ഉയര്‍ന്ന കൂളിംഗ് ലഭ്യമാക്കുന്ന ഏസികളുമായി പാനാസോണിക്

0

കൊച്ചി: എയര്‍കണ്ടീഷണര്‍ നിര്‍മ്മാണത്തില്‍ ദീര്‍ഘ പാരമ്പര്യമുള്ള പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ പുതുനിര എയര്‍കണ്ടീഷ്ണറുകള്‍ അവതരിപ്പിച്ചു. വിശാലമായ ഐഡിയു, ഉയര്‍ന്ന സിഎഫ്എം എന്നി സവിശേഷതകള്‍ വഴി 55 ഡിഗ്രിചൂടിലും ഉയര്‍ന്ന കൂളിംഗ് ലഭ്യമാക്കുന്ന എസികള്‍ 1.0,1.5,2.0 ടണ്ണുകളിലായി 61 പുതിയ മോഡലുകളില്‍ ലഭ്യമാണ്. 33,990 രൂപ മുതല്‍ പ്രാരംഭവിലയില്‍ ഏസികള്‍ ലഭ്യമാണെന്ന് പാനാസോണിക് എയര്‍ കണ്ടീഷണര്‍ ഗ്രൂപ്പ് ഹെഡ് അഭിഷേക് വര്‍മ്മ പറഞ്ഞു.

പുതുനിര എയര്‍കണ്ടീഷണറുകള്‍ പാനസോണിക്കിന്റെ ഐഒടി-എനേബിള്‍ഡ് കണക്ടഡ് ലിവിംഗ് പ്ലാറ്റ്‌ഫോം മിറ്റെയ് ആപ്പില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയും. മുറിയിലെ താപനില യാന്ത്രികമായി ക്രമീകരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ സ്ലീപ്പ് പ്രൊഫൈല്‍ സവിശേഷതക്കൊപ്പം
എഐ നാനോ എയര്‍ പ്യൂരിഫിക്കേഷന്‍ സാങ്കേതികവിദ്യകള്‍, വണ്‍ ടച്ച് സര്‍വീസ്, 7-ഇന്‍-1 കണ്‍വെര്‍ട്ടബിള്‍, മികച്ചഫ്‌ലോ എയര്‍ കാര്യക്ഷമത, ഇക്കോടോഫ് ഈഡോര്‍ യൂണിറ്റ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഈ ശ്രേണിയുടെ സവിശേഷതകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here