ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്

തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

കൊച്ചിയിൽ ലഹരി മാഫിയ സംഘം 2 പേരെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൊച്ചി:  കളമശേരിയിൽ നിന്ന് രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി.

ലഹരി ഉപയോഗത്തിന്റെ വിവരം  എക്‌സൈസിന് ചോർത്തി കൊടുത്തത്തിലുള്ള വൈരാഗ്യത്തെ തുടർന്നാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.

സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

കളമശേരിയിലെ തമീം എന്ന സ്വകാര്യ ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെയാണ് തട്ടിക്കൊണ്ടുപോയത്.

രാസലഹരിയുമായി 3 യുവാക്കൾ അറസ്റ്റിൽ

രാസലഹരിയുമായി 3 യുവാക്കൾ അറസ്റ്റിൽ. തൃക്കാക്കര നോർത്ത് വില്ലേജ് ചങ്ങമ്പുഴ നഗർ റോഡരുകിൽ വച്ച് വില്പനയ്ക്കായി കൈയ്യിൽ കരുതിയ 4.78 ഗ്രാം MDMA യുമായി കഴിഞ്ഞ ദിവസം കൊച്ചി സിറ്റി ഡാൻസാഫ് പിടികൂടിയ തൃക്കാക്കര സ്വദേശി ആഷിഫ് കെ എ (34) എന്നയാളെ കേന്ദ്രീകരിച്ചു കളമശ്ശേരി ഇൻസ്പെക്ടർ ലത്തീഫ് എം.ബി യുടെ നേതൃത്വത്തിൽ SI അനിൽ കുമാർ,SI ഷമീർ, SCPO ഇഷ്ഹാഖ്, മാഹിൻ അബൂബക്കർ, ഷാജഹാൻ എന്നിവരടങ്ങിയ കളമശ്ശേരി പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ രാസലഹരി മൊത്തമായും ചില്ലറയായും വിവിധയിടങ്ങളിൽ വില്പന നടത്തിവരുന്ന പെരുമ്പാവൂർ സ്വദേശി മുഹമ്മദ് (31), പാലക്കാട്‌ സ്വദേശി അശോക് കുമാർ എ കെ,(34)  എന്നിവരെ കളമശ്ശേരി പോലീസ് പിടികൂടി .

