പുല്ലുവഴിയിൽ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി; യുവാവിന് പരുക്ക്

0

പെരുമ്പാവൂർ: അമിത വേഗതയിലെത്തിയ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. പുല്ലുവഴി വില്ലേജ് ഓഫീസ് ജംഗ്ഷനിൽ ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ കടയുടെ ഉൾഭാഗം പൂർണമായും തകർന്നു. ശ്രീകൃഷ്ണ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. കടയുടമയായ യുവാവിന് സാരമായി പരുക്കേറ്റു.

പുല്ലുവഴി അമ്പാട്ട് വീട്ടിൽ ​ഗോപാലകൃഷ്ണൻ മകൻ രതീഷിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴക്ക് പോകുകയായിരുന്ന വാഹനമാണ് എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറിയത്. കടയിലെ അലമാരകളും സാധനങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here