എസ്പി സുജിത് ദാസടക്കമുള്ളവർക്കെതിരെയുള്ള പീഡന പരാതി; വീട്ടമ്മയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ദില്ലി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ക്കെതിരായ പീഡന പരാതിയില്‍ കേസെടുക്കണമെന്ന പൊന്നാനിയിലെ വീട്ടമ്മയുടെ ഹര്‍ജിയില്‍ പരാതിക്കാരിയോടും സര്‍ക്കാരിനോടും ചോദ്യങ്ങളുമായി സുപ്രീം കോടതി. ആസൂത്രിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറാണ്ടെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.  2022ലെ പരാതിയില്‍ എന്തുകൊണ്ടാണ്  കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാരിനോടും കോടതി ചോദിച്ചു. ഹർജിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസയച്ചു. ആരോപണ വിധേയരായ മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സി ഐ വിനോദ് എന്നിവര്‍ക്കാണ് നോട്ടീസ്. പരാതിയില്‍ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് വീട്ടമ്മ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ എസ്‌പി സുജിത് ദാസിനെ ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായി നിയമിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഷനിലായ അദ്ദേഹത്തെ അന്വേഷണം തീരും മുൻപാണ് തിരിച്ചെടുത്തത്. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നൽകിയത്. 

മലപ്പുറം എസ്‌പി ക്വാർട്ടേർസിലെ മരംമുറി പരാതി പിൻവലിക്കാനാവശ്യപ്പെട്ട് പി വി അൻവറിനെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോഴാണ് എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ ഇദ്ദേഹം വിമർശനം ഉന്നയിച്ചത്. പിന്നാലെ അൻവർ ഫോൺ സംഭാഷണം പുറത്തുവിട്ടു. പിന്നാലെയായിരുന്നു സസ്പെൻഷൻ. ഐ ജി ശ്യാം സുന്ദർ വകുപ്പതല അന്വേഷണം നടത്തി. കേസിലെ സാക്ഷി പിവി അൻവർ ഇതേവരെ മൊഴി നൽകാൻ എത്തിയില്ല. ഈ സാഹചര്യത്തിൽ സസ്പെൻഷൻ കാലാവധി ആറു മാസം കഴിഞ്ഞതിനാൽ ഇനി നീട്ടേണ്ടതില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷയായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. 

ആലപ്പുഴയിൽ  2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി  പിടിയിൽ.

ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു.

മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് യുവതി ആലപ്പുഴയിൽ നിന്ന് കഞ്ചാവുമായി എത്തിയത്.

പൊലീസ് അന്വേഷണത്തിൽ തായിലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. കഞ്ചാവിന് പുറമേ ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയെന്നും പൊലീസ് കണ്ടെത്തി.

പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയുമാണ് ക്രിസ്റ്റീന. യുവതി ആലപ്പുഴയിൽ എത്തിയതിനു പിന്നിലും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി. ഹർജിയിൽ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേൾക്കും.

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി.

അബുദാബിയില്‍ ചില റോഡുകള്‍ അടച്ചിടും, ഗതാഗതം വഴി തിരിച്ചുവിടുംചില റോഡുകള്‍ അടച്ചിടുകയും ചിലതില്‍ ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്യും. 

0

അബുദാബി: അബുദാബിയില്‍ ചില റോഡുകൾ അടച്ചിടുമെന്നും ചിലയിടങ്ങളില്‍ ട്രാഫിക് വഴിതിരിച്ചു വിടുമെന്നും ഇന്‍റഗ്രേറ്രഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (എഡി മൊബിലിറ്റി) അറിയിച്ചു. നഗരത്തിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ താല്‍ക്കാലിക നിയന്ത്രണങ്ങൾ. 

