ചെനാബ് പാലം ഉദ്ഘാടനം ഇന്ന്

0

ജമ്മുകശ്മീരിലെ ചെനാബ് റെയില്‍പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപാലമാണ് ചെനാബ്. ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടുതലുണ്ട് ചെനാബ് ആര്‍ച്ച് ബ്രിഡ്ജിന്. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം രാജ്യത്തിന് സമര്‍പ്പിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്.

കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ജമ്മുകശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്ക് കുറുകെയാണ്. 1400 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 272 കിലോമീറ്റര്‍ നീളമുള്ള ഉദ്ദംപൂര്‍ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാലം കശ്മീര്‍ റെയില്‍ പദ്ധതിയുടെ ഭാഗമാണ്. കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ശ്രീനഗര്‍ – ജമ്മു റൂട്ടിലൂടെയുള്ള സഞ്ചാരസമയം ഏഴ് മണിക്കൂറായി കുറയും.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമാണ് ചെനാബ് പാലം. കമാനത്തിന് 467 മീറ്റര്‍ നീളം, നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നദിയില്‍ നിന്നുള്ള ഉയരം പരിഗണിച്ചാല്‍ പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്. ആകെ നീളം 1,315 മീറ്റര്‍. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വികസനചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിചാര്‍ത്തുകയാണ് രാജ്യം.

വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം ; അധ്യാപികക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു.

സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നല്‍കുകയും വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ കുട്ടിയെ ഇരയാക്കിയത്. നാണക്കേടിലായ വിദ്യാര്‍ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചത് 24 ഇന്ന് വാര്‍ത്തയാക്കി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രി അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. അധ്യാപികയായ സി.ആര്‍ ചന്ദ്രലേഖ കുട്ടിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം വാക്കാല്‍ വ്യാജ പ്രചാരണം നടത്തി. മറ്റ് അധ്യാപകരോട് വിദ്യാര്‍ഥി പീഡനത്തിനിരയായി എന്ന് പറഞ്ഞു പ്രചരിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും വ്യാജ പരാതി പൊലീസില്‍ ഉള്‍പ്പടെ നല്‍കി. അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെയാണ് അധ്യാപികയെ സസ്പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ് ഉത്തരവിറക്കിയത്. സംഭവത്തില്‍ CWC ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയടക്കം 4 പേര്‍ അറസ്റ്റില്‍

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ നാല് പേര്‍ അറസ്റ്റില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളും ആണ് അറസ്റ്റിലായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍ ആണെന്ന് പൊലീസ് അറിയിച്ചു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി നിഖില്‍ സോസലേ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എയുടെ വൈസ് പ്രസിഡന്റ് സുനില്‍ മാത്യു, കിരണ്‍ സുമന്ത് എന്നിവരാണ് അറസ്റ്റില്‍ ആയത്. രാവിലെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ്.

ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഫ്രീ പാസ് ഉണ്ടാകും എന്നതിനെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നില്‍ നിഖില്‍ സോസലേ ആയിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ആഘോഷച്ചടങ്ങുകള്‍ നടത്താന്‍ ഏറ്റവും സമ്മര്‍ദ്ദം ചെലുത്തിയതും ആര്‍സിബിയാണ്.

കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത പ്രതികളെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്റിനു കൈമാറും. ജൂഡീഷ്യല്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇനിയും അറസ്റ്റ് ഉണ്ടാകാന്‍ ആണ് സാധ്യത. ബംഗളുരു പൊലീസ് മേധാവികളെ ഒന്നാകെ സസ്പെന്‍ഡ് ചെയ്തതില്‍ സേനയ്ക്ക് ഉള്ളില്‍ കടുത്ത അമര്‍ഷം ഉണ്ട്. പ്രതിപക്ഷവും സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമാക്കുകയാണ്.

