പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തരമന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടത്.

പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്.

അതിനിടെ, കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ശരത് ലാലിന്റെ കുടുംബം രംഗത്തെത്തി. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ പുറത്തുണ്ടെന്നും അവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പുനരന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ എന്നും ശരത്ലാലിന്റെ പിതാവ് സത്യനാരായണന്‍  പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് സുഖവാസമായിരുന്നു. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും സത്യനാരായണന പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നിലകൊണ്ടതെന്ന് സത്യനാരായണന്‍ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ അവര്‍ക്ക് ചുമതലയുള്ളതുപോലെയാണ് അവര്‍ പെരുമാറിയത്. പത്ത് പ്രതികളേയും ഇപ്പോള്‍ പരോളില്‍ വിട്ടിരിക്കുകയാണ്. പ്രതികള്‍ക്ക് ജയിലില്‍ വലിയ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നതിനാല്‍ അവരെ ജയില്‍ മാറ്റമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ശരത്ലാലിന്റെ പിതാവ് പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവര്‍ക്ക് പരമസുഖമാണ്. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പടെ അഞ്ച് പ്രതികള്‍ക്കാണ് കഴിഞ്ഞ ദിവസം പരോള്‍ ലഭിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാംപ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. ഇവര്‍ അഞ്ച് പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പ് ഇരുപത് ദിവസത്തേയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇവര്‍ നാട്ടിലെത്തി. ഇത് മൂന്നാം തവണയാണ് പീതാംബരന് പരോള്‍ ലഭിക്കുന്നത്

മലയാളിയുടെ സ്വകാര്യ അഹങ്കാരം; ഇന്ന് മലയാളികളുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനം

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഇന്ത്യൻ സിനിമയുടെ അതുല്യ പ്രതിഭയാണ് മോഹൻലാൽ. നാല്‍പതിലേറെ വർഷങ്ങളായി അഭിനയലോകത്ത് നിറഞ്ഞുനിൽക്കുന്ന അദ്ദേഹം ഇന്നും മലയാളികളുടെ പ്രിയ ലാലേട്ടനായി തുടരുകയാണ്. കാലം മാറി, സിനിമയുടെ ഭാഷയും കഥപറച്ചിലും മാറി, പക്ഷേ മോഹൻലാൽ എന്ന നടന്റെ മായാജാലം മാത്രം ഇന്നും അതേ തീവ്രതയോടെ തുടരുന്നു. ഇന്ന് മലയാളികളുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനമാണ്.

മലയാളി ജീവിതത്തെ ഇത്ര ആഴത്തിൽ സ്വാധീനിച്ച മറ്റൊരു അഭിനയപ്രതിഭയുണ്ടോ എന്നത് സംശയമാണ്. ജീവിതത്തിലെ ഓരോ വികാരത്തിനും ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി. ആ കണ്ണുകളിലും ചിരിയിലും ഭാവമാറ്റങ്ങളിലും പൊട്ടിത്തെറികളിലും മലയാളികൾ സ്വന്തം ജീവിതത്തിന്റെ നിഴലുകൾ കണ്ടു.

1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ ‘നരേന്ദ്രൻ’ എന്ന വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു മോഹൻലാലിന്റെ തുടക്കം. പിന്നീട് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിച്ച നടനായി അദ്ദേഹം വളർന്നു.

രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിൻസെന്റ് ഗോമസ് മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. തുടർന്ന് നാടോടിക്കാറ്റിലെ ദാസൻ, തൂവാനത്തുമ്പികൾയിലെ ജയകൃഷ്ണൻ, സ്ഫടികംയിലെ ആടുതോമ, കിലുക്കംയിലെ ജോജി, നരസിംഹംയിലെ പൂവള്ളി ഇന്ദുചൂഢൻ, ലൂസിഫർയിലെ സ്റ്റീഫൻ നെടുമ്പള്ളി തുടങ്ങി അനവധി കഥാപാത്രങ്ങൾ മലയാളികളുടെ മനസിൽ ഇന്നും ജീവനോടെ തുടരുന്നു.

അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഒൻപത് സംസ്ഥാന അവാർഡുകൾ, പദ്മ പുരസ്കാരങ്ങൾ, ഇൻഫൻട്രി ബറ്റാലിയനിലെ ലെഫ്റ്റനൻ്റ് കേണൽ പദവി, ഡി-ലിറ്റ് ബിരുദങ്ങൾ, ഒടുവിൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് വരെ – അംഗീകാരങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

മോഹൻലാൽ ഒരു നടൻ മാത്രമല്ല, മലയാളിയുടെ വികാരമാണ്. ഇന്ത്യൻ സിനിമയുടെ അഭിമാനമായ ആ മഹാപ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.






























മോഡലിങ്ങിന്റെ മറവിൽ പീഡനം; അന്വേഷണം സിനിമ സീരിയൽ രംഗത്തേക്കും

0

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ പീഡിപ്പിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസ്  സിനിമ-സീരിയൽ രംഗത്തേക്കും വ്യാപിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.  

പ്രതികൾക്ക് സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. 

കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ മുംബൈയിൽ നിന്ന് പിടികൂടി കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി. സിന്ധുവാണ് യുവതികളെ ദുബായിലേക്ക് കൊണ്ടുപോകുന്നതിനുള്ള മുഴുവൻ പദ്ധതികളും ആസൂത്രണം ചെയ്തത്.

കേസിന്റെ അന്തർസംസ്ഥാന, അന്താരാഷ്ട്ര കണ്ണികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനാണ് നിലവിൽ അന്വേഷണസംഘം ശ്രമിക്കുന്നത്. 

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു; 24 മണിക്കൂറിൽ പവന് കൂടിയത് ₹1,160

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,17,280 രൂപയായി ഉയർന്നു. ഗ്രാമിന് 14,660 രൂപയാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,16,120 രൂപയായിരുന്നു വില. പിന്നീട് വൈകുന്നേരത്തോടെ അത് 1,16,920 രൂപയായി ഉയർന്നു. ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തിയതോടെ 24 മണിക്കൂറിനിടെ പവന് ആകെ 1,160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

സ്വർണവിലക്കൊപ്പം വെള്ളി വിലയിലും വർധനവുണ്ട്. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും ഒരു പവൻ വെള്ളിക്ക് 2,850 രൂപയുമാണ് നിലവിലെ വിപണി വില.

ആഗോള വിപണിയിലെ മാറ്റങ്ങളും രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

മുട്ടിൽ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ കോടതിയിൽ സമർപ്പിച്ചു

വയനാട്: മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

800 കഷ്ണങ്ങളോളം ആണ് കുപ്പാടിയിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ , ആന്‍റോ അഗസ്റ്റിൻ എന്നിവർ മരങ്ങൾ വിട്ടു കിട്ടാനായി നേരത്തെ ബത്തേരി കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ കടുത്ത പരാമർശങ്ങളോടെ കോടതി ഈ ആവശ്യം തള്ളിയത് പ്രതികൾക്ക് തിരിച്ചടിയായിരുന്നു.

ബത്തേരി കോടതി നിർദ്ദേശപ്രകാരം അന്വേഷണസംഘം വീണ്ടും കണക്കെടുപ്പ് നടത്തുകയായിരുന്നു. മരങ്ങൾ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും കണക്കെടുപ്പ് നടത്തിയത്

പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 9 മണിക്കാണ് നിയമസഭയിൽ ചടങ്ങുകൾ തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി. സുധാകരൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അക്ഷരമാലാക്രമത്തിലാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നത്.

ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. “ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്” എന്നിങ്ങനെയായിരുന്നു ജി. സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.

രണ്ടാമതായി പാറക്കൽ അബ്ദുള്ളയും മൂന്നാമതായി കെ.എം. അഭിജിത്തും സത്യപ്രതിജ്ഞ ചെയ്തു. ആദ്യ മൂന്ന് അംഗങ്ങളും ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തപ്പോൾ പുനലൂർ എംഎൽഎ സി. അജയപ്രസാദ്, ഒ.എസ്. അംബിക, ജി.ആർ. അനിൽ എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

ഒ.എസ്. അംബികയാണ് സഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതാ അംഗം. സത്യവാചകത്തിന് ശേഷം “ആലുവാക്കാർക്ക് നന്ദി” എന്ന് അൻവർ സാദത്ത് രേഖപ്പെടുത്തി. എം.എസ്. അരുൺ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തു.

