ട്രംപിന്റെ പുതിയ നീക്കം, മൈക്ക് വാട്സിനെ ദേശീയ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് നീക്കി, യുഎൻ അംബാസിഡര്‍ ചുമതല

0

വാഷിങ്ടൺ: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണിയെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തൽസ്ഥാനത്ത് നിന്ന് നീക്കി ട്രംപ്. അമേരിക്കയുടെ യുഎൻ അംബാസ്സഡറാക്കിയാണ് വാൾട്സിന് പകര ചുമതല നൽകിയിരിക്കുന്നത്. അതേസമയം, വാൾട്സിന് പകരം മാർക്കോ റുബിയോ താൽകാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും. അമേരിക്കയുടെ പുതിയ യുഎൻ അംബാസഡര്‍ ആയി തെരഞ്ഞെടുത്തതോടെ ന്യൂയോർക്കിൽ  അമേരിക്കയുടെ യുഎൻ മിഷന്  മൈക്ക് വാൾട്സ് നേതൃത്വം നൽകും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് പുറത്തേക്കെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോങിനെയും പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യെമൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിഗ്നൽ ചാറ്റിൽ മാധ്യമപ്രവർത്തകനെ തെറ്റായി ഉൾപ്പെടുത്തിയത് മൈക്ക് വാൾട്ട്സ് ആയിരുന്നു.   യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്ന് കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു. 

ഇതിന് പിന്നാലെയാണ് മൈക്ക് വാൾട്ട്സ് സുപ്രധാന സ്ഥാനത്തുനിന്ന് പുറത്തേക്ക് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, റഷ്യ യുക്രൈന്‍ സമാധാന കരാറിന് റഷ്യ തയ്യറായില്ലെങ്കില്‍ റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങൾ എടുക്കണമെന്ന് മൈക്ക് വാൾട്ട്സ് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടും വൈറ്റ്ഹൗസിലെ മുതിർന്ന ഉപദേശകർക്ക് ഇടയിൽ അതൃപ്തി ഉണ്ടാക്കിയെന്നും അണിയറയിൽ നിന്ന് റിപ്പോര്‍ട്ടുകളായി പുറത്തുവന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മൈക്ക് വാൾട്ട്സിനെ ട്രംപ് പദവിയിൽ നിന്ന് നീക്കിയുള്ള ട്രംപിന്റെ നടപടിയെന്നാണ് സൂചന.

വഴക്കിനെ തുടർന്ന് പരസ്പരം കുത്തി; കുവൈത്തിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

കുവൈത്ത് സിറ്റി∙ കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. 

ആശാ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി

തിരുവനന്തപുരം: ആശാ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി രംഗത്ത്. തൃശൂരിൽ നടക്കുന്ന ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിന് പിന്നാലെ തുടർന്ന് ചാൻസിലർ ആയാൽ മിണ്ടാതിരിക്കണമോ എന്ന ചോദ്യമുയർത്തി ഫേസ്ബുക്കിൽ മല്ലിക സാരാഭായി പോസ്റ്റ് ഇട്ടു.

വനംവകുപ്പിന് തിരിച്ചടി; പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് വ്യക്തമാക്കി കോടതി. പെരുമ്പാവൂര്‍ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ് എന്നും റാപ്പര്‍ വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ലെന്നും ഉത്തരവില്‍ പറയുന്നു.

ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു; രാപ്പകല്‍ സമരം തുടരും

തിരുവനന്തപുരം: ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഇനി രാപ്പകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം നിരാഹാര സമരം ആരംഭിച്ച് 43 ആം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. വരുന്ന അഞ്ചാം തീയതിയാണ് സമരയാത്ര കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. ആശാപ്രവർത്തകരുടെ മെയ് ദിന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

ബ്രഹ്മപുരം പെരുമ്പാവൂരിൽ പുനർജനിക്കുന്നു

ഒക്കൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വല്ലം പുത്തൻ പാലം പ്രദേശത്ത്  കേരളത്തിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും വരുന്ന മാലിന്യങ്ങൾ ശേഖരിച്ച്  റീസൈക്കിൾ ചെയ്യുന്ന ഒരു അനധികൃത കമ്പനി ഇവിടെ പ്രവർത്തിക്കുന്നു.

ഹോസ്പിറ്റൽ വേസ്റ്റ് ,ഫുഡ് വേസ്റ്റ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വളരെ മാരകമായ രീതിയിലുള്ള ബയോമാലിന്യങ്ങൾ എന്നിവയാണ് ഇവിടെ ശേഖരിക്കുന്നത് . ഇതിനായി പഞ്ചായത്ത്    ഏത് മാനദണ്ഡങ്ങൾക്കുള്ള ലൈസൻസ് ആണ് ഇവർക്ക് നൽകിയട്ടുള്ളത് എന്ന് വ്യക്തമല്ല.

തീർത്തും നിലമായി കിടന്നിരുന്ന സ്ഥലങ്ങൾ  നികത്തി വലിയ ഷെഡുകൾ പണിത്  ലോഡ് കണക്കിന് മാലിന്യങ്ങൾ ആണ് ദിനംപ്രതി  ഇവിടെ കൊണ്ടുവന്ന്  തള്ളുന്നത്. ഈ മാലിന്യങ്ങളിൽ വേസ്റ്റ് വേർതിരിച്ച് ബാക്കിയുള്ള പ്ലാസ്റ്റിക് എല്ലാം കയറ്റി വിടുന്ന രീതിയാണ്. വേർതിരിക്കുന്ന വേസ്റ്റ് തൊട്ടടുത്ത് മാന്തോട് തോട്ടിലേക്കും ഒഴുക്കു ന്നുണ്ട് .  മാരകമായ രോഗങ്ങൾക്ക് സാധ്യതയുള്ള ഈ അനധികൃത  ഡമ്പിങ് യാടിനെതിരെ കൃത്യമായി ഒക്കൽ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികൾ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചീട്ടില്ല .

