കയ്യാലയിലേക്ക് നോക്കി കുര നിർത്താതെ വളർത്തുനായ, കോട്ടയത്ത് പിടിയിലായത് 8 അടിമൂർഖനും 31മുട്ടകളും

0

കാണക്കാരി: പറമ്പിലെ കയ്യാലയിൽ വിരിയാറായ മുട്ടകളുമായി അടയിരുന്നത് എട്ട് അടിയോളം നീളമുള്ള മൂർഖൻ പാമ്പ്. വളർത്തുനായയുടെ അസാധാരണ പെരുമാറ്റത്തിൽ കണ്ടെത്തിയത് 31 മുട്ടകൾ. കോട്ടയം കാണക്കാരിയിലാണ് സംഭവം. കാണക്കാരി നെല്ലിക്കുന്ന് ചെരിവ് പുരയിടം എൻഎം ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്.

ജോസഫിന്റെ വളർത്തുനായ രണ്ട് ദിവസമായി അസാധാരണമായ രീതിയിൽ കയ്യാലയിലെ പൊത്തിലേക്ക് നോക്കി കുരയ്ക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് കയ്യാലയിലെ പൊത്ത് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർച്ചയായി ശ്രദ്ധിച്ചതോടെയാണ് പൊത്തിൽ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ വനംവകുപ്പിലെ സ്നേക്ക് റെസ്ക്യൂ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. 

പിന്നാലെ കുറുപ്പന്തറ ജോമോൻ ശാരിക പുരയിടത്തിൽ പരിശോധിച്ചപ്പോഴാണ് മൂർഖൻ അടയിരിക്കുകയാണെന്ന് വ്യക്തമായത്. പെരുമ്പാമ്പ് പോലുള്ള പാമ്പുകളിൽ നിന്ന് വ്യത്യസ്തമായി ആഴമുള്ള പൊത്തുകളാണ് മുട്ടയിടാനായി മൂർഖൻ പാമ്പ് തെരഞ്ഞെടുക്കാറെന്നാണ് ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് പാമ്പുകൾ മുട്ട വിരിയുന്ന സമയമാണെന്നും ജോമോൻ പറയുന്നത്. പിടികൂടാൻ ശ്രമിച്ചതോടെ പാമ്പ് പൊത്തിലേക്ക് പിൻവലിയാൻ ആരംഭിച്ചതോടെ കയ്യാല പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. 

എട്ട് അടിയോളം നീളമുള്ള മൂർഖനെയാണ പിടികൂടിയത്. മുട്ടകളേയും മൂർഖനേയും സുരക്ഷിതമായി വനംവകുപ്പിന് കൈമാറിയതായി ജോമോൻ വിശദമാക്കുന്നത്. കാണക്കാരി മേഖലയിൽ നിന്ന് അടുത്തിടെ പിടികൂടുന്ന നാലാമത്തെ മൂർഖനാണ് ഇതെന്നാണ് ജോമോൻ വിശദമാക്കുന്നത്. ഒരു മാസത്തോളമായി പാമ്പ് ഈ പൊത്തിൽ താമസമാക്കിയിട്ടെന്നാണ് ജോമോൻ പറയുന്നത്. 

ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ 3 വയസുകാരനെ കാണാനില്ല, കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ

0

ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ വീണുമരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് കളത്തില്‍ ജയ്‌സന്റെയും ദീപ്തിയുടെയും മകന്‍ ഡെയ്ന്‍ ആണ് മരിച്ചത്. 

ദീപ്തിയുടെ പള്ളിപ്പുറം പതിനൊന്നാം വാര്‍ഡ് തിരുല്ലൂര്‍ പടിഞ്ഞാറെ കരിയില്‍ വീട്ടില്‍ ഇന്ന് ഉച്ചക്കായിരുന്നു അപകടം. മുറ്റത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മീന്‍വളര്‍ത്താനായി കുഴിച്ച കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ 3 വയസുകാരനെ കാണാനില്ല, കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ

0

ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ വീണുമരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് കളത്തില്‍ ജയ്‌സന്റെയും ദീപ്തിയുടെയും മകന്‍ ഡെയ്ന്‍ ആണ് മരിച്ചത്. 

