കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന വിവി ലിജീഷ് നൽകിയ ഹര്‍ജിയിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. ഹര്‍ജി ഫയലിൽ സ്വീകരിച്ചെങ്കിലും സിനിമ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി.
അതേസമയം ഹര്‍ജി നൽകിയത് പ്രശസ്തിക്കുവേണ്ടി ആണെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്.
എന്നാൽ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹര്‍ജിയിൽ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
ഹർജിയുടെ ഉദ്ദേശ ശുദ്ധിയിൽ സംശയം; എമ്പുരാൻ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി
പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. അപകടത്തിൽ 17 തൊഴിലാളികൾ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്.
കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
ഷഹബാസ് കൊലക്കേസ്; ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മറ്റന്നാളേക്ക് മാറ്റി.
ജുവനൈൽ ജസ്റ്റിസ് ബോർഡ് നേരത്തെ ജാമ്യ ഹർജി തള്ളിയതോടെയാണ് കുറ്റാരോപിതർ ജില്ലാ കോടതിയെ സമീപിച്ചത്.
ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും രേഖകൾ സമർപ്പിക്കാനുമുണ്ടെന്ന തടസവാദം ഷഹബാസിൻറെ പിതാവ് ഇന്ന് കോടതിയിൽ ഉന്നയിച്ചു.
വിദ്യാർത്ഥികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കുമെന്ന് പിതാവ് ഇക്ബാൽ പ്രതികരിച്ചു. ഇതോടെയാണ് ഹർജി പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റിയത്.
എസ്ബിഐയുടെ ഡിജിറ്റൽ സേവനങ്ങൾ ഇന്ന് വൈകിട്ട് 4 മണിവരെ മുടങ്ങും
ഡൽഹി: എസ്ബിഐയുടെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 4 മണിവരെ മുടങ്ങും.
വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളിൽ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്. യോനോ ആപ്പും വൈകിട്ട് നാല് മണിവരെ മുടങ്ങും.
എന്നാൽ ഉപഭോക്താക്കൾക്ക് യുപിഐ ലൈറ്റും എടിഎമ്മും ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസമുണ്ടാകില്ല.
യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; ആളില്ലാത്ത മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധന. ആളില്ലാത്ത മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അതിൽതന്നെ നാലു മുറികളിൽ നിന്നാണ് കഞ്ചാവ് എക്സൈസ് കണ്ടെടുത്തത് .
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധന പൂർത്തിയാക്കി എക്സൈസ് സംഘം മടങ്ങി.
പരിശോധന കുറച്ചുമുൻപാണ് ആരംഭിച്ചത്. വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദംശങ്ങൾ ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഈ റെയ്‌ഡ് നടക്കുന്ന സന്ദർഭത്തിൽ ഉണ്ടായിട്ടുണ്ടോയെന്നുള്ള കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. മുൻപൊന്നും തന്നെ എക്സൈസ് ഉദ്യോഗസ്ഥർക്കോ പൊലീസ് ഉദ്യോഗസ്ഥർക്കോ ഇവിടെ കയറി പരിശോധന നടത്താൻ സാധിച്ചിട്ടില്ല. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. കേരള സര്‍വകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലാണിത്. ഇപ്പോൾ ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുറമെ മുൻ വിദ്യാർഥികളും ഇവിടെ താമസിക്കാറുണ്ട്.

3 മണി കഴിഞ്ഞ് എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പെത്തും
കൊച്ചി: എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് എത്തിക്കുമെന്ന് തിയറ്ററുകൾക്ക് പ്രൊവൈഡർമാരുടെ സന്ദേശം.
എഡിറ്റ് ചെയ്ത ആദ്യ പകുതിയുടെ ഫയൽ ലഭിച്ചെന്നും രണ്ടാം പകുതി കൂടി ലഭിച്ച ശേഷം ഒറ്റ ഫയലായിട്ടാകും ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുകയെന്നുമാണ് പ്രൊവൈഡർമാർ അറിയിച്ചിരിക്കുന്നത്.
