തമിഴ് രാഷ്ട്രീയത്തിൽ നിർണായക നീക്കം;അമിത് ഷായെ കണ്ട് പളനിസ്വാമി,2026 ൽ എന്‍ഡിഎ ഭരണമെന്ന് അമിത് ഷായുടെ ട്വീറ്റ്

0

ദില്ലി: ദില്ലി കേന്ദ്രീകരിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. എഐഎഡിഎംകെ  ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കൊപ്പമാണ് പളനിസ്വാമി അമിത് ഷായെ കണ്ടത്. രണ്ട് മണിക്കൂറും 10 മിനിട്ടും നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ 50 മിനിറ്റോളം അമിത് ഷായും പളനിസ്വാമിയും തനിച്ച് സംസാരിച്ചെന്നാണ് വിവരം. 

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവിഭാഗങ്ങളും ഔദ്യോഗിക  പ്രതികരണത്തിന് മുതിർന്നില്ല. എന്നാൽ കൂടിക്കാഴ്ച്ച അവസാനിച്ചതിന് പിന്നാലെ 2026 ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ വരുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. 2023 ലാണ് എഐഎഡിഎംകെ  എൻഡിഎ സഖ്യം വിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും വെവ്വേറെ മത്സരിച്ചത് ഡിഎംകെയ്ക്ക് നേട്ടം ഉണ്ടാക്കിയിരുന്നു.

കര്‍ണാടക ‘ഹണി ട്രാപ്പ്’ വിവാദം; ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി രാജണ്ണ

0

ബെംഗളുരു: കർണാടകയിലെ ‘ഹണി ട്രാപ്പ്’ വിവാദത്തിൽ മുതിർന്ന മന്ത്രി കെ എൻ രാജണ്ണ ആഭ്യന്തരവകുപ്പിന് പരാതി നൽകി. ഓരോ സ്ത്രീകളുമായി രണ്ട് തവണ ഒരാൾ തന്‍റെ വീട്ടിൽ വന്നെന്ന് രാജണ്ണ പരാതിയിൽ ആരോപിക്കുന്നു. രണ്ടാം തവണ വന്നപ്പോൾ ഇയാൾ ഹൈക്കോടതിയിലെ അഭിഭാഷകയെന്ന് പറഞ്ഞാണ് കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്നതടക്കം വിശദമായി കത്ത് നൽകിയെന്ന് രാജണ്ണ വ്യക്തമാക്കി.

സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവന്നയാളെ കണ്ടാൽ തിരിച്ചറിയുമെന്നും രാജണ്ണ പരാതിയിൽ പറയുന്നു. മന്ത്രി മന്ദിരമായതിനാൽ സിസിടിവി ഉണ്ടെന്നാണ് പരാതി ഉന്നയിച്ചപ്പോൾ താൻ കരുതിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സിസിടിവിയില്ലെന്ന് മനസ്സിലായത്. സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും സിസിടിവിയില്ലെന്നും രാജണ്ണ പരാതിയിൽ ആരോപിക്കുന്നു. പല കാലങ്ങളിലായി 48 എംഎൽഎമാരെങ്കിലും ഹണി ട്രാപ്പിന് ഇരയായെന്ന് കർണാടക നിയമസഭയിൽ രാജണ്ണ വെളിപ്പെടുത്തിയത് സംസ്ഥാനത്ത് വൻ വിവാദമായിരിക്കെയാണ് ഇദ്ദേഹം ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്.

രാത്രി വീടിന് പുറത്തിറങ്ങി, ഇരുട്ടിൽ നിന്ന് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം; സ്ത്രീക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടി നെല്ലിപ്പതിയിൽ കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരിക്ക്. നെല്ലിപ്പതി ലക്ഷം വീട് നഗറിലെ ഭദ്രമ്മയുടെ വലതുകാലിലും വലത് കൈക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച  രാത്രി തെങ്ങിന്‍റെ മടൽ എടുക്കാൻ വീടിന് പുറത്തിറങ്ങിയ ഭദ്രമ്മയെ കാട്ടുപന്നി കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. 

പരിക്കേറ്റ ഭദ്രമ്മയെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഭദ്രമ്മ നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആർആർടി അംഗങ്ങളാണ് ഭദ്രമ്മയെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചത്.

