അനധികൃതമായി നികത്തിയ നെൽപ്പാടം പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട്; റവന്യുവകുപ്പ് നൽകുക ഒന്നരക്കോടിരൂപ

0

വടക്കഞ്ചേരി: അനധികൃതമായി നികത്തിയ നെൽപ്പാടം പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട് രൂപവത്കരിച്ച് സർക്കാർ. ഇതിലേക്ക് ഒന്നരക്കോടിരൂപ വകയിരുത്തി ഭരണാനുമതിയും നൽകി.

2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം, നികത്തിയ പാടം പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചെലവ് ഉടമകളിൽനിന്ന് ഈടാക്കുകയോ, അല്ലെങ്കിൽ താത്കാലികമായി റവന്യുവകുപ്പ് വഹിച്ചതിനുശേഷം തുക റവന്യൂറിക്കവറി നടപടികളിലൂടെ പിന്നീട് ഈടാക്കുകയോ ചെയ്യാം.

ഉടമകളിൽനിന്ന് പലപ്പോഴും തുക പെട്ടെന്ന് ഈടാക്കാൻ സാധിക്കാറില്ലെന്നും നികത്തിയപാടം പൂർവസ്ഥിതിയിലാക്കാൻ തുക ആവശ്യമാണെന്നും ലാൻഡ് റവന്യൂ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിവോൾവിങ്ഫണ്ട് രൂപവത്കരിച്ചത്.

വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷണം പോയി; ക്ഷേത്ര മേൽശാന്തി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയ മൊഴി.

പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷണം പോയി; ക്ഷേത്ര മേൽശാന്തി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയ മൊഴി.

പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പാലക്കാട് മംഗലംഡാം നേർച്ചപ്പാറയിൽ കടുവയിറങ്ങി; വനം വകുപ്പ് ക്യാമറ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി

പാലക്കാട്: മംഗലംഡാം നേർച്ചപ്പാറയിൽ കടുവയിറങ്ങി. നേർച്ചപ്പാറ താഴത്തേൽ സണ്ണിയാണ് വീടിനു സമീപമുള്ള കൃഷിയിടത്തിൽ ചൊവ്വാഴ്ച രാവിലെ കടുവയെ കണ്ടത്. സ്ഥലത്തെത്തിയ മംഗലംഡാം വനപാലകർ പടക്കംപൊട്ടിക്കുന്നതിനിടെ കടുവ സമീപത്ത് കാടുമൂടിക്കിടക്കുന്ന പറമ്പിലേക്ക് ചാടി. തുടർന്നും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

30മീറ്റർ മാത്രം അകലെയായിരുന്നു കടുവയെന്നും കടുവ ഓടി സമീപത്തുളള തൊടിയംപ്ലാക്കൽ ആലീസ് ചാക്കോയുടെ റബർ തോട്ടത്തിലേക്ക് കടന്നതായും സണ്ണി പറഞ്ഞു. തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. വനം വകുപ്പ് ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യമായാണ് നേർച്ചപ്പാറയിൽ കടുവയുടെ സാന്നിധ്യമെന്ന്‌ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കപ്പലിലുള്ളത് മാരിടൈം ഓർഗനൈസേഷൻ പ്രകാരം ക്ലാസ് 6(1)ൽ വരുന്ന കീടനാശിനികൾ ഉൾപ്പെടുന്ന വസ്തുക്കൾ: എറണാകുളത്തും തൃശൂരും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളതീരത്ത് വെച്ച് തീപിടിച്ച കപ്പലിൽ പരിസ്ഥിതിക്ക് ദോഷമാകുന്ന വിഷവസ്തുക്കളുമുണ്ടെന്നാണ് വിവരം.

തീപിടിച്ച കപ്പലിലെ ചരക്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു.  157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം.

മാരിടൈം ഓർഗനൈസേഷൻ പ്രകാരം ക്ലാസ് 6(1)ൽ വരുന്ന കീടനാശിനികൾ ഉൾപ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. എന്നാൽ ഏതൊക്കെ കണ്ടെയ്നറുകളാണ് കപ്പലിൽ വീണതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതിന് പുറമെ 17 ടൺ പെയിൻറും കണ്ടെയ്നറുകളിലുണ്ട്. അപകടകരമായ 157 ഇനം വസ്തുക്കൾ കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ട്.

