ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാമത് സീസണ് കൊടിയേറി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ, കരൺ ഓജ്ല, ബോളിവുഡ് നടി ദിഷ പഠാണി എന്നിവർ പങ്കെടുക്കുന്ന പരിപാടികളോടെയാണ് പുതിയ സീസണ് തുടക്കം കുറിക്കുന്നത്. പരിപാടിക്ക് ശേഷം നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക.
ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി എസ്.ഒ ചാലിത്തൊടി പറമ്പ്, കണ്ണാറമ്പത്ത് വീട്ടില്‍ മജീദ് (58) ആണ് മരിച്ചത്. നസീം അല്‍ അസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
30 വർഷത്തോളമായി ബി.എം.ഡബ്ല്യൂ കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ സ്പെയർപാർട്സ് സെക്ഷനിൽ ജീവനക്കാരനാണ്. പരേതരായ ബിച്ചാമ്മദും കദീസയുമാണ് മാതാപിതാക്കള്‍. ഭാര്യ: സാഹിദ, മക്കള്‍: സജാദ്, ഷര്‍ഫീന, ഷെഫീഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനാവശ്യമായ നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജാഫര്‍ വീമ്പൂര്‍സ നസീര്‍ കണ്ണീരി, സുല്‍ത്താന്‍ കാവനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂർത്തീകരിക്കും.

മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍ അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മൂന്ന് തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ ബേപ്പൂര്‍, ഒരു തവണ കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു.
1973 ല്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് ജനസംഘം സ്ഥാനാര്‍ത്ഥിയായാണ് ആദ്യമായി മത്സരരംഗത്ത് എത്തിയത്. കോഴിക്കോട് കോര്‍പറേഷനിലേക്കാണ് അവസാനമായി മത്സരിച്ചത്. 2000ത്തിലാണ് ഏറ്റവും ഒടുവിലായി കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ചത്. 1982 അഹല്യ ശങ്കര്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ വാജ്പേയിയും എല്‍.എല്‍.കെ അദ്വാനിയും പ്രചാരണത്തിനായെത്തിയിരുന്നു.
വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിറ്റ യുവാവ് പിടിയില്‍
മലപ്പുറം: വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽപന നടത്തിയ യുവാവിനെ പോത്തുകല്‍ പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി. വേങ്ങര വലിയോറ സ്വദേശി നെണ്ടുകണ്ണി ഇബ്രാഹിമി (39) നെയാണ് പോത്തുകല്‍ എസ്ഐ മോഹന്‍ദാസ് കാരാടും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിച്ചിരുന്ന പൂക്കോട്ടുമണ്ണയിലെ വാടകവീട്ടില്‍ നിന്ന് 50000 രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടിച്ചെുത്തു. നിലമ്പൂര്‍ ഡിവൈ.എസ്പി സാജു. കെ. ഏബ്രഹാമിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സി.എന്‍. സുകുമാരന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തോടെയാണ് പ്രതി വാടകക്ക് താമസിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയത്.

ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന; പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: മേപ്പാടി വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട് താഴെ അരപ്പറ്റ ശശി നിവാസ് രഞ്ജിത്ത് ശശി(24)യെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കവര്‍ച്ച കേസിലും മേപ്പാടി സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും മോഷണ കേസിലും പോക്‌സോ കേസിലും പ്രതിയാണ്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് ശശി വലയിലാകുന്നത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച് വേഗത്തില്‍ നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ സഞ്ചിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 412.4 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ഹരിത ടൂറിസം കേന്ദ്രമായി സൂചിപ്പാറ വെള്ളച്ചാട്ടംപ്രകൃതി സ്നേഹികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കാഴ്ചകൾ സൂചിപ്പാറ കാത്തുവെച്ചിട്ടുണ്ട്.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഹരിത ടൂറിസം പ്രഖ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് വന സംരക്ഷണ സമിതി സെക്രട്ടറി സംഗീതിന് കൈമാറി. ജൈവ – അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, സൗന്ദര്യവത്കരണം, വൃത്തിയുള്ള പരിസരം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്.
പച്ചപുതച്ച വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് സൂചിപ്പാറ. ഇത് സെൻറിനൽ റോക്ക് എന്നും അറിയപ്പെടുന്നു. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കയറിച്ചെല്ലാവുന്ന ഒരിടം കൂടിയാണ് സൂചിപ്പാറ. ഏകദേശം 2 കി.മീ ട്രെക്ക് ചെയ്ത് വേണം ഇവിടേയ്ക്ക് എത്താൻ. ഇലപൊഴിയും നിത്യഹരിത വനങ്ങളാൽ ചുറ്റപ്പെട്ട സൂചിപ്പാറ വയനാട്ടിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിലൊന്നാണ്. പ്രകൃതി സ്നേഹികൾക്കും സാഹസിക യാത്രികർക്കും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ഏറെ അനുയോജ്യമായ സ്പോട്ടാണിത്.