സജീ ചെറിയാനെതിരെ പരോക്ഷ വിമര്‍ശനം; പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് ജി സുധാകരൻ

0

തിരുവനന്തപുരം: സജി ചെറിയാനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ടി വി തോമസ് അനുസ്മരണവുമായി ബന്ധപ്പെട്ട് സിപിഐ സംഘടിപ്പിച്ച കയർവ്യവസായ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജി സുധാകരന്‍. പെൻഷൻ കൊടുത്ത് മുടിഞ്ഞു എന്നാരും പറയരുതെന്നും ഇതാരു പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തിൽ മാറ്റം വരികയാണ്. ബിജെപി പ്രസിഡന്‍റായി ആര്‍എസ്എസ് അംഗം അല്ലാത്ത ഒരാളെ കൊണ്ടുവന്നത് എന്തിനാണ്. രാഷ്ട്രീയത്തിൽ പുതിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിന്‍റെ സൂചനയാണ് ഇത്. ആരും ആരുടെയും കസ്റ്റഡിയിൽ അല്ല. ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞാലെ നിലനിൽക്കാനാകൂ എന്ന് ആര്‍എസ്എസും  ബിജെ പിയും മനസിലാക്കി’ എന്നും പ്രസംഗത്തിനിടെ സുധാകരന്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ സൈന്യം ഭരണം പിടിച്ചെടുക്കുമെന്ന് അഭ്യൂഹങ്ങള്‍; ധാക്കയില്‍ വന്‍ സുരക്ഷ

ധാക്ക: ബംഗ്ലാദേശില്‍ സൈന്യം അട്ടിമറി നടത്തിയേക്കുമെന്നും മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെ താഴെയിറക്കിയേക്കുമെന്നും അഭ്യൂഹങ്ങള്‍ സജീവമായി. ധാക്കയില്‍, സൈനികരെയും സുരക്ഷാ സേനയെയും വന്‍തോതില്‍ വിന്യസിച്ചതും കരസേനാ മേധാവി വഖാര്‍ ഉസ് സമാന്‍ വിവിധ കൂടിക്കാഴ്ചകള്‍ നടത്തിയതുമാണ് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരും അതിന്റെ നേതാവായ മുഹമ്മദ് യൂനുസും പ്രതിഷേധങ്ങള്‍ നേരിടുന്നുണ്ട്. ധാക്കയില്‍ ഇടക്കാല സര്‍ക്കാരിനെതിരായ വികാരമാണ് നിലനില്‍ക്കുന്നത്. ഭീകരാക്രമണങ്ങള്‍ക്കെതിരെ കരസേനാ മേധാവി മുന്നറിയിപ്പ് നല്‍കുകയും രാജ്യത്ത് ജാഗ്രതയും സുരക്ഷയും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ധാക്കയിലെ ക്രമസമാധാന നിലയും സുരക്ഷാ സംവിധാനങ്ങളും തകരാറിലാണെന്ന് കരസേനാ മേധാവി പലതവണ സൂചന നല്‍കിയിട്ടുണ്ട്.

വാരാന്ത്യത്തില്‍ തന്റെ ഉന്നത സഹായികളുമായി ജനറല്‍ സമാന്‍ നടത്തിയ കൂടിക്കാഴ്ചകളും ഭരണകക്ഷിയില്‍ നിന്നുള്ള അഭിപ്രായങ്ങളും സര്‍ക്കാരും സൈനിക മേധാവിയും തമ്മിലുള്ള ചില സംഘര്‍ഷങ്ങള്‍ വ്യക്തമാക്കുന്നതാണ്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തീവ്രവാദത്തെക്കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും കരസേനാ മേധാവി ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ പറയുന്നു.

എന്നിരുന്നാലും, ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ആഭ്യന്തര സെക്രട്ടറിയായ നസിമുള്‍ ഹഖ് ഗാനി, അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ‘ഗോസിപ്പ്’ ആണെന്ന് പറഞ്ഞു.

ഇതിനിടെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ആമര്‍ ബംഗ്ലാദേശ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അസദുസ്സമാന്‍ ഫുആദ്, പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചേര്‍ന്ന് പുതിയ ഇടക്കാല സര്‍ക്കാര്‍ സ്ഥാപിക്കാന്‍ കരസേനാ മേധാവി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചു.

‘ഈ പ്രസിഡന്റ് ഷെയ്ഖ് ഹസീനയുടെ അടിമ നായയാണ്. ഷഹാബുദ്ദീനുമായി ചേര്‍ന്ന് രാജ്യം ഭരിക്കാന്‍ ശ്രമിച്ചാല്‍, ലക്ഷക്കണക്കിന് അബു സയ്യിദുകള്‍ നമ്മുടെ ജീവന്‍ ത്യജിച്ച് കന്റോണ്‍മെന്റ് തകര്‍ക്കും,’ അസദുസ്സമാന്‍ ഫുആദ് പറഞ്ഞു.

സൈനിക അട്ടിമറിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസം കരസേനാ മേധാവി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും വൈറലായി. ‘പിന്നീട് നിങ്ങള്‍ പറയും ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന്, അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ്, പരസ്പരം പോരടിച്ച്, പരസ്പരം കൊല്ലുകയാണെങ്കില്‍, രാജ്യത്തിന്റെയും ഈ സമൂഹത്തിന്റെയും സ്വാതന്ത്ര്യം വെറുതെയാകും,’ ജനറല്‍ സമാന്‍  പ്രസംഗത്തില്‍ പറഞ്ഞു.