ചില തിയറ്ററുകളിൽ ഹാർഡ് ഡിസ്ക് വഴിയാകും കോപ്പികൾ എത്തുക. ഇവിടങ്ങളിൽ നാളെ മാത്രമേ പുതിയ പതിപ്പ് പ്രദർശിപ്പിക്കുകയുള്ളൂ.
3 മണിക്ക് ചിത്രം എത്തിയാലും ഇന്നത്തെ ഫസ്റ്റ് ഷോയ്ക്ക് എഡിറ്റിങ് പതിപ്പ് പ്രദർശിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും ചില തിയറ്റർ ഉടമകൾ പറയുന്നു.
സിനിമയുടെ ദൈർഘ്യം എത്രയാണോ അത്ര തന്നെ സമയം ഡൗൺലോഡിനു വേണ്ടി വരും. ഉള്ളടക്കം കണ്ടുനോക്കി ഉറപ്പുവരുത്തേണ്ടതിനാൽ നാളെ രാവിലെയുള്ള ഷോയ്ക്ക് പുതിയ പതിപ്പ് പ്രദർശിപ്പിക്കുന്നതാകും സുരക്ഷിതമെന്നു ചില തിയറ്റർ അധികൃതർ വ്യക്തമാക്കുന്നു.

എമ്പുരാന്‍ സിനിമയില്‍ 24 വെട്ടുകള്‍; നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
തിരുവനന്തപുരം: എമ്പുരാന്‍ സിനിമയില്‍ 24 വെട്ടുകള്‍ എന്ന് റിപ്പോർട്ട്. റീ എഡിറ്റഡ് സെൻസർ രേഖയിലാണ് ചിത്രത്തിൽ 24 മാറ്റങ്ങൾ വരുത്തി എന്ന റിപ്പോർട്ടുകൾ ഉള്ളത്.
നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി എന്നും റിപ്പോർട്ടുകൾ ഉണ്ട്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കി. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കി എന്നിങ്ങനെ നീളുന്നു മാറ്റങ്ങൾ.
ജ്യോതിഷ പ്രകാരം പേര് മാറ്റാൻ ഒരുങ്ങി അല്ലു അര്‍ജുന്‍; പുതിയ പേര് അറിയാം
ഹൈദരാബാദ്: 2024 ല്‍ ഇറങ്ങിയ അല്ലു അർജുൻ ചിത്രം വിജയത്തിന് ഒപ്പം തന്നെ വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു. ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സന്ധ്യ തീയറ്ററില്‍ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു.
അതിന് ശേഷം അല്ലു അർജുൻ അറസ്റ്റിലാകുകയും കേസ് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. അറസ്റ്റ് അടക്കം നേരിടേണ്ടി വന്നതിനാല്‍ ജ്യോതിഷ പ്രകാരം അല്ലു അര്‍ജുന്‍ തന്‍റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജ്യോതിഷ നിര്‍ദേശ പ്രകാരം സംഖ്യാശാസ്ത്രവും മറ്റും പരിഗണിച്ചാണ് പേര് മാറ്റം ആലോചിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. തന്റെ വിജയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം തന്റെ പേരിൽ രണ്ട് ‘യു’കളും രണ്ട് ‘എൻ’കളും ചേർക്കാൻ പദ്ധതിയിടുന്നതായാണ് ലഭിക്കുന്ന റിപ്പോർട്ട്.
അടൂർ നഗരസഭ അധ്യക്ഷക്ക് ലഹരി മാഫിയ ബന്ധം’; നേതൃത്വം വടിയെടുത്തു, ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ
പത്തനംതിട്ട: അടൂർ നഗരസഭാ അധ്യക്ഷ ലഹരി മാഫിയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ. പാർട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പിൻവലിച്ചത്. സിപിഎം വാട്സ്അപ് ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന റോണിയുടെ ശബ്ദരേഖ ഏറെ വിവാദമായിരുന്നു.
ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പാർട്ടിയുടെ തന്നെ നഗരസഭ അധ്യക്ഷയ്ക്കെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണമായിരുന്നു. സിപിഎം കൗൺസിലർമാരുടെ വാട്സ്അപ് ഗ്രൂപ്പിൽ നിന്നാണ് ശബ്ദരേഖ പുറത്തുവന്നത്. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് റോണി അടുത്ത ദിവസം വ്യക്തമാക്കിയതുമാണ്. എന്നാൽ രണ്ടാഴ്ചയ്ക്കിപ്പുറം പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങുകയാണ് റോണി. അടൂർ നഗരത്തിൽ ലഹരി വ്യാപനമുള്ള മേഘലകളിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാത്തിലുള്ള വിഷമത്തിൽ വൈകാരികമായി പ്രതികരിച്ചതെന്ന വിചത്രമായ വിശദീകരണമാണ് റോണിപാണംതുണ്ടിൽ നൽകുന്നത്.
റോണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, പാർട്ടി അന്വേഷിച്ച് തള്ളിക്കളയുയാണെന്നും സിപിഎം അടൂർ ഏരിയ സെക്രട്ടറി എസ്. മനോജ് വ്യക്തമാക്കിയിരുന്നു. റോണിയും പാർട്ടി ഏരിയ സെക്രട്ടറിയും നഗരസഭ അധ്യക്ഷയ്ക്ക് ക്ലീൻചിറ്റ് നൽകിയതിനു പിന്നിൽ സിപിഎം നേതൃത്വത്തിന്‍റെ കർശന ഇടപെടലാണ്. നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് സിപിഎം ഏരിയ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ നേതാവുമാണ്. റോണിയുടെ ആരോപണത്തിനെതിരെ അവർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു.
വിവാദം കൂടുതൽ ആളിക്കത്തും മുൻപ് അവസാനിപ്പിക്കണമെന്ന് ഇതോടെ നേതൃത്വം കർശന നിർദേശം നൽകി. അങ്ങനെയാണ് വാർത്താസമ്മേളനം വിളിച്ച് ആരോപണം പറഞ്ഞവർ തന്നെ വിഴുങ്ങിയത്. അതേസമയം, ദിവ്യ റെജി മുഹമ്മദിന്‍റെ നഗരസഭ അധ്യക്ഷ സ്ഥാനം തെറിപ്പിക്കാൻ സിപിഎം പ്രാദേശിക നേതാക്കളിൽ ചിലർ റോണിയെ ഉപയോഗിച്ചതാണെന്നും അവർക്കുള്ള തിരിച്ചടിയാണ് നേതൃത്വത്തിന്‍റെ ഇടപെടിലെന്നുമാണ് ഒരുവിഭാഗം സിപിഎം നേതാക്കൾ പറയുന്നത്.

നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി എം സ്വരാജ്; പിവി അൻവറിന് വിമർശനം; ‘രാഷ്ട്രീയമായി ഒറ്റപ്പെട്ടു’
മലപ്പുറം: നിലമ്പൂര്‍ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സിപിഎം നേതാവ് എം സ്വരാജ്. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്ന് എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി വേണ്ടെന്ന നിലപാടില്ലെ. നിലമ്പൂരില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്ന് പറഞ്ഞ അദ്ദേഹം ഇടതു മുന്നണിക്ക് നിലമ്പൂരില്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പറഞ്ഞു. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും വികസനങ്ങളും അനുകൂലഫലമുണ്ടാക്കും. പി വി അൻവര്‍ നിലമ്പൂരില്‍ അപ്രസക്തനായി. രാഷ്ട്രീയമായി ഒറ്റപ്പെട്ടു, ആരും അദ്ദേഹത്തെ വില കല്‍പ്പിക്കുന്നില്ല. എതിരാളികള്‍ക്കുപോലും ഇതുപോലൊരു ദുരവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ സ്വരാജ് പറഞ്ഞു.