ദീപ്തിയുടെ പള്ളിപ്പുറം പതിനൊന്നാം വാര്‍ഡ് തിരുല്ലൂര്‍ പടിഞ്ഞാറെ കരിയില്‍ വീട്ടില്‍ ഇന്ന് ഉച്ചക്കായിരുന്നു അപകടം. മുറ്റത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മീന്‍വളര്‍ത്താനായി കുഴിച്ച കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഐപിഎല്‍: ജയ്സ്വാള്‍ വീണു, വെടിക്കെട്ടുമായി റാണ, കൂടെ സഞ്ജുവും; ചെന്നൈക്കെതിരെ പവര്‍ പ്ലേ പവറാക്കി രാജസ്ഥാൻ

ഗുവാഹത്തി:ഐപിഎല്ലില്‍  ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വെടിക്കെട്ട് തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയിലാണ്. 22 പന്തില്‍ 58 റണ്‍സുമായി നിതീഷ് റാണയും 11 പന്തില്‍ 16 റണ്‍സോടെ സഞ്ജു സാംസണും ക്രീസില്‍. നാലു റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് രാജസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്. ചെന്നൈക്കായി ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ(4) മിഡോണില്‍ അശ്വിന്‍റെ കൈകളിലെത്തിച്ച ഖലീല്‍ അഹമ്മദാണ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ജെയിംസ് ഓവര്‍ടണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ നിതീഷ് റാണ തകര്‍ത്തടിച്ച് 14 റണ്‍സെടുത്തു. കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ അഞ്ച് പന്തില്‍ രണ്ട് റണ്‍സായിരുന്നു നേടിയത്. മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഖലീല്‍ അഹമ്മദിനെതിരെ സഞ്ജു ആദ്യ ബൗണ്ടറി നേടിയത്. തൊട്ടടുത്ത ഓവറില്‍ ജെയിംസ് ഓവര്‍ടണെതിരെ സഞ്ജു ആദ്യ സിക്സ് പറത്തി. നാലാം ഓവറില്‍ 15 റണ്‍സടിച്ച സഞ്ജുവും റാണയും അശ്വിനെറിഞ്ഞ അഞ്ചാം ഓവറില്‍ 19 റണ്‍സ് കൂടി നേടി രാജസ്ഥാന്‍റെ പവര്‍ പ്ലേ പവറാക്കി. 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിതീഷ് റാണ ഖലീല്‍ അഹമ്മദ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍തത് രാജസ്ഥാനെ 79ല്‍ എത്തിച്ചു.

ഐപിഎല്‍: രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, ടീമില്‍ മാറ്റം

നേരത്തെ രാജസ്ഥാനെതിരെ നിര്‍ണായക ടോസ് നേടിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ സാം കറന് പകരം ജെയിംസ് ഓവര്‍ടണും ദീപക് ഹൂഡക്ക് പകരം വിജയ് ശങ്കറും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. റിയാന്‍ പരാഗ് തന്നെയാണ് ഇന്നത്തെ മത്സരത്തിലും രാജസ്ഥാനെ നയിക്കുന്നത്.

ഐപിഎല്‍: ഹൈദരാബാദിന്‍റെ ഫ്യൂസൂരി ഡല്‍ഹി, 7 വിക്കറ്റ് ജയവുമായി രണ്ടാമത്

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: രച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ജാമി ഓവർട്ടൺ, രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, മതീശ പതിരണ, ഖലീൽ അഹമ്മദ്.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ.