മാരക വിഷാംശമടങ്ങിയ കീടനാശിനിയായ ബൈപറിഡിലിയം -1,83,200ലിറ്റർ, ബെൻസോഫിനോൻ-15 ടൺ,നൈട്രോ സെല്ലുലോസ്-11 ടൺ, തീപിടിക്കാവുന്ന റെസിൻ-17 ടൺ തുടങ്ങിയവും കണ്ടെയ്നറുകളിലുണ്ട്. സിങ്ക് ഓക്സൈഡ് -20,340,ട്രൈ ക്ലോറോ ബൻസീൻ -2,08,000കിലോ,മീഥൈൽ ഫിനോൽ -28,826കിലോ, തുടങ്ങിയവയും കണ്ടെയ്നറുകളിലുണ്ട്.

ഇവയിൽ പലതും മനുഷ്യശരീരത്തിലെത്തിയാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. . എറണാകുളം, തൃശൂർ ജില്ലകളിലെ കടലോരങ്ങളിൽ  കണ്ടയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ വിവരം.

ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്:  ജീവനക്കാർക്ക് എതിരെ നിരവധി ഡിജിറ്റൽ തെളിവുകൾ

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് ലഭിച്ചത് നിരവധി ഡിജിറ്റൽ തെളിവുകൾ.

ഇതിന് പിന്നാലെ കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങുകയാണ് പൊലീസ്.

ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

വെൽഫെയ‍ർ പാർട്ടി യുഡിഎഫിൻ്റെ അപ്രഖ്യാപിത ഘടകകക്ഷി; എം സ്വരാജ്

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്.

ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക. ജമാഅത്തെ ഇസ്ലാമി പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലായെന്ന്  എം സ്വരാജ് പ്രതികരിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്.

അന്ന് അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. അത്തരം ശക്തികള്‍ക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കി.

വെൽഫെയ‍ർ പാർട്ടി യുഡിഎഫിൻ്റെ അപ്രഖ്യാപിത ഘടകകക്ഷി; എം സ്വരാജ്

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്.

ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക. ജമാഅത്തെ ഇസ്ലാമി പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലായെന്ന്  എം സ്വരാജ് പ്രതികരിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്.

അന്ന് അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. അത്തരം ശക്തികള്‍ക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കി.

വെൽഫെയ‍ർ പാർട്ടി യുഡിഎഫിൻ്റെ അപ്രഖ്യാപിത ഘടകകക്ഷി; എം സ്വരാജ്

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്.

ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക. ജമാഅത്തെ ഇസ്ലാമി പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലായെന്ന്  എം സ്വരാജ് പ്രതികരിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്.

അന്ന് അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. അത്തരം ശക്തികള്‍ക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കി.

നടൻ കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: നടൻ കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകുമാറിന്റെ വാഹനത്തിൽ കയറുന്നത് ദൃശ്യങ്ങളിൽ കാണാം.

രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തിൽ കയറുന്നത്. പരാതിക്കാരിൽ ഒരു സ്ത്രീ സ്വന്തം സ്കൂട്ടറിൽ  വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാൽ ഇവർ ആരോപിക്കുന്നതുപോലെ ബലപ്രയോഗം നടത്തി തട്ടികൊണ്ടുപോയതായി ഈ ദൃശ്യങ്ങളിലില്ല. തട്ടിക്കൊണ്ട് പോയി ബന്ധിയാക്കി വെച്ച് പണം അപഹരിച്ചു എന്നായിരുന്നു ജീവനക്കാരികളുടെ പരാതി.

കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പണാപഹരണം എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

കപ്പലിന് തീപിടിച്ചുണ്ടായ അപകടം: പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: കേരളത്തിന്‍റെ പുറംകടലിൽ വാന്‍ഹായ് 503 എന്ന ചരക്കുകപ്പൽ   തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

മംഗളൂരു എസ്ജെ ആശുപത്രിയിൽ ചികിത്സയിലുള്ള ലൂ എൻലി(ചൈന), സോണിറ്റൂർ എസൈനി(തായ്‌വാൻ) എന്നിവരാണ് അത്യാസന്ന നിലയിൽ കഴിയുന്നത്.

ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. കപ്പലപകടത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.

