ഉയര്‍ന്ന കൂളിംഗ് ലഭ്യമാക്കുന്ന ഏസികളുമായി പാനാസോണിക്

0

കൊച്ചി: എയര്‍കണ്ടീഷണര്‍ നിര്‍മ്മാണത്തില്‍ ദീര്‍ഘ പാരമ്പര്യമുള്ള പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ പുതുനിര എയര്‍കണ്ടീഷ്ണറുകള്‍ അവതരിപ്പിച്ചു. വിശാലമായ ഐഡിയു, ഉയര്‍ന്ന സിഎഫ്എം എന്നി സവിശേഷതകള്‍ വഴി 55 ഡിഗ്രിചൂടിലും ഉയര്‍ന്ന കൂളിംഗ് ലഭ്യമാക്കുന്ന എസികള്‍ 1.0,1.5,2.0 ടണ്ണുകളിലായി 61 പുതിയ മോഡലുകളില്‍ ലഭ്യമാണ്. 33,990 രൂപ മുതല്‍ പ്രാരംഭവിലയില്‍ ഏസികള്‍ ലഭ്യമാണെന്ന് പാനാസോണിക് എയര്‍ കണ്ടീഷണര്‍ ഗ്രൂപ്പ് ഹെഡ് അഭിഷേക് വര്‍മ്മ പറഞ്ഞു.

പുതുനിര എയര്‍കണ്ടീഷണറുകള്‍ പാനസോണിക്കിന്റെ ഐഒടി-എനേബിള്‍ഡ് കണക്ടഡ് ലിവിംഗ് പ്ലാറ്റ്‌ഫോം മിറ്റെയ് ആപ്പില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയും. മുറിയിലെ താപനില യാന്ത്രികമായി ക്രമീകരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ സ്ലീപ്പ് പ്രൊഫൈല്‍ സവിശേഷതക്കൊപ്പം
എഐ നാനോ എയര്‍ പ്യൂരിഫിക്കേഷന്‍ സാങ്കേതികവിദ്യകള്‍, വണ്‍ ടച്ച് സര്‍വീസ്, 7-ഇന്‍-1 കണ്‍വെര്‍ട്ടബിള്‍, മികച്ചഫ്‌ലോ എയര്‍ കാര്യക്ഷമത, ഇക്കോടോഫ് ഈഡോര്‍ യൂണിറ്റ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഈ ശ്രേണിയുടെ സവിശേഷതകളാണ്.

മാസിക പുറത്തിറക്കുന്നത് കൃത്യമായി ബോധ്യപ്പെട്ടിട്ട്; ആശമാരുടെ സമരത്തിൽ ലേഖനത്തെ തള്ളാതെ INTUC

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലിലെ ആശാ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ. ഐഎൻടിയുസിക്ക് തങ്ങളുടെതായ നയമുണ്ട്. സമരത്തെ കോൺഗ്രസിന് പിന്തുണ നൽകാനാവുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.

എസ്‌യുസിഐ ബോർഡ് വെച്ചാണ് അവിടെ സമരം നടത്തുന്നത്. ചുവപ്പും കറുപ്പും ചേര്‍ന്ന നിറമാണ് വാക്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അപ്പോൾ എങ്ങിനെയാണ് ഐഎൻടിയുസി അവിടെ ചെന്ന് കയറുന്നത്. എന്തടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും എന്‍എച്ച്എം സ്‌കീം കേന്ദ്ര സര്‍ക്കാരിന്റേത് ആണെങ്കിലും അത് നടത്തിവരുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ആശ സമരം സെൽഫി പോയിൻ്റ് എന്ന ഐഎൻടിയുസിയുടെ ലേഖനത്തെ അദ്ദേഹം തള്ളിക്കളഞ്ഞില്ല. മാസിക പുറത്തിറക്കുന്നത് കൃത്യമായി ബോധ്യപ്പെട്ടിട്ടാണെന്നും സമരങ്ങൾ ആഘോഷമാക്കരുതെന്നാണ് ലേഖനത്തിൽ പറയുന്നത് അത് കൃത്യമായി തന്നെ വായിക്കണം ആർ ചന്ദ്രശേഖരൻ പ്രതികരിച്ചു.

അതേസമയം,ആശമാർ സമരം നടത്തുന്ന ട്രേഡ് യൂണിയൻ എസ്‌യുസിഐയുടേതല്ലെന്ന് സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് പറഞ്ഞു. ആശാസമരം 44 ദിവസം പിന്നിടുമ്പോൾ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ബജറ്റിലൂടെ ആശാ വർക്കേഴ്സിന് ഇൻസെന്റീവ് വർധിപ്പിക്കാനാണ് തീരുമാനം. കുറഞ്ഞത് ആയിരം രൂപയെങ്കിലും വർധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ കമ്മിറ്റി കൂടിയാവും നയപരമായ തീരുമാനമെടുക്കുക. കൊല്ലം തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഇതിനായി പണം അനുവദിച്ചു.

ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസമാണ്. സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തിൽ സമര കേന്ദ്രത്തിൽ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.

മമ്മൂട്ടിക്ക് വേണ്ടിയുള്ള മോഹന്‍ലാലിന്റെ വഴിപാട്: രസീത് ചോര്‍ത്തിയത് ദേവസ്വം ജീവനക്കാരല്ല, ചോര്‍ന്നത് ഭക്തന് നല്‍കുന്ന ഭാഗമെന്ന് ദേവസ്വം ബോര്‍ഡ്

മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ നടത്തിയ വഴിപാട് രസീത് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ പരസ്യപ്പെടുത്തി എന്ന മോഹന്‍ലാലിന്റെ പ്രതികരണം തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു

വഴിപാട് വിവരങ്ങള്‍ കൗണ്ടറില്‍ വളരെ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണം. വസ്തുതകള്‍ മനസിലാക്കി മോഹന്‍ലാല്‍ പ്രസ്താവന തിരുത്തണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ കഴിപ്പിച്ച വഴിപാട് ഇരുവരുടേയും സ്നേഹത്തിന് തെളിവായി ഏറെ പ്രശംസിക്കപ്പെടുകയും അതേസമയം നിരവധി അഭ്യൂഹങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇന്നലെ ഒരു സിനിമാ പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു തമിഴ് പ്രേക്ഷകര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ രസീത് ചോര്‍ത്തിയതാകാമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചത്.

മമ്മൂട്ടി സഹോദരനെന്നും പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.

‘ശമ്പളമില്ലാതെയാണ് ഇവർ സമരം ചെയ്യുന്നത്’; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരപന്തലിൽ എത്തി ആശമാരുടെ സമരത്തിന് 50000 രൂപ നൽകി. ഈ സഹായം ഒന്നാം ഘട്ടമായി എടുത്താൽ മതിയെന്നും കാശ് ഉണ്ടെങ്കിൽ ഇനിയും സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ആശമാർ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, അവർക്ക് ഒരു പ്രത്യേക രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല ന്യായമായ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത് അതുകൊണ്ടുതന്നെ സർക്കാർ അനുഭാവ പൂർവമായ നടപടി സ്വീകരിക്കണം. ശമ്പളമില്ലാതെയാണ് ഇവരിൽ പലരും സമരം ചെയ്യുന്നതെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

ബാക്കിയുള്ള ആളുകൾക്ക് പെൻഷനായി ഒരു നിശ്ചിത ലഭിക്കുമ്പോൾ ആശാവർക്കർമാർക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല. 62-ാംവയസ്സിൽ ഇവർ ജോലിയിൽ നിന്ന് പിരിഞ്ഞ് വരുമ്പോൾ ഒരു വിധം മാന്യമായ തുക ലഭിക്കണം എന്നാണ് അവരുടെ ആവശ്യം. ആശമാർക്ക് ഇപ്പോൾ നൽകുന്ന 7000 രൂപ പോലും പലപ്പോഴായും ലഭിക്കുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സ്വകാര്യ സർവകലാശാല ബില്ല്  പാസാക്കി  നിയമസഭ

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി.  സർക്കാർ നിയന്ത്രണം സർവ്വകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.

വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബില്ല് അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെങ്കിൽ അത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി   പറഞ്ഞു.

സ്വകാര്യ സർവ്വകലാശാലകൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവത്തിനിടയാക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചു. എങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തെ പത്ത് വർഷം പുറകോട്ടടിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു.

6000 കോടികൂടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടികൂടി കടമെടുക്കാന്‍ കേന്ദ്ര അനുമതി.

വൈദ്യുതി പരിഷ്കരണം നടത്തിയവകയിലാണ് അധിക വായ്പയ്ക്ക് അനുമതി. ഇതോടെ സാമ്പത്തിക വര്‍ഷാവസാനത്തെ ട്രഷറി പ്രതിസന്ധി ഒഴിവാകും.

വൈദ്യുതിമേഖലയിലെ പരിഷ്കാരം മുൻനിർത്തി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനം അധികകടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകാറുണ്ട്.

കഴിഞ്ഞ രണ്ടുവർഷവും കേരളത്തിന് ഇങ്ങനെ വായ്പ കിട്ടിയിരുന്നു. ഇത്തവണ ഇത്തരത്തിൽ 6250 കോടിയാണ് കേരളത്തിന്റെ അർഹത. 

പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; അന്വേഷണം മാറ്റി, ‘ആരോപണ വിധേയരായർ തന്നെ 

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം കുട്ടനാട് എക്സൈസ് റേഞ്ച്ൽ നിന്ന് എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്കോഡിലേക്ക് മാറ്റി. മകനെതിരെ എക്സൈസ് വ്യാജമായാണ് കേസെടുത്തതെന്ന് യു പ്രതിഭ എംഎൽഎ പരാതി നൽകിയിരുന്നു. ആരോപണ വിധേയരായ കുട്ടനാട് റേഞ്ച് ഉദ്യോഗസ്ഥർ തന്നെ കേസന്വേഷിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കേസന്വേഷണം സ്പെഷ്യൽ സ്കോഡിലേക്ക് മാറ്റിയതെന്ന് എക്സൈസിന്റെ വിശദീകരണം. 

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തു മൂന്നുമാസം പൂർത്തിയാകാനിരിക്കെയാണ് അന്വേഷണസംഘത്തെ മാറ്റുന്നത്. കുട്ടനാട് എക്സൈസ് റേഞ്ചിൽ നിന്ന് കേസന്വേഷണം എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്കോഡിലേക്ക് മാറ്റി. കേസിൽ ആറുമാസത്തിനകം കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. മകനെതിരെ ഉള്ളത് വ്യാജ കേസാണെന്ന് ആരോപിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക്നായിരുന്നു അന്വേഷണ ചുമതല. എംഎൽഎയുടെ മകൻ കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികൾ ഇല്ലന്നും, പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതിരുന്നത് വീഴ്ചയാണെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. എംഎൽഎയ്ക്ക് ആശ്വാസം നൽകുന്നതായിരുന്നു റിപ്പോർട്ട് എങ്കിലും ഇതിന്മേൽ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ആരോപണ വിധേയർ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് കേസന്വേഷണം എക്സൈസ് സ്പെഷ്യൽ സ്ക്കോടിന് കൈമാറിയത്. 

ഡിസംബർ 28 നായിരുന്നു തകഴി പാലത്തിന് സമീപത്തുനിന്ന് യു പ്രതിഭ എംഎ ൽ എയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപതംഗ സംഘത്തെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ ആരോപണങ്ങളുമായി യു പ്രതിഭ എംഎൽഎ രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു.

ലഹരിക്ക് അടിമയായിരുന്നു, 12 കേസിൽ പ്രതി, ഇപ്പോൾ ലഹരി വിരുദ്ധ പ്രവര്‍ത്തനം; വെളിപ്പെടുത്തലുമായി യുവാക്കൾ

ഇതാദ്യം, കനാലിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബി!

പാലക്കാട്: കനാലിലെ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബി. പാലക്കാട് വണ്ടിത്താവളത്ത് 100 വീടുകളിലേക്ക് ആവശ്യമായ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ കനാലിൽ ജലചക്രം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ആദ്യമായാണ്. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സ്വന്തം മണ്ഡലമായ ചിറ്റൂരിലെ പട്ടഞ്ചേരി പഞ്ചായത്തിലാണ് ഈ പദ്ധതി കെഎസ്ഇബി നടപ്പാക്കുന്നത്.

മൂലത്തറ ഇടതു കനാലിൽ നിന്ന് ജലചക്രം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്. 10 കിലോവാട്ട് മൈക്രോ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിച്ചത്. തൊട്ടടുത്ത് സ്ഥാപിച്ച വൈദ്യുത പോസ്റ്റിലെ ഗ്രിഡിലുടെ വൈദ്യുതി പ്രസരണം നടത്തും. ഇൻവേർട്ടറിന്റെ സഹായവും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി വിജയിച്ചാൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കും. വീടിനു സമീപം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാർ. 23,60,000 രൂപയാണ് പദ്ധതിയുടെ ചെലവ്. സാങ്കേതിക പരിശോധനകൾക്ക് ശേഷം ഉദ്ഘാടനം നടത്തുമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.

ഇതൊക്കെ എന്ത്! കഴിഞ്ഞ ഐപിഎല്ലില്‍ ബുമ്രക്കെതിരെ അശുതോഷ് നേടിയ സ്വീപ് സിക്‌സര്‍ വീണ്ടും കയ്യടി നേടുന്നു

0

വിശാഖപട്ടണം: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം സമ്മാനിച്ചത് ഇംപാക്‌ട് സബ് അശുതോഷ് ശര്‍മ്മയുടെ വെടിക്കെട്ടാണ്. 20 ഓവറും പൂര്‍ത്തിയാവാന്‍ മൂന്ന് പന്ത് മാത്രം ബാക്കിനില്‍ക്കേ സിക്‌സര്‍ പറത്തി കളി തീര്‍ക്കുകയായിരുന്നു അശുതോഷ്. അഞ്ച് ഗംഭീര സിക്‌സറുകള്‍ അശുതോഷിന്‍റെ ബാറ്റില്‍ നിന്ന് പറന്നു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്രക്കെതിരെ അശുതോഷ് നേടിയ സ്വീപ് സിക്‌സര്‍ കട്ടാല്‍ ഇതിലാര്‍ക്കും അത്ഭുതം തോന്നില്ല. 

