മലപ്പുറം: നിലമ്പൂര്‍ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സിപിഎം നേതാവ് എം സ്വരാജ്. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്ന് എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി വേണ്ടെന്ന നിലപാടില്ലെ. നിലമ്പൂരില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്ന് പറഞ്ഞ അദ്ദേഹം ഇടതു മുന്നണിക്ക് നിലമ്പൂരില്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പറഞ്ഞു. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും വികസനങ്ങളും അനുകൂലഫലമുണ്ടാക്കും. പി വി അൻവര്‍ നിലമ്പൂരില്‍ അപ്രസക്തനായി. രാഷ്ട്രീയമായി ഒറ്റപ്പെട്ടു, ആരും അദ്ദേഹത്തെ വില കല്‍പ്പിക്കുന്നില്ല. എതിരാളികള്‍ക്കുപോലും ഇതുപോലൊരു ദുരവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ സ്വരാജ് പറഞ്ഞു.
‘മുനമ്പത്തിന് പരിഹാരം വഖഫ് ബിൽ, ന്യൂനപക്ഷങ്ങളുടെ താൽപര്യം ബില്ലിൽ ഉറപ്പ് വരുത്തും’: കേന്ദ്രമന്ത്രി കിരൺ റിജിജു
ദില്ലി: മുനമ്പത്തിന് പരിഹാരം വഖഫ് ബില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ പ്രതിസന്ധി പരിഹരിക്കും.മുനമ്പം വിഷയം വിശദമായി പഠിച്ചു.അവിടെയുള്ളവരുടെ ഭൂമി വഖഫ് ബോർഡ് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നു.ആ ഭൂമി തിരിച്ചുപിടിക്കണം.ന്യൂനപക്ഷങ്ങളുടെ താൽപര്യം ബില്ലിൽ ഉറപ്പ് വരുത്തുമെന്നും കിരൺ റിജിജു പറഞ്ഞു
വഖഫ് ബിൽ പാർലമെൻറിൽ എപ്പോഴെന്ന് ഇന്ന് വ്യക്തമാകും. കാര്യോപദേശക സമിതി യോഗം 12 ന് ചേരും.സ്പീക്കറുമായും ന്യൂനപക്ഷ കാര്യമന്ത്രി ചർച്ച നടത്തും. പുതിയ ബില്ല് നാളെയോടെ കൊണ്ടുവന്ന് ചർച്ചകളോടെ പാസാക്കാനാണ് നീക്കം.
അതിനിടെ വഖഫ് നിയമ ഭേദഗതി ബില്ലിനെ , കേരളത്തിലെ എംപിമാർ പിന്തുണയ്ക്കണമെന്ന് കേരള കത്തോലിക്കാ സഭയുടെ മുഖപത്രം ആയ ദീപിക ആവശ്യപ്പെട്ടു, വഖഫ് നിയമം ഇല്ലാതാക്കാൻ അല്ല കയ്യേറ്റ അനുമതി നൽകുന്ന വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് ആവശ്യപ്പെടുന്നത്, വഖഫ് നിയമത്തിന് ഇരകളായ നിരവധി പേർക്ക് നിയമപരിഹാരമാണ് ഉണ്ടാകേണ്ടത്, ഇതിന്റെ ന്യായം സിപിഎമ്മിനും കോൺഗ്രസിനും ഇതേവരെ മനസ്സിലായില്ലെങ്കിൽ ഒന്നും പറയാനില്ല, നിങ്ങൾ പിന്തുണച്ചില്ലെങ്കിലും ഭേദഗതി പാസാകും, പക്ഷേ കേരളത്തിൽ നിന്ന് ജനപ്രതികൾ വരും തലമുറകളോട് കണക്കു പറയേണ്ടിവരും, നിങ്ങളുടെ മതമൗലിക നിലപാട് ചരിത്രത്തിൽ രേഖപ്പെടുത്തും, മുനമ്പത്ത് താമസക്കാരുടെ റവന്യൂ അവകാശങ്ങൾ സ്ഥാപിക്കുന്നതിന് വഖഫ് ഭേദഗതി അത്യാവശ്യമാണ്, ഇക്കാര്യം മുന്നിൽകണ്ടാണ് കെ സി ബി സി അധ്യക്ഷൻ തന്നെ ബില്ലിനെ പിന്തുണയ്ക്കണമെന്ന് കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത്, വഖഫ് പേടിയില്ലാതെ രാജ്യത്തെ പൗരന്മാർക്ക് സമാധാനമായി ഉറങ്ങാൻ കഴിയണം, ചില സമുദായങ്ങളുടെ വോട്ടുകൾ പരമ്പരാഗതമായി തങ്ങൾക്കുള്ളതാണെന്ന് കോൺഗ്രസും സിപിഎമ്മും കരുതുന്നുണ്ടാവും, ചിലരെ പരിഗണിച്ചില്ലെങ്കിൽ അവരുടെ വോട്ട് കൈവിട്ടു പോകും എന്ന പേടിയും ഉണ്ടാകും, വഖഫ് ചെരുപ്പിനോപ്പിച്ച മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ വെട്ടിയൊതുക്കരുതൊന്നും ദീപിക ആവശ്യപ്പെട്ടു
ഇംപ്രൂവ്മെന്‍റ് പരീക്ഷയിൽ മിന്നിക്കാൻ + 1 വിദ്യാർഥി ഇറക്കിയത് ഡിഗ്രി വിദ്യാർഥിയെ; ആൾമാറാട്ടം, പ്രതി റിമാൻഡിൽ
കോഴിക്കോട്: നാദാപുരം കടമേരിയിലെ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിയായ ബിരുദ വിദ്യാര്‍ത്ഥിയെ റിമാൻഡ് ചെയ്തു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയായ മുഹമ്മദ് ഇസ്മയിലിനെയാണ് ജയിലില്‍ അടച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിയെയും സംഭവത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പിലാണ് ഹാജരാക്കുക.
