സിപിഐക്ക് തലവേദന തീർത്ത് പറവൂരിലെ വിഭാഗിയത; പാർട്ടി വിടാനൊരുങ്ങി ഒരു വിഭാഗം

0

കൊച്ചി: സിപിഐയുടെ ശക്തികേന്ദ്രമായ പറവൂരിലെ വിഭാഗീയത പാർട്ടിക്ക് തലവേദനയാകുന്നു. ജില്ലാ നേതൃത്വത്തിന്റെ പ്രവൃത്തികളില്‍ അസംതൃപ്തിയുള്ള വലിയൊരു വിഭാഗം തന്നെ ഇപ്പോൾ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാനാണ് തീരുമാനം.

പറവൂരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി അന്തരിച്ച പി. രാജുവിനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണ്. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിലെ ചിലര്‍ക്കെതിരേ കുടുംബം കടുത്ത നിലപാടെടുത്തിരുന്നു. സംസ്‌കാര ചടങ്ങില്‍നിന്നുവരെ അവരെ മാറ്റിനിര്‍ത്തിയിരുന്നു. ഇതിനുപിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന വിലയിരുത്തലില്‍ ജില്ലാ നേതൃത്വം അന്വേഷണ കമ്മിഷനെ വച്ച്, അതിന് ഉത്തരവാദികളെന്ന് കണ്ടെത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി വന്നേക്കുന്ന ഘട്ടത്തില്‍ പി. രാജുവിന്റെ കുടുംബംതന്നെ വിഷയത്തില്‍ ശക്തമായ നിലപാടുമായി രംഗത്തുവന്നു. അതിന്റെ തുടര്‍ച്ചയായി പറവൂരിലെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

വടക്കന്‍ പറവൂരിലെ മൂന്നു ലോക്കല്‍ സമ്മേളനങ്ങളില്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിലേക്ക് പോകുമെന്നു കണ്ടതോടെ ജില്ലാ നേതൃത്വം ഇടപെട്ട് സമ്മേളനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പതിമൂന്നുപേര്‍ക്കെതിരേ ജില്ലാ നേതൃത്വം നടപടിയെടുത്തു. രണ്ടിടത്ത് പിന്നീട് ഉള്ളവരെ വെച്ച് സെക്രട്ടറിയെ തിരഞ്ഞെടുത്തെങ്കില്‍, പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന കോട്ടുവള്ളിയില്‍ തിരഞ്ഞെടുപ്പു നടത്താന്‍പോലും ആളില്ലാത്ത സ്ഥിതി വന്നു.

ജില്ലാ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നടപടിക്ക് വിധേയരായവരും അവരെ പിന്തുണയ്ക്കുന്നവരുമായി വലിയൊരു വിഭാഗം പാര്‍ട്ടിവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി സ്ഥാപക നേതാക്കളായി അറിയപ്പെട്ടിരുന്നവരുടെ മൂന്നു കുടുംബങ്ങളില്‍നിന്നുള്ളവര്‍ വരെ അംഗത്വം പുതുക്കാതെ പാര്‍ട്ടിവിട്ടുപോകുമെന്നാണ് സൂചന.

സിപിഐയില്‍ എറണാകുളം ജില്ലയില്‍ ശക്തമായിരിക്കുന്ന വിഭാഗീയത സംസ്ഥാന നേതൃത്വത്തിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളില്‍ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സംസ്ഥന നേതൃത്വത്തോട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മേളന ഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം നടപടിയെടുക്കാതെ മരവിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യൻ നദികളിലെ ജലം ഇനി പാകിസ്ഥാനില്ല; പകരം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കെത്തിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ നദികളിൽ നിന്നും പാകിസ്ഥാനേക്ക് ഒഴുകിയിരുന്ന ജലം ഇനി ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കെത്തും. സിന്ധൂനദിജല കരാറിന്റെ ഭാഗമായി ഇന്ത്യ വിട്ടുനൽകിയിരുന്ന ജലമാണ് ഇനി ​ഗതിമാറ്റി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുക. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ജലം നൽകുന്നത് ഇന്ത്യ നിർത്തിവെച്ചിരുന്നു.

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിനായി പുതിയ കനാലുകൾ നിർമ്മിക്കും. ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ രാജസ്ഥാനിലെ ശ്രീ ഗംഗ നഗറിൽ ജലം എത്തിക്കുന്നതിനുള്ള കനാലാണ് നിർമിക്കുക. 130 കിലോമീറ്റർ ദൈർഘ്യമുള്ള കനാലായിരിക്കും ഇതിനായി നിർമിക്കുക.

