രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്നത് 9,98,500 രൂപ; ഷെയ്ഖ് ആരിഫിനെ പിടികൂടി പൊലീസിന് നൽകി എക്സൈസ്

0

മഞ്ചേശ്വരം: രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ എക്സൈസ് പിടികൂടി. മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫാണ് ബസിൽ രേഖകളില്ലാത്ത പണവുമായി സഞ്ചരിച്ചത്. മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് കസ്റ്റഡിയിലെടുത്ത ഷെയ്ഖ് ആരിഫിനെ പിന്നീട് പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി.

എക്സൈസ് ഇൻസ്പെക്ടർ ആദർശ്.ജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കെമു ടീമിലെ പ്രിവന്റീവ് ഓഫീസർ ജിജിൻ.എം.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ ഫിലിപ്പ്, സനൽ കുമാർ, പ്രിവന്റീവ് ഓഫീസർ മൊയ്‌ദീൻ സാദിക്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത് കുമാർ.വി, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ.ടി എന്നിവരും പങ്കെടുത്തു.

കാലിഫോർണിയയിൽ യാത്രാ വിമാനം കടലിൽ വീണു; ഏകദേശം 200 അടി ആഴത്തിലേയ്ക്കാവാം വിമാനം പതിച്ചിട്ടുണ്ടാവുകയെന്ന് കോസ്റ്റ് ഗാർഡ്

0

കാലിഫോർണിയ: ആറ് പേരുമായി പോയ ഇരട്ട എഞ്ചിൻ വിമാനം കാലിഫോർണിയയിലെ സാൻ ഡീഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ തകർന്നു വീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ പോയിന്റ് ലോമ പെനിൻസുലയുടെ തീരത്ത് വിമാനം തകർന്നുവീണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ കോസ്റ്റ് ​ഗാർഡ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ വിമാനത്തിനായി തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ പോയിന്റ് ലോമ പെനിൻസുലയുടെ തീരത്ത് വിമാനം തകർന്നുവീണെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിലുണ്ടായിരുന്നത് ആരൊക്കെയായിരുന്നു എന്ന കാര്യത്തിലും ഇനിയും വ്യക്തതയില്ല.

ഏകദേശം 200 അടി ആഴത്തിലേയ്ക്കാവാം വിമാനം പതിച്ചിട്ടുണ്ടാവുകയെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, അപകടത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് എഫ്എഎയും അമേരിക്കൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു. ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത ആറ് പേർക്കായുള്ള തിരച്ചിൽ തുടർന്നു.

വിറ്റാമിനുകളുടെയും പോഷക സപ്ലിമെന്റുകളുടെയും നിർമ്മാതാക്കളായ ഒപ്രൈമൽ ഹെൽത്ത് സിസ്റ്റംസാണ് വിമാനത്തിന്റെ ഉടമയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള കമ്പനി അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് ഉടൻ പ്രതികരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വിമാനം തകർന്നുവീഴുമ്പോൾ കടലിൽ സർഫിംഗ് നടത്തുകയായിരുന്ന ഒരു ദൃക്‌സാക്ഷി എൻ‌ബി‌സി 7 നോട് പറഞ്ഞതനുസരിച്ച്, വിമാനം ഒരു ചരിവിൽ കൂപ്പുകുത്തുന്നതും പിന്നീട് മേഘങ്ങളിലേക്ക് പറന്ന് വീണ്ടും ഡൈവ് ചെയ്ത് വെള്ളത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതായാണ് വിവരം. “അടുത്ത തവണ അത് മേഘങ്ങളിൽ നിന്ന് പുറത്തുവന്നപ്പോൾ, അത് നേരെ വെള്ളത്തിലേക്ക് പോയി. പക്ഷേ, ഏകദേശം ആറ് സെക്കൻഡുകൾക്ക് ശേഷം ഈ സ്പ്ലാഷ് കണ്ടപ്പോൾ, അത് പൂർണ്ണമായും നിശബ്ദമായിരുന്നു. അവർ വെള്ളത്തിലേക്ക്, ആദ്യം, ഉയർന്ന വേഗതയിൽ പോയെന്ന് എനിക്കറിയാമായിരുന്നു,” ദൃക്‌സാക്ഷി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങി; ബസ് പുറത്തെത്തിച്ചത് മതിലു പൊളിച്ച്

0

ചാലക്കുടി: വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങി. ഒടുവിൽ ബസ് പുറത്തുകടന്നത് മതിലു പൊളിച്ച്. ബസിടിച്ച് തകർന്ന മതിലിനും ബസ് പുറത്തെത്തിക്കാൻ പൊളിച്ച മതിലിനുമായി ഡ്രൈവർ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത് പതിനായിരം രൂപയും. ചാലക്കുടി മുരിങ്ങൂരിലാണ് വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങിയത്. അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂരിൽ ദിശാബോർഡ് നോക്കി പോയതാണ് കെഎസ്ആർടിസി ഡ്രൈവർക്ക് വിനയായത്.

