കാലവർഷത്തിൽ  67 ശതമാനം മഴകുറവ്

0

ആലപ്പുഴ: ഇത്തവണത്തെ കാലവർഷം നേരത്തെ എത്തിയിരുന്നു. നേരത്തെ കാലവർഷം എത്തിയിട്ടും അത്രയ്ക്കങ്ങ് ആർത്തു പെയ്തില്ല.

ജൂൺ ഒന്നുമുതൽ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇക്കാലയളവിൽ 144.9 മില്ലി മിറ്റർ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.

കാലവർഷം മെയ് 24 ന് ആരംഭിച്ചെങ്കിലും 24 മുതൽ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനൽമഴയിലാണ് ഉൾപ്പെടുത്തുക.

ജൂൺ ഒന്നുമുതൽ സെപ്തംബർ 30 വരെയാണ് കാലവർഷ മഴ കണക്കാക്കുന്നത്. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തി.

ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. തൊട്ടുപിന്നിൽ വയനാടും തിരുവനന്തപുരവുമാണ്. ജൂൺ ആദ്യ ആഴ്ചയിൽ കേരളത്തിൽ അവസാനമായി അധികമഴ ലഭിച്ചത് 2020 ലാണ്. അന്ന് 169.6 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here