സ്വകാര്യ സർവകലാശാല ബില്ല്  പാസാക്കി  നിയമസഭ

0

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി.  സർക്കാർ നിയന്ത്രണം സർവ്വകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.

വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബില്ല് അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെങ്കിൽ അത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി   പറഞ്ഞു.

സ്വകാര്യ സർവ്വകലാശാലകൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവത്തിനിടയാക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചു. എങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തെ പത്ത് വർഷം പുറകോട്ടടിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here