ദേശീയപാതയ്‌ക്ക്‌ സമീപമുള്ള ബദൽ റോഡിൽ തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. തൃശ്ശൂരിൽനിന്ന്‌ കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു ബസ്. എറണാകുളം ഭാഗത്തേക്കെന്ന് എഴുതിയ ബോർഡു കണ്ട് ബസ് ആ വഴി എടുത്തു. ചെറിയ വാഹനങ്ങൾക്ക് സൗകര്യമൊരുക്കിയിരുന്ന മുരിങ്ങൂർ കല്ലൂകടവ് റോഡായിരുന്നു അത്.

ഇടവഴിയിൽ കുടുങ്ങിയ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ഒരു മതിലിൽ ബസിടിച്ചു. ആ മതിൽ തകർന്നുവീണു.റോഡരികിലെ വീട്ടുമതിൽ ജെസിബി കൊണ്ടുവന്ന് പൊളിച്ച് സമീപത്തെ പറമ്പിലൂടെയാണ് ബസ് പുറത്തു കടത്തിയത്. തകർന്ന മതിലിന്റെ ഉടമയ്ക്ക് 8000 രൂപയും പുറത്ത് കടത്താൻ പൊളിച്ച മതിലിന്റെ ഉടമയ്ക്ക് രണ്ടായിരം രൂപയും ബസ് ഡ്രൈവർ കൊടുക്കേണ്ടി വന്നു.

ഇതിനിടെ ആറരമണിക്കൂറോളം ദേശീയപാത കുരുക്കിലായി. ബസ് കുടുങ്ങിയതോടെ ചെറുവാഹനങ്ങൾക്ക് ഇതു വഴി പോകാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് കുരുക്ക് ദേശീയപാത വരെ നീണ്ടു. എല്ലാ വാഹനങ്ങളും ദേശീയപാതയുടെ സർവീസ് റോഡ് വഴി കടത്തി വിടേണ്ടി വന്നു. ഒൻപതരയോടെയാണ് ബസ് പുറത്തു കടത്തിയത്. ഇതിനിടയിൽ സർവീസ് റോഡിൽ മണ്ണിടിച്ചിലുണ്ടായത് വീണ്ടും ഗതാഗതതടസ്സമുണ്ടാക്കി. മുരിങ്ങൂർ ജങ്ഷനിൽ റോഡ് താറുമാറായി കിടന്നതും പ്രശ്‌നമായി.

അലമാരമാത്രമാണ് നിറഞ്ഞുനിൽക്കുന്നത്; കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി ദയനീയമെന്ന് പ്രതിപക്ഷ നേതാവ്

0

മഞ്ചേരി: ഇടതുഭരണത്തിൽ തൊഴിൽമേഖല തകർന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് എടുത്താൽ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം ആരോപിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും മഞ്ചേരിയിൽ ഐഎൻടിയുസി സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനംചെയ്ത് സംസാരിക്കവെ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

യുഡിഎഫ് ഭരണകാലത്ത് കെഎസ്ആർടിസിയിൽ 47,000 തൊഴിലാളികളുണ്ടായിരുന്നെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഇത് 22,000 ആയി വെട്ടിച്ചുരുക്കി. ഇഷ്ടക്കാരെ മാത്രം തൊഴിലിനു പരിഗണിക്കുകയാണ്. കെഎസ്ഇബിയുടെ നഷ്ടം 45,000 കോടിയിലേക്ക് എത്തിച്ചതാണ് വൈദ്യുതിബോർഡിന്റെ നേട്ടം. സിവിൽ സപ്ലൈസ് വകുപ്പ് അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിനു സാധിക്കുന്നില്ല. ഭക്ഷ്യസാധനങ്ങളില്ല. ബിവറേജസ് കോർപറേഷന്റെ അലമാരമാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

യുഡിഎഫും എൽഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സെമിഫൈനലാണ്. ഫൈനലിലേക്ക് യുഡിഎഫ് കുതിച്ചുകയറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷനായി. കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ, മലപ്പുറം ജില്ലാ പ്രസിഡന്റ് വി.പി ഫിറോസ്, സംസ്ഥാന ജനറൽസെക്രട്ടറിമാരായ വി.ജെ. ജോസഫ്, പി.ജെ. ജോയ്, മുൻ എംപി സി. ഹരിദാസ്, എൻ.എ. കരീം, തമ്പി കണ്ണാടൻ, ഡോ. എം.പി. പത്മനാഭൻ, എസ്. പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

നിലമ്പൂർ വൈദ്യുതി അപകടം; പരാതി അറിയിച്ചിരുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിർമ്മിക്കുന്ന വിവരം ഏഴ് മാസം മുമ്പ് കെ എസ് ഇ ബി അധികൃതരെ അറിയിച്ചിരുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വസ്തുതാപരമല്ലെന്ന് കെ എസ് ഇ ബി. കെ എസ് ഇ ബി വഴിക്കടവ് സെക്ഷൻ ഓഫീസിൽ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി..