മകന് അപകടം പറ്റിയെന്ന് അച്ഛൻ, മരിച്ചെന്നും സംസ്കരിച്ചെന്നും ശേഷം വിളിച്ചറിയിച്ചു; തട്ടിപ്പ് പൊളിച്ച് പൊലീസ്

0

ന്യൂഡൽഹി: സാധാരണ വാഹനാപകടമെന്ന് കരുതിയിരുന്ന സംഭവത്തിന് പിന്നീൽ പൊലീസ് കണ്ടെത്തിയത് വൻ തട്ടിപ്പിനുള്ള ശ്രമം. 27കാരന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത് ഡൽഹിയിലെ നജഫ്‍ഗഡ് പൊലീസ് സ്റ്റേഷനിലാണ്. മാർച്ച് അഞ്ചാം ഒരു വാഹനാപകടം സംബന്ധിച്ച് കൺട്രോൾ റൂമിൽ നിന്ന് ഈ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചിരുന്നു. സതീഷ് എന്നയാളാണ് പൊലീസിനെ വിളിച്ചത്. തന്റെ മകനായ ഗഗൻ (27) റോഡിലൂടെ നടക്കുമ്പോൾ ബൈക്ക് ഇടിച്ചിട്ടു എന്നായിരുന്നു പരാതി.

എന്നാൽ ഇതൊരു വൻ തട്ടിപ്പിനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നെന്ന് പൊലീസിന് അപ്പോൾ മനസിലായില്ല. ബൈക്ക് ഇടിച്ച് പരിക്കേറ്റ ഗഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചെന്നും പറഞ്ഞ് ഗഗനും പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ പരാതി എഴുതി നൽകാനും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകാനും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെ ഇയാൾ പിന്നീട് വരാമെന്ന് പറഞ്ഞ് മുങ്ങി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വന്നില്ല.

മാർച്ച് 11ന് അന്വേഷണ ഉദ്യോഗസ്ഥൻ ഗഗന്റെ അച്ഛനെ ഫോണിൽ വിളിച്ചു. അപ്പോഴാണ് അദ്ദേഹം പറയുന്നത്, ഗഗൻ മാർച്ച് ആറിന് മരണപ്പെട്ടുവെന്നും പോസ്റ്റ്മോർട്ട് നടത്താതെ കുടുംബാംഗങ്ങൾ മൃതദേഹം ഉത്തർപ്രദേശിൽ സംസ്കരിച്ചുവെന്നും. അപകട മരണമെന്ന നിലയിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട പിതാവ്, അന്വേഷണ ഉദ്യോഗസ്ഥനെതിരെയും മേലധികാരികൾക്ക് പരാതി നൽകി. ഇതോടെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ പൊലീസ് വിശദമായ പരിശോധന ആരംഭിക്കുകയായിരുന്നു.

അപകടം നടന്നെന്ന് പറയപ്പെട്ട സ്ഥലത്ത് പോയി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം കൃത്രിമമായി തയ്യാറാക്കിയ അപകടമാണെന്ന് മനസിലായി. ഇടിച്ചെന്ന് പറയപ്പെടുന്ന ബൈക്ക് ഉടമ മനീഷിനെ കണ്ടെത്തി ചോദ്യം ചെയ്തു.  അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. വ്യാജ അപകടം ഉണ്ടാക്കാനുള്ള പദ്ധതി പർദീപ് എന്നൊരു അഭിഭാഷകന്റേതായിരുന്നു. ഗഗനും പിതാവിനും ഇപ്പോഴുള്ള ലോണുകൾ അടയ്ക്കേണ്ടി വരില്ലെന്നും ഒരു കോടി രൂപനഷ്ടപരിഹാരം വാങ്ങി നൽകാമെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. അപകടമുണ്ടാകുന്നതായി അഭിനയിക്കാൻ ബൈക്ക് യാത്രക്കാരന് 15 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. 