കളമശ്ശേരി പോളി ടെക്‌നികിലെ കഞ്ചാവ് കേസ്;  ആകാശിന് ജാമ്യമില്ല

കളമശ്ശേരി: കളമശ്ശേരി പോളി ടെക്‌നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല.

പരീക്ഷ എഴുതേണ്ടതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ആകാശിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

അതിനിടെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സര്‍വകലാശാല വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളേജ് ഡയറക്ട്ര്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആര്‍ക്കും എളുപ്പത്തില്‍ കയറാന്‍ സാധിക്കുമായിരുന്നു എന്ന നിഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തി നില്‍ക്കുന്നത്.

എടിഎം ഫീസ് മുതൽ മിനിമം ബാലൻസ് വരെ; ഏപ്രിൽ 1 മുതൽ മാറുന്ന ബാങ്ക് നിയമങ്ങൾ ഇവയാണ്

സാമ്പത്തിക വർഷം അവസാനിക്കുകയാണ്. അതോടൊപ്പം തന്നെ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ ബാങ്ക് നിയമങ്ങൾ ഉൾപ്പടെ പലതും മാറുന്നുണ്ട്. ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ സാമ്പത്തിക മേഖലയിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

രാജ്യത്തെ നിരവധി ബാങ്കുകൾ അവരുടെ എടിഎം ചാർജുകൾ പുതുക്കുന്നുണ്ട്. അതായത് എടിഎമ്മിലൂടെ പണം പിൻവലിക്കുന്നതിന് ഇനി കൂടുതൽ ഫീസ് നൽകേണ്ടി  വരും. രാജ്യത്തെ പല ബാങ്കുകളും സൗജന്യ എടിഎം പിൻവലിക്കലുകളുടെ എണ്ണം കുറയ്ക്കുകയാണ്. പ്രത്യേകിച്ച് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലെ ഇടപാടുകൾക്ക്. നിലവിൽ, പല ബാങ്കുകളും  മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് മൂന്ന് തവണ മാത്രമേ സൗജന്യമായി പണം പിൻവലിക്കാൻ അനുവദിക്കൂ. ഈ പരിധി കടക്കുന്നതോടെ ബാങ്കുകൾ ഓരോ ഇടപാടിനും 20 മുതൽ 25 രൂപ വരെ അധിക ചാർജുകൾ ഈടാക്കും.

മിനിമം ബാലൻസ്

രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്‌ബി‌ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവ മിനിമം ബാലൻസ് പുതുക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതലായിരിക്കും ഇവ പ്രാബല്യത്തിൽ വരിക. മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലിൽ ബാങ്കുകൾ പിഴ ഈടാക്കിയേക്കാം. 

പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) 

ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ബാങ്കുകൾ ഇപ്പോൾ പോസിറ്റീവ് പേ സിസ്റ്റം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 5000  രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് ഇനി ഈ രീതിയായിരിക്കും ബാങ്കുകൾ പിന്തുടരുക. ഈ ചെക്കുകൾ മാറുന്നതിന് ഉപഭോക്താക്കൾ ചെക്ക് നമ്പർ, തീയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, തുക തുടങ്ങിയ വിശദാംശങ്ങൾ നൽകണം. 

സേവിംഗ്സ് അക്കൗണ്ടിലെയും എഫ്ഡിയിലെയും പലിശ

ബാങ്കുകൾ തങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലെയും എഫ്ഡിയിലെയും പലിശകളിൽ മാറ്റം വരുത്തുന്നുണ്ട്. അതായത്, സേവിംഗ്സ് അക്കൗണ്ട് പലിശ ഇപ്പോൾ അക്കൗണ്ട് ബാലൻസിനെ ആശ്രയിച്ചിരിക്കും. ഇതുവഴി ഉയർന്ന ബാലൻസുകൾക്ക് മികച്ച നിരക്കുകൾ നേടാൻ കഴിയും. 

ക്രെഡിറ്റ് കാർഡ് റിവാർഡുകൾ

എസ്‌ബി‌ഐ, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ അവരുടെ കോ-ബ്രാൻഡഡ് വിസ്താര ക്രെഡിറ്റ് കാർഡുകളിൽ മാറ്റം വരുത്തുകയാണ്. അതായത്, ഈ കാർഡുകളുടെ ടിക്കറ്റ് വൗച്ചറുകൾ, പുതുക്കൽ ആനുകൂല്യങ്ങൾ, മൈൽസ്റ്റോൺ റിവാർഡുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഏപ്രിൽ 18 മുതൽ നിർത്തലാക്കും.   