കേരള ടു നേപ്പാള്‍: ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

0

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന്‍ എനര്‍ജി ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഇവി വാഹനത്തില്‍ രണ്ടായിരത്തോളം കിലോമീറ്റര്‍ താണ്ടി കാഠ്മണ്ഡുവിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. യൂട്യൂബറും ട്രാവലറുമായ യാസിന്‍ മുഹമ്മദ്,കേരളത്തിലെ മുന്‍നിര ഇ.വി ഫാസ്റ്റ് ചാര്‍ജ്ജിങ് സ്റ്റേഷന്‍ സ്റ്റാര്‍ട്ടപ്പായ ഗോ ഇ.സി നേപ്പാള്‍ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍, ഗോ ഇ.സി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ യദു കൃഷ്ണന്‍ എന്നിവരാണ് സംഘാംഗങ്ങൾ. കൊച്ചിയില്‍ നിന്നും യാത്ര ആരംഭിച്ച ഇവര്‍ ബാംഗ്ലൂര്‍, ഹൈദരബാദ്,നാഗ്പൂര്‍,ജംബല്‍പൂര്‍, പ്രയാഗ്‌രാജ്, വാരണാസി, പട്‌ന വഴി കാഠ്മണ്ഡുവില്‍ പ്രവേശിക്കും. പ്രമുഖ ഇവി വാഹന നിര്‍മ്മാതാക്കളായ ടാറ്റാ ഇവിയുമായി ചേര്‍ന്നുകൊണ്ട് ഗോ ഇ.സിയാണ് യാത്ര സംഘടിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയുടെ പ്രവര്‍ത്തനം നേപ്പാളിലേക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബോധവത്കരണ യാത്ര സംഘടിപ്പിച്ചത്.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര മെയ് എട്ടിന് സമാപിക്കും. കൊച്ചിയില്‍ നിന്നും യാത്ര തുടങ്ങിയ സംഘത്തിന് തൃശൂരില്‍ സ്വീകരണം നല്‍കി. ആദ്യ ദിന യാത്ര പാലക്കാട് വിന്‍ഡ് മില്ലിലാണ് സമാപിച്ചത്. കേരളത്തില്‍ നിന്നും രണ്ടായിരത്തിലധികം കിലോമീറ്റര്‍ താണ്ടുന്ന ഇവര്‍ യാത്രയിലുടനീളം പ്രമുഖ സര്‍വകലാശാലകള്‍, സോളാര്‍ എനര്‍ജി പാടങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. കൂടാതെ, വിവിധയിടങ്ങളില്‍ സുസ്ഥിരത, ഇ-മൊബിലിറ്റി, പ്രകൃതി സംരക്ഷണം എന്നിവയെ സംബന്ധിച്ചുള്ള നിരവധി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ദീര്‍ഘദൂര യാത്രയ്ക്ക് ഇവി വാഹനം ഗുണകരമാണന്ന സന്ദേശം വാഹനപ്രേമികളിലേക്ക് എത്തിക്കുക, ഇവി വാഹന ഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രകൃതി സൗഹൃദ യാത്ര ശക്തിപ്പെടുത്തുക എന്നിവയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഗോഇസി സിഇഒ പിജി രാംനാഥ് പറഞ്ഞു. കൊച്ചിയിലെ ടാറ്റാ ഇവി ഷോറൂമില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്‌ളോഗര്‍ വിവേക് വോണുഗോപാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗോഇസിയുടെ സിഇഒയും സഹസ്ഥാപകനുമായ പിജി രാംനാഥ്, ഗോ ഇസി സഹസ്ഥാപകന്‍ എ.പി ജാഫര്‍, ജനറല്‍ മാനേജര്‍ ജോയല്‍ യോഹന്നാന്‍, മാര്‍ക്കറ്റിങ് മാനേജര്‍ നവനീത് ജോസ്, ടാറ്റാ മോട്ടോഴ്‌സ് സീനിയര്‍ മാനേജര്‍മാരായ ശ്രീറാം രാജീവ്, നിതിന്‍ മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

കൊച്ചി: പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരായി എക്കാലവും ചര്‍ച്ചകളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന അഭിഭാഷകനായിരുന്നു അഡ്വ.ആളൂര്‍. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍.

രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്‍റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിയാണ്. പുണെയില്‍ നിന്നാണ് ആളൂര്‍ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്യപ്പെടുന്നത്. പിന്നാലെ കേരളത്തിലെ വിവിധ കോടതികളിലും പ്രാക്ടീസ് ചെയ്തു. കേരളത്തില്‍ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായത് വന്‍ ചര്‍ച്ചയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്.

‘പുതിയ പാട്ട് കേട്ടിരുന്നോ? ഇനിയും നല്ല പാട്ടുകൾ ഉണ്ടാകും, കാത്തിരിക്കുക’: വേടൻ

ഇനിയും നല്ല പാട്ടുകൾ ഉണ്ടാകും, കാത്തിരിക്കുകയെന്ന് റാപ്പർ വേടൻ. പുതിയ ആൽബത്തെ പറ്റിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വേടൻ. ആൽബം കണ്ടിരുന്നോ ? പാട്ട് കേട്ടിരുന്നോ ? എങ്ങനെയുണ്ടായിരുന്നു ? ഇനിയും ഇതുപോലെത്തെ വരികൾ വരും എന്നായിരുന്നു വേടന്റെ മറുപടി. പുലിപ്പല്ല് കേസിൽ വേടനെ വീട്ടിലും ലോക്കറ്റ് നിർമിച്ച ജ്വല്ലറിയിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

വിവാദങ്ങൾക്കിടെയാണ് വേടന്റെ ‘മോണോലോവ’ എന്ന ആൽബം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. തന്റെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പാട്ട് വേടൻ പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. . യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടൻ്റെ മൊഴി. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.

