സുൽത്താൻ ബത്തേരി കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം

സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചത്.

കേസിൽ ഒന്നാംപ്രതിയാണ് കെ സുരേന്ദ്രൻ. മൂന്നാം പ്രതിയായ ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലിനും ജാമ്യം അനുവദിച്ചു. രണ്ടാംപ്രതി സികെ ജാനു നേരത്തെ ജാമ്യം നേടിയിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകി എന്നാണ് കേസ്. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസായിരുന്നു പരാതി നല്കിയത്.

കോഴക്കേസ് വിവാദമായതോടെ ജില്ലയിലെ ബിജെപിക്കുള്ളിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തിരുന്നു. സി കെ ജാനുവിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നത്. ഇതിൽ 1.50 കോടി രൂപമാത്രം ചിലവഴിച്ചെന്നും കണ്ടെത്തി. മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്പിയുമായ ആർ മനോജ് കുമാറുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.

അതേസമയം, ഇത് കള്ളക്കേസാണെന്നും രണ്ടുതവണ കോടതി കുറ്റപത്രം തള്ളിയതാണെന്നും കെ സുരേന്ദ്രൻ ജാമ്യം ലഭിച്ചതിന് ശേഷം പ്രതികരിച്ചു.

ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: 2025 ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 58 കോടി രൂപയുടെ വന്‍ സമ്മാനത്തുക പ്രഖ്യാപിച്ചു. ഒരു മത്സരം പോലും തോല്‍ക്കാതെ, ന്യൂസിലന്‍ഡിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടിയത്. ടീമിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അജിത് അഗാര്‍ക്കര്‍ നയിക്കുന്ന പുരുഷ ടീം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സമ്മാനത്തുകയുടെ വിഹിതം ലഭിക്കും. 

ചാമ്പ്യന്‍സ് ട്രോഫി വിജയികള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുക 2.24 ദശലക്ഷം ഡോളര്‍ അഥവാ ഏകദേശം 19.30 കോടി രൂപയാണ്. ഇതിന്റെ ഏകദേശം മൂന്നിരട്ടിയോളം വരുന്ന തുകയാണ് ബിസിസിഐ ഇന്ത്യന്‍ ടീമിന് നല്‍കിയിരിക്കുന്നത്.

‘ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കഴിവുറ്റതും കൗശലപൂര്‍ണ്ണവുമായ നേതൃത്വത്തില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ ആധിപത്യം സ്ഥാപിച്ചു, ഫൈനലിലേക്കുള്ള വഴിയില്‍ നാല് മികച്ച വിജയങ്ങള്‍ നേടി. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ മികച്ച വിജയത്തോടെയാണ് ടീം യാത്ര ആരംഭിച്ചത്, തുടര്‍ന്ന് പാകിസ്ഥാനെതിരെ ആറ് വിക്കറ്റിന്റെ മികച്ച വിജയം നേടി. ന്യൂസിലന്‍ഡിനെതിരെ 44 റണ്‍സിന്റെ വിജയം. സെമിഫൈനലില്‍ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി അവര്‍ തങ്ങളുടെ കുതിപ്പ് തുടര്‍ന്നു,’ ബിസിസിഐയുടെ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു.

‘തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടുന്നത് സവിശേഷകരമാണ്, ആഗോളതലത്തില്‍ ടീം ഇന്ത്യയുടെ സമര്‍പ്പണത്തെയും മികവിനെയും ഈ അവാര്‍ഡ് അംഗീകരിക്കുന്നു. തിരശ്ശീലയ്ക്ക് പിന്നില്‍ എല്ലാവരും നടത്തുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാര്‍ഡ്. ഐസിസി അണ്ടര്‍ 19 വനിതാ ലോകകപ്പ് വിജയത്തിന് ശേഷം 2025-ല്‍ ഞങ്ങള്‍ക്ക് ലഭിച്ച രണ്ടാമത്തെ ഐസിസി ട്രോഫി കൂടിയായിരുന്നു ഇത്, ഇത് നമ്മുടെ രാജ്യത്ത് നിലവിലുള്ള ശക്തമായ ക്രിക്കറ്റ് ആവാസവ്യവസ്ഥയെ എടുത്തുകാണിക്കുന്നു,’ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.

പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ പാമ്പ് കടിയേറ്റ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് പാമ്പ് കടിയേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.

കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് മുതൽ ഇദ്ദേഹം പാമ്പ് പിടുത്തക്കാരൻ ആണ്‌. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഭാര്യയ്ക്ക് പകർച്ച വ്യാധിക്ക് സമാനമായ ലൈംഗിക രോഗമെന്ന് ഭർത്താവ്, സാധൂകരിക്കാനായില്ല, ഹർജി തള്ളി ഹൈക്കോടതി

0

ചെന്നൈ: ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നതും ഭർത്താവിനോടുള്ള ക്രൂരതയല്ലെന്ന് കോടതി. ഭാര്യ ഭർതൃ ബന്ധത്തിൽ തകരാൻ ഇത്തരം പ്രവർത്തികൾ കാരണമായെന്ന് തെളിവുകൾ ഇല്ലാത്ത പക്ഷം ഇത്തരം നടപടികൾ ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാൻ ആവില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വിശദമാക്കിയത്. അശ്ലീല ദൃശ്യം കാണാനായി താൽപര്യമില്ലാത്ത ഭർത്താവിനെയോ ഭാര്യയേയോ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി. 

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് നിരീക്ഷണം. ജസ്റ്റിസ് ജി ആർ സ്വാമിനാഥനും ജസ്റ്റിസ് ആർ പൂർണിമയുമാണ് സ്വയം ആനന്ദം കണ്ടെത്തുന്നത് സ്ത്രീയ്ക്ക് വിലക്കപ്പെട്ട കാര്യമല്ലെന്ന് വിശദമാക്കിയത്. വിവാഹിതയാണെന്ന കാരണത്താൽ മാത്രം  സ്വന്തം ശാരീരിക സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന സ്ത്രീയെ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.  സ്വകാര്യത എന്നത് ഒരാളുടെ മൌലിക അവകാശമാണ്. പുരുഷൻമാർ സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത് ആഗോളതലത്തിൽ വകവച്ചുകൊടുക്കപ്പെടുന്ന ഒന്നാണെന്നും ഇത് സ്ത്രീ ചെയ്യുമ്പോൾ മാത്രം കളങ്കമുള്ളതാണെന്ന് വിലയിരുത്തേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാൾ മൂന്നിരട്ടി; ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

0

മുംബൈ: ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപയാണ് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം.

തുടര്‍ച്ചയായി ഐസിസി കിരീടം നേടുന്നത് ഏറെ സ്പെഷ്യലാണെന്നും ഇന്ത്യൻ ടീമിന്‍റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി വ്യക്തമാക്കി. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും പുറത്തെടുത്ത കഠിനാധ്വാനത്തിനുള്ള പാരിതോഷികമായാണ് സമ്മാനത്തുകയെന്നും ചാമ്പ്യൻസ് ട്രോഫിക്കും ടി20 ലോകകപ്പിനും പുറമെ അണ്ടര്‍ 19 വനിതാ ലോകകപ്പിലും ഇന്ത്യ കിരീടം നേടിയത് രാജ്യത്തെ ക്രിക്കറ്റിന്‍റെ വളര്‍ച്ചയാണെന്ന് കാണിക്കുന്നതെന്നും റോജര്‍ ബിന്നി പറഞ്ഞു.

കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെയും ഫലമാണ് ഇപ്പോഴുണ്ടായ നേട്ടങ്ങളെല്ലാം. വരും വര്‍ഷങ്ങളിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് നേട്ടം തുടരാനാകുമെന്നും രാജ്യാന്തര തലത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് പുതിയ തലങ്ങളിലേക്ക് ഉയരുമെന്നും റോജര്‍ ബിന്നി വ്യക്തമാക്കി.

മെഡിക്കൽ കോളെജിൽ ‘കാത്ത് ലാബ്’ കാത്ത് ഹൃദ്രോഗികൾ; തകരാറിലായിട്ട് 6 മാസം, വാങ്ങാൻ തീരുമാനമായിട്ടും നടപടിയില്ല

0

തിരുവനന്തപുരം: പ്രതിദിനം നൂറുകണക്കിന് ഹൃദ്രോഗികളെത്തുന്ന മെഡിക്കൽ കോളെജിലെ കാത്ത് ലാബ് പണിമുടക്കിയിട്ട് മാസങ്ങൾ. രണ്ട് കാത്ത് ലാബുകളുള്ള തിരുവനന്തപുരം മെഡിക്കൽ കോളെജിൽ  ഒരെണ്ണം പ്രവർത്തന രഹിതമായിട്ട് ആറുമാസമായിട്ടും  അതു മാറ്റിസ്ഥാപിക്കാനോ പുതിയതു വാങ്ങാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.  

