മുട്ടിൽ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ കോടതിയിൽ സമർപ്പിച്ചു

0

വയനാട്: മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

800 കഷ്ണങ്ങളോളം ആണ് കുപ്പാടിയിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ , ആന്‍റോ അഗസ്റ്റിൻ എന്നിവർ മരങ്ങൾ വിട്ടു കിട്ടാനായി നേരത്തെ ബത്തേരി കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ കടുത്ത പരാമർശങ്ങളോടെ കോടതി ഈ ആവശ്യം തള്ളിയത് പ്രതികൾക്ക് തിരിച്ചടിയായിരുന്നു.

ബത്തേരി കോടതി നിർദ്ദേശപ്രകാരം അന്വേഷണസംഘം വീണ്ടും കണക്കെടുപ്പ് നടത്തുകയായിരുന്നു. മരങ്ങൾ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും കണക്കെടുപ്പ് നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here