26/04/2025 ഒക്കൽ പഞ്ചായത്തിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ഒക്കൽ പഞ്ചായത്തിലെ വൈസ് ചെയർമാൻ ഉൾപ്പെടെ വാർഡ് മെമ്പർ ഉൾപ്പെടെ കക്ഷി രാഷ്ട്രീയമില്ലാതെ പ്രദേശവാസികൾ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട് .ഇതിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഒക്കൽ പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇതുവരെ അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു .

കേരളം മാലിന്യ മുക്ത സംസ്ഥാനം ആയി പ്രഖ്യാപിക്കുന്ന ഈ അവസരത്തിൽ ഇത്രയും വലിയ മാലിന്യ ശേഖരം സർക്കാറോ ശുചിത്വ മിഷനോ ഇതുവരെ അറിഞ്ഞിട്ടില്ല എന്നത് എന്തായിയിരിക്കും  എന്ന് ഊഹിച്ചാൽ മനസിലാവും .

ബ്രഹ്മപുരത്ത് സംഭവിച്ചത് പെരുമ്പാവൂരിൽ ആവർത്തിക്കുമ്പോൾ  ഡയോക്സിൻ ശ്വസിച്ചു  ആ പ്രദേശവാസികൾ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും മാരകമായ കാൻസർ എന്ന വിപത്തിന് അടിമയുമാകുമ്പോൾ വരും ഇത്തരക്കാരുടെ കയ്യിൽ നിന്നും കിമ്പളം പറ്റിയ രക്തദാഹികളായ ഉദ്യോഗസ്ഥർ അടക്കമുള്ള നേതാക്കന്മാർ . കണ്ണ് തുറക്കൂ സർക്കാരേ..

പഹൽഗാം ആക്രമണം; സംശയനിഴലിലുള്ള ടിആർഎഫിനെ പരസ്യമായി ന്യായീകരിച്ച് പാക് വിദേശകാര്യമന്ത്രി

പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള ടിആർഎഫിനെ പരസ്യമായി ന്യായീകരിച്ച് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ. യുഎൻ പ്രമേയത്തിൽ നിന്ന് ടിആർഎഫിന്റെ പേര് വെട്ടിയത് പാകിസ്താൻ ഇടപെട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്ഥാന്റേയും നാവിക സേനകൾ മുഖാമുഖം. ഇരു സേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു.

ഇരു സേനകൾ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവികസേനയുടെ നേവൽ ഫയറിംഗ്. പാക് നാവിക സേനയും ആഭ്യാസങ്ങൾ നടത്തി.

അതേസമയം നിയന്ത്രണ രേഖയിൽ വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുകൾ. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായാണ് ആക്രമണം നടന്നത്. ഇന്ത്യ അതീവ ജാഗ്രതയിലാണ്, പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.

അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം; അഭ്യാസങ്ങൾ നടത്തി സേനകൾ

അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം. ഇരു സേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഇരു സേനകൾ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവികസേനയുടെ നേവൽ ഫയറിംഗ്. പാക് നാവിക സേനയും ആഭ്യാസങ്ങൾ നടത്തി.

‘ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല’ എന്ന കുറിപ്പോടെ പടക്കപ്പലുകളുടെ ചിത്രം നാവികസേന കഴിഞ്ഞദിവസം എക്‌സിൽ പങ്കുവച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയതിന് പിന്നാലെയായിരുന്നു കുറിപ്പ്. അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്.

പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.

പൊന്നാനിയിൽ 30 ലക്ഷം വിലയുള്ള മത്സ്യങ്ങൾ ചത്തുപൊങ്ങി; കർഷകർ പ്രതിസന്ധിയിൽ

മലപ്പുറം പൊന്നാനിയിൽ ഭാരതപ്പുഴയിൽ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങൾ ചത്തുപൊങ്ങി. മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇതോടെ മത്സ്യകൃഷി നടത്തിയ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.

മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കൽ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് ചത്തത്. മത്സ്യങ്ങൾ കൂട്ടത്തോടെ ചാവാനുണ്ടായ കാരണം വ്യക്തമല്ല.

സമീപത്ത് മണൽ ഖനനം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്കരിച്ച അവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതാകാമെന്നും അത് വെള്ളത്തിൽ കലർന്നപ്പോൾ മത്സ്യങ്ങൾ ചത്തുപൊങ്ങിയതാകാം എന്നുമാണ് വിലയിരുത്തൽ.

ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം; പിന്തുണ അറിയിച്ച് അമേരിക്ക

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള ആശയവിനിമയത്തിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഭീകരതയ്ക്കെതിരെ ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള അമേരിക്കയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച റൂബിയോ, ദക്ഷിണേഷ്യയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്നതിനും പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പ്രസ്താവനയില്‍ പറഞ്ഞു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരരാണ് വിനോദസഞ്ചാരികള്‍ അടക്കം 26 പേരെ കൊലപ്പെടുത്തിയത് എന്നാണ് ഇന്ത്യയുടെ നിലപാട്. സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കുകയും അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടുകയും ഉള്‍പ്പെടെ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള പ്രതികരണം തീരുമാനിക്കാന്‍ സായുധ സേനയ്ക്ക് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിയന്ത്രണരേഖയില്‍ യാതൊരുവിധ പ്രകോപനവുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പിന് ഇന്ത്യന്‍ സൈന്യം ഫലപ്രദമായാണ് മറുപടി നല്‍കിയത്.

ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്

തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.