തിരുവനന്തപുരം: പാൽവില വർധിപ്പിക്കാൻ തീരുമാനിച്ചു. ലിറ്ററിന് നാല് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. പാലിനൊപ്പം വിവിധ പാൽ ഉത്പന്നങ്ങൾക്കും വില വർധിക്കുമെന്നാണ് വിവരം.
വില വർധനയിൽ നിന്ന് ലിറ്ററിന് 3.35 രൂപ ക്ഷീരകർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് തീരുമാനം എടുത്തതെന്ന് മിൽമ അധികൃതർ അറിയിച്ചു. ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് വില കൂട്ടാനുള്ള അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പാൽ ഉത്പാദന ചെലവ് ഉയരുകയും ക്ഷീരകർഷകർ കൂടുതൽ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വില വർധനയെന്ന് സൂചന. ഇതോടെ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തികഭാരം ഉണ്ടാകുമെങ്കിലും കർഷകർക്ക് ആശ്വാസമാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
English Summary
has announced a hike in milk prices in Kerala. The price has been increased by ₹4 per litre and the revised rate will come into effect from June 1. Prices of milk products are also expected to rise. Officials stated that ₹3.35 from the increase will directly benefit dairy farmers.