കുടിശ്ശികകൾ തീർക്കണമെന്നാണ് ആഗ്രഹം; നീണ്ട ഒൻപത് വർഷത്തിനു ശേഷം മൗനം വെടിഞ്ഞ് വിജയ് മല്യ

ഡൽഹി: നീണ്ട ഒൻപത് വർഷത്തിനു ശേഷം മൗനം വെടിഞ്ഞ് കിങ്ഫിഷർ എയർലൈൻസിന്റെ മുൻ ഉടമയായ വിജയ് മല്യ രംഗത്ത്. രാജ് ഷമാനിയുമായുള്ള നാല് മണിക്കൂർ നീണ്ട പോഡ്കാസ്റ്റ് എപ്പിസോഡിലാണ് അദ്ദേഹം സംസാരിച്ചത്. 2013 ന് ശേഷം ആദ്യമായാണ് മല്യ പരസ്യമായി സംസാരിക്കുന്നത്.

ആദ്യ എപ്പിസോഡ് ഇന്ന് ആണ് പുറത്തിറങ്ങിയത്. പോഡ്കാസ്റ്റിൽ തൻ്റെ എയർലൈനിന്റെ തകർച്ചയെക്കുറിച്ചും മല്യ സംസാരിച്ചു. കുടിശ്ശികകൾ തീർക്കണമെന്നാണ് ആഗ്രഹം എന്നും 2012 നും 2015 നും ഇടയിൽ വായ്പകൾ തീർക്കാൻ നാല് വ്യത്യസ്ത ഓഫറുകൾ നൽകിയതായും മല്യ പറഞ്ഞു.

അതേസമയം മുഴുവൻ തുകയായ 14,000 കോടി രൂപയും ആവശ്യപ്പെട്ട ബാങ്കുകൾ തന്റെ ഓഫറുകൾ നിരസിച്ചതായി ആണ് മല്യ വ്യക്തമാക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ചെയർപേഴ്‌സണെ പരിശീലന അക്കാദമിയിൽ വെച്ച് കണ്ട് കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും മല്യ പറഞ്ഞു.

ബക്രീദ് അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ബക്രീദ് അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

സര്‍ക്കാരിന് ഈ ദിവസം അവധി നല്‍കുന്നതില്‍ താത്പര്യക്കുറവില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് രാത്രി തീരുമാനമെടുക്കുകയായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.

നിലമ്പൂരിലെ പരാജയം ഭയന്ന് പ്രതിപക്ഷം എന്തും പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയെന്നും ശിവൻകുട്ടി വിമർശിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചതായി റിപ്പോർട്ട്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു. ശൂരനാട് വാര്‍ഡ് കമ്മിറ്റി അംഗമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1977ലും 1982ലും അടൂരിൽ നിന്ന് രണ്ട് തവണ നിയമസഭയിലെത്തി. 1991ലും 1992ലും 2004 ലും മൂന്ന് തവണ രാജ്യസഭാംഗമായി. 1998 ലും 2004ലും രണ്ട് തവണ കെപിസിസി അധ്യക്ഷനായിരുന്നു. 100 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോള്‍ കെപിസിസി അധ്യക്ഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.

അഴീക്കലിൽ മത്സ്യബന്ധനത്തിന് പോയവർക്ക് ലഭിച്ചത് മത്സ്യത്തോടൊപ്പം കശുവണ്ടിയും

അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം ഉണ്ടായത്. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളാണ് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.

ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണ് കശുവണ്ടി കൂടുതലായി ലഭിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ മെയ് 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. സംഭവത്തിൽ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

മുകേഷ് എംഎൽഎയുടെ റോഡിന് മുന്നിലൂടെയുള്ള റോഡ് കുളമായിട്ട് വർഷങ്ങൾ; നന്നാക്കാൻ ഇനിയും നടപടിയില്ല

0

കൊല്ലം: നടനും നിയമസഭാം​ഗവുമായ എം. മുകേഷിന്റെ വീടിന് മുന്നിലെ റോഡ് കുളമായിട്ട് വർഷങ്ങളായി. കൊല്ലം പ്രശാന്ത് ന​ഗറിലുടെയുള്ള റോഡ് നന്നാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, ഒമ്പത് വർഷമായിട്ടും ഈ റോഡിന് ശാപമോക്ഷം ലഭിച്ചിട്ടില്ല.

കൊല്ലം എംഎൽഎ മുകേഷിന്റെ വീടിന് മുന്നിലൂടെയാണെങ്കിലും ഇരവിപുരം മണ്ഡലത്തിൽ ഉൾപ്പെട്ട റോഡാണിത്. ഇരവിപുരവും ഭരണകക്ഷിയായ സിപിഎമ്മിന്റെ എംഎൽഎയുള്ള മണ്ഡലമാണ്. പ്രശാന്ത് നഗറിലൂടെയുള്ള ഈ റോഡ് കൊല്ലം ന​ഗരത്തിലേക്കുള്ള എളുപ്പവഴിയാണ്. എന്നാൽ, നാട്ടുകാർ സഞ്ചരിക്കുന്നത് ജീവൻ പണയം വെച്ചും.

