സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ

0

കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ.

സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്റെ പരാമർശത്തിനെതിരെയാണ് ഫിലിം ചേമ്പറിൽ പരാതി നൽകിയിരിക്കുന്നത്. സജി നന്ത്യാട്ടിനെ നിയന്ത്രിക്കണം എന്ന് ബി.ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവൈരാഗ്യമെന്ന് സജി നനന്ത്യാട്ട് പരാമർശം.  1989ലെ സിഎംഎസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മുതൽ തന്നോട് എതിർപ്പ്.

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. ഫിലിം ചേംബറിനെ തകർക്കാനാണ് ബി ഉണ്ണികൃഷ്ണന്റെ ശ്രമിക്കുന്നതെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here