ഇതാദ്യമല്ല അശുതോഷ് ശര്‍മ്മ ഐപിഎല്ലില്‍ ഞെട്ടിക്കുന്നത്. 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 28 പന്തില്‍ 61 റണ്‍സ് അശുതോഷ് അടിച്ചുകൂട്ടിയിരുന്നു. അന്ന് പഞ്ചാബ് കിംഗ്‌സിന്‍റെ താരമായിരുന്നു അശുതോഷ്. മത്സരം പഞ്ചാബ് തോറ്റെങ്കിലും അന്ന് അശുതോഷിന്‍റെ ഇന്നിംഗ്സ് വലിയ ശ്രദ്ധ നേടി. പഞ്ചാബ് കിംഗ്സ് ഇന്നിംഗ്സിലെ 13-ാം ഓവറിലെ അഞ്ചാം പന്തില്‍ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ ശ്രമം സ്വീപ് ഷോട്ട് സിക്സിലൂടെ അശുതോഷ് ഗ്യാലറിയിലെത്തിച്ചിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസറാണ് ബുമ്ര എന്നോര്‍ക്കണം. ആ ബുമ്രക്കതിരെ ക്രീസില്‍ ചുവടുവെച്ച് കളിക്കാന്‍ ബാറ്റര്‍മാര്‍ പലരും മടിക്കുന്ന കാലത്താണ് സാഹസിക ഷോട്ടിന് അശുതോഷ് ശര്‍മ്മ മുതിര്‍ന്നത്. 

ഏപ്രിൽ ഒന്നുമുതൽ ടോൾ പ്ലാസകളിൽ സ‍ർപ്രൈസ്! നിർണായ നീക്കവുമായി കേന്ദ്ര സ‍ർക്കാർ

രാജ്യത്തെ ഹൈവേകളിലെ ടോൾ നികുതിയെയും ടോൾ സംവിധാനവും അടിമുടി മാറ്റുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ (മുംബൈ ബികെസി) സംഘടിപ്പിച്ച ബിസിനസ് ടുഡേയുടെ ബിടി മൈൻഡ് റഷ് 2025 പരിപാടിയിൽ പങ്കെടുത്ത സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്‍കരി പുതിയ ടോൾ നയം സംബന്ധിച്ച സൂചന നൽകിയത്. 

 “ഏപ്രിൽ ഒന്നിന് മുമ്പ് ടോൾ സംബന്ധിച്ച പുതിയ നയം ഞങ്ങൾ പ്രഖ്യാപിക്കും. യാത്രക്കാർക്ക് ന്യായമായ ഇളവുകൾ ഇത് വാഗ്‍ദാനം ചെയ്യും” ഗഡ്‍രി പറഞ്ഞു. ടോൾ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും റോഡ് അടിസ്ഥാന സൗകര്യ ഫണ്ടിംഗ് മെച്ചപ്പെടുത്തുന്നതുമാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പാർലമെന്റ് സമ്മേളനം നടക്കുന്നുണ്ടെന്നും അതിനാൽ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും എന്നാൽ 2025 ഏപ്രിൽ ഒന്നുമുതൽ അത്തരമൊരു നയം കൊണ്ടുവരുമെന്നും അത് നിങ്ങളെ സന്തോഷിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഇതിനെക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചെങ്കിലും, ദേശീയ പാതകളിലെ ടോൾ നിരക്കുകളെച്ചൊല്ലി ആളുകൾ ഇനി തർക്കിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, നിലവിൽ എൻഎച്ച്എഐയുടെ ടോൾ വരുമാനം 55,000 കോടി രൂപയാണെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 1.40 ലക്ഷം കോടി രൂപയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘പാവപ്പെട്ടവർ ഹൈവേ നിർമ്മാണത്തിൽ നിക്ഷേപം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ബാങ്കുകൾ നിക്ഷേപങ്ങൾക്ക് നൽകുന്ന 4.5% പലിശയ്ക്ക് പകരം ഞങ്ങൾ അവർക്ക് 8.05% പലിശ നൽകും,’ ഗഡ്‍കരി പറഞ്ഞു.

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ; അടുത്തമാസം 25ന് ഹാജരാകണം

0

കൊച്ചി: വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് മാതാപിതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സിബിഐ പ്രതി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നീക്കം. 

കേസിൽ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി ബി ഐ മുഖവിലയ്ക്കെത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തൽ. 