തോട്ടിയിൽ ഘടിപ്പിച്ച വയർ വൈദ്യുതി ലൈനിൽ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടന്ന അപകടത്തിനു കാരണമായത്. വനാതിർത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടൽ ദുഷ്കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തിൽ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെ എസ് ഇ ബി ജീവനക്കാർക്ക് സ്വമേധയാ ഇത്തരം മോഷണങ്ങൾ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളു.

വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും. വിവരങ്ങൾ കൈമാറുന്ന ആളിൻ്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. അർഹമായ പാരിതോഷികവും നൽകും.

തനിയെ തീപിടിക്കുന്നവ ഉൾപ്പടെ നാല് തരത്തിലുള്ള വസ്തുക്കൾ; തീപിടിച്ച വാൻഹായ് 503 ചരക്കുകപ്പലിൽ അപകടകരമായ രാസവസ്തുക്കൾ

കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബയിലേക്ക് പോകുന്നതിനിടെ തീപിടിച്ച വാൻഹായ് 503 എന്ന ചരക്കുകപ്പലിൽ അപകടകരമായ രാസവസ്തുക്കളുണ്ടെന്ന് റിപ്പോർട്ട്. തനിയെ തീപിടിക്കുന്നവ ഉൾപ്പടെ നാല് തരത്തിലുള്ള രാസവസ്തുക്കൾ കപ്പലിലുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

അതേസമയം വായു സ്പർശം കൊണ്ടും ഘർഷണത്താലും തീപിടിക്കുന്ന രാസവസ്തുക്കളാണ് കപ്പലിലുള്ളത് എന്നും വിഷാംശമുള്ള വസ്തുക്കളും കപ്പലിലെ കണ്ടെയ്നറുകളിലുണ്ടെന്നും ആണ് പുറത്തു വരുന്ന വിവരം. 20 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

തീ അണയ്ക്കാൻ നാല് കോസ്റ്റ്ഗാർഡ് കപ്പലുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ കപ്പലിൽ പൊട്ടിത്തെറിയുമുണ്ടായി. ഡെക്കിലാണ് സ്‌ഫോടനമുണ്ടായത്. കപ്പലിൽ ആകെ 22 പേരാണ് ഉണ്ടായത്. കടലിൽ ചാടിയ 18 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേരെ കാണാതായി.

‘ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’ ; മന്ത്രി വി എന്‍ വാസവന്‍

ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തിന്റെ ചുമതല നഷ്ടം ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കലും പാരിസ്ഥിതിക പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുകയുമെല്ലാമാണെന്ന് തുറമുഖമന്ത്രി പറഞ്ഞു.

ഉള്‍ക്കടലില്‍ നടക്കുന്ന ഏത് അപകടങ്ങളെ ബംബന്ധിച്ചുള്ള കേസെടുക്കേണ്ടതും അതിന്റെ നിയന്ത്രണവും സംസ്ഥാന ഗവണ്‍മെന്റിനല്ല. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് അത്തരം കപ്പലപകടങ്ങളും അതിന്റെ കേസുകളും കൈകാര്യം ചെയ്യുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല – അദ്ദേഹം പറഞ്ഞു.

ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപം ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ച സംഭവത്തില്‍ 50 കണ്ടെയ്‌നറുകളോളം കടലില്‍ വീണുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീപിടിച്ചതാണ് പ്രശ്‌നം എന്നാണ് പ്രാഥമികമായി കിട്ടിയ വിവരം. വിവരം കിട്ടിയ ഉടന്‍ കോസ്റ്റ്ഗാര്‍ഡും നേവിയും രക്ഷാദൗത്യവുമായി കൃത്യമായി ആ പ്രദേശത്തേക്ക് പാഞ്ഞിരുന്നു. രക്ഷാ ദൗത്യം നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ പോയിട്ടുള്ള രക്ഷാദൗത്യത്തില്‍ പെട്ട ആളുകള്‍ നല്‍കുന്ന വിവരം അനുസരിച്ചേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കൂ – മന്ത്രി പറഞ്ഞു.