സാദിയത്ത് ഐലന്‍ഡിലെ ജാക്വഡ് ചിരാക് സ്ട്രീറ്റ് മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ മൂന്ന് മാസത്തേക്ക് അടച്ചിടും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എഡി മൊബിലിറ്റി എക്സ് പ്ലാറ്റ്‍ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു ട്രാഫിക് വഴിതിരിച്ചുവിടല്‍ ഉള്ളത് അല്‍ ഐനിലെ നഹ്യാന്‍ ദി ഫസ്റ്റ് സ്ട്രീറ്റിലാണ് (സാകിര്‍ റൗണ്ടബൗട്ട്) ഏപ്രില്‍ രണ്ട് ബുധനാഴ്ച അര്‍ധരാതി 12 മണി മുതല്‍ വരെ ഏപ്രില്‍ 13 ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് ഈ നിയന്ത്രണം.

നിയന്ത്രണമുള്ള റോഡുകളുടെ മാപ്പ് അതോറിറ്റി പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ചുവപ്പ് നിറത്തില്‍ രേഖപ്പെടുത്തിയ റോഡുകളാണ് അടച്ചിടുന്നത്. പച്ച നിറം രേഖപ്പെടുത്തിയ റോഡുകള്‍ തുറന്നിടും. നിയന്ത്രണമുള്ള റൂട്ടുകള്‍ക്ക് പകരം ബദല്‍ റോഡുകള്‍ തെരഞ്ഞെടുക്കണമെന്നും യാത്ര പുറപ്പെടുമ്പോള്‍ കുറച്ച് നേരത്തെ പുറപ്പെടണമെന്നും യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മലൈക അറോറയും കുമാർ സംഗക്കാരയും പ്രണയത്തിലോ?; റിപ്പോർട്ടുകൾ ഇങ്ങനെ


മുംബൈ: ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മലൈക അറോറ. ഗുവാഹത്തിയിൽ ഞായറാഴ്ച നടക്കുന്ന ഐപിഎൽ മത്സരം കാണാന്‍ നടിയും മോഡലുമായ മലൈക അറോറ എത്തിയിരുന്നു. എന്നാൽ മത്സരം കാണാൻ താരം എത്തിയത് വലിയ ഗോസിപ്പിന്റെ ആരംഭം ആയിരുന്നു.

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയുമായി ഒരുമിച്ചിരുന്നു നടി രാജസ്ഥാന്‍ ഡെഗ്ഔട്ടില്‍ നിന്ന് മത്സരം കാണുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. ഞായറാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം കാണാൻ മലൈക രാജസ്ഥാൻ റോയൽസ് ജേഴ്‌സിയിലാണ് എത്തിയത്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിച്ചിരുന്നു.

അതേസമയം ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണ് എന്ന തരത്തില്‍ ആണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. നേരത്തെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സ്റ്റേഡിയത്തില്‍ എത്തിയിട്ടുള്ള മലൈകയുടെ രാജസ്ഥാന്‍  ടീം ബന്ധം എന്താണ് എന്നതാണ് ഏവരും അന്വേഷിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ ഗോസിപ്പ് തള്ളുകയാണ് മലൈകയുമായി അടുത്ത വൃത്തങ്ങള്‍. രണ്ടുപേരെ ഒന്നിച്ച കണ്ടാല്‍ എന്തൊക്കെയാണ് ഗോസിപ്പായി വരുന്നത്. ഇത്തരം അസംബന്ധങ്ങള്‍ തള്ളിക്കളയണം എന്നാണ് താരവുമായി അടുത്ത വൃത്തങ്ങളുടെ പ്രതികരണം.

മുൻ ഭർത്താവ് അർബാസ് ഖാനുമായി വേർപിരിഞ്ഞതിനുശേഷം അർജുൻ കപൂറുമായി മലൈക പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും കഴിഞ്ഞ വര്‍ഷം നവംബറില്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇരുവരും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല.

സമാപന സമ്മേളനം വരെ മധുരയില്‍ ഉണ്ടാകും; പാർട്ടി കോൺഗ്രസിനെത്തി വീണ വിജയൻ

മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയിൽ നടക്കുകയാണ്. പരിപാടിയിൽ കുടുംബസമേതം ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഭാര്യയുമായി വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം ആദ്യമായിട്ടല്ല പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും പല പ്രാവശ്യം സമ്മേളനത്തിന്‍റെ ഭാഗം ആയിട്ടുണ്ടെന്നും ആണ് വീണ വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്. സമാപന സമ്മേളനം വരെ മധുരയില്‍ ഉണ്ടാകുമെന്നും വീണ വിജയൻ കൂട്ടിച്ചേർത്തു.

ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാജോർജിന്റെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു. ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെക്കൂടി ചർച്ചയ്ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.

അതേസമയം, ആശമാരുടെ സമരം 52 -ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാര സമരം 14-ാം ദിവസവും തുടരുകയാണ് .കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുമായി ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ‘ആശമാർ ഉയർത്തുന്ന വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. അതായിരുന്നു പ്രധാന അജണ്ട. ഇൻസൻ്റീവ് വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലാണ്. കേന്ദ്ര നിലപാടിൽ പ്രതീക്ഷ’യെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്.

കഴിഞ്ഞ 26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു? സസ്പെൻസ് പൊളിച്ച് എമ്പുരാൻ ടീം

എമ്പുരാൻ കുതിപ്പിനിടയിൽ L3 സിനിമയിലെ   പ്രണവ് മോഹൻലാലിന്റെ കാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.  

സ്റ്റീഫനെക്കുറിച്ച് ലൂസിഫറില്‍ അവതരിപ്പിക്കപ്പെട്ട നിഗൂഢതകളില്‍ ഒന്നായിരുന്നു ഏറെ പ്രിയപ്പെട്ടവര്‍ക്ക് പോലും 15 വയസ് മുതല്‍ 41 വയസ് വരെ അയാള്‍ എവിടെ ആയിരുന്നുവെന്ന് അറിയില്ല എന്നത്.

26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം പ്രണവ് തരുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നടന്റെ പ്രകടനം സിനിമയുടെ മൂന്നാം ഭാഗത്തിലാകും കാണാൻ കഴിയുക.

കോഴിക്കോട് നാദാപുരത്ത് നിന്ന് വീടുവിട്ടിറങ്ങിയ അമ്മയെയും മക്കളെയും കണ്ടെത്തി

കോഴിക്കോട് : നാദാപുരത്ത് ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി. ആഷിദയെയും മക്കളെയും ഡൽഹിയിൽ നിന്നുമാണ് കണ്ടെത്തിയത്.

യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നത്.

പിന്നാലെ മൂന്ന് പേരും ഡൽഹിയിൽ എത്തിയതായി പൊലീസിന്  വിവരം ലഭിച്ചിരുന്നു. ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

മാർച്ച് 28-ാം തീയതിയാണ് ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികൾക്കൊപ്പം ആഷിദ വീട് വിട്ടിറങ്ങിയത്. മാർച്ച് 29ന് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിലാണ് ആഷിദയും മക്കളും സഞ്ചരിച്ചത്. യശ്വന്ത്പൂരിൽ വെച്ച് എടിഎമ്മിൽ നിന്നും ഇവർ പണം പിൻവലിച്ചിരുന്നു.

പിന്നീട് ഡൽഹിയിലേക്ക് ട്രെയിനിലേക്ക് സഞ്ചരിച്ചെന്നായിരുന്നു പൊലീസിന് ലഭ്യമായ വിവരം. ബംഗളൂരുവില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. ഈ വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും ഖത്തറിലുള്ള ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

കോഴിക്കോട് നാദാപുരത്ത് നിന്ന് വീടുവിട്ടിറങ്ങിയ അമ്മയെയും മക്കളെയും കണ്ടെത്തി

കോഴിക്കോട് : നാദാപുരത്ത് ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി. ആഷിദയെയും മക്കളെയും ഡൽഹിയിൽ നിന്നുമാണ് കണ്ടെത്തിയത്.

യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നത്.

പിന്നാലെ മൂന്ന് പേരും ഡൽഹിയിൽ എത്തിയതായി പൊലീസിന്  വിവരം ലഭിച്ചിരുന്നു. ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

മാർച്ച് 28-ാം തീയതിയാണ് ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികൾക്കൊപ്പം ആഷിദ വീട് വിട്ടിറങ്ങിയത്. മാർച്ച് 29ന് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിലാണ് ആഷിദയും മക്കളും സഞ്ചരിച്ചത്. യശ്വന്ത്പൂരിൽ വെച്ച് എടിഎമ്മിൽ നിന്നും ഇവർ പണം പിൻവലിച്ചിരുന്നു.