അതേസമയം, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ നിർവഹിച്ചത്.

‘ഇവരെല്ലാം എന്‍റെ കുഞ്ഞനുജത്തിമാരാണ്’; ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഉണ്ടായ ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്. വിജയാഘോഷത്തിന്റെ ആവേശത്തില്‍ പരിസരബോധം നഷ്ടപ്പെട്ടതാണ് സംഭവത്തിന് കാരണമായതെന്നും ഇന്ദിരാഭവനില്‍ എത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ആൺ-പെൺ വ്യത്യാസമില്ലാതെ സ്നേഹത്തോടെ ആലിംഗനം ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്‍റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊതുസമൂഹം ക്ഷമിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് സാമൂഹ്യമാധ്യമ കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. ഒറ്റയ്ക്കും സന്ന്യാസസദൃശമായ ജീവിതവുമാണ് താന്‍ നയിക്കുന്നതെന്നും ചില സാമൂഹ്യമാധ്യമങ്ങള്‍ തന്നെ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കുന്ന വേളയില്‍ ഇന്ദിരാഭവനിലെത്തിയ എംഎല്‍എമാരെ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദമായത്. വനിതാ എംഎല്‍എമാരെ ഉള്‍പ്പെടെ ചേര്‍ത്തുപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കൊല്ലം എംഎല്‍എയും മന്ത്രിയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അവർ ഒഴിഞ്ഞുമാറുന്ന വീഡിയോയാണ് പ്രത്യേകിച്ച് വ്യാപകമായി പ്രചരിച്ചത്. മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം എത്തിയ ബിന്ദു കൃഷ്ണയെ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവർ അതൃപ്തി പ്രകടിപ്പിച്ച് മാറിനില്‍ക്കാന്‍ ശ്രമിച്ചു. പിന്നാലെയും ചെറിയാന്‍ ഫിലിപ്പ് സമീപിച്ചതോടെ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുകയായിരുന്നു.

ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂർണ രൂപം

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം. പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എന്‍റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും , തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്‍റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചു.

അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു.

കോടതിയെ അധിക്ഷേപിച്ച യുട്യൂബർക്ക് 6 മാസം തടവ്; ഡൽഹി ഹൈക്കോടതിയുടെ കടുത്ത നടപടി

0

കോടതികളെയും ജഡ്ജിമാരെയും അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ യുട്യൂബർ ഗുൽഷൻ പഹൂജയ്ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായി 2,000 രൂപ വീതം പിഴയും കോടതി ചുമത്തി. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

കോടതികളെ “ഏകാധിപതികളും തോന്ന്യാസികളും” എന്ന് വിശേഷിപ്പിച്ചതടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് കേസിന് ആധാരം. ഇത്തരം പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. പരമാവധി ശിക്ഷ നൽകാത്ത പക്ഷം ഭാവിയിൽ സമാന പരാമർശങ്ങൾ ആവർത്തിക്കാൻ പ്രതി ധൈര്യം കാണിക്കുമെന്നുമാണ് കോടതിയുടെ വിലയിരുത്തൽ.

‘Fight for Judicial Reforms’ എന്ന യുട്യൂബ് ചാനലിലൂടെയാണ് വിവാദ വീഡിയോ പുറത്തുവന്നത്. വീഡിയോ അഭിമുഖത്തിൽ പങ്കെടുത്ത അഭിഭാഷകരായ ശിവ് നാരായൺ ശർമയും ദീപക് സിങ്ങും കോടതിയിൽ മാപ്പ് പറഞ്ഞതിനെ തുടർന്ന് ശിക്ഷയിൽ നിന്ന് ഒഴിവായി.

നീതിന്യായ വ്യവസ്ഥയുടെ നവീകരണത്തിനായുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് വീഡിയോ ചെയ്തതെന്ന ഗുൽഷൻ പഹൂജയുടെ വാദം കോടതി അംഗീകരിച്ചില്ല.

