പാലക്കാട് രഹസ്യ കോഴിപ്പോര്; പണം പന്തയം വെച്ച 8 പേർ പിടിയിൽ, കോഴികളും പണവും പിടിച്ചെടുത്തു

0

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണം പന്തയം വെച്ച് സംഘടിപ്പിച്ച രഹസ്യ കോഴിപ്പോരിൽ പങ്കെടുത്ത എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് വടകരപ്പതി അനുപ്പൂരിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. ആളൊഴിഞ്ഞ പറമ്പിൽ അതീവ രഹസ്യമായാണ് കോഴിപ്പോരാട്ടം നടന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ കോയമ്പത്തൂർ, കിണത്തുക്കടവ്, പൊള്ളാച്ചി എന്നിവിടങ്ങളിലെ സ്വദേശികളാണ് പിടിയിലായവരിൽ കൂടുതലും. പൊലീസ് സ്ഥലത്തെത്തുമ്പോൾ കോഴിപ്പോരാട്ടം പുരോഗമിക്കുന്ന നിലയിലായിരുന്നുവെന്നും ചിലർ പന്തയം വെച്ച് കാഴ്ചക്കാരായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പരിശോധനയിൽ രണ്ട് കോഴികളും പന്തയത്തിനായി ഉപയോഗിച്ച 12,740 രൂപയും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടർനടപടികൾക്കായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രദേശങ്ങളിൽ നിയമവിരുദ്ധ കോഴിപ്പോരാട്ടങ്ങളും പന്തയങ്ങളും ഇപ്പോഴും രഹസ്യമായി നടക്കുന്നതായി സംശയിക്കുന്നതിനാൽ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

English Summary

Eight people were arrested by police in Kozhinjampara, Palakkad, for participating in an illegal cockfight involving money betting. Acting on a tip-off, police conducted a raid at a secluded location in Vadakarapathy Anuppoor and caught the group during the event. Two roosters and Rs 12,740 used for betting were seized. Police said further investigation is underway into illegal gambling activities in the region.

LEAVE A REPLY

Please enter your comment!
Please enter your name here