വയനാട്ടിൽ നിന്ന് ഏകദേശം 35 കി.മീ അകലെ വെള്ളരിമലയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 13 കി.മീ അകലെയുള്ള മേപ്പാടിയാണ് അടുത്തുള്ള ബസ് സ്റ്റാൻഡ്. കോഴിക്കോടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (91 കി.മീ). 130 കി.മീ അകലെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.
ഐ.ടി.-യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള
തിരുവനന്തപുരം: മികച്ച ശമ്പളത്തില്‍ ഐ.ടി. മേഖലയില്‍ നല്ല ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് വിവിധ നൈപുണ്യ പ്രോഗ്രാമുകളുമായി സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.). വന്‍കിട ഐ.ടി. കമ്പനികളില്‍ ഏറെ ഡിമാന്‍ഡുള്ള പ്രോഗ്രാമിംഗ് ഭാഷയായ പൈത്തണ്‍, ജാവ, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ. എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജാവ, പൈത്തണ്‍ യോഗ്യതയുള്ള തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഉയർന്ന ശമ്പളത്തോടെ പ്രമുഖ കമ്പനികളിൽ തൊഴിൽ നേടാനാകും. ഐ.ടി. പ്രോഗ്രാമിങ് രംഗത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമായ രണ്ട് പ്രോഗ്രാമുകളാണ് ജാവയും പൈത്തണും.
ഡാറ്റ അനലിസ്റ്റ്, ബി.ഐ. ഡെവലപ്പര്‍ എന്നീ പ്രൊഫഷനുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണപ്രദമായ പ്രോഗ്രാമാണ് ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ. മാറിയ കാലഘട്ടത്തില്‍ ഡാറ്റ അധിഷ്ഠിത തീരുമാനങ്ങളെടുക്കുവാന്‍ കമ്പനികളെ സഹായിക്കുന്നത് ബിസിനസ് ഇന്റലിജന്‍സില്‍ പ്രാവീണ്യം നേടുന്നവരാണ്. അതിനാല്‍ തന്നെ വന്‍കിട കമ്പനികളില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് മികവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നത്.
ഐ.സി.ടി.എ.കെ-യുടെ ഈ മൂന്ന് പ്രോഗ്രാമുകളും വെറും രണ്ടുമാസത്തിനുള്ളിൽ ഓണ്‍ലൈനായി ലോകത്തെവിടെയുമിരുന്നു പഠിക്കാനുള്ള സുവർണാവസരമാണിത്. പഠനത്തോടൊപ്പം 12,000 രൂപ വിലമതിക്കുന്ന ലിങ്ക്ഡ് ഇന്‍ ലേണിങ് അക്‌സസും ലഭിക്കും. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍നിര കമ്പനികളില്‍ ഇന്റേണ്‍ഷിപ് സൗകര്യവും നല്‍കും. പ്രോഗ്രാം ഫീസ് 8,000 രൂപയാണ്. അര്‍ഹരായവർക്ക് സ്കോളർഷിപ്പും ലഭിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഏതെങ്കിലും ശാഖയിൽ മൂന്ന് വർഷ ഡിപ്ലോമയുള്ളവർക്കും, നിലവിൽ ബിരുദ പഠനം തുടരുന്നവർക്കും ഇതിൽ ചേരാനാകും.
അപേക്ഷകള്‍ 2025 മാര്‍ച്ച് 25 ന് മുമ്പ് http://ictkerala.org/interest എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 75 940 51437.
മൃഗങ്ങൾക്ക് പോലും കൊടുക്കാൻ കൊള്ളില്ല; റേഷൻ കടയിൽ വിതരണത്തിന് എത്തിച്ചത് പുഴുവരിച്ച അരി
കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിന് എത്തിച്ചത് പുഴുവരിച്ച അരിയെന്ന് റിപ്പോർട്ട്. എൻജിഒ ക്വാർട്ടേഴ്സ് റേഷൻ കടയിലാണ് പുഴുവും ചെള്ളും അരിച്ച പച്ചരി എത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞമാസം എത്തിച്ച അരിച്ചാക്കിലാണ് പുഴു.
നൂറുകണക്കിന് ചാക്കുകളാണ് റേഷൻ കടയിലുള്ളത്. മറ്റ് ചാക്കുകളിലേക്ക് പുഴു വ്യാപിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. വെള്ളയിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്നുമാണ് അരി എത്തിച്ചത്.
അതേസമയം വിഷയത്തിൽ റേഷനിങ് ഇൻസ്പെക്ടർ ഇടപെട്ടിട്ടുണ്ട്. അരി മാറ്റി നൽകുമെന്ന് റേഷനിങ് ഇൻസ്പെക്ടർ അറിയിച്ചു.
താമരശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; യുവാവ് ചികിത്സയില്‍
കോഴിക്കോട് താമരശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസിനെ ആശുപത്രിയിലേക്ക് മാറ്റി. ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടയില്‍ എംഡിഎംഎ വിഴുങ്ങി എന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.ഇയാളെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അതേസമയം, താമരശേരിയിലെ എം ഡി എം എ വില്‍പ്പന സംഘത്തിലെ പ്രധാനിയെ എക്‌സൈസ് സംഘം കോഴിക്കോട് വച്ചു പിടികൂടി. 58 ഗ്രാം എംഡിഎംഎയുമായാണ് താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താന്‍ പിടിയിലായത്. പൊലിസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് പ്രതി മിര്‍ഷാദ്. ലഹരിക്കടിമപ്പെട്ട് അമ്മയെ കൊലപ്പെടുത്തിയ ആഷിക്കിന്റെയും ഭാര്യയെ കൊലപ്പെടുത്തിയ യാസിറിന്റെയും സുഹൃത്താണോ മിര്‍ഷാദെന്നും അന്വേഷിച്ചു വരികയാണ്.
പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയിൽ
തൃശൂർ: പെരുമ്പിലാവ് ലഹരിസംഘം തമ്മിലുള്ള സംഘർഷത്തിലെ കൊലപാതകത്തിൽ മുഖ്യപ്രതി ലിഷോയ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് കൂത്തനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കേസിൽ മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ലഹരിക്കച്ചവടക്കാർ തമ്മിലുണ്ടായ റെൻഡ് എ കാറിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണെന്നാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി.
അക്ഷയ്ക്ക് താൽപര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഷയും റീൽസ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും നടന്നു.
ഇന്നലെ 8 മണിയോട് കൂടിയാണ് സംഭവം. മരിച്ച അക്ഷയും ഭാര്യയും ചേർന്ന് ലിഷോയുടെ വീട്ടിലേക്ക് എത്തി. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാർ അക്ഷയ് തല്ലിത്തകർത്തു. പിന്നാലെ ലിഷോയും ബാദുഷയും ചേർന്ന് അക്ഷയെ വെട്ടി. കഴുത്തിലും കൈയ്ക്കും മാരകമായി വെട്ടേറ്റ് അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്ഷയ്ക്ക് തലയ്ക്ക് മാത്രം മൂന്ന് വെട്ടാണ് ഏറ്റത്. ഭാര്യയുടെ മുൻപിൽ ഇട്ടായിരുന്നു ക്രൂരമായ കൊലപാതകം.
പ്രതികൾ എല്ലാവരും ലഹരിക്കടത്ത് കേസുകളിൽ അടക്കം പ്രതികളാണ്. ലഹരക്കടത്തിനെ ചൊല്ലിയുള്ള തർക്കമാണോ എന്നും പരിശോധിക്കുന്നുണ്ട്.
ലോക്സഭാ മണ്ഡല പുനർനിർണയം; 2056വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം
ചെന്നൈ: ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വെളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും
ആവശ്യമായ ഭരണഘടനാ ഭേദഗതിക്ക് നിർദേശിക്കും. എം പി മാരുടെ കോർ കമ്മിറ്റി രൂപീകരിക്കാനും പാർലമെന്റിൽ കേന്ദ്ര നീക്കത്തെ ചെറുക്കാനും യോഗത്തിൽ തീരുമാനിച്ചു.
ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്രദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ യോഗത്തിൽ 13 പാർട്ടികൾ പങ്കെടുക്കുന്നുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി. മണ്ഡലപുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് എം കെ സ്റ്റാലിൻ വിളിച്ചയോഗത്തിന്റെ ആവശ്യം.
മണ്ഡല പുനർനിർണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും അതുകൊണ്ടാണ് ഒന്നിച്ചു എതിർക്കുന്നതെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനങ്ങൾ ഒന്നിച്ചു വളർന്നാലേ ഫെഡറലിസം നടപ്പാകൂ. മണ്ഡലപുനർനിർണായത്തിന് എതിരല്ല. പക്ഷെ നടപടി ഏകപക്ഷീയം ആകാൻ പാടില്ല. നിലവിലെ സ്ഥിതിയിൽ തസ്മിഴ്നാട്ടിന് എട്ട് സീറ്റ് നഷ്ടമാകുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു.
മണ്ഡല പുനർ നിർണയം ഡെമോക്ലീസിന്റെ വാൾ പോലെ ഭീഷണി ഉയർത്തുന്നുവെന്ന് പിണറായി പറഞ്ഞു,. കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിത്. വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമമാണിത്.കേന്ദ്രസർക്കാർ ചരിത്രത്തിൽ നിന്ന് പഠിക്കണം.ഫെഡറലിസം രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ്. വൈവിധ്യങ്ങളെ ഉൾകൊള്ളത്ത മണ്ഡല പുനർ നിർണയം നീതിപൂർവ്വം ആകില്ല. മണ്ഡല പുനര്‍നിര്‍ണയ നീക്കം ബിജെപിക്ക് വേണ്ടിയാണ്. തെക്കേ ഇന്ത്യയിലെ സീറ്റുകൾ കാര്യമായി കുറയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.