ശനിയാഴ്ച നാദാപുരം ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടയിലാണ് ആള്‍മാറാട്ടം നടന്നത്. ആള്‍മാറാട്ടം നടത്താനെത്തിയ ഇസ്മയിലിനെ കണ്ട് സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിവരം പുറത്താവുകയായിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ പൊലീസില്‍ വിവരം അറിയിക്കുകയും നാദാപുരം പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്തിരിക്കുന്നത്.

നായകൻ വീണ്ടും വരാര്‍..! വിക്കറ്റ് കീപ്പിംഗിനും അനുമതി വേണം, ബിസിസിഐയെ സമീപിച്ച് സഞ്ജു സാംസൺ
രാജസ്ഥാൻ റോയൽസ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. സഞ്ജു സാംസൺ വീണ്ടും രാജസ്ഥാന്റെ നായകനായി മടങ്ങി വരാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. വലതു കൈവിരലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ കളിക്കാൻ സഞ്ജുവിന് ഭാഗികമായ അനുമതി മാത്രമേ ബിസിസിഐയിൽ നിന്ന് ലഭിച്ചിരുന്നുള്ളൂ. അതിനാൽ, ഇംപാക്ട് പ്ലെയറുടെ റോളിൽ ബാറ്ററായി മാത്രമാണ് സഞ്ജു മൂന്ന് മത്സരങ്ങളിലും കളിച്ചത്. എന്നാൽ, ഇപ്പോൾ ഇതാ വിക്കറ്റ് കീപ്പിംഗ് ചുമതലകൾ കൂടി ഏറ്റെടുക്കുന്നതിനായി ബിസിസിഐ സെന്റർ ഓഫ് എക്സലൻസിനെ (സിഒഇ) സമീപിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.
സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചത്. സഞ്ജു ഒരു ബാറ്ററായി മാത്രം കളിച്ചപ്പോൾ ധ്രുവ് ജുറെലാണ് വിക്കറ്റ് കീപ്പറായത്. പൂർണ്ണമായി വിക്കറ്റ് കീപ്പിംഗിലേയ്ക്ക് മടങ്ങിവരുന്നതിനായി സഞ്ജു സെന്റര്‍ ഓഫ് എക്സലൻസിലെ സ്‌പോർട്‌സ് സയൻസ് ഡിവിഷന്റെ വിലയിരുത്തലിന് വിധേയനാകും. അനുമതി ലഭിച്ചാൽ അദ്ദേഹം നായകസ്ഥാനത്തേയ്ക്കും തിരികെയെത്തും. ആദ്യ മൂന്ന് മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 66 റൺസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 13 റൺസും ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 20 റൺസുമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
രാജസ്ഥാന്റെ അവസാന മത്സരങ്ങളിൽ പൂർണസമയം വിക്കറ്റ് കീപ്പറാകാൻ സഞ്ജു അനുമതി തേടുമെന്നും ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമുള്ള രാജസ്ഥാന്റെ അടുത്ത മത്സരത്തിൽ അദ്ദേഹം നായകനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിക്ബസ് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സഞ്ജുവിന്റെ അഭാവത്തിൽ ഈ സീസണിൽ മോശം തുടക്കമായിരുന്നു രാജസ്ഥാന്റേത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട രാജസ്ഥാൻ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറന്നു. ഏപ്രിൽ 5ന് പഞ്ചാബ് കിംഗ്സും ഏപ്രിൽ 9ന് അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസുമാണ് രാജസ്ഥാന്റെ അടുത്ത എതിരാളികൾ. തുടർന്ന് ഏപ്രിൽ 13ന് ആർസിബിക്കെതിരായ മത്സരത്തിനായി അവർ ജയ്പൂരിലെ സ്വന്തം തട്ടകത്തിലേക്ക് മടങ്ങും.