പിന്നീട് ഡൽഹിയിലേക്ക് ട്രെയിനിലേക്ക് സഞ്ചരിച്ചെന്നായിരുന്നു പൊലീസിന് ലഭ്യമായ വിവരം. ബംഗളൂരുവില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. ഈ വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും ഖത്തറിലുള്ള ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

കോഴിക്കോട് നാദാപുരത്ത് നിന്ന് വീടുവിട്ടിറങ്ങിയ അമ്മയെയും മക്കളെയും കണ്ടെത്തി

കോഴിക്കോട് : നാദാപുരത്ത് ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി. ആഷിദയെയും മക്കളെയും ഡൽഹിയിൽ നിന്നുമാണ് കണ്ടെത്തിയത്.

യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നത്.

പിന്നാലെ മൂന്ന് പേരും ഡൽഹിയിൽ എത്തിയതായി പൊലീസിന്  വിവരം ലഭിച്ചിരുന്നു. ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

മാർച്ച് 28-ാം തീയതിയാണ് ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികൾക്കൊപ്പം ആഷിദ വീട് വിട്ടിറങ്ങിയത്. മാർച്ച് 29ന് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിലാണ് ആഷിദയും മക്കളും സഞ്ചരിച്ചത്. യശ്വന്ത്പൂരിൽ വെച്ച് എടിഎമ്മിൽ നിന്നും ഇവർ പണം പിൻവലിച്ചിരുന്നു.

പിന്നീട് ഡൽഹിയിലേക്ക് ട്രെയിനിലേക്ക് സഞ്ചരിച്ചെന്നായിരുന്നു പൊലീസിന് ലഭ്യമായ വിവരം. ബംഗളൂരുവില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. ഈ വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും ഖത്തറിലുള്ള ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

സ്മാര്‍ട്ട് ഫോണുകളുടെ അന്ത്യം അടുത്തെന്ന് മസ്‌കും സക്കര്‍ബര്‍ഗും;  ഇനി എന്ത്

ഇലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സാം ആള്‍ട്ട്മാന്‍ എന്നിവര്‍ സ്മാര്‍ട്ട്ഫോണ്‍ യുഗത്തിന്റെ അവസാനത്തെ സൂചിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അവരുടെ കാഴ്ചപ്പാടില്‍ വെയറബിള്‍ ടെക്നോളജി, ബ്രെയിന്‍ ഇന്റര്‍ഫേസുകള്‍, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയാല്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്ത് ഇനി സ്മാര്‍ട്ട് ഫോണുകളുടെ ആവശ്യം ഇല്ലെന്നാണ്. എന്നാല്‍ ടിം കുക്കും ആപ്പിളും ഇതുവരെ സ്മാര്‍ട്ട്ഫോണ്‍ സിംഹാസനം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല.

ബ്രെയിന്‍ ചിപ്പുകള്‍, ടാറ്റൂകള്‍, എആര്‍ ഗ്ലാസുകള്‍

ഇലോണ്‍ മസ്‌ക് തന്റെ കമ്പനിയായ ന്യൂറലിങ്ക് വഴി ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകള്‍ സൃഷ്ടിച്ചുകൊണ്ട് സ്മാര്‍ട്ട്ഫോണുകളെ കാലഹരണപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സ്‌ക്രീനുകളില്ല, സൈ്വപ്പുകളില്ല, ഫിസിക്കല്‍ ഇന്‍പുട്ടില്ല. അവരുടെ ചിന്തകള്‍ മാത്രം ഉപയോഗിച്ച് സാങ്കേതികവിദ്യയുമായി സംവദിക്കാന്‍ ഈ ഇംപ്ലാന്റുകള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