ഗഗൻ മരിച്ചിട്ടില്ലെന്നും പഞ്ചാബിൽ ഒളിവിൽ കഴിയുകയാണെന്നും കണ്ടെത്തി. ഉത്തർപ്രദേശിലെ ഹാപൂരിൽ മൃതദേഹം സംസ്കരിച്ചു എന്നാണ് പിതാവ് അറിയിച്ചതെങ്കിലും ബന്ധുക്കളാരും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പൊലീസ് മനസിലാക്കി. ശ്മശാനത്തിലെത്തി വിവരങ്ങൾ തിരക്കിയപ്പോൾ ഇത്തരമൊരു സംസ്കാര ചടങ്ങ് അവിടെ നടന്നതായി രേഖകളിലില്ല. പകരം ഗഗൻ അവിടേക്ക് നടന്ന് ചെല്ലുന്നതും ഒരു തുക സംഭാവന കൊടുത്ത ശേഷം രസീതുമായി മടങ്ങിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

പ്രതികളെ എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജ രേഖ ചമയ്ക്കലും വഞ്ചനയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് അന്വേഷണം നടത്തുകയാണ് ഇപ്പോൾ.

വാളയാറിൽ യുവതിയെ ആക്രമിച്ച് രണ്ടേ മുക്കാൽ പവന്‍റെ സ്വർണമാല തട്ടിയെടുത്ത കേസ്; രണ്ട് പേർ അറസ്‌റ്റിൽ

0

പാലക്കാട്: വാളയാറിൽ യുവതിയെ ആക്രമിച്ച് സ്വർണമാല തട്ടിപ്പറിച്ചെടുത്ത കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. കോയമ്പത്തൂർ വേദപ്പട്ടി സീരനായ്ക്കൻ പാളയം സ്വദേശികളായ അഭിലാഷ് (28), ധരണി (18) എന്നിവരെയാണ് വാളയാറിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

വാളയാർ വട്ടപ്പാറ ആറ്റുപ്പതിയിൽ മാർച്ച് 25നാണ് സംഭവം നടന്നത്. ചെറുകിട വ്യാപാര സ്‌ഥാപനം നടത്തുന്ന യുവതിയെ ആക്രമിച്ചാണ് ഇരുവരും മാല കവർന്നത്. രണ്ടേ മുക്കാൽ പവന്‍റെ സ്വർണ മാലയാണ് കഴുത്തിൽ നിന്ന് പൊട്ടിച്ചെടുത്തത്.

തുടർന്ന് രക്ഷപ്പെട്ട പ്രതികളെ നാല് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. 

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചു;രണ്ട് പേർക്ക് പരിക്ക്

0

കോഴിക്കോട്:  സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശികളായ വടക്കേ അരിപ്പാപ്പുറം സിയാന്‍, മര്‍വാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുന്നമംഗലം ചെറുകുകളത്തൂര്‍ പാറമ്മലിലാണ് കഴിഞ്ഞ ദിവസം രാവിലെയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്നു സിയാനും മര്‍വാനും ഒരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മുറിഞ്ഞ് റോഡിന് കുറുകെ വീണു. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചു;രണ്ട് പേർക്ക് പരിക്ക്

0

കോഴിക്കോട്:  സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശികളായ വടക്കേ അരിപ്പാപ്പുറം സിയാന്‍, മര്‍വാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുന്നമംഗലം ചെറുകുകളത്തൂര്‍ പാറമ്മലിലാണ് കഴിഞ്ഞ ദിവസം രാവിലെയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്നു സിയാനും മര്‍വാനും ഒരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മുറിഞ്ഞ് റോഡിന് കുറുകെ വീണു. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടാൻ മറൈൻ ഡ്രൈവ്; ക്ലീന്‍ ഡ്രൈവ് നടത്തി

0

കൊച്ചി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് ഹരിത ടൂറിസം കേന്ദ്രമാക്കി മാറ്റും. ഇതിന്റെ മുന്നോടിയായി ക്ലീന്‍ ഡ്രൈവ് നടത്തി. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ ഡ്രൈവ് കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര്‍ എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ശുചീകരണ തൊഴിലാളികള്‍, ജിസിഡിഎ കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍, എറണാകുളം മാര്‍ക്കറ്റിലെ സിഐടി യൂ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി. 

