ഹർജിയുടെ  ഉദ്ദേശ ശുദ്ധിയിൽ സംശയം; എമ്പുരാൻ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി

0

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന വിവി ലിജീഷ് നൽകിയ ഹര്‍ജിയിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. ഹര്‍ജി ഫയലിൽ സ്വീകരിച്ചെങ്കിലും സിനിമ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി.

അതേസമയം ഹര്‍ജി നൽകിയത് പ്രശസ്തിക്കുവേണ്ടി ആണെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്.

എന്നാൽ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹര്‍ജിയിൽ കേന്ദ്ര സ‍ർക്കാരിനും സെൻസർ ബോ‍‍ർഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here