സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു; 24 മണിക്കൂറിൽ പവന് കൂടിയത് ₹1,160

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,17,280 രൂപയായി ഉയർന്നു. ഗ്രാമിന് 14,660 രൂപയാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,16,120 രൂപയായിരുന്നു വില. പിന്നീട് വൈകുന്നേരത്തോടെ അത് 1,16,920 രൂപയായി ഉയർന്നു. ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തിയതോടെ 24 മണിക്കൂറിനിടെ പവന് ആകെ 1,160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

സ്വർണവിലക്കൊപ്പം വെള്ളി വിലയിലും വർധനവുണ്ട്. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും ഒരു പവൻ വെള്ളിക്ക് 2,850 രൂപയുമാണ് നിലവിലെ വിപണി വില.

ആഗോള വിപണിയിലെ മാറ്റങ്ങളും രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here