ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും നാട്ടുകാരും

0

തൃശൂർ: സേലത്ത് വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ നടന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി ആളുകളാണ് പള്ളിയിൽ എത്തിയത്.

പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹം കല്ലറയിലേക്ക് എത്തിച്ചത്. സിനിമാ മേഖലയിൽ നിന്നുള്ളവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പള്ളിയിൽ എത്തിയിരുന്നു. ന്യൂസിലൻഡിൽ താമസിക്കുന്ന, ഷൈൻ ടോമിന്റെ സഹോദരിമാരായ സുമി മേരി ചാക്കോയും റിയ മേരി ചാക്കോയും നാട്ടിലെത്താനായാണ് സംസ്‌കാരച്ചടങ്ങുകൾ ഇന്നത്തേക്ക് മാറ്റിയത്. ഇരുവരും കുടുംബത്തോടൊപ്പം ഇന്നലെ പുലർച്ചെ മൂന്നോടെ തൃശൂരിലെ വീട്ടിലെത്തി.

സേലം ബംഗളൂരു പാതയിൽ നടന്ന അപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി.ചാക്കോ കൊല്ലപ്പെട്ടത്. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കുടുംബസമേതം പോകുന്നതിനിടെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here