മുൻ ഡിജിപി എ. ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ്; മുഖ്യമന്ത്രിയുടെ ഓഫിസിലും പുതിയ നിയമനങ്ങൾ

0

ആഭ്യന്തര മന്ത്രി യുടെ ഉപദേഷ്ടാവായി മുൻ ഡിജിപി യെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിക്ക് ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതാണ് അദ്ദേഹത്തിന്റെ ചുമതല. പ്രതിഫലം കൈപ്പറ്റാതെയായിരിക്കും സേവനം നൽകുക.

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മെയ് മാസത്തിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. സംസ്ഥാന പൊലീസിൽ വിവിധ പ്രധാന പദവികൾ വഹിച്ച അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.

അതേസമയം, മുഖ്യമന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ. അനിൽകുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്ന സമയത്തും അനിൽകുമാർ തന്നെയായിരുന്നു വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറി.

കൂടാതെ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയും നിയമിച്ചു. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

English Summary

has been appointed as the advisor to Kerala Home Minister . He will provide guidance on police-related matters without receiving remuneration. Meanwhile, K. Anilkumar has been appointed as the private secretary to Chief Minister , and N.S.K. Umesh has been named Officer on Special Duty in the Chief Minister’s office.

LEAVE A REPLY

Please enter your comment!
Please enter your name here