English Summary

sentenced YouTuber Gulshan Pahuja to six months in jail for making derogatory remarks against courts and judges. The court also imposed a fine of Rs 2,000 in each of the two cases, with an additional one-month imprisonment if the fine is not paid. The controversial statements were made in a video uploaded on the YouTube channel “Fight for Judicial Reforms.” Two lawyers who appeared in the interview escaped punishment after apologizing before the court.

മുൻ ഡിജിപി എ. ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ്; മുഖ്യമന്ത്രിയുടെ ഓഫിസിലും പുതിയ നിയമനങ്ങൾ

0

ആഭ്യന്തര മന്ത്രി യുടെ ഉപദേഷ്ടാവായി മുൻ ഡിജിപി യെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിക്ക് ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതാണ് അദ്ദേഹത്തിന്റെ ചുമതല. പ്രതിഫലം കൈപ്പറ്റാതെയായിരിക്കും സേവനം നൽകുക.

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മെയ് മാസത്തിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. സംസ്ഥാന പൊലീസിൽ വിവിധ പ്രധാന പദവികൾ വഹിച്ച അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.

അതേസമയം, മുഖ്യമന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ. അനിൽകുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്ന സമയത്തും അനിൽകുമാർ തന്നെയായിരുന്നു വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറി.

കൂടാതെ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയും നിയമിച്ചു. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

English Summary

has been appointed as the advisor to Kerala Home Minister . He will provide guidance on police-related matters without receiving remuneration. Meanwhile, K. Anilkumar has been appointed as the private secretary to Chief Minister , and N.S.K. Umesh has been named Officer on Special Duty in the Chief Minister’s office.

ട്രെയിനിൽ തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്; ദുരഭിമാനക്കൊലയെന്ന് സംശയം, കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ

0

ലഖ്നൗ: ഗോമതി നഗർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉത്തർപ്രദേശിലെ കുഷിനഗർ സ്വദേശിയായ യുവതിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ ദുരഭിമാനക്കൊലയാണെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മേയ് 17-നാണ് ചപ്രാ–ഗോമതി നഗർ എക്സ്പ്രസിന്റെ എസ്-1 സ്ലീപ്പർ കോച്ചിൽ നിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച നിലയിൽ പെട്ടിക്കുള്ളിലായിരുന്നു മൃതദേഹം. ശരീരഭാഗങ്ങൾ ഒരു പെട്ടിയിലും കൈകാലുകൾ പോളിത്തീൻ ബാഗുകളിലുമായി പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങളും മറ്റ് ഇലക്ട്രോണിക് തെളിവുകളും പരിശോധിച്ചാണ് യുവതിയെ തിരിച്ചറിഞ്ഞത്. കുടുംബത്തിൽ കുറച്ചുകാലമായി പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതോയെന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

സംഭവത്തിൽ യുവതിയുടെ പിതാവിനും ഒരു ബന്ധുവിനും പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് വരികയാണ്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും യുവതിയുടെ തലയുടെ ഭാഗവും കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.

English Summary

Police identified the headless body found inside a train at Gomti Nagar railway station as that of a young woman from Kushinagar, Uttar Pradesh. The body was found chopped into pieces inside a suitcase and bags. Investigators suspect an honour killing linked to opposition from the victim’s family over her relationship. Police are questioning family members, including the victim’s father and a relative.

ഇറാനുമായി അവസാനഘട്ട ചർച്ചയെന്ന് ട്രംപ്; കരാർ ഇല്ലെങ്കിൽ “കടുത്ത നടപടി”യെന്ന മുന്നറിയിപ്പ്

0

Washington: ഇറാനുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചാൽ അമേരിക്ക ശക്തമായ നടപടിയിലേക്ക് കടക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് Donald Trump മുന്നറിയിപ്പ് നൽകി.

ഗ്രോട്ടണിലേക്കും കണെക്റ്റിക്കട്ടിലേക്കുമുള്ള യാത്രയ്ക്കിടെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. “ഇറാനുമായി ഞങ്ങൾ നിർണായക ചർച്ചകളുടെ അവസാനഘട്ടത്തിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് കാത്തുനോക്കാം. അവർ കരാറിൽ എത്തുകയോ അല്ലെങ്കിൽ ഞങ്ങൾ കൂടുതൽ കടുത്ത രീതിയിൽ പ്രതികരിക്കുകയോ ചെയ്യും. എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ,” എന്നാണ് ട്രംപ് പറഞ്ഞത്.