മൂന്ന് വർഷമാണ് കനാൽ നിർമാണം പൂർത്തിയാക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന സമയപരിധി. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽത്തന്നെ കനാൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. രണ്ടാം ഘട്ടം എന്ന നിലയിലാണ് ഈ ജലം യമുനാനദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി എഴുപത് കിലോമീറ്റർ നീളമുള്ള കനാൽ നിർമ്മിക്കും. ജലം യമുനയിൽ എത്തുന്നതോടെ, ഡൽഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലേക്കും ബിയാസിലെ ജലം ഒഴുകും.

പെഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധൂ നദീജല കരാർ മരവിപ്പിച്ചത്. അടുത്തിടെ, സിന്ധു നദി കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എല്ലാ ആശങ്കകളും ചർച്ചചെയ്യാൻ തയ്യാറാണെന്ന് വ്യക്തമാക്കി വീണ്ടും പാകിസ്ഥാൻ ഇന്ത്യക്ക് കത്ത് നൽകിയിരുന്നു. കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിനാണ് കത്ത് കൈമാറിയത്. ഇതേ അപേക്ഷയുമായി പാകിസ്ഥാൻ നേരത്തെ നൽകിയ രണ്ട് കത്തുകൾ ഇന്ത്യ തള്ളിയിരുന്നു. പാകിസ്ഥാൻ കൈമാറിയ പുതിയ കത്ത് ജൽ ശക്തി മന്ത്രാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

ട്രംപ്-മസ്‌ക് പോര് മുറുകി; മസ്കിന് രാഷ്ട്രീയ അഭയം നൽകാമെന്ന വാഗ്ദാനവുമായി റഷ്യ

0

മോസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ എലോൺ മസ്‌കും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മസ്‌കിന് രാഷ്ട്രീയ അഭയം നൽകാമെന്ന് വാ​ഗ്ദാനവുമായി റഷ്യ. നിയമസഭാംഗം ദിമിത്രി നോവിക്കോവാണ് മസ്കിന് അഭയം നൽകാമെന്ന് അഭിപ്രായപ്പെട്ടത്. മസ്കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമില്ല. എന്നിരുന്നാലും, അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമാണെങ്കിൽ റഷ്യയ്ക്ക് അത് നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചൂടേറിയ ആരോപണ-പ്രത്യാരോപണങ്ങൾക്ക് ശേഷമാണ് സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി നോവിക്കോവ് അഭയ വാ​ഗ്ജാനം നൽകിയതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞനായ സ്റ്റീവ് ബാനൻ, മസ്‌കിനെ അമേരിക്കയിൽ നിന്ന് നാടുകടത്തേണ്ട നിയമവിരുദ്ധ അന്യഗ്രഹജീവി എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ദിമിത്രി നോവിക്കോവ് ഈ പ്രസ്താവന നടത്തിയത്. ടെക് കോടീശ്വരന്റെ കമ്പനിയായ സ്‌പേസ് എക്‌സ് പിടിച്ചെടുക്കണമെന്നും അദ്ദേഹം യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടു. എലോൺ മസ്‌കിന്റെ ഏറ്റവും ശക്തമായ വിമർശകരിൽ ഒരാളാണ് ബാനൻ. മസ്ക് ഒരു നിയമവിരുദ്ധ വിദേശിയാണെന്ന് എനിക്ക് ശക്തമായ വിശ്വാസമുള്ളതിനാൽ യുഎസ് സർക്കാർ അദ്ദേഹത്തിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിനെക്കുറിച്ച് ഔപചാരിക അന്വേഷണം ആരംഭിക്കണം. അദ്ദേഹത്തെ ഉടൻ തന്നെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്നും സ്റ്റീവ് ബാനർ പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ‌എസ്‌എസ്) ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം അടച്ചുപൂട്ടുമെന്ന് മസ്‌ക് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പേടകം അടച്ചുപൂട്ടുന്നത് ഗുരുതരമായ ഭീഷണിയാകാമെന്നും അതിനാൽ സ്‌പേസ് എക്‌സ് ഉടൻ ഏറ്റെടുക്കുന്നതിനുള്ള പ്രതിരോധ ഉൽ‌പാദന നിയമപ്രകാരം ഡൊണാൾഡ് ട്രംപ് ഒരു ഉത്തരവിൽ ഒപ്പിടണമെന്നും ബാനൺ ആവശ്യപ്പെട്ടിരുന്നു.

മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. വ്യാഴാഴ്ച ഓവൽ ഓഫീസിൽവെച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം. ട്രംപിന്റെ ‘മനോഹരബിൽ’ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്‌ക് കഴിഞ്ഞദിവസം പറഞ്ഞത്. “മസ്‌കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെനല്ല ബന്ധമാണ്. ഇനി അതുണ്ടാകുമോയെന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിന്റെ ഉള്ളവും പിന്നിലെ പ്രവർത്തനവും മസ്‌കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്നമായിത്തീർന്നു.” -ട്രംപ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ട്രംപ്‌ സർക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്‌ക് രാജിവെച്ചത്. അഭിപ്രായഭിന്നതയാണ് അതിനൊരു കാരണമെന്ന് വാർത്തയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ താൻ പിന്തുണച്ചിരുന്നില്ലെങ്കിൽ ട്രംപ് തോറ്റേനെയെന്ന് അദ്ദേഹത്തിന്റെ പരാമർശത്തോട് വ്യാഴാഴ്ച മസ്ക് പ്രതികരിചിരുന്നു. “കാണിച്ചത് അങ്ങേയറ്റത്തെ നന്ദികേടാണ്” -മസ്ക് എക്സിൽ കുറിച്ചു. ട്രംപും മസ്‌കും പരസ്യമായി കൊമ്പുകോർത്തതിനുപിന്നാലെ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത കാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഓഹരി എട്ടുശതമാനം ഇടിഞ്ഞു. വൈദ്യുതവാഹനങ്ങൾക്കുള്ള സബ്‌സിഡി നഷ്ടപ്പെടുമെന്ന് താൻ ഭയപ്പെട്ടിരുന്നെന്ന ട്രംപിന്റെ പുതിയ ആരോപണം തെറ്റാണെന്ന് മസ്ക് പറഞ്ഞു. ഇരുവരും തമ്മിലുള്ള വാക്ക് പോരുകൾക്കിടെ മസ്കിന്റെ കമ്പനിക്കുള്ള സബ്‌സിഡി ട്രംപ് എടുത്തുമാറ്റി. ഓഹരി വിപണിയിൽ ഉൾപ്പെടെ ടെസ്‌ലയ്ക്ക് ഇത് വൻ തിരിച്ചടിയായി.

മെസി വരുന്നത് തിരുവനന്തപുരത്തോ.. കൊച്ചിയിലോ..; ‘സ്റ്റേഡിയത്തിൻ്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ’; അർജന്റീനയുമായി സർക്കാർ ബന്ധപ്പെട്ടെന്ന് മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ഇതിനായി അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ഒരു ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സ്പോണ്‍‌സര്‍മാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. തിങ്കളാഴ്ചയോടെ വിശദാംശങ്ങള്‍ അറിയാമെന്നും വി.അബ്ദുറഹിമാന്‍ വിശദീകരിച്ചു. അടുത്ത ആഴ്ചയോട് കൂടി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അറിയിപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

‘അർജൻ്റീന ടീം മാനേജ്മെന്റ് കേരളത്തിലെത്തിയ ശേഷം സംയുക്ത വാർത്താസമ്മേളനം നടത്തും. ഇതാണ് കരാർ വ്യവസ്ഥ. അതിന് വേണ്ടിയാണ് ഇപ്പോൾ കാത്തു നിൽക്കുന്നത്’ മെസി വരുന്നതിനുളള ഒരുക്കങ്ങൾ പൂർത്തികരിക്കുന്നതിലാണ് സർക്കാർ ശ്രദ്ധയെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ അർജൻറീന ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേ‍ർ‌ത്തു. സ്റ്റേഡിയം അടക്കം അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.. കൊച്ചിയും തിരുവന്തപുരവുമാണ് നിലവിൽ പരിഗണനയിലുള്ളതെന്നും അതിൽ തിരുവനന്തപുരം സ്റ്റേഡിയത്തിൻ്റെ പരിശോധന പൂർത്തിയായിട്ടുണ്ടെന്നും, കൊച്ചി ജിസിഡിഎയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എതിരാളിയായി സൗദി അടക്കം അഞ്ചു ടീമുകള്‍ പരിഗണനയിലുണ്ട്. ബെംഗളുരു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷയടക്കം എല്ലാ ക്രമീകരണങ്ങളും സര്‍ക്കാർ വേണ്ടവിധത്തിൽ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഒക്ടോബറിൽ തന്നെ കേരളത്തിൽ എത്തിക്കാനാണ് ശ്രമം എന്നും വി അബ്ദുറഹിമാന്‍ കൂട്ടിചേ‍‌ർത്തു.

