എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ സി വേണുഗോപാൽ വികസനത്തിൻറെ കാലനായി മാറരുതെന്നാണ് താൻ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. വികസനം മുടക്കാൻ കാലനായി നിന്നാൽ ഇനിയും അതുതന്നെ പറയുമെന്നും ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെ റിയാസ് പറഞ്ഞു.
യുഡിഎഫിന് നിലമ്പൂരിൽ രാഷ്ട്രീയം പറയാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡൻറിൻറെ തള്ളൽ, വിള്ളൽ, തുള്ളൽ പ്രയോഗം കനഗോലു എഴുതിക്കൊടുത്തതാണെന്നും റിയാസ് പറഞ്ഞു.
കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റീൽസ് ഇടുന്നത് പ്രതിപക്ഷ നേതാവാണെന്നും റിയാസ്. വികസനം ജനങ്ങളിലെത്തിക്കാൻ ഇനിയും താൻ റീൽസ് ഇടുമെന്നും അദ്ദേഹം പറഞ്ഞു.