അതേസമയം, നയതന്ത്രത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രാധാന്യം ആവർത്തിച്ച് പ്രതികരിച്ചു. യുദ്ധം ഒഴിവാക്കാൻ എല്ലാ വഴികളും ഇറാൻ തേടിയിരുന്നുവെന്നും ചർച്ചകൾക്കുള്ള വാതിലുകൾ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.

“ഭീഷണിപ്പെടുത്തി ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കാമെന്നത് വെറും മിഥ്യാധാരണയാണ്. യുദ്ധത്തേക്കാൾ സുരക്ഷിതവും വിവേകപൂർണ്ണവുമായ മാർഗം നയതന്ത്രമാണ്,” എന്നാണ് മസൂദ് പെസെഷ്കിയൻ കുറിച്ചത്.

English Summary

said the United States is in the final stage of talks with Iran and warned of a strong response if Tehran refuses to sign an agreement. Meanwhile, Iranian President stressed the importance of diplomacy and mutual respect, saying Iran remains open to negotiations and wants to avoid war.

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍ നടപടി തടഞ്ഞ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0

കൊച്ചി: എറണാകുളം പാരിയത്ത്കാവിലെ ഉന്നതി കുടിയൊഴിപ്പിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയതായി റിപ്പോർട്ട്. വിഷയത്തില്‍ പ്രതിഷേധം ശക്തമായതും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ സമരരംഗത്തിറങ്ങിയതും ശ്രദ്ധയില്‍പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടല്‍.

ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവി വഴി കൊച്ചി പൊലീസിന് കൈമാറിയതോടെ സ്ഥലത്തെ പൊലീസ് സേന പിന്‍മാറി. അടിയന്തരമായി ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അരനൂറ്റാണ്ടിലേറെയായി തുടരുന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് വീണ്ടും ഒഴിപ്പിക്കല്‍ ശ്രമം നടന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എറണാകുളം കിഴക്കമ്പലത്തിന് സമീപമുള്ള മലയിടം തുരുത്തില്‍ താമസിക്കുന്ന ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു പൊലീസ് നടപടികള്‍ ആരംഭിച്ചത്.

കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഇത് പതിനഞ്ചാമത്തെ ശ്രമമാണെന്നാണ് വിവരം. മുന്‍പും പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. രാവിലെ മുതല്‍ സ്ഥലത്ത് വലിയ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. അഭിഭാഷക കമ്മീഷണറായ അഡ്വ. ജയപാലന്‍റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ച് എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ചിലര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയതും സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി. തുടര്‍ന്നാണ് വിഷയത്തില്‍ ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടത്.

പാലക്കാട് രഹസ്യ കോഴിപ്പോര്; പണം പന്തയം വെച്ച 8 പേർ പിടിയിൽ, കോഴികളും പണവും പിടിച്ചെടുത്തു

0

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണം പന്തയം വെച്ച് സംഘടിപ്പിച്ച രഹസ്യ കോഴിപ്പോരിൽ പങ്കെടുത്ത എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് വടകരപ്പതി അനുപ്പൂരിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. ആളൊഴിഞ്ഞ പറമ്പിൽ അതീവ രഹസ്യമായാണ് കോഴിപ്പോരാട്ടം നടന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ കോയമ്പത്തൂർ, കിണത്തുക്കടവ്, പൊള്ളാച്ചി എന്നിവിടങ്ങളിലെ സ്വദേശികളാണ് പിടിയിലായവരിൽ കൂടുതലും. പൊലീസ് സ്ഥലത്തെത്തുമ്പോൾ കോഴിപ്പോരാട്ടം പുരോഗമിക്കുന്ന നിലയിലായിരുന്നുവെന്നും ചിലർ പന്തയം വെച്ച് കാഴ്ചക്കാരായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പരിശോധനയിൽ രണ്ട് കോഴികളും പന്തയത്തിനായി ഉപയോഗിച്ച 12,740 രൂപയും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടർനടപടികൾക്കായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രദേശങ്ങളിൽ നിയമവിരുദ്ധ കോഴിപ്പോരാട്ടങ്ങളും പന്തയങ്ങളും ഇപ്പോഴും രഹസ്യമായി നടക്കുന്നതായി സംശയിക്കുന്നതിനാൽ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