മെസ്സിയും അർജന്റീനയും കേരളത്തിലേക്കെന്ന പുതിയ പ്രഖ്യാപനത്തിലും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. മെസ്സിയും സംഘവും എപ്പോൾ എത്തും, എവിടെ വെച്ചായിരിക്കും മത്സരം തുടങ്ങിയ കാര്യങ്ങളൊന്നും പറയാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സ്പോൺസർമാർ തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അർജന്റീന ടീമിന് നൽകേണ്ടി വരിക. ഇതിൽ 77 കോടി രൂപ അഡ്വാൻസായി നൽകണം. ഇതിൽ സ്പോൺസർമാർ വീഴ്ച വരുത്തി എന്നായിരുന്നു വിവരം. കഴിഞ്ഞ ഏപ്രിലിലും മെസ്സിയും അർജന്റീനയും കേരളത്തിലെക്ക് എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനകം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ജോലിക്കുശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി അപകടം; 65 വയസുകാരി മരിച്ചു

0

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കാർക്കിടയിൽ കാർ പാഞ്ഞു കയറി ഒരു മരണം. വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപത്താണ് അപകടമുണ്ടായത്. പാലച്ചിറ ബൈജു ഭവനിൽ 65 വയസ്സുള്ള ശാന്തയാണ് മരണപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാറാണ് ശാന്തയെ ഇടിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ശാന്തയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

തെരുവുനായ വീടിനുള്ളിൽ കയറി ആക്രമിച്ചു; കടിച്ചത് നാല് പേരെ, ഒരാൾക്ക് ഗുരുതര പരിക്ക്

0

പാലക്കാട്: പാലക്കാട് ജില്ലയിലെ കോട്ടോപ്പാടത്ത് വീടുകളിൽ കയറി തെരുവുനായ ആക്രമണം. നാലുപേ൪ക്ക് ആണ് തെരുവുനായയുടെ കടിയേറ്റത്. കടിയേറ്റ ഒരാൾക്ക് സാരമായ പരിക്കേറ്റു. അരിയൂ൪ പടുവിൽ കുളമ്പിൽ ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം. ലീലാവതി, അഹമദ് കുട്ടി, സക്കീന, മിഥിലാജ് എന്നിവ൪ക്കാണ് കടിയേറ്റത്.

കൈക്ക് സാരമായി പരിക്കേറ്റ സക്കീനയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവ൪ മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. വീട്ടുമുറ്റത്ത് തുണി വിരിച്ചിടുമ്പോഴാണ് സക്കീനയ്ക്കും ലീലാവതിക്കും കടിയേറ്റത്. അഹമ്മദ്കുട്ടി വീടിന്‍റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം.

തെലുങ്കാനക്ക് പിന്നാലെ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശും .

0

ആന്ധ്ര പ്രദേശ് ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്തു എത്തുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. കിറ്റെക്സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്ച്ചക്കു ക്ഷണിക്കലാണ് ഉദ്ദേശം.

കുന്നത്തുനാട് MLA യുടെ നേതൃത്വത്തിൽ LDF സർക്കാർ കിറ്റെക്സിന് നേരെ തുടർച്ചയായ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം തെലുങ്കാനയിലേക്കു കിറ്റെക്സ് മാറ്റിയത്. സ്വകാര്യ ജെറ്റ് വിമാനം അയച്ചാണ് സാബുവിനെയും സംഘത്തിനെയും അന്ന് തെലുങ്കാനയിലേക്കു കൊണ്ടുപോയത്. രാജകീയ സ്വീകരണവും വൻ ഓഫറുകളുമാണ് തെലുങ്കാനയിൽ കിറ്റെക്സിന് ലഭിച്ചത് . 3500 കോടി രൂപ മുതൽമുടക്കി 50000 പേർക്ക് തൊഴിൽ നൽകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു ഫാക്ടറികളാണ് കിറ്റെക്സ് തെലുങ്കാനയിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഫാക്ടറി വാറങ്കലിൽ കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.