അതേസമയം, അടുത്തിടെ ഹിൽ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. അനൂപ് ജേക്കബ് എംഎൽഎയാണ് പ്രഖ്യാപനം നടത്തിയത്. ഹിൽ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും തൃപ്പൂണിത്തുറ നഗരസഭയും ഹരിത കേരള മിഷനും സംയുക്തമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. തൃപ്പൂണിത്തുറ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി രണ്ട് യൂണിറ്റ് ബയോഡൈജസ്റ്ററുകളും, ഒരു മിനി എം.സി.എഫും (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നാല് ബോട്ടിൽ ബൂത്തുകളും ഹിൽ പാലസിൽ അനുവദിച്ചിട്ടുണ്ട്. കൂടാതെ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീസ് നൽകിക്കൊണ്ട് കൈമാറുന്നതിനുള്ള സംവിധാനവും ഹിൽ പാലസ് ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്.

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സൂചിപ്പാറ വെള്ളച്ചാട്ടവും അടുത്തിടെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഹരിത ടൂറിസം പ്രഖ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് വന സംരക്ഷണ സമിതി സെക്രട്ടറി സംഗീതിന് കൈമാറി. ജൈവ – അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, സൗന്ദര്യവത്കരണം, വൃത്തിയുള്ള പരിസരം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിപ്പാറയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. 

റെക്കോർഡ് വിലയിൽ തന്നെ, ഉപഭോക്താക്കളുടെ ചങ്കിടിപ്പേറ്റി സ്വർണവില കുതിക്കുന്നു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 66880 രൂപയാണ്. 

കഴിഞ്ഞ നാല് ദിവസംകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് ഉയർന്നത് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6850 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.  

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ
മാർച്ച് 13- ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില  64,960 രൂപ
മാർച്ച് 14- ഒരു പവൻ സ്വർണത്തിന് 880 രൂപ ഉയർന്നു. വിപണി വില  65,840 രൂപ
മാർച്ച് 15- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില  65,760 രൂപ
മാർച്ച് 16- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില  65,760 രൂപ
മാർച്ച് 17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില  65,680 രൂപ
മാർച്ച് 18- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില  66,000 രൂപ
മാർച്ച് 19- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില  66,320 രൂപ
മാർച്ച് 20- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില  66,480 രൂപ
മാർച്ച് 21- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില  66,160 രൂപ
മാർച്ച് 22- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില  65,840 രൂപ
മാർച്ച് 23- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില  65,840 രൂപ
മാർച്ച് 24- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില  65,720 രൂപ
മാർച്ച് 25- ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില  65,480 രൂപ
മാർച്ച് 26- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില  65,560 രൂപ
മാർച്ച് 27- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില  65,880 രൂപ
മാർച്ച് 28- ഒരു പവൻ സ്വർണത്തിന് 840 രൂപ ഉയർന്നു. വിപണി വില  66,720 രൂപ
മാർച്ച് 29- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില  66880 രൂപ
മാർച്ച് 30- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില  66880 രൂപ

‘ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു’; ‘എമ്പുരാന്‍’ റീ സെന്‍സറിംഗ് സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി

0

മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്നലെ എമ്പുരാന്‍ തിയറ്ററിലെത്തി കണ്ടതിന് പിന്നാലെയാണ് പിണറായി വിജയന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമയ്ക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്. 

ഈ സമ്മർദ്ദത്തിൽ പെട്ട് സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല. 

ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്.  കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും  വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം.  അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.

