ലെങ്കില്‍ അതൊരു ഭീഷണി തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെയൊക്കെ സംഭവങ്ങള്‍ ഇതിനിടയില്‍ നടക്കുന്നുണ്ട്’, അവര്‍ പറഞ്ഞു.

‘എല്ലാവരും അന്വേഷിച്ചതിന് നന്ദിയുണ്ട്. ഞാന്‍ ഇപ്പോള്‍ സേഫ് ആയി ഇരിക്കുന്നു. എന്റെ വീഡിയോയ്ക്ക് റിയാക്ട് ചെയ്തതില്‍ കുറേപ്പേര്‍ക്ക് ഭീഷണികളും കോപ്പിറൈറ്റ് സ്‌ട്രൈക്കും കിട്ടിയെന്ന് ഞാന്‍ അറിഞ്ഞു. സഹായിക്കാന്‍ വന്നിട്ട് നിങ്ങള്‍ക്ക് അങ്ങനെ വന്നതില്‍ സോറി പറയണം എന്ന് എനിക്ക് തോന്നി’, എലിസബത്ത് പറഞ്ഞു.

നീതി കിട്ടും എന്ന് ഉറപ്പായിട്ടല്ല താന്‍ വീഡിയോ ഇടുന്നത്. ചത്താലും നടന്ന കാര്യങ്ങള്‍, അറിയുന്ന കാര്യങ്ങള്‍, കുറേ ഒഫന്‍സുകള്‍, ക്രിമിനല്‍ സംഭവങ്ങള്‍, തന്റെ മുമ്പില്‍ നടന്നതും ചെയ്യാന്‍ പ്ലാന്‍ ഇട്ടതുമായ കാര്യങ്ങള്‍, പല ആളുകളേയും ചതിച്ച കാര്യങ്ങള്‍, കണ്ടിട്ടും കേട്ടിട്ടുമുള്ള കാര്യങ്ങള്‍ അറിയിക്കണം എന്നതാണ് തന്റെ ഉദ്ദേശം. സ്ത്രീകളും പുരുഷന്മാരും ആരായാലും ഇനിയും അതില്‍ പോയി പെടാതിരിക്കാന്‍ ആണ് പറയുന്നത്. സിനിമയുടെ ചാന്‍സ് ചോദിക്കാന്‍ പോയാല്‍ കാല്‍ തിരുമിപ്പിക്കുന്ന പരിപാടി പോലുള്ളവയില്‍ പോയി പെടരുത് എന്ന് ആഗ്രഹിച്ചിട്ടാണ് വീഡിയോ ചെയ്യുന്നതെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം; 3 പേർ കസ്റ്റഡിയിൽ

ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി പൊലീസിന് സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം സംഭവത്തിൽ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചതിനെക്കുറിച്ച് ഇവരിൽനിന്ന് പൊലീസ് വിവരങ്ങൾ തേടുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

ഇവർ ബിജുവിനെ കൊന്നു മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം. കസ്റ്റഡിയിയിലുള്ളവരിൽ കൊട്ടേഷൻ സംഘാഗങ്ങളും ഉണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്

ആശ വര്‍ക്കര്‍മാരുടെ സമരം; കേരളത്തിന് ഒന്നും ചെയ്യാനില്ല, പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരെന്ന് എ കെ ബാലന്‍

0

ദില്ലി: ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് എ കെ ബാലന്‍. സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ല. ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ കേരളം നല്‍കുന്നുണ്ടെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. യുഡിഎഫ് അധികാരത്തിൽ വരാൻ പോകുന്നില്ല. എല്‍ഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതുകൊണ്ടാണ് യുഡിഎഫ് പിച്ചും പേയും പറയുന്നത്. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് തന്നെ പറയുന്നു. അതുകൊണ്ടാണ് ഗ്രഹണി പിടിച്ച പോലെ ഓരോന്ന് പറയുന്നത്. കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നൽകുമെന്ന് തടക്കം വാഗ്ദാനങ്ങൾ അവർക്ക് പറയാമെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

26 ലക്ഷം കുട്ടികൾക്ക് അവധിക്കാലത്ത് നാല് കിലോ വീതം അരി വിതരണം ചെയ്യും: മന്ത്രി വി ശിവൻകുട്ടിഅരി സപ്ലൈക്കോ സ്കൂ‌ളുകളിൽ നേരിട്ട് എത്തിച്ച് നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്കൂൾ അവധിക്കാലത്തിന് മുന്നോടിയായാണ് വിദ്യാർത്ഥികൾക്ക് അരി വിതരണം ചെയ്യുന്നത്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം ചെയ്യുന്നത്‌. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈക്കോ സ്കൂ‌ളുകളിൽ നേരിട്ട് എത്തിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു. 