‘സ്റ്റേഷന് പിന്നിലൂടെ കാട്ടിലേക്ക് ഓടിക്കയറി’; കോടതിയിൽ കൊണ്ടുപോകും വഴി പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നു

0

വടക്കാഞ്ചേരി: തൃശൂർ വടക്കാഞ്ചേരിയിൽ കോടതിയിലേക്ക് കൊണ്ടുവരും വഴി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. ആലപ്പുഴ സ്വദേശികളായ കുപ്രസിദ്ധ കുറ്റവാളി വടിവാൾ വിനീത്, കൂട്ടാളി രാഹുൽ എന്നിവരാണ് വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

റെയിൽവേ സ്റ്റേഷന് പിന്നിലൂടെയുള്ള കാട്ടിലേക്ക് പ്രതികൾ ഓടിക്കയറുന്നത് കണ്ടതായി പ്രദേശവാദി തോമസ് പറഞ്ഞു. വടക്കാഞ്ചേരി പൊലീസിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി, ചരൽ പറമ്പ്, റെയിൽവേ കോളനി, കുമ്പളങ്ങാട് വ്യാസ, ഇരട്ടക്കുളങ്ങര എന്നീ മേഖലകളിൽ പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

ഗുജറാത്ത് ടൈറ്റന്‍സ്- പഞ്ചാബ് കിംഗ്സ് പോരാട്ടത്തിലും റണ്ണൊഴുകും; പിച്ച് റിപ്പോര്‍ട്ടും കാലാവസ്ഥാ പ്രവചനവും

0

അഹമ്മദാബാദ്: ഐപിഎല്‍ 2025 സീസണില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്- പഞ്ചാബ് കിംഗ്സ് പോരാട്ടമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരത്തിന് തുടക്കമാവുക. ഗുജറാത്ത് സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ അടിമുടി മാറ്റങ്ങളുമായാണ് പഞ്ചാബിന്‍റെ വരവ്. ഐപിഎല്‍ 2025 സീസണിന്‍റെ ഇതുവരെയുള്ള ചെറിയ ചരിത്രം ആവര്‍ത്തിച്ച് അഹമ്മദാബാദില്‍ ഇന്ന് റണ്‍മഴ പെയ്യുമോ? അതോ കളി തടസപ്പെടുത്താന്‍ മഴയെത്തുമോ? 

ഐപിഎല്ലില്‍ മറ്റൊരു റണ്‍മഴ തുടര്‍ച്ച ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുണ്ടാകും എന്ന് പ്രതീക്ഷിക്കാം. മികച്ച ബാറ്റിംഗ് ട്രാക്ക് എന്ന ഖ്യാതിയുള്ള സ്റ്റേഡിയമാണിത്. ബാറ്റര്‍മാര്‍ക്ക് അനായാസം സ്ടോക്ക് കളിക്കാവുന്ന പാകത്തില്‍ ബൗണ്‍സ് പിച്ച് നല്‍കും. 200-നടുത്താണ് അഹമ്മദാബാദിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോര്‍. ആദ്യ ഓവറുകളില്‍ പേസര്‍മാര്‍ക്ക് മൂവ്‌മെന്‍റ് ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുന്ന മുറയ്ക്ക് വേഗം താഴും. സന്തുലിതമായ പോരാട്ടം ഇരു ടീമിനും ഈ പിച്ച് നല്‍കുമെന്നാണ് അനുമാനം. 

കാലാവസ്ഥ പ്രവചനം

മത്സരദിനം വൈകിട്ട് അഹമ്മദാബാദില്‍ മഴ ഭീഷണികളില്ല. തെളിഞ്ഞ ആകാശത്തിലാവും മത്സരം നടക്കുക. 

യുവനായകന്‍മാരുമായി എത്തുന്ന ടീമുകളാണ് ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്സും. ടൈറ്റന്‍സിന്‍റെ നായകന്‍ ശുഭ്‌മാന്‍ ഗില്ലും, പഞ്ചാബിന്‍റെത് ശ്രേയസ് അയ്യരും. സീസണില്‍ പുതിയ ക്യാപ്റ്റനുമായാണ് പഞ്ചാബിന്‍റെ വരവ്. ശുഭ്‌മാന്‍ ഗില്‍, ജോസ് ബട്‌ലര്‍, സായ് സുദര്‍ശന്‍, ഗ്ലെന്‍ ഫിലിപ്സ്, രാഹുല്‍ തെവാട്ടിയ എന്നിവരാണ് ടൈറ്റന്‍സിന്‍റെ ബാറ്റിംഗ് കരുത്ത്. അതേസമയം പഞ്ചാബില്‍ ശ്രേയസിന് പുറമെ, പ്രഭ്‌സിമ്രാന്‍ സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ശശാങ്ക് സിംഗ് തുടങ്ങിയവരാണ് പ്രമുഖ ബാറ്റര്‍മാര്‍.