കപ്പൽ അപകടം: ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ

കൊച്ചി: പുറംകടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നും പരന്ന എണ്ണപ്പാട നീക്കാൻ കോസ്റ്റ്ഗാർഡ് പരിശ്രമം തുടരുകയാണ്.

കപ്പലിൻറെ അഞ്ച് കിലോമീറ്റർ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. എണ്ണ നീക്കാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിൻറെ വിലയിരുത്തൽ.

മലിനീകരണ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കൊച്ചിയിൽ പ്രത്യേക സംഘവും പ്രവർത്തിക്കുന്നുണ്ട് .

ഇതിനകം തീരത്തടിഞ്ഞ അമ്പത് കണ്ടെയ്നറുകൾ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.  തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം.

തീരത്തടിഞ്ഞ 50 കണ്ടെയ്നറുകൾ രണ്ട് ദിവസത്തിനകം പൂർണമായും നീക്കും. റോഡ് മാർഗമാണ് കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നത്. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കൽ, പരിമണം തീരങ്ങളിലെ കണ്ടെയ്നറുകൾ ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്

നിലമ്പൂരിൽ മത്സരിക്കാൻ  പി വി അൻവർ: ടിഎംസി ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ടുകൾ

മലപ്പുറം: യുഡിഎഫിനോട് ഇടഞ്ഞ് പിവി അൻവർ. പിന്നാലെ നിലമ്പൂരിൽ മത്സരിക്കാൻ പിവി അൻവർ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.

തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്.

നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിഎംസി ദേശീയ നേതൃത്വത്തെ അൻവർ സന്നദ്ധത അറിയിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ഭയം വേണ്ട, ജാഗ്രത വേണം! പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം

തിരുവനന്തപുരം: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഭയം വേണ്ട, ജാഗ്രത വേണം!  പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ആശുപത്രികളിലുൾപ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേ‌ർത്തു. ലാബുകളിലുൾപ്പെടെ ആ‌‌ർ ടി പി സി ആ‌ർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദ‍‌ർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 

നിലവിലെ സാഹചര്യത്തിൽ വ്യാപകമായ പരിശോധനാ സംവിധാനങ്ങൾ ഏ‍‌ർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 519 കേസുകളാണുള്ളത്. കൂടുതൽ ടെസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേ‍‌ർത്തു.

സിദ്ധാർത്ഥന്റെ മരണം; പ്രതികളായ വിദ്യാർത്ഥികളുടെ തുടർപഠനം തടഞ്ഞ സർവകലാശാല നടപടി ഹൈക്കോടതി  ശരിവെച്ചു

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തടഞ്ഞ കേരള വെറ്ററിനറി സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു.

സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

വിദ്യാർത്ഥികളുടെ തുടർപഠനം തടഞ്ഞ സർവകലാശാല നടപടി ഹൈക്കോടതി  ശരിവെച്ചതോടെ  മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല.

രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന കേസ്: അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ  അഖിൽ മാരാർക്കെതിരെ  എടുത്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

അഖിൽ മാരാരുടെ പോസ്റ്റ് രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ളതാണ് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

എന്നാൽ താൻ ഇത് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഡിലീറ്റ് ചെയ്തിരുന്നു എന്നും കേസന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അഖിൽ മാരാർ വാദിച്ചു. 

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരാണ് അഖില മാരാർ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വിഡിയോ എന്ന കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമായിരുന്നു ചുമത്തിയത്. ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്റെ പരാതിയിലായിരുന്നു കേസ്. ഈ കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും ജൂൺ 10ന് രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. അഖിൽ മാരാരുടെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറാനും നിർദേശമുണ്ട്.

8000 ജോലിക്കാരെ പിരിച്ചുവിട്ടു  ഐബിഎം

അമേരിക്കന്‍ ടെക് ഭീമന്‍മാരായ ഐബിഎം (IBM) 8000 ജോലിക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. എച്ച്ആര്‍ വിഭാഗത്തിന്‍റെ ചുമതലകള്‍ എഐ ഏറ്റെടുത്തതോടെ ആണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുമായി സംയോജിപ്പിക്കുന്നതിന്‍റെ ഭാഗമായി മാനവവിഭവശേഷി വിഭാഗത്തിലുള്ളവര്‍ക്കാണ് (HR Department) കൂടുതലായും തൊഴില്‍ നഷ്ടമായതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ജീവനക്കാരുടെ അഭ്യര്‍ഥനകള്‍ക്ക് മറുപടി നല്‍കുക, പേപ്പര്‍‌വര്‍ക്കുകള്‍ ചെയ്യുക, എച്ച്ആര്‍ ഡാറ്റകള്‍ ക്രോഡീകരിക്കുക തുടങ്ങിയ ജോലികളാണ് എഐ ചെയ്യുന്നത്. ഐബിഎമ്മിലെ കൂടുതല്‍ റോളുകളിലേക്ക് എഐ സംയോജിപ്പിക്കുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ജോലി കഴിഞ്ഞ് മടങ്ങവെ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ സംഭവം; മൂന്ന് പേർ പിടിയിൽ

0

കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങവെ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണം കവർന്നു. മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് മുഖദാര്‍ സ്വദേശികളായ കളരി വീട്ടില്‍ മുഹമ്മദ് അജ്മല്‍, മറക്കുംകടവ് വീട്ടില്‍ 22 കാരനായ മുഹമ്മദ് അഫ്സല്‍ ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത സുഹൃത്ത് എന്നിവരാണ് പിടിയിലായത്. സൈബർ സെല്ലി​ന്റെ സഹായത്തോടെ കസബ പോലീസാണ് മൂവരെയും പിടികൂടിയത്. മെയ് 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

രാത്രി കോഫി ഹൗസില്‍ നിന്നും ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തടഞ്ഞുനിര്‍ത്തുകയും അടിച്ചു പരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ട് പാസ്‍വേഡ് കൈക്കലാക്കുകയും ചെയ്ത സംഘം, മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും അക്കൗണ്ടില്‍ ഉണ്ടായിരുന്ന 19,000 രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച കസബ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പ്രതികള്‍ തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ മാവൂര്‍ റോഡിലെ ഗള്‍ഫ് ബസാറില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി.

