സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ

കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ.

സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്റെ പരാമർശത്തിനെതിരെയാണ് ഫിലിം ചേമ്പറിൽ പരാതി നൽകിയിരിക്കുന്നത്. സജി നന്ത്യാട്ടിനെ നിയന്ത്രിക്കണം എന്ന് ബി.ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവൈരാഗ്യമെന്ന് സജി നനന്ത്യാട്ട് പരാമർശം.  1989ലെ സിഎംഎസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മുതൽ തന്നോട് എതിർപ്പ്.

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. ഫിലിം ചേംബറിനെ തകർക്കാനാണ് ബി ഉണ്ണികൃഷ്ണന്റെ ശ്രമിക്കുന്നതെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

നാളെ കല്ല്യാണ മേളം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നു; തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നതായി റിപ്പോർട്ട്. ഇതോടെ തിരക്ക് കണക്കിലെടുത്തു ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം വെശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങള്‍നടത്തുന്നത്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍ നടത്തും എന്നാണ് ലഭിക്കുന്ന വിവരം.

വീണ്ടും കുതിച്ച് സ്വർണ്ണവില

അക്ഷയ തൃതീയയ്ക്ക് ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ആഭരണ പ്രേമികളെ നിരാശപ്പെടുത്തി സ്വർണ്ണ വില കുതിക്കുന്നു.

കേരളത്തിൽ  സ്വർണ്ണം ഗ്രാമിന് ഇന്ന് 40 രൂപ വർധിച്ച് വില 8,980 രൂപയും പവന് 320 രൂപ ഉയർന്ന് 71,840 രൂപയുമായി.

24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹9,797 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹8,980 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹7,348 രൂപയുമാണ്.

രാജ്യാന്തര വിലയിലുണ്ടായ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയെയും ഉയർത്തിയത്.

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

കൊച്ചി: സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. പിറവി, സ്വം, വാനപ്രസ്ഥം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

കൊല്ലം ജില്ലയിൽ കണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ച അദ്ദേഹം മലയാള സിനമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ വിവാദ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി മോഡൽ സൗമ്യ

ആലപ്പുഴ: ആലപ്പുഴയിലെ വിവാദ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിൽ നിർണായക വിവരങ്ങൾ. എക്സൈസിന് മുന്നിൽ മോഡൽ സൗമ്യ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് ‘റിയൽ മീറ്റ്’ കമ്മീഷനെന്നാണ് മോഡൽ മൊഴി നൽകിയത്. തസ്ലിമയെ 5 വർഷമായി അറിയാമെന്നും മോഡൽ ആയ സൗമ്യ വ്യക്തമാക്കി. റിയൽ മീറ്റ് (Real meet) ലൂടെയാണ് തസ്ലിമയെ പരിചയപ്പെട്ടതെന്നും സിനിമാ താരങ്ങളായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ്‌ ഭാസിയെയും അറിയാമെന്നും സൗമ്യ പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

അതേസമയം താരങ്ങൾ സുഹൃത്തുക്കളാണെന്നും ലഹരി ഇടപാട് അറിയില്ലെന്നുമാണ് സൗമ്യ പറയുന്നത്. എന്നാൽ തസ്ലിമയുടെ ലഹരി ഇടപാട് അറിയില്ലെന്ന മോഡലിൻ്റെ മൊഴി എക്സൈസ് വിശ്വാസത്തിലെടുത്തില്ല എന്നും വിവരമുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്. അതിനിടെ ലൈംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്ന പദമാണോ റിയൽ മീറ്റ് എന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.

വിഡ്രോവല്‍ സിന്‍ഡ്രോമോ? ചോദ്യംചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈന്‍ ടോം ചാക്കോ

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ.

വിഡ്രോവല്‍ സിന്‍ഡ്രോമാണ് എന്നാണ് സംശയം. ഡീ അഡിക്ഷന്‍ സെന്ററില്‍ നിന്നാണ് ഷൈന്‍ ചോദ്യംചെയ്യലിന് എത്തിയത്. നടന്റെ സഹോദരനെ എക്‌സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

ചോദ്യംചെയ്യലിന് ഹാജരായപ്പോള്‍ തന്നെ ഷൈന്‍ എക്‌സൈസ് സംഘത്തിനു മുന്നില്‍ നിബന്ധന വെച്ചിരുന്നു. ഒരു മണിക്കൂറിനുളളില്‍ തന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നടന്‍ ആവശ്യപ്പെട്ടത്.