പോത്തൻ കോട് സുധീഷ് വധക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2021 ഡിസംബർ 11നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിർ ചേരിയില്‍പ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് എതിർസംഘം വീട്ടിലെത്തിയത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെന്ന സുധീഷിന്‍റെ ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാൻ ശ്രമിച്ചത്. ഇതിന്‍റെ പ്രതികാരമായിരുന്നു കൊലപാതകം. പ്രാണരക്ഷാർത്ഥം മറ്റൊരു വീട്ടിലേക്ക് സുധീഷ് ഓടികയറി. വാതിൽ തകർത്ത് അകത്ത് കയറി പ്രതികള്‍ കുട്ടികളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടികൊലപ്പെടുത്തി വലതുകാൽ വെട്ടിയെടുത്തു. കാൽവഴിയിലെറിയുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

ഉണ്ണിയെന്ന സുധീഷാണ് ഒന്നാം പ്രതി. കൊല്ലപ്പെട്ടപ്പെട്ടയാളിന്‍റെ ഭാര്യ സഹോദരൻ ശ്യാം, നിരവധി കേസിലെ പ്രതിയായ ഒട്ടകം രാജേഷ് എന്നിവരാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികള്‍. ഒന്നാം പ്രതിയാണ് കാൽവെട്ടിയെടുത്തത്.

പുലിപ്പല്ല് കേസ്; വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും, രഞ്ജിത്ത് കുമ്പിടിയെ തേടി വനംവകുപ്പ്

പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പുലിപ്പല്ല് കൈമാറിയ ആരാധകൻ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തും. ഇയാൾ വിദേശത്താണെന്നാണ് സംശയം. രഞ്ജിത്തുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുലിപ്പല്ല് വെള്ളിയിൽ കെട്ടി ലോക്കറ്റ് ആക്കി നൽകിയ വിയ്യൂരിലെ ജ്വല്ലറിയിൽ വേദന എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കരുതിയായിരുന്നില്ല താൻ മാല നിർമിച്ച് നൽകിയത് എന്നായിരുന്നു ജ്വല്ലറി ഉടമ സന്തോഷ്‌കുമാറിന്റെ പ്രതികരണം.

വേടനുമായി മുൻപ് പരിചയമില്ലെന്നും ജ്വല്ലറി ഉടമ മൊഴി നൽകി. കേസിൽ ഇയാളെ സാക്ഷിയാകുന്നു നടപടികളിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. ജാമ്യപേക്ഷ വെള്ളിയാഴ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തേക്ക് വേടൻ ജയിലിൽ കഴിയേണ്ടി വരും. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.

പ്രതിഭാ MLA യുടെ മകനെതിരായ കഞ്ചാവ് കേസ്, മകനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം; കഞ്ചാവ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, സാക്ഷി മൊഴിയിലും അട്ടിമറി

പ്രതിഭാ MLA യുടെ മകനെതിരായ കഞ്ചാവ് കേസിൽ കനിവിനെ കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ് കുറ്റപത്രം. അമ്പലപ്പുഴ കോടതിയിൽ കുറ്റപത്രം നൽകി. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് റിപ്പോർട്ട്.

കനിവ് ഉൾപ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിൽ എക്സൈസിന് വീഴ്ചയുണ്ടായി. ഒഴിവാക്കിയ 9 പേരുടെയും ഉഛ്വാസ വായുവിൽ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നെന്നു മാത്രം റിപ്പോർട്ടിൽ പറയുന്നു.

ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പടെ ഒഴിവാക്കപെട്ടവരുടെ കാര്യത്തിൽ നടന്നില്ല. സാക്ഷി മൊഴിയിലും അട്ടിമറി. സാക്ഷികൾ മൊഴി നൽകിയത് മാറ്റി. കഞ്ചാവ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നൽകി.

ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്.

ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി.

പിന്നാലെ കേസിന്റെ എഫ്ഐആർ ഉൾപ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സിപിഐഎം ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു.