തെലുങ്കാനക്ക് പിന്നാലെ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശും .

0

ആന്ധ്ര പ്രദേശ് ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്തു എത്തുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. കിറ്റെക്സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്ച്ചക്കു ക്ഷണിക്കലാണ് ഉദ്ദേശം.

കുന്നത്തുനാട് MLA യുടെ നേതൃത്വത്തിൽ LDF സർക്കാർ കിറ്റെക്സിന് നേരെ തുടർച്ചയായ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം തെലുങ്കാനയിലേക്കു കിറ്റെക്സ് മാറ്റിയത്. സ്വകാര്യ ജെറ്റ് വിമാനം അയച്ചാണ് സാബുവിനെയും സംഘത്തിനെയും അന്ന് തെലുങ്കാനയിലേക്കു കൊണ്ടുപോയത്. രാജകീയ സ്വീകരണവും വൻ ഓഫറുകളുമാണ് തെലുങ്കാനയിൽ കിറ്റെക്സിന് ലഭിച്ചത് . 3500 കോടി രൂപ മുതൽമുടക്കി 50000 പേർക്ക് തൊഴിൽ നൽകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു ഫാക്ടറികളാണ് കിറ്റെക്സ് തെലുങ്കാനയിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഫാക്ടറി വാറങ്കലിൽ കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here