ഇന്ന് ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം; രാത്രി ഒരു മണിക്കൂർ വിളക്കുകൾ അണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

തിരുവനന്തപുരം: ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി മാര്‍ച്ച് 22 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ (WWF) ആഹ്വാനം ചെയ്തു. എല്ലാ വര്‍‍ഷവും മാര്‍‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.  ഈ ദിവസം ലോകമെമ്പാടുമുള്ള ജനങ്ങള്‍ പ്രതീകാത്മകമായി ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഈ സംരഭത്തില്‍ പങ്ക് ചേരുന്നതാണ് ഇതിന്റെ പ്രത്യേകത. സംസ്ഥാനത്ത് ഭൗമ മണിക്കൂർ ആചരിക്കാൻ കെ.എസ്.ഇ.ബി പൊതുജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്.

ഈ വര്‍ഷം ആഗോള തലത്തിൽ അവസാനത്തെ ശനിയാഴ്ചയ്ക്ക് പകരം ലോകജലദിനം കൂടിയായ മാര്‍ച്ച് 22-നാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.  ആഗോളതാപനം. കാലാവസ്ഥ വ്യതിയാനം പ്രളയക്കെടുതി തുടങ്ങിയവയുടെ ഭീഷണി അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായുള്ള കര്‍മ്മ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയം അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൂമിയെ ആഗോള താപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകണമെന്നാണ് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

വാണിയംകുളം കോതകുർശ്ശി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

0

പാലക്കാട്: വാണിയംകുളം കോതകുർശ്ശി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തംകുളം സ്വദേശിയായ രഞ്ജിത്ത് (32) ആണ് മരിച്ചത്. കോതയൂർ വായനശാലയ്ക്ക് സമീപത്തായാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. ആംബുലൻസിൽ ഉടനെ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ചളവറ ചേമ്പറ്റ പൂരാഘോഷത്തിൻ്റെ പ്രാദേശിക വേലാഘോഷത്തിന്റെ മുന്നൊരുക്കങ്ങളിൽ എല്ലാം ഇന്നലെ അപകടത്തിന് തൊട്ട് മുമ്പ് വരെ സജീവമായി ഉണ്ടായിരുന്നതാണ് യുവാവ്. ഇത് കഴിഞ്ഞ് യുവാവ് തിരികെ വാണിയംകുളം ഭാഗത്തേക്ക് വരുന്നതിനിടയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ടെസ്‍ല വീണപ്പോൾ കൈ പിടിച്ച് ട്രംപ്; മസ്കിന് ഇത് മധുരപ്രതികാരം

0

മസ്കിന്‍റെ സ്വന്തം ടെസ്ലയുടെ ഓഹരി ആഗോള വ്യാപകമായി ഇടിഞ്ഞതോടെ മസ്കിന്‍റെ രക്ഷയ്ക്ക് അമേരിക്കൻ പ്രസിഡന്‍റ് തന്നെയെത്തി. വൈറ്റ്ഹൗസ് ടെസ്ലയുടെ പ്രദർശന വേദിയായി. ടെസ്ലകൾ നിരന്നു. പ്രസിഡന്‍റിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ വേണ്ടി. ചുവന്ന ടെസ്ലയാണ് ട്രംപിന് ഇഷ്ടപ്പെട്ടത്. ഇടതുപക്ഷ തീവ്രവാദികളാണ് മസ്കിനെ തകർക്കാൻ ശ്രമിക്കുന്നത് എന്ന് പോസ്റ്റുമെത്തി. ഡമോക്രാറ്റുകളുടെ ഗൂഢാലോചന എന്നാണ് മസ്കിന്‍റെയും പ്രതികരണം. ഈ വൈറ്റ് ഹൗസ് പ്രദർശനം മസ്കിന് ഒരു മധുര പ്രതികാരം കൂടിയാണ്. ബൈഡനോടും ഡമോക്രാറ്റുകളോടുമുള്ള പ്രതികാരം.