എസ്.എൻ.ഡി.പി നഗർ എൽ.പി സ്കൂളിലെ വിദ്യാർഥികൾ മുതൽ എസ്.കോളജിലെ വിദ്യാർഥികൾ വരെ, ദിനവും സഞ്ചരിക്കുന്നത് നിരവധി പേരാണ്. പലരും സർക്കസ് വരെ കാണിച്ചാണ് ഈ റോഡിലെ കുഴികൾ താണ്ടുന്നത്. ഇരു ചക്രവാഹനങ്ങളിൽ പോകുന്നവർ മറിഞ്ഞു വീഴുന്നത് ഇവിടത്തെ നിത്യക്കാഴ്ചയാണ്. റോഡ് നവീകരണത്തിനായി ഇവിടത്തുകാർ മുട്ടാത്ത വാതിലുകളില്ല.

ഇരവിപുരം മണ്ഡത്തിലുൾപ്പെട്ട ഈ റോഡിൻറെ നവീകരണത്തിനായി പലവട്ടം ഫണ്ട് അനുവദിച്ചതാണ്. പൊതുമരാമത്ത് വകുപ്പിൻറെ കീഴിലുള്ള റോഡിൻറെ നിർമാണപ്രവർത്തനങ്ങൾ എന്നു നടക്കും എന്നകാര്യത്തിൽ നാട്ടുകാർക്കും ഒരു നിശ്ചയവുമില്ല. റോഡ് നിർമാണം നടക്കാത്തതിനു അധികൃതർ നിരത്തുന്നത് നിരവധി കാരണങ്ങളാണ്. ഇവയൊക്കെ പരിഹരിച്ച് എന്ന് റോഡ് നന്നാവും എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ; പ്രാർത്ഥനയോടെ വിശ്വാസികൾ

ദുബായ്: ബലിപെരുന്നാൾ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍. പുണ്യദിവസമായി കണക്കാക്കുന്ന വെള്ളിയാഴ്ചതന്നെ ബലിപെരുന്നാളെത്തിയെന്ന പ്രത്യേകതയും ഈവർഷത്തെ ആഘോഷത്തിനുണ്ട്. രാവിലെ 5.41 മുതൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ യുഎഇയിലെ എമിറേറ്റുകളിൽ ബലിപെരുന്നാൾ നമസ്കാരം നടക്കും.

പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കനത്ത ചൂട് മൂലം ആളുകള്‍ കൂടുതലും വൈകുന്നേരമാകും പുറത്തേക്കിറങ്ങുക. കുടുംബങ്ങൾക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന തത്സമയ സംഗീത പരിപാടികൾ, ആകർഷകമായ കായികപരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ അടക്കമുള്ള പരിപാടികളാണ് മാളുകളിലും മറ്റു കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. അവധി ആഘോഷിക്കാന്‍ ധാരാളം പ്രവാസികള്‍ നാട്ടില്‍ പോയെങ്കിലും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ നാട്ടിലേക്ക് പറക്കാന്‍ കഴിയാത്തവരുമുണ്ട്.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് നിസ്‌വ സുൽത്താൻ ഖാബൂസ് മസ്ജിദിൽ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുക്കും. ദിവാൻ ഓഫ് റോയൽ കോർട്ട് ആണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ബലിപെരുന്നാൾ ആശംസകള്‍ നേര്‍ന്നു. അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ രാജക്കൻമാർക്കും നേതാക്കൾക്കും സുല്‍ത്താന്‍ ബലി പെരുന്നാൾ ആശംസകൾ നേർന്നു. കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും അമീരി ദിവാൻ ബലിപെരുന്നാൾ ആശംസകൾ നേര്‍ന്നു. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ ഈദ് ആശംസകൾ അറിയിച്ചുകൊണ്ട് സൗഹൃദത്തിലും സുരക്ഷയിലും സമാധാനത്തിലും സന്തോഷകരമായ ഒരു പെരുന്നാൾ എല്ലാവര്‍ക്കും നേരുന്നുവെന്ന് അമീരി ദിവാൻ അറിയിച്ചു.