താന്‍ ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് ചോദ്യംചെയ്യലിന് ഹാജരായതെന്നും ഉടന്‍ മടങ്ങണമെന്നുമാണ് നടന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

രാവിലെ വിമാനമാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് നടന്മാരായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ചോദ്യം ചെയ്യുന്നത്

അറസ്റ്റിലായതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി വേടന്റെ ലഹരി വിരുദ്ധ പ്രസംഗങ്ങൾ

കൊച്ചി: ലഹരിക്കെതിരെ നിരന്തരം പ്രചരണം നടത്തിയ വ്യക്തിയായിരുന്നു സംഗീതത്തിൽ ശ്രദ്ധേയനായ റാപ്പർ വേടൻ. തന്റെ ഷോയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമായിരുന്നു വേടൻ പ്രധാനമായും ലഹരി വിരുദ്ധ പ്രചാരണം നടത്തിയിരുന്നത്.

എന്നാൽ ഇന്നലെ രാത്രിയോടെ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവോടെ വേടൻ പിടിയിലാകുകയായിരുന്നു. പിന്നാലെ ലഹരി ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്തു. ഇതോടെ വേടന്റെ പഴയ ലഹരി വിരുദ്ധ പ്രസംഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

ആരും ലഹരി ഉപയോഗിക്കരുത് എന്നും അതിന്റെ ദോഷങ്ങളും ആണ് വേടൻ പരിപാടികളിൽ പ്രധാനമായും പ്രസംഗിക്കാറ്. ലഹരി ഉപയോഗിക്കുന്നതിലൂടെ കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടും അദ്ദേഹം പറയാറുണ്ടായിരുന്നു. ഇതൊക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രച്ചരിക്കുന്നത്.

മെയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മുംബൈ:   മെയ് ഒന്ന് മുതൽ എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം,  എടിഎം  വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും. 

പണം പിൻവലിക്കാനുള്ള  സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവിൽ 21 രൂപയാണ് നൽകുന്നത്.

എന്നാൽ ഒന്നാം തിയതി മുതൽ അത് 23 രൂപയാകും. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളിൽ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.

എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങൾ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർത്ഥന മാനിച്ചാണ് ആർബിഐ നിരക്ക് വർദ്ധനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. 

ഇടുക്കിയിലെ സർക്കാർ വാർഷികാഘോഷ പരിപാടിയിൽ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി

ഇടുക്കി:  സർക്കാർ പരിപാടിയിൽ നിന്ന്  വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. റാപ്പർ വേടൻറെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് നടപടി.

സംസ്ഥാന സർക്കാരിൻറെ ഇടുക്കിയിലെ നാലാം വാർഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടൻറെ റാപ്പ് ഷോ ഒഴിവാക്കിയത്.

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

വേടൻറെ ഫ്ലാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയോടെയാണ് പ്രോഗ്രാം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വേടൻ ഫ്ലാറ്റിലെത്തിയത്.

ഒമ്പതുപേരാണ് മുറിയിലുണ്ടായിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നാണ് പൊലീസ് വേടൻറെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തുടർന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നെഞ്ചിന് ചവിട്ടേറ്റ് വാരിയെല്ല് തകർന്നു ; കാളിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഉൾക്കാട്ടിൽ   വിറക് ശേഖരിക്കാൻ പോയ സ്വർണഗദ ഊരിലെ കാളിയും മരുമകൻ വിഷ്ണുവും ഇന്നലെയാണ് രണ്ട് കാട്ടാനകൾക്ക് മുന്നിൽ പെട്ടത്. വിഷ്ണു ഓടി. കാലിന് അസുഖമുള്ളതിനാൽ കാളിയ്ക്ക് രക്ഷപ്പെടാനായില്ല.

മരിച്ച കാളിയുടെ കുടുംബത്തിനുള്ള സഹായം വനം വകുപ്പ് ഇന്ന് കൈമാറും. കാളിയുടെ നെഞ്ചിനാണ് ചവിട്ടേറ്റത്. ആക്രമണത്തിൽ എല്ലാ വാരിയെല്ലുകളും തകർന്നു.

ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് . ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞതിനാൽ തലയ്ക്കും ക്ഷതമുണ്ട്.

മൊബൈൽ ഫോൺ റേഞ്ചില്ലാത്തിനാൽ ഒപ്പമുണ്ടായിരുന്ന വിഷ്ണു കാട്ടിൽ നിന്ന് പുറത്തെത്തി നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. അവർ നടന്ന് ഉൾക്കാട്ടിൽ  എത്തിയപ്പോഴേക്കും പിന്നെയും മണിക്കൂറുകൾ വൈകിയിരുന്നു. കാളിയുടെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. 

കഞ്ചാവ് ഉപയോഗിച്ചതായി  സമ്മതിച്ചു:  റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ

കൊച്ചി: ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതിന് പിന്നാലെ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ.

ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്.

ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി എക്സൈസ് പറഞ്ഞു.

വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്.

ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടൻ. മഞ്ഞുമ്മൽ ബോയ് സിനിമയിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിൻറെ വരികൾ വേടന്റെ ആണ്.