കെ.എച്ച്ആർഡബ്ല്യുഎസിന്റെ കീഴിലാണ് കാത്ത് ലാബ് പ്രവർത്തിക്കുന്നത്. പതിനെട്ടും ഇരുപതും ആൻജിയോപ്ലാസ്റ്റികളാണ് മെഡിക്കൽ കോളേജിൽ പ്രതിദിനം ചെയ്യേണ്ടിവരുന്നത്. ഒരാളിനു കുറഞ്ഞത് ഒരുമണിക്കൂർ ആവശ്യമാണ്. ഒരു മെഷിൻ തകരാറിലായതിനാൽ ഇതിൽ പകുതി പേർക്ക് മാത്രമേ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കൂ. ഒപിയിൽ രോഗികളെ നോക്കുന്ന ഡോക്ടർ തന്നെ കാത്ത് ലാബും അറ്റൻഡ് ചെയ്യണമെന്നതിനാൽ രോഗികൾക്ക് കൂടുതൽ സമയമെടുക്കും. ബാക്കിയുള്ളവർക്ക് പിന്നീടുള്ള തീയ്യതി നൽകി മടക്കി അയക്കുകയാണ് ചെയ്യുന്നത്. പണം ഉള്ളവർ സമീപത്തെ സ്വകാര്യ ആശുപത്രികളെ സമീപിക്കും. അല്ലാത്തവർ ചിലപ്പോൾ രോഗം ഗുരുതരമായി മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥയിലാവും. 

രണ്ട് മാസം മുമ്പ് പുതിയ കാത്ത് ലാബ് വാങ്ങുന്നതിനു തീരുമാനമായെങ്കിലും മറ്റു നടപടികളൊന്നും ആയില്ല. പുതിയത് സ്ഥാപിക്കാൻ കമ്പനി തയ്യാറാണെങ്കിലും അതു സ്ഥാപിക്കുന്നതിന് പഴയ കാത്ത് ലാബ് എടുത്ത് മാറ്റി നൽകേണ്ടതുണ്ട്. സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഹൃദ്രോഗ ചികിത്സ നടത്താൻ അവസരം നിഷേധിക്കുകയാണെന്ന് രോഗികളും കുട്ടിരിപ്പുകാരും പറയുന്നു. അതേ സമയം വിഐപികൾക്ക് കാത്തുനിൽക്കേണ്ട കാര്യമില്ലന്നും പാവപ്പെട്ട രോഗികളെ പുറത്തു നിർത്തി പ്രമുഖർക്ക് ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങാതെ നടക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

വാതുവെപ്പ് ആപ്പുകള്‍ പ്രൊമോട്ട് ചെയ്ത പ്രകാശ് രാജിനും റാണ ദഗ്ഗുബതിക്കും വിജയ് ദേവരകൊണ്ടക്കും എതിരെ കേസ്

ഹൈദരാബാദ്: വാതുവെപ്പ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചതിന് നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗര്‍വാള്‍ എന്നിവരുള്‍പ്പെടെ 25 പേര്‍ക്കെതിരെ സൈബറാബാദിലെ മിയാപൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോപ്പ്-അപ്പ് പരസ്യങ്ങളിലൂടെ വാതുവെപ്പ് ആപ്പുകളും വെബ്സൈറ്റുകളും പ്രോത്സാഹിപ്പിച്ചതിനാണ് കേസ്.

ജംഗ്ലി റമ്മിയെ പ്രമോട്ട് ചെയ്തതിനാണ് റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവര്‍ക്കെതിരെ കേസ്. എ23 യെ പ്രൊമോട്ട് ചെയ്തതിന് വിജയ് ദേവരകൊണ്ടയ്ക്കെതിരെയും കേസെടുത്തു. യോലോ 247-നെ പ്രൊമോട്ട് ചെയ്തതിനാണ് മഞ്ചു ലക്ഷ്മിയ്ക്കെതിരെ കേസ്. ഫെയര്‍പ്ലേയ്ക്ക് വേണ്ടി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രണീതയ്ക്കെതിരെയും, ജീത് വിന്നിന് വേണ്ടി പരസ്യം ചെയ്ത നിധി അഗര്‍വാളിനെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രഥമ വിവര റിപ്പോര്‍ട്ട് അനുസരിച്ച്, അഭിനേതാക്കള്‍ക്കും മാധ്യമ സ്വാധീനമുള്ളവര്‍ക്കുമെതിരെ ഭാരത് ന്യായ് സംഹിതയുടെ സെക്ഷന്‍ 318(4), 112, ടിഎസ്ജിഎയുടെ സെക്ഷന്‍ 4, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ സെക്ഷന്‍ 66-ഡി എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2 വർഷത്തിലേറെയായി പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ

0

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ എറണാകുളം കുറുപ്പംപടിയില്‍  പിടിയിലായി. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡന വിവരം വിശദീകരിച്ച്  സഹപാഠിയായ പെണ്‍കുട്ടിക്ക് അയച്ച കത്താണ് കേസില്‍ നിര്‍ണായകമായത്. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

ചങ്കിടിപ്പേറ്റുന്ന നിമിഷങ്ങൾ; ആകാശവിസ്മയം തീർത്ത് വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ

0

ഇടുക്കി: വാ​ഗമണ്ണിൽ ആവേശക്കാഴ്ചകളൊരുക്കി വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായാണ് ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പതിനൊന്ന് വിദേശ രാജ്യങ്ങളില്‍ നിന്നായി 49 മത്സരാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മൊത്തം 15 വിദേശ താരങ്ങളും മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. മാര്‍ച്ച് 23 ഞായറാഴ്ച വരെയാണ് മത്സരങ്ങള്‍. ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സംബന്ധിക്കും.

ഫെഡറേഷന്‍ ഓഫ് എയ്റോനോട്ടിക് ഇന്‍റര്‍നാഷണല്‍, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍. പാരാഗ്ലൈഡിംഗ് ആക്യുറസി ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ടീം, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം, ഒന്നരലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുന്നത്.

വാഗമണില്‍ നിന്ന് നാല് കി.മീ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ നടക്കുന്നത്. 3000 അടി ഉയരത്തില്‍ പത്ത് കി.മീ ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക് ഓഫിനും ലാന്‍ഡിംഗിനും പ്രത്യേകം അനുയോജ്യമാണ്. തണുപ്പ് നിറഞ്ഞ കാലാവസ്ഥ, തേയിലത്തോട്ടങ്ങള്‍, പുല്ലുമേടുകള്‍, ചോലക്കാടുകള്‍ എന്നിവ വാഗമണിന്‍റെ സാധ്യതകള്‍ ഉയര്‍ത്തുന്നു.

ഓപ്പറേഷൻ ക്ലീന്‍ സ്ലേറ്റ് സ്‌പെഷ്യൽ ഡ്രൈവ്; തോൽപ്പെട്ടിയിൽ 2 യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ, കാറും കസ്റ്റഡിയിൽ

0

മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെങ്കള സ്വദേശി കെ എം ജാബിര്‍ (33), മൂളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (39) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും 6.987 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 

മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കിയ കാരൻസ് കാറും മയക്കുമരുന്ന് വില്‍പ്പനക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ജാബിര്‍  നേരത്തെയും മയക്കുമരുന്ന് കൈവശം വെച്ച കേസിലെ പ്രതി ആയിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. 

മയക്കുമരുന്നിനെതിരായി ഓപ്പറേഷന്‍ ‘ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി മാനന്തവാടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശശിയും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ മറ്റുള്ള കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.

മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശശി,  അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഉമ്മര്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ പി കെ ചന്തു, മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാന്വല്‍ ജിംസണ്‍, അരുണ്‍ കൃഷ്ണന്‍, എം അര്‍ജുന്‍, സ്റ്റാലിന്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 

ജോലിക്ക് പോകാനിറങ്ങവേ വടിവാളുമായി ചാടിവീണ് അക്രമികൾ, കാർ തകർത്തു; നിർത്താതെ പൊലീസ് സ്റ്റേഷനിലെത്തി കരാറുകാരൻ

കത്തി കയറി സ്വർണവില; സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും റെക്കോര്‍ഡ് വർധനവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും റെക്കോര്‍ഡ് വർധനവുമായി സ്വര്‍ണ വില. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി 8310 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം വെള്ളി വിലയിലും ഇന്ന് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 114.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,14,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.