English Summary

Eight people were arrested by police in Kozhinjampara, Palakkad, for participating in an illegal cockfight involving money betting. Acting on a tip-off, police conducted a raid at a secluded location in Vadakarapathy Anuppoor and caught the group during the event. Two roosters and Rs 12,740 used for betting were seized. Police said further investigation is underway into illegal gambling activities in the region.

മിൽമ പാൽവില കൂട്ടി; ജൂൺ ഒന്നുമുതൽ ലിറ്ററിന് 4 രൂപ വർധന

തിരുവനന്തപുരം: പാൽവില വർധിപ്പിക്കാൻ തീരുമാനിച്ചു. ലിറ്ററിന് നാല് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. പാലിനൊപ്പം വിവിധ പാൽ ഉത്പന്നങ്ങൾക്കും വില വർധിക്കുമെന്നാണ് വിവരം.

വില വർധനയിൽ നിന്ന് ലിറ്ററിന് 3.35 രൂപ ക്ഷീരകർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് തീരുമാനം എടുത്തതെന്ന് മിൽമ അധികൃതർ അറിയിച്ചു. ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് വില കൂട്ടാനുള്ള അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് പാൽ ഉത്പാദന ചെലവ് ഉയരുകയും ക്ഷീരകർഷകർ കൂടുതൽ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വില വർധനയെന്ന് സൂചന. ഇതോടെ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തികഭാരം ഉണ്ടാകുമെങ്കിലും കർഷകർക്ക് ആശ്വാസമാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

English Summary

has announced a hike in milk prices in Kerala. The price has been increased by ₹4 per litre and the revised rate will come into effect from June 1. Prices of milk products are also expected to rise. Officials stated that ₹3.35 from the increase will directly benefit dairy farmers.

യുഡിഎഫ് മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസം

Thiruvananthapuram: United Democratic Front സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരുടെയും അവർക്കു നൽകിയ വകുപ്പുകളുടെയും പട്ടിക ഗവർണർക്ക് കൈമാറിയതായാണ് വിവരം. ഉന്നത വിദ്യാഭ്യാസ വകുപ്പ് ന് നൽകിയിട്ടുണ്ട്. ന് എക്സൈസിനൊപ്പം സഹകരണ വകുപ്പും നൽകിയതായി റിപ്പോർട്ടുണ്ട്.സർക്കാർ അധികാരമേറ്റ് മൂന്നാം ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്നിരുന്നില്ല. വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളും തർക്കങ്ങളും തുടരുന്നതിനാലായിരുന്നു കാലതാമസം. എന്നാൽ ഇപ്പോൾ നേതൃത്വത്തിലുള്ള സർക്കാരിൽ വകുപ്പ് വിഭജനം സംബന്ധിച്ച അന്തിമ ധാരണയായെന്നാണ് സൂചന.ഇതിനിടെ മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനെക്കുറിച്ച് പ്രതികരിച്ചു. യുഡിഎഫിലെ ഒരു ഘടകകക്ഷിയുടെ എതിർപ്പാണ് മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ മന്ത്രിയാക്കുമെന്ന് ഉം യും ഉറപ്പ് നൽകിയിരുന്നുവെന്നും കാപ്പൻ പറഞ്ഞു.ആദ്യ ടേമിൽ മന്ത്രിയാകുകയും പിന്നീട് മാറ്റം പരിഗണിക്കാമെന്ന രീതിയിലുള്ള ധാരണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് മാന്യമായ ഒരു പദവി നൽകുമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

English Summary

The portfolio distribution in the government has reportedly been finalized and the list has been handed over to the Governor. is likely to handle the Higher Education department, while has been assigned Excise and Cooperation. Meanwhile, expressed disappointment over missing out on a cabinet berth and blamed a coalition partner for opposing his inclusion.