ആലപ്പുഴയിൽ ഇറച്ചിക്കടയിലെത്തിച്ച പോത്ത് വിരണ്ടോടി; നിരവധി ഇരുചക്ര വാഹനങ്ങൾ തകർത്തു, ചിതറിയോടി നാട്ടുകാർ
അമ്പലപ്പുഴ: അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടിയതോടെ ജനം മണിക്കൂറുകളോളം മുൾമുനയിൽ. വളഞ്ഞവഴിയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായിരുന്നു.
ഈ സമയത്ത് ഇറച്ചിക്കടയ്ക്ക് മുന്നിലും വളഞ്ഞവഴി ജംഗ്ഷനിലുമായി നൂറു കണക്കിന് പേരുണ്ടായിരുന്നു. പോത്ത് വിരണ്ടോടിയതോടെ നാട്ടുകാരും ഭയപ്പാടോടെ ചിതറിയോടി. റോഡരികിലുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും പോത്ത് തകർത്തു. ഒടുവിൽ മണിക്കൂറുകൾക്കു ശേഷം സമീപത്തെ സർവീസ് സ്റ്റേഷന്റെ വാട്ടർ ടാങ്കറിൽ വീണ പോത്തിനെ മറ്റൊരു സ്ഥലത്തെത്തിച്ച് അറുക്കുകയായിരുന്നു.
തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം; തിരുവുത്സവം- മേടവിഷു പൂജകൾ, ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45നും 10 .45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും.
ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രിൽ 14 ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം. വിഷുദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.
നടുറോഡില്‍ പടക്കം പൊട്ടിച്ചു; കല്ലാച്ചിയിൽ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലാച്ചി ടൗണില്‍ ആഘോഷത്തിന്‍റെ മറവില്‍ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്. കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഏതാനും പേര്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതോടെ ഏറെ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. വാണിമേല്‍ ടൗണിലുണ്ടായ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് വളയം പോലീസ് പറഞ്ഞു.
കയ്യിൽ 224340 രൂപയുടെ കേരള ലോട്ടറി, ലക്ഷ്യം കർണാടകയിലേക്ക് കടത്തി ലാഭംകൊയ്യൽ; യുവാവ് പിടിയിൽ

സിമന്റിന് പിന്നാലെ കേബിള്‍, വയര്‍ ബിസിനസില്‍ കൊമ്പുകോർക്കാൻ അദാനിയും ബിർളയും
സിമന്‍റിന് പിന്നാലെ കേബിള്‍, വയര്‍ ബിസിനസിലും പരസ്പരം മത്സരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും. 50 മുതല്‍ 400 കോടി രൂപ അവരെ വരുമാനമുള്ള ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മുതല്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്ന കേബിള്‍,വയര്‍ ബിസിനസ്സില്‍ ഏകദേശം 400 ബിസിനസ് സംരംഭങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലേക്കാണ് രണ്ട് വമ്പന്‍മാരുടെ കടന്നു വരവ്. 56000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയിലെ കേബിള്‍ വിപണി. വയറുകളുടെ വിപണിയുടെ ആകെ മൂല്യം 24000 കോടി രൂപയാണ്. ഇത്തരത്തില്‍ ആകെ 80,000 കോടി രൂപ വിപണിമൂല്യമുള്ള മേഖലയിലേക്കാണ് അദാനി ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും പ്രവേശിക്കുന്നത്. 2029 ആകുമ്പോഴേക്കും രാജ്യത്തെ ആകെ കേബിള്‍ വയര്‍ വ്യവസായ വിപണി 1,30,000 കോടി രൂപ മൂല്യമുള്ളതായി ഉയരുമെന്നാണ് കണക്ക്. വയര്‍ വിപണിയില്‍ 15 ശതമാനത്തില്‍ കൂടുതല്‍ വിഹിതവും കേബിളുകളില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വിഹിതവും ഒരു കമ്പനിക്കും ഇല്ലാത്ത വ്യവസായ മേഖലയാണിത്. അതുകൊണ്ടുതന്നെ ശക്തരായ കമ്പനികളുടെ കടന്നു വരവ് ഈ മേഖലയില്‍ പുതിയ മത്സരത്തിന് കാരണമാകും.