മൊബൈൽ ഷോപ്പിൽ നല്‍കിയ ആധാര്‍ കാര്‍ഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ പ്രായപൂര്‍ത്തിയാവാത്ത ആളുടേതാണ് ആധാര്‍ കാര്‍ഡെന്ന് ബോധ്യപ്പെട്ടു. അഫ്‌സലിനെയും അജ്മലിനെയും മൂന്നാലിങ്ങല്‍ വച്ച് ബലപ്രയോഗത്തിലുടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ഇരുവരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസബ ഇൻസ്‍പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ സനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ സജേഷ് കുമാര്‍, സീനിയ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, വിപിന്‍ ചന്ദ്രന്‍, സുമിത് ചാള്‍സ്, സിവിൽ പൊലീസ് ഓഫീസർ വിപിന്‍ രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടിച്ചത്.

ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം കണ്ണൂരിൽ

0

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ കൊടോളിപ്രത്ത് ആണ് ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ​ഗോകുലത്തിൽ കെ.വി.ബാബു (58), ഭാര്യ സജിത (55) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് വര്‍മക്കെതിരെ സര്‍ക്കാര്‍ ഇംപീച്ച് പ്രമേയം കൊണ്ടുവരും

0

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തിലാദ്യമായാണ് സര്‍ക്കാര്‍ തന്നെ ഒരു ജഡ്ജിക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കം.

ജസ്റ്റിസ് വര്‍മ നിലവില്‍ അലഹബാദ് ഹൈക്കോടതിയിലാണ്. ഈ വര്‍ഷം മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിലാണ് കോടിക്കണക്കിന് രൂപയുടെ നോട്ടു കെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിസ് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഏപ്രില്‍ അഞ്ചു മുതല്‍ ജുഡീഷ്യല്‍ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും അതിന് ജസ്റ്റിസ് വര്‍മ നല്‍കിയ മറുപടിയും സഹിതമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കത്തെഴുതിയത്.

രാഷ്ടപതി മുര്‍മ്മു ചീഫ് ജസ്റ്റിസിന്റെ കത്ത് രാജ്യസഭ ചെയര്‍മാനും ലോക്‌സഭ സ്പീക്കര്‍ക്കും കൈമാറിയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. ഇംപീച്ച്‌മെന്റ് പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ ലോക്‌സഭയില്‍ 100 അംഗങ്ങളുടേയും രാജ്യസഭയില്‍ 50 അംഗങ്ങളുടേയും പിന്തുണ വേണമെന്നാണ് ചട്ടം. നിലവിലെ പാര്‍ലമെന്റിലെ അംഗബലമനുസരിച്ച് ഭരണകക്ഷിയായ ബിജെപിക്ക് പ്രമേയം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. മുഖ്യ പ്രതിപക്ഷമായ തങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ സംസാരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജുലൈ മൂന്നാം വാരം തുടങ്ങാനാണ് സാധ്യത.

വസതിയില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഒരു സ്റ്റോര്‍ റൂമില്‍ നിന്ന് വന്‍തോതില്‍ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കത്തിനശിച്ച കറന്‍സി നോട്ടുകളുടെ വീഡിയോകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. ഈ നോട്ടുകെട്ടുകള്‍ അഴിമതിപ്പണം ആണെന്ന വ്യാപക ആരോപണമുയര്‍ന്നിരുന്നു. രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് വര്‍മ തയ്യാറായല്ലായിരുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു

കോഴിക്കോടും എറണാകുളത്തും റെയില്‍വേ ട്രാക്കിലേക്ക് പൊട്ടിവീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വിവിധ ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്.

കോഴിക്കോട് അരീക്കാട് മരങ്ങള്‍ പൊട്ടിവീണും വീടിന്റെ മേല്‍ക്കൂര റെയില്‍വേ പാലത്തിലേക്ക് മറിഞ്ഞുമായിരുന്നു അപകടം. എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം 300 മീറ്റര്‍ അകലെ വീണ്ടും മരം പൊട്ടി വീണു. വീണ്ടും ഗതാഗത തടസം നേരിട്ടു. മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്ത് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി.

നേത്രാവതി എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, മംഗലാപുരം തിരുവനന്തപുരം ഏറനാട്, കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍ മംഗലൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത്, നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ്, ഗുരുവായൂര്‍ തിരുവനന്തപുരം എക്‌സ്പ്രസ്, അമൃതസര്‍ തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ രണ്ടു മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

കനത്ത കാറ്റിലും മഴയിലും എറണാകുളം കളമശ്ശേരി അമ്പാട്ടുകാവില്‍ ആല്‍മരം പൊട്ടി വീണായിരുന്നു അപകടം. മരം വെട്ടിമാറ്റി പുലര്‍ച്ചെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കൊവിഡ്; സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല, മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.

അതേസമയം, കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ല. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവോ കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ കേസുകളോ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിടക്കകള്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മലപ്പുറം: പിവി അൻവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  മുൻ നിലപാട് ആവര്‍ത്തിച്ച് ആണ് അദ്ദേഹം രംഗത്ത് എത്തിയത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ പ്രതികരിച്ചു.