സാധാരണഗതിയില്‍ നമ്മുടെ തുറമുഖം വിട്ടുകഴിഞ്ഞാല്‍ കപ്പല്‍ ചാലില്‍ നിന്നു വരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലാണ് തുടര്‍ദൗത്യങ്ങളെല്ലാം മുന്നോട്ട് പോവുക. കോസ്റ്റ് ഗാര്‍ഡിന്റെയെല്ലാം നിയന്ത്രണം കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനാണ്. പാരിസ്ഥിതികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോ, സമുദ്രതീരവുമായി ബന്ധപ്പെട്ട് മത്സ്യബന്ധനവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനം ശ്രദ്ധ നല്‍കും. കപ്പലില്‍ 40ഓളം പേരാണ് ഉണ്ടായിരുന്നത്. 18ഓളം പേര്‍ കപ്പലില്‍ നിന്ന് ചാടിയതായി വിവരം കിട്ടി – അദ്ദേഹം പറഞ്ഞു.

2025-26 അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ, അപാകത വന്നാൽ ഉത്തരവാദിത്വം പ്രധാന അധ്യാപകന്; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ നടക്കും. നാളെ വൈകീട്ട് 5 മണി വരെ ആയിരിക്കും സ്കൂളുകളിൽ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുക.അതിനുശേഷം എണ്ണമെടുക്കാൻ അനുവാദമുണ്ടാകില്ല. കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും. യു ഐ ഡി ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയാണ് കണക്ക് ശേഖരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കുട്ടികളുടെ കണക്ക് അനുസരിച്ച് ആയിരിക്കും തസ്തിക നിര്‍ണയം നടത്തുക. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ പ്രൊജക്ട് തയ്യാറാക്കുമെന്നും പ്രത്യേക അസംബ്ലികള്‍ കൂടി ലഹരി വിരുദ്ധ പ്രചാരണത്തിനായി അണിചേരുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള പ്രവേശനം പരാതികള്‍ ഇല്ലാതെയാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി എം ശ്രീ പദ്ധതിയ്ക്ക് കേന്ദ്രം പണം നൽകുന്നില്ല. അതുകൊണ്ട് തന്നെ റസിഡൻഷ്യൽ സ്കൂളുകൾ പ്രതിസന്ധിയിലാണ്. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും നിലവില്‍ വിദ്യാഭ്യാസ വകുപ്പ് കാത്തിരിക്കുകയാണ്. കുട്ടികളുടെ ഭാവിയെ സംബന്ധിച്ച പ്രശ്നമായതിനാലാണ് കാത്തിരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

സർക്കാർ സംവിധാനങ്ങൾ പോലും അറിഞ്ഞില്ല; മുണ്ടക്കൈ – ചൂരൽമല പ്രദേശത്തിന് സമീപത്തുള്ള കരിമറ്റം മലയിൽ ഉരുൾപൊട്ടി

കൽപ്പറ്റ: ഉരുളെടുത്ത മുണ്ടക്കൈ – ചൂരൽമല പ്രദേശത്തിന് സമീപത്തുള്ള കരിമറ്റം മലയിൽ ഉരുൾപൊട്ടിയാതായി റിപ്പോർട്ട്. ശക്തമായ മഴയെത്തുടർന്ന് മേയ് 28ന് ഉൾവനത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

എന്നാൽ അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലമായിട്ട് പോലും ഉരുൾപൊട്ടിയത് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ അറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷമാണ് എന്നതാണ് ഏറെ ആശങ്ക ഉളവാക്കുന്ന കാര്യം. മുണ്ടക്കൈയിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയാണ് കരിമറ്റം മല. മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയായ ഇവിടെ നിന്ന് അരണപ്പുഴയിലേക്കാണ് ഉരുൾപൊട്ടലിന്റെ അവശിഷ്‌ടങ്ങൾ ഒഴുകിയെത്തിയത്. ഇത് കണ്ടതോടെ ആണ് മേയ് 30ന് മേപ്പാടി റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

അതേസമയം ജനവാസമേഖലയിൽ നിന്നും ഏറെ മുകളിലായതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. കരിമറ്റം മലയിൽ 1984ലുണ്ടായ ഉരുൾപൊട്ടലിൽ 18 ജീവനുകൾ നഷ്‌ടപ്പെട്ടിരുന്നു.

വാൻഹായ് 503 ചരക്ക് കപ്പലിൽ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ

കോഴിക്കോട് : കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ ഇന്ത്യ സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് കൈമാറി. 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം.

വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടു.

തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കൽ പോർട്ടിന്റെ ഓഫീസറും വ്യക്തമാക്കി.

എന്നാൽ കണ്ടെയിനറുകളിൽ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.