ചയോട്ടിക് മൂണിനെയും അതിന്റെ ഇലക്ട്രോണിക് ടാറ്റൂകളെയും പിന്തുണയ്ക്കുന്ന വ്യത്യസ്തമായ ഒരു ദിശ ബില്‍ ഗേറ്റ്സ് പര്യവേക്ഷണം ചെയ്യുന്നു. ഈ നാനോസെന്‍സര്‍ പായ്ക്ക് ചെയ്ത ടാറ്റൂകള്‍ക്ക് ഡാറ്റ ശേഖരിക്കാനും അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ആരോഗ്യ നിരീക്ഷണം മുതല്‍ ജിപിഎസ് ട്രാക്കിംഗ്, ആശയവിനിമയം വരെ അവയുടെ സാധ്യതകള്‍, മനുഷ്യശരീരത്തെ ഒരു സാങ്കേതിക പ്ലാറ്റ്ഫോമാക്കി മാറ്റുന്നു.

മറുവശത്ത്, മാര്‍ക്ക് സക്കര്‍ബര്‍ഗ് ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2030 ആകുമ്പോഴേക്കും ഇവ സ്മാര്‍ട്ട്ഫോണുകളെ പ്രാഥമിക കമ്പ്യൂട്ടിംഗ് ഉപകരണമായി മാറ്റിസ്ഥാപിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഇന്ന് നമ്മള്‍ ഫോണുകളെ ആശ്രയിക്കുന്ന മിക്ക ഡിജിറ്റല്‍ ജോലികളും എആര്‍  കൈകാര്യം ചെയ്യും.

മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് സാക്ഷ്യം വഹിച്ച രണ്ട് പതിറ്റാണ്ടിനിടെ സാങ്കേതികവിദ്യ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ ഫീച്ചര്‍ ഫോണുകളും സ്മാര്‍ട്ട് ഫോണുകളുമായി രൂപാന്തരം പ്രാപിച്ചതുപോലും അറിയാതെയാണ് നാം അവയുടെ ഉപയോക്താക്കാളായതും. മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തെന്ന് പറയുന്ന സക്കര്‍ബര്‍ഗ്, ഇതിനു പകരം സ്മാര്‍ട്ട് ഗ്ലാസുകള്‍ കളം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.

ഡിജിറ്റല്‍ ഇന്‍ഫര്‍മേഷനുകള്‍ ലഭിക്കുകയെന്നത് ഇന്ന് ഒഴിച്ചുകൂടാനാകാത്ത കാര്യമാണെന്നും ഇതിന് സഹായിക്കുന്ന ഡിവൈസായി സ്മാര്‍ട്ട് ഗ്ലാസുകള്‍ മാറിക്കഴിഞ്ഞുവെന്നും സക്കര്‍ബര്‍ഗ് ചൂണ്ടിക്കാണിക്കുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ബദലായി സ്മാര്‍ട്ട് ഗ്ലാസുകള്‍ പ്രചാരം നേടുമെന്നാണ് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെടുന്നത്.

സംസ്ഥാനത്ത് ചൂടും മഴയും ഇടകലര്‍ന്ന കാലാവസ്ഥ; വിവിധ ജില്ലകള്‍ക്ക് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടും മഴയും ഇടകലര്‍ന്ന കാലാവസ്ഥ.  കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് താപനില ഉയരുകയായിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ചൂടിന് ആശ്വാസമായി വേനല്‍ മഴയും ലഭിച്ചേക്കും. ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് വിവിധ ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പിബിയില്‍ പുതിയ രണ്ട് വനിതകളെത്തും; കേരളത്തില്‍ നിന്ന് ആരെല്ലാം


ന്യൂഡല്‍ഹി:പ്രായപരിധി കര്‍ശനമാക്കിയാല്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിയേണ്ടിവരുന്ന വൃന്ദാ കാരാട്ടിനും സുഭാഷിണി അലിക്കുംപകരം രണ്ട് വനിതകളെ തന്നെ ഉള്‍പ്പെടുത്താന്‍ നീക്കം. അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെയും തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് യു. വാസുകിയുമാണ് പരിഗണിക്കപ്പെടുന്ന പേരുകള്‍.

