കോടതികളെയും ജഡ്ജിമാരെയും അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ യുട്യൂബർ ഗുൽഷൻ പഹൂജയ്ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായി 2,000 രൂപ വീതം പിഴയും കോടതി ചുമത്തി. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
കോടതികളെ “ഏകാധിപതികളും തോന്ന്യാസികളും” എന്ന് വിശേഷിപ്പിച്ചതടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് കേസിന് ആധാരം. ഇത്തരം പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. പരമാവധി ശിക്ഷ നൽകാത്ത പക്ഷം ഭാവിയിൽ സമാന പരാമർശങ്ങൾ ആവർത്തിക്കാൻ പ്രതി ധൈര്യം കാണിക്കുമെന്നുമാണ് കോടതിയുടെ വിലയിരുത്തൽ.
‘Fight for Judicial Reforms’ എന്ന യുട്യൂബ് ചാനലിലൂടെയാണ് വിവാദ വീഡിയോ പുറത്തുവന്നത്. വീഡിയോ അഭിമുഖത്തിൽ പങ്കെടുത്ത അഭിഭാഷകരായ ശിവ് നാരായൺ ശർമയും ദീപക് സിങ്ങും കോടതിയിൽ മാപ്പ് പറഞ്ഞതിനെ തുടർന്ന് ശിക്ഷയിൽ നിന്ന് ഒഴിവായി.
നീതിന്യായ വ്യവസ്ഥയുടെ നവീകരണത്തിനായുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് വീഡിയോ ചെയ്തതെന്ന ഗുൽഷൻ പഹൂജയുടെ വാദം കോടതി അംഗീകരിച്ചില്ല.
English Summary
sentenced YouTuber Gulshan Pahuja to six months in jail for making derogatory remarks against courts and judges. The court also imposed a fine of Rs 2,000 in each of the two cases, with an additional one-month imprisonment if the fine is not paid. The controversial statements were made in a video uploaded on the YouTube channel “Fight for Judicial Reforms.” Two lawyers who appeared in the interview escaped punishment after apologizing before the court.