തൃശൂരിൽ അപകടഭീഷണിയിൽ 139 പഴയ കെട്ടിടങ്ങൾ; പൊളിക്കും

തൃശൂർ∙ നഗരത്തിൽ അപകടഭീഷണിയിലുള്ള 139 പഴയ കെട്ടിടങ്ങൾ പൊളിക്കും. കോർപറേഷൻ കൗൺസിലിലാണ് തീരുമാനം. കഴിഞ്ഞ കാലവർഷത്തിൽ അഞ്ചു പഴയ കെട്ടിടങ്ങൾ നിലംപൊത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാന ദുരന്ത നിവാരണ സമിതിയും കോർപറേഷനും സംയുക്തമായി പരിശോധന നടത്തിയതും പഴയ കെട്ടിടങ്ങൾ കണ്ടെത്തിയതും. കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ചുമതല കോർപറേഷൻ സെക്രട്ടറിക്കാണ്.

ലഹരിസംഘങ്ങളെ പിടിക്കാനെത്തുമ്പോൾ കിട്ടുന്നത് ‘അടി, ഇടി, കടി’; ആക്രമണങ്ങളില്‍ വലഞ്ഞ് പൊലീസ്‍

0

കൊച്ചി∙ വൈറ്റില പാലത്തിനടിയിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന പരാതി അന്വേഷിക്കാൻ എത്തിയ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് കടിയേറ്റു. ഇവർക്ക് ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടി വന്നു. അതിനിടെ സ്റ്റേഷനിലെത്തിച്ച ബംഗാളി സ്വദേശി തപൻ അവിടെത്തന്നെ മലമൂത്ര വിസര്‍ജനം ചെയ്തത് പൊലീസിനെ ബുദ്ധമുട്ടിലാക്കി. ലഹരിക്കേസുകൾ പിടികൂടുന്നതു വർധിക്കുമ്പോൾ പൊലീസിനു നേരെയുള്ള അതിക്രമങ്ങളും വർധിക്കുകയാണ്. പൊലീസുകാർ പകലും രാത്രിയുമെന്നില്ലാതെ ജോലി ചെയ്യുമ്പോൾ എപ്പോൾ‍ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്നതാണ് അവസ്ഥ. അടുത്തിടെ നടന്ന സംഭവങ്ങൾ അതു ശരിവയ്ക്കുന്നു. 

‘5000 മരണമെങ്കിലും സംഭവിച്ചിട്ടുണ്ട്, വൈദ്യുതിയും കുടിവെള്ളവും ഇല്ല’: മ്യാൻമറിലെ ഭൂകമ്പത്തിൽ കുടുങ്ങി ബൈജു കൊട്ടാരക്കര
നേപ്പാൾ സ്വദേശികളായ യുവതിയും യുവാവും ചേർന്ന് എസ്ഐയേയും 4 പൊലീസുകാരേയും ആക്രമിച്ചത് അങ്കമാലി അയ്യമ്പുഴയിലാണ്. വ്യാഴാഴ്ച വെളുപ്പിനെ ലഹരി മരുന്നിന് എതിരെയുള്ള പരിശോധനയുടെ ഭാഗമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവതിയും യുവാവും അതിവേഗം ഓടിച്ചു പോയി. പിന്നാലെ എത്തിയ പൊലീസ് ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ വിശദീകരണം നൽകാൻ ഇവർക്കായില്ല. പിന്നീട് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുമ്പോഴായിരുന്നു യുവതി അക്രമാസക്തയായത്. എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മുഖം മുഴുവൻ മാന്തി. മറ്റൊരു പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. 

ലഹരി മാഫിയാ സംഘങ്ങളാണ് പല ആക്രമണങ്ങൾക്കു പിന്നിലും. തൃശൂരിൽനിന്ന് എംഡിഎംഎയുമായി കൊച്ചിയിലേക്കു വന്ന യുവാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് സംഘം നേരിട്ടത് കടുത്ത ആക്രമണം. ചക്കരപ്പറമ്പിനു സമീപം ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ഇയാളുടെ ആക്രമണത്തിൽ താഴെ വീണ ഒരു പൊലീസുകാരന്റെ കാലിന് പൊട്ടലുണ്ടായി. ലഹരി ഉപയോഗിച്ച ശേഷം യുവതിയും യുവാവും നടുറോഡിൽ നാട്ടുകാരേയും പൊലീസിനേയും ആക്രമിച്ചത് ഫെബ്രുവരിയിലാണ്. പാലാരിവട്ടത്ത് നാട്ടുകാരെ ഒരു യുവതിയും യുവാവും ചേർന്ന് ആക്രമിക്കുന്നു എന്നറിഞ്ഞ് ചെന്നതായിരുന്നു പൊലീസ്. പിന്നീട് ആക്രമണം പൊലീസിനു നേർക്കായി. യുവതി പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തു. പ്രതികൾ കഞ്ചാവ് കേസിൽ ഉൾപ്പെട്ടവരായിരുന്നു. 