ടെസ്റ്റ് ഡ്രൈവ് ഒന്നും നടത്തിയില്ല അമേരിക്കൻ പ്രസിഡന്‍റ്. പക്ഷേ, പ്രശംസ വാരിച്ചൊരിഞ്ഞു. പൊതുവേ ഇലക്ട്രിക് വാഹനങ്ങളോട് വിരോധമാണ് ട്രംപിന്. ഫണ്ടൊക്കെ വെട്ടിച്ചുരുക്കി. പരിസ്ഥിതി വിനാശമോ ആഗോളതാപനമോ ട്രംപിന്‍റെ നിഘണ്ടുവിലില്ല. തള്ളിക്കളയുന്നതാണ് നയം. അതിന്‍റെ ഭാഗമാണ് ഇലക്ട്രിക് വാഹനങ്ങളോടുള്ള അകൽച്ചയും. പക്ഷേ, തന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് കോടികൾ ചെലവഴിച്ച മസ്കിനോട് അകൽച്ച പറ്റില്ലെന്നത് വ്യക്തം. എങ്കിലും കടുത്ത കൈയായിപ്പോയി എന്നാണ് പൊതുപക്ഷം.

അമേരിക്കൻ പ്രസിഡന്‍റുമാർ അങ്ങനെ ഏതെങ്കിലുമൊരു ഉൽപ്പന്നത്തെ പരസ്യമായി പിന്തുണക്കാറില്ല. വൈറ്റ്ഹൗസ് അതിന്‍റെ വേദിയായിട്ടുമില്ല. 2017 -ൽ ട്രംപിന്‍റെ കൗൺസിലർ ഇവാൻക ട്രംപിന്‍റെ വസ്ത്രബ്രാൻഡ് വാങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ടത് കുഴപ്പുമായി. സർക്കാർ എത്തിക്സ് ഓഫീസിൽ നിന്ന് കോൺവേയ്ക്ക് മുന്നറിയിപ്പ് കിട്ടി. ഇത്തവണ പക്ഷേ, ഒന്നുമുണ്ടായില്ല. പ്രസിഡന്‍റിന് എങ്ങനെ മുന്നറിയിപ്പ് കൊടുക്കാൻ. അതും വെട്ടിച്ചുരുക്കൽ വിദഗ്ധനായ മസ്കിന്‍റെ പേരിൽ. പക്ഷേ, വെട്ടിച്ചുരുക്കലാണോ കാരണമെന്ന് ഉറപ്പില്ലെങ്കിലും ടെസ്ലയുടെ ഓഹരിവില ഇടിഞ്ഞത് തിരിച്ചടിയാണ് മസ്കിന്.

ടെസ്‍ല വീണപ്പോൾ കൈ പിടിച്ച് ട്രംപ്; മസ്കിന് ഇത് മധുരപ്രതികാരം

0

മസ്കിന്‍റെ സ്വന്തം ടെസ്ലയുടെ ഓഹരി ആഗോള വ്യാപകമായി ഇടിഞ്ഞതോടെ മസ്കിന്‍റെ രക്ഷയ്ക്ക് അമേരിക്കൻ പ്രസിഡന്‍റ് തന്നെയെത്തി. വൈറ്റ്ഹൗസ് ടെസ്ലയുടെ പ്രദർശന വേദിയായി. ടെസ്ലകൾ നിരന്നു. പ്രസിഡന്‍റിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ വേണ്ടി. ചുവന്ന ടെസ്ലയാണ് ട്രംപിന് ഇഷ്ടപ്പെട്ടത്. ഇടതുപക്ഷ തീവ്രവാദികളാണ് മസ്കിനെ തകർക്കാൻ ശ്രമിക്കുന്നത് എന്ന് പോസ്റ്റുമെത്തി. ഡമോക്രാറ്റുകളുടെ ഗൂഢാലോചന എന്നാണ് മസ്കിന്‍റെയും പ്രതികരണം. ഈ വൈറ്റ് ഹൗസ് പ്രദർശനം മസ്കിന് ഒരു മധുര പ്രതികാരം കൂടിയാണ്. ബൈഡനോടും ഡമോക്രാറ്റുകളോടുമുള്ള പ്രതികാരം.

