തിരുവല്ലം ടോൾ പ്ലാസയിലെ നിരക്ക് വീണ്ടും വർധിപ്പിച്ചു; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

0

തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയിലെ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു. തിരുവല്ലത്ത് ടോൾ പിരിവ് തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ അഞ്ചാം തവണയാണ് നിരക്ക് കൂട്ടുന്നത്. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങൾക്ക് 15 രൂപയും അടക്കമാണ് വർധിച്ചത്. കഴിഞ്ഞ വർഷം വൻ വർധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 230 രൂപയുമാണ് നിലവിലെ നിരക്ക്. ഇനി ഇത് 160 രൂപയും 240 രൂപയുമായി മാറും. നിലവിൽ കാറിനുള്ള പ്രതിമാസ പാസ് 5100 രൂപയാണ്. ഇതിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ കാറിന്റെ പ്രതിമാസ പാസിന് 5375 രൂപ നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here