വാഹനാപകടം; ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; നടന് പരിക്ക്

അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ കൈയ്‌ക്ക് പരിക്കേറ്റു. അമ്മയ്‌ക്കും പരിക്കുണ്ട്. ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം.
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈയ്‌ക്ക് പരിക്കേറ്റു. അമ്മയ്‌ക്കും പരിക്കുണ്ട്. എറണാകുളത്ത് നിന്നും ബെംഗളൂരുവിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം

ഒരു വയസുള്ള കുഞ്ഞിന് 72 വയസ്സുകാരന്റെ മരുന്ന് മാറി നൽകി; അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഗുരുതരചികിത്സാ പിഴവെന്ന് ആരോപണം

0

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം. ഒരു വയസുകാരന് 72 കാരന്റെ മരുന്ന് മാറി നൽകിയെന്ന് കുടുംബത്തിന്റെ പരാതി. നെല്ലിപ്പതി സ്വദേശി സ്നേഹ – അരുൺ ദമ്പതികളുടെ ഒരു വയസുള്ള ആൺകുട്ടിക്കാണ് അട്ടപ്പാടി കോട്ടത്തറ ജനറൽ ആശുപത്രിയിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയത്.

കഴിഞ്ഞദിവസമാണ് നെല്ലിപ്പതി സ്വദേശികളായ സ്‌നേഹ-അരുണ്‍ ദമ്പതികളുടെ മകനെ പനിയെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുഞ്ഞ് ഇടയ്ക്കിടെ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രി മാറ്റണമോ എന്ന് അധികൃതരോട് ചോദിച്ചിരുന്നു. ഇവിടെത്തന്നെ ചികിത്സ തുടരാമെന്ന് അറിയിച്ച ഡോക്ടര്‍സ് കുഞ്ഞിന് മരുന്ന് ഫാര്‍മസിയില്‍ നിന്ന് വാങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു. ശേഷം ഡിസ്ചാര്‍ജ് ആയി വന്നിട്ടും പനി കുറയാത്തതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് മാറിപ്പോയ കാര്യം വ്യക്തമായത്.

കുഞ്ഞിന് വലിയ അസ്വസ്ഥതയുണ്ടായെന്നും സൂപ്രണ്ടിനെ അറിയിച്ചിട്ടും പരാതി ഗൗനിച്ചില്ലെന്നും കുടുംബം പറഞ്ഞു. 72 കാരനുള്ള ചികിത്സയാണ് ഒരു വയസുള്ള ആണ്‍കുട്ടിക്ക് നടത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ ആരോപിതരായ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

സ്ത്രീത്വത്തെ അപമാനിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്; വി എസിന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനെതിരെ കേസെടുത്ത് സൈബർ പോലീസ്

0

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റിട്ടതിന് വിഎസ് അച്യുതാനന്ദൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് സൈബർ പോലീസിന്റെ നടപടി. കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തത്. പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവിനെയും ചേർത്ത് ഷാജഹാൻ ഇട്ട പോസ്റ്റിലാണ് നടപടി.

വിവാദമായതിനെ തുടർന്ന് ഷാജഹാൻ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിൻവലിച്ചിരുന്നു. ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. ‘’ഞാൻ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ്‌ ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്‌. ആ പോസ്റ്റിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം നിൽക്കുന്ന അശ്വനി നമ്പരമ്പത്ത് എന്ന വനിത, രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യയാണ് എന്നാണ് ഞാൻ പറഞ്ഞിരുന്നത്. ആ ഫോട്ടോ ആ വനിതയുടെ എഫ്ബി പോസ്റ്റിൽ നിന്നാണ് ഞാൻ എടുത്തത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ആ വനിത രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യ അല്ല എന്ന്‌ അറിയാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഞാൻ ആ വനിതയോട് നിർവ്യാജം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റ് ബോധ്യമായ സാഹചര്യത്തിൽ ഞാൻ ആ പോസ്റ്റ്‌ പിന്‍വലിക്കുന്നു.” കെ എം ഷാജഹാന്‍റെ ഖേദപ്രകടന പോസ്റ്റ്.