ടെസ്റ്റ് ഡ്രൈവ് ഒന്നും നടത്തിയില്ല അമേരിക്കൻ പ്രസിഡന്‍റ്. പക്ഷേ, പ്രശംസ വാരിച്ചൊരിഞ്ഞു. പൊതുവേ ഇലക്ട്രിക് വാഹനങ്ങളോട് വിരോധമാണ് ട്രംപിന്. ഫണ്ടൊക്കെ വെട്ടിച്ചുരുക്കി. പരിസ്ഥിതി വിനാശമോ ആഗോളതാപനമോ ട്രംപിന്‍റെ നിഘണ്ടുവിലില്ല. തള്ളിക്കളയുന്നതാണ് നയം. അതിന്‍റെ ഭാഗമാണ് ഇലക്ട്രിക് വാഹനങ്ങളോടുള്ള അകൽച്ചയും. പക്ഷേ, തന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് കോടികൾ ചെലവഴിച്ച മസ്കിനോട് അകൽച്ച പറ്റില്ലെന്നത് വ്യക്തം. എങ്കിലും കടുത്ത കൈയായിപ്പോയി എന്നാണ് പൊതുപക്ഷം.

അമേരിക്കൻ പ്രസിഡന്‍റുമാർ അങ്ങനെ ഏതെങ്കിലുമൊരു ഉൽപ്പന്നത്തെ പരസ്യമായി പിന്തുണക്കാറില്ല. വൈറ്റ്ഹൗസ് അതിന്‍റെ വേദിയായിട്ടുമില്ല. 2017 -ൽ ട്രംപിന്‍റെ കൗൺസിലർ ഇവാൻക ട്രംപിന്‍റെ വസ്ത്രബ്രാൻഡ് വാങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ടത് കുഴപ്പുമായി. സർക്കാർ എത്തിക്സ് ഓഫീസിൽ നിന്ന് കോൺവേയ്ക്ക് മുന്നറിയിപ്പ് കിട്ടി. ഇത്തവണ പക്ഷേ, ഒന്നുമുണ്ടായില്ല. പ്രസിഡന്‍റിന് എങ്ങനെ മുന്നറിയിപ്പ് കൊടുക്കാൻ. അതും വെട്ടിച്ചുരുക്കൽ വിദഗ്ധനായ മസ്കിന്‍റെ പേരിൽ. പക്ഷേ, വെട്ടിച്ചുരുക്കലാണോ കാരണമെന്ന് ഉറപ്പില്ലെങ്കിലും ടെസ്ലയുടെ ഓഹരിവില ഇടിഞ്ഞത് തിരിച്ചടിയാണ് മസ്കിന്.

ആശ വര്‍ക്കര്‍മാരുടെ സമരം തള്ളി സര്‍ക്കാര്‍; സർക്കാരിന് പുച്ഛമെന്ന് പ്രതിപക്ഷം, സഭയിൽ നിന്ന് ഇറങ്ങിപ്പോയിസര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം : ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കാര്‍മാരുടെ സമരത്തെ വീണ്ടും തള്ളി സര്‍ക്കാര്‍. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 

സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം തുടരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് വഴങ്ങാൻ ഇല്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. എന്നാൽ പിടിവാശി സർക്കാരിനല്ല, സമരക്കാർക്കാണെന്നാണ് മന്ത്രി എം ബി രാജേഷിന്റെ വാദം. ഇൻസെന്റീവ് വിഹിതം കൃത്യമായി കേന്ദ്രം നൽകുന്നില്ല. ഇൻസെന്റീവ് കൂട്ടുന്നതിൽ ഉറപ്പും നൽകുന്നില്ല. ആശാവർക്കർമാരെ ജീവനക്കാരായി അംഗീകരിക്കാനും കേന്ദ്രം ഒരുക്കമല്ല. ഇതിനെയൊന്നും എതിര്‍ക്കാത്ത സമരം കേന്ദ്രത്തെ സഹായിക്കുന്നതാണെന്നും മന്ത്രിയുടെ ആരോപണം.

ആശാ സമരം : ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും, എംബി രാജേഷ് സഭയിൽ

സമരം ന്യായമെന്ന് പ്രതിപക്ഷം

എന്നാൽ സമരം ന്യായമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. സമരക്കാരെ സര്‍ക്കാര്‍ പുച്ഛിക്കുന്നു. ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഭാഷ മാറിയെങ്കിലും സമരത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിൽ മാറ്റമില്ല. തുടര്‍ ചര്‍ച്ചകളിലൂടെ സമരം തീര്‍ക്കണം. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യമന്ത്രി ചർച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്. പക്ഷെ കണ്ടില്ല. അപ്പോയിന്മെന്റ് ചോദിച്ചതിനെക്കുറിച്ച് ആരോഗ്യ മന്ത്രിയാണ് വിശദീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം പൂര്‍ത്തിയാക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉയർത്തി ഇറങ്ങിപ്പോക്കിന് തൊട്ടു മുമ്പ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിന് സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു. 