സീതാറാം യെച്ചൂരി അന്തരിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവ് നികത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, സൂര്യകാന്ത് മിശ്ര, മാണിക് സര്‍ക്കാര്‍, ജി. രാമകൃഷ്ണന്‍ എന്നിവരാണ് പിബിയിലെ പ്രായപരിധി കഴിഞ്ഞ മറ്റ് അംഗങ്ങള്‍. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പിബി അംഗങ്ങളായിരിക്കണമെന്ന രീതി സിപിഎം സ്വീകരിക്കാറുണ്ട്. ഈ ഇളവ് പിണറായിക്ക് കിട്ടിയേക്കും.

നിലവില്‍ പാര്‍ട്ടി അംഗങ്ങളില്‍ രണ്ടാം സ്ഥാനമുള്ള തമിഴ്‌നാടിന്, ജി. രാമകൃഷ്ണന്‍ ഒഴിയുന്നതോടെ പിബി പ്രതിനിധ്യം ഇല്ലാതാകും. ആ പരിഗണനയും വാസുകിക്ക് അനുകൂലമാകും. പിബി അംഗം അശോക് ധാവ്ളെയുടെ ഭാര്യയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ മറിയം ധാവ്ളെ. മറിയം പിബി അംഗമായാല്‍ പ്രകാശ് കാരാട്ടിനും വൃന്ദയ്ക്കും ശേഷം പാര്‍ട്ടി ഉപരിഘടകത്തിലെത്തുന്ന ദമ്പതിമാരെന്ന വിശേഷണത്തിന് ഇവര്‍ അര്‍ഹരാകും. വനിതകളില്‍ പിബിയിലേക്ക് പരിഗണിക്കുന്ന മറ്റൊരുപേര് ആന്ധ്രയില്‍നിന്നുള്ള ഹേമലതയുടേതാണ്.

അതേസമയം കേരളത്തില്‍ നിന്ന് ആരൊക്കെ പൊളിറ്റ് ബ്യൂറോയിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും എത്തുമെന്നതാണ് പാര്‍ട്ടികോണ്‍ഗ്രസില്‍ ഉറ്റുനോക്കുന്ന മറ്റൊരുകാര്യം. പൊളിറ്റ്ബ്യൂറോയില്‍ കേരളത്തില്‍ നിന്ന് ഒഴിവുകളൊന്നുമില്ല. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവില്‍ സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ നാല് പിബി അംഗങ്ങളാണ് കേരളത്തില്‍ നിന്നുള്ളത്. ബംഗാളില്‍ നിന്ന് അഞ്ച് പേരും. ഇതില്‍ സൂര്യകാന്ത് മിശ്ര പ്രായപരിധിയില്‍ ഒഴിവാകും. ബംഗാളില്‍ പാര്‍ട്ടി അംഗബലം കുറഞ്ഞിരിക്കേ, പാര്‍ട്ടി ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയില്‍ ഈ ഒഴിവ് കേരളത്തില്‍ നിന്ന് നികത്താനുള്ള സാധ്യതയുണ്ട്. മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജനാകും പരിഗണന. പിന്നാക്കവിഭാഗത്തില്‍നിന്നുള്ള ഒരാളെയാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ കെ. രാധാകൃഷ്ണനെ പരിഗണിച്ചേക്കും.

കെ.കെ. ശൈലജയുടെ പിബി പ്രവേശനം വാര്‍ത്തകളില്‍ സജീവമാണെങ്കിലും സാധ്യത വളരെ കുറവാണ്. കൊല്ലം സംസ്ഥാനസമ്മേളനത്തിലാണ് ശൈലജ സംസ്ഥാനസെക്രട്ടേറിയറ്റിലെത്തിയത്. സംസ്ഥാനഘടകത്തിന്റെ പ്രത്യേക ചുമതല വഹിക്കുന്ന സെക്രട്ടേറിയറ്റ് അംഗങ്ങളെ പിബിയിലേക്ക് ഉള്‍പ്പെടുത്തുന്ന രീതിയില്ല.

കൊടും ചൂടിന് ആശ്വാസം; നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇനി വരുന്ന 3-4 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടി/ മിന്നൽ/ കാറ്റോട് കൂടിയ  വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.

മലയോര മേഖലയിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ പറയുന്നു. ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത എന്നും  ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടും അനുഭവപ്പെടനും സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ പറയുന്നു.