പറവൂരിൽ മദ്യലഹരിയിൽ ഭർത്താവ് ആക്രമിക്കുന്നു എന്ന് ഭാര്യ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയതായിരുന്നു എസ്ഐ അടക്കമുള്ള പൊലീസ് സംഘം. സംഭവസ്ഥലത്തെത്തിയതും അക്രമി കമ്പിപ്പാരയുപയോഗിച്ച് വാഹനത്തിന്റെ മുൻവശത്തെ ചില്ലും ബംബറിനോടു ചേർന്നുള്ള ഗ്രില്ലും അടിച്ചു തകർത്തു. പൊലീസുകാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം. പനങ്ങാട് പാലത്തിൽ വച്ച് വാഹനത്തിനു മുകളിൽ കയറി അഭ്യാസം കാണിച്ചവരെ ചോദ്യം ചെയ്ത പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് ഏഴു പേർ. പ്രതികളാണെങ്കിൽ മദ്യലഹരിയിലും. സംഭവമുണ്ടായത് ഇക്കഴിഞ്ഞ ഡിസംബറിൽ. അടുത്തിടെ, മദ്യപിച്ച് വാഹനങ്ങൾ തടഞ്ഞ തമിഴ്നാട് സ്വദേശിയെ പിടികൂടാനെത്തിയ തൃക്കാക്കര എഎസ്ഐക്ക് ഏൽക്കേണ്ടി വന്നതു കല്ലുകൊണ്ടുള്ള ഇടി. എഎസ്ഐയുടെ തലയ്ക്ക് ഇടേണ്ടി വന്നത് 7 തുന്നൽ. 

മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ലഹരി വ്യാപനം കൂടിയതോടെ പൊലീസിന്റെ ജോലിയും പതിന്മടങ്ങായി. മറ്റു ജോലിത്തിരക്കുകൾക്കിടയിൽ തന്നെയാണ് ലഹരിയുടെ പിന്നാലെയുള്ള പാച്ചിലും. പലപ്പോഴും ജീവൻ കൈയിൽ പിടിച്ചാണ് ലഹരിയും അത് ഉപയോഗിക്കുന്നവരെയും പിടിക്കുന്നതെന്നാണ് പൊലീസുകാർ പറയുന്നത്. ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നതാണ് പൊലീസിന്റെയും അവസ്ഥ. 

വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കെണിയൊരുക്കി. തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു. 

പ്രധാനമന്ത്രിയായതിന് ശേഷം മോദി ആദ്യമായി ആർഎസ്എസ് ആസ്ഥാനത്ത്; മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച

0

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. രാവിലെ ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭാ​ഗവതുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ചയാകുമെന്ന് ആർഎസ്എസ് വക്താവ് അറിയിച്ചു. 

ആർഎസ്എസ് സ്ഥാപകൻ ​ഗോൾവാൾക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിൽ ശേഷം പ്രധാനമന്ത്രി പങ്കെടുക്കും. പിന്നീട് ഭരണഘടനാ ശിൽപി ബിആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദർശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആർഎസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിനാൽ വേണ്ടിയാണ് മോദിയുടെ സന്ദർശനം എന്ന് വിലയിരുത്തപ്പെടുന്നു. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങൾ ഒക്ടോബറിലാണ് തുടങ്ങുന്നത്.