അതേ സമയം, നാൽപതു ദിവസമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്. ബിന്ദു കെപി തങ്കമണി  ആര്‍ ഷീജ എന്നിവരുടെ  നിരാഹാര സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. സമരക്കാര്‍ക്ക് പിടിവാശിയെന്ന മന്ത്രിയുടെ വിമര്‍ശനത്തിന് ചുട്ട മറുപടിയായി നിരാഹാര സമരം തുടരുന്ന എംഎ ബിന്ദുവും രംഗത്തെത്തി. ഇടതു രാഷ്ട്രീയ പോയി മന്ത്രി പഠിച്ചിട്ടുവരൂവെന്നാണ് സമരക്കാരുടെ മറുപടി.  

വീണ്ടും ഞെട്ടിച്ച് ബ്ലൂ ഗോസ്റ്റ്; ചന്ദ്രനിലെ സൂര്യാസ്തമയത്തിന്‍റെ ആദ്യ എച്ച്‌ഡി ചിത്രങ്ങൾ നാസ പുറത്തുവിട്ടു

0

കാലിഫോര്‍ണിയ: ചന്ദ്രനിലെ സൂര്യാസ്തമയത്തിന്‍റെ ആദ്യത്തെ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ‘ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍’ എടുത്ത ഈ രണ്ട് ശ്രദ്ധേയമായ ഫോട്ടോകൾക്ക് ചന്ദ്രനിലെ ചക്രവാള തിളക്കം എന്നറിയപ്പെടുന്ന നിഗൂഢ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് കൂടുതൽ സൂചനകൾ നൽകാൻ കഴിയും. ടെക്സസ് കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസുമായി സഹകരിച്ച് നടത്തിയ 14 ദിവസത്തെ ദൗത്യത്തിന് സമാപനം കുറിച്ചുകൊണ്ട് ചൊവ്വാഴ്ച ഹ്യൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിൽ നടന്ന പത്രസമ്മേളനത്തിലാണ് നാസ ചിത്രങ്ങൾ അവതരിപ്പിച്ചത്.

ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗത്തുള്ള മേര്‍ ക്രിസിയത്തിലെ അഗ്നിപർവ്വത രൂപീകരണമായ മോൺസ് ലാട്രെയ്‌ലിന് സമീപം മാർച്ച് 2-നാണ് ബ്ലൂ ഗോസ്റ്റ് ലാൻഡ് ചെയ്‌തത്. ചെലവ് കുറയ്ക്കുന്നതിനും 2027-ൽ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് വാണിജ്യ പേലോഡ് ഓപ്പറേറ്റർമാരിൽ നാസ നടത്തിയ 2.6 ബില്യൺ ഡോളർ നിക്ഷേപത്തിന്‍റെ ഭാഗമാണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍. 2025 മാർച്ച് 2-ന് ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയ ബഹിരാകാശ പേടകം 14 ദിവസം പ്രവർത്തിച്ചു, ചാന്ദ്ര രാത്രി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അത് ദൗത്യം പൂർത്തിയാക്കി.

ലഹരിത്തർക്കത്തിൽ കൊലപാതകം, കോട്ടക്കലിലെ അസം സ്വദേശിയുടേത് കൊലപാതകം, 4 മലയാളികൾ പ്രതികൾ

0

മലപ്പുറം : കോട്ടക്കലിലെ അസം സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഉറ്റ സുഹൃത്തുക്കളായ മലയാളികളായ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഡിഎംഎ, കഞ്ചാവ് വിൽപ്പനയിലെ പണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോട്ടക്കൽ, തിരുരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. 8 വർഷമായി കേരളത്തിൽ താമസിക്കുന്ന 23 കാരനായ ആസ്സാം സ്വദേശി ഹബീൽ ഹുസൈനാണ് മരിച്ചത്. മുഖ്യ പ്രതി നസറുദ്ദീൻ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ്. കഞ്ചാവ് വിറ്റതിന്റെ പണം ഉടമസ്ഥന് നൽകാത്തതിലുള്ള ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.