ഫെബ്രുവരി 25 ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ മുന്‍നിര കമ്പനിയായ അള്‍ട്രാടെക് സിമന്‍റ്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,800 കോടി രൂപ നിക്ഷേപിച്ച് വയര്‍, കേബിള്‍ വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ഏകദേശം ഒരു മാസത്തിന് ശേഷം അദാനി ഗ്രൂപ്പും തങ്ങളുടെ സംരംഭവുമായി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ ഭാഗമായി അദാനി എന്‍റര്‍പ്രൈസസ് അതിന്‍റെ സബ്സിഡിയറിയായ കച്ച് കോപ്പര്‍ ലിമിറ്റഡ് (കെസിഎല്‍) വഴി പ്രണീത വെഞ്ച്വേഴ്സുമായി സഹകരിച്ച് പ്രണീത ഇക്കോകേബിള്‍സ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു, ലോഹ ഉല്‍പ്പന്നങ്ങള്‍, കേബിളുകള്‍, വയറുകള്‍ എന്നിവ നിര്‍മ്മിച്ച് വില്‍ക്കുന്നതാണ് ഈ സംരംഭം. വയര്‍, കേബിള്‍ വ്യവസായത്തിന്‍റെ പ്രധാന ഘടകമായ ചെമ്പ് ബിസിനസില്‍ ആദിത്യ ബിര്‍ളയ്ക്കും അദാനിക്കും സാന്നിധ്യമുണ്ട്. അലുമിനിയം, ചെമ്പ് ഉല്‍പാദനത്തില്‍ മുന്‍പന്തിയിലുള്ള ആദിത്യ ബിര്‍ളയുടെ കമ്പനിയാണ് ഹിന്‍ഡാല്‍കോ. കേബിള്‍,വയര്‍ ബിസിനസിന് കുതിപ്പേകാന്‍ ബിര്‍ളയെ ഇത് സഹായിക്കും. അദാനിയ്ക്കാകട്ടെ കച്ച് കോപ്പര്‍ എന്ന സംരംഭവും സ്വന്തമായുണ്ട്.
മറ്റ് കമ്പനികള്‍ക്ക് തിരിച്ചടി
ബിര്‍ളയ്ക്ക് പിന്നാലെ അദാനിയും കേബിള്‍, വയര്‍ ബിസിനസ് മേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെ വയര്‍, കേബിള്‍ വിഭാഗങ്ങളിലെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വിലകള്‍ ഇടിഞ്ഞിരുന്നു.
ഈ വിഭാഗത്തിലെ മുന്‍നിരക്കാരായ പോളികാബ് ഇന്ത്യ, കെഇഐ ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വില മാര്‍ച്ച് 20 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഹാവല്‍സിന്‍റെ ഓഹരികള്‍ 5 ശതമാനം ഇടിഞ്ഞു, ഫിനോലെക്സ് കേബിള്‍സിന്‍റെ ഓഹരികള്‍ 4 ശതമാനം ആണ് ഇടിഞ്ഞത്
ഭരിച്ച് മിച്ചം പിടിച്ചത് 37.5 കോടി; ട്വൻ്റി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ പുതിയ പദ്ധതി; വൈദ്യുതി-ഗ്യാസ് സബ്‌സിഡി
കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ ബിസിനസിലൂടെ മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികൾ ട്വൻ്റി ട്വൻ്റി പാർട്ടി പ്രഖ്യാപിച്ചു. വൈദ്യുതിയിലും പാചകവാതകത്തിലും പഞ്ചായത്തിൽ താമസിക്കുന്ന ജനങ്ങൾക്ക് വരുന്ന ചെലവിൻ്റെ 25 ശതമാനം തുക നൽകാനാണ് തീരുമാനം. കിഴക്കമ്പലം പഞ്ചായത്തിൽ നീക്കിയിരിപ്പുള്ള 25 കോടിയും ഐക്കരനാട് പഞ്ചായത്തിൽ നീക്കിയിരിപ്പുള്ള 12.5 കോടി രൂപയും ഇതിനായി ചെലവഴിക്കും.
പാർട്ടി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നും തങ്ങൾ ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിലും ജനത്തിൻ്റെ ജീവിത ചെലവ് ഇതിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം രണ്ടര കോടി രൂപയാണ് എല്ലാ വികസന പ്രവർത്തനങ്ങൾക്ക് ശേഷവും രണ്ട് പഞ്ചായത്തുകളിലും മിച്ചം പിടിച്ചത്. സദ്‌ഭരണം കാഴ്ചവച്ചാൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത് സാധ്യമാണ്. മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.