അതേസമയം  കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാർ‍ഡിന്‍റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി നിലയുറപ്പിച്ചിരിക്കുന്നത്. കൊളംബോയിൽ നവി മുംബൈയിലേക്ക് പോയ ചരക്കുകപ്പലാണ് ഇന്നലെ കത്തിയത്.

രാത്രി വൈകിയും കപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുകയായിരുന്നു. 

ഹണിമൂൺ കൊലപാതകം: മയക്കു മരുന്ന് നൽകി ബോധം കെടുത്തി യുപിയിലെത്തിച്ചെന്ന് സോനം, എല്ലാം സോനത്തിന്റെ അഭിനയമെന്ന് പൊലീസ്

ഡൽഹി: മേഘാലയയിലെ ഹണിമൂണ്‍ ആഘോഷത്തിനിടെ വ്യവസായിയായ യുവാവ് രാജാ രഘുവംശി മരിച്ച സംഭവത്തിൽ സോനം രഘുവംശിയെ ഉത്ത‍‍ർപ്രദേശ് പൊലീസ് മേഘാലയ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിനോട് പ്രതികരിക്കാത്ത സോനം തന്നെ മയക്കു മരുന്ന് നൽകി ബോധം കെടുത്തിയാണ് ഉത്ത‍ർപ്രദേശിലെത്തിച്ചതെന്നാണ് പറഞ്ഞത്. എന്നാൽ ഈ സംഭവത്തിന്റെ ഇരയാണെന്ന് സമൂഹത്തെ ബോധിപ്പിക്കാനായാണ് ബോധം കെടുത്തിയാണ് ഉത്ത‍ർപ്രദേശിലേക്ക് കൊണ്ടുവന്നതായി സോനം അഭിനയിക്കുന്നത് എന്നാണ് യുപി പൊലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷ് വ്യക്തമാക്കിയത്.

അതേസമയം പൊലീസ് ഒടുവിൽ തന്നെ ബന്ധപ്പെടുമെന്ന് അറിയാമായിരുന്നിട്ടും അവർ ഇക്കാര്യം ആദ്യം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഗാസിപൂർ-വാരണാസി റോഡിലെ ഒരു ധാബയിലാണെന്ന് ആണ് സോനം വീട്ടുകാരോട് വ്യക്തമാക്കിയത്. അവരുടെ കുടുംബം ഉടൻ തന്നെ മധ്യപ്രദേശ് പോലീസിനെ ബന്ധപ്പെടുകയും അവർ ലോക്കൽ പോലീസിനെ അറിയിക്കുകയും ചെയുകയായിരുന്നു.

അതേസമയം സോനത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ സോനത്തെ വൺ-സ്റ്റോപ്പ് സെന്ററിലേക്ക് അയച്ചിരുന്നു. ഇപ്പോൾ മേഘാലയ പൊലീസ് സോനത്തെ ചോദ്യം ചെയ്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.

തീയണയ്ക്കല്‍ ദുഷ്‌കരം: കപ്പല്‍ കത്തിയമരുന്നു; പൊട്ടിത്തെറിച്ച് കണ്ടെയ്‌നറുകള്‍

കോഴിക്കോട്: വാന്‍ ഹായ്-503 കപ്പലിലെ തീ മണിക്കൂറുകള്‍ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാന്‍ രക്ഷാദൗത്യത്തിനായില്ല. കപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകി നടക്കുന്നതിനാല്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് അപകടത്തില്‍പ്പെട്ട കപ്പലിനടുത്തേക്ക് എത്താന്‍ കഴിയാത്തതാണ് തീ നിയന്ത്രണ വിധേയമാക്കുന്നതിന് തടസമാകുന്നത്. തീ ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു.

കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംയുക്തമായാണ് തീയണക്കലിനും രക്ഷാദൗത്യത്തിനും ശ്രമിക്കുന്നത്. കപ്പലില്‍ നിന്ന് കാണാതായ നാല് പേര്‍ക്ക് വേണ്ടിയുള്ള രക്ഷാശ്രമം രാത്രിയിലും തുടരും. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലുമാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിലുള്ളത്.

അപകടം സംഭവിച്ച വാന്‍ഹായ് 503 കപ്പലിന് സമീപം ഐഎന്‍എസ് സത്ലജ് ഉണ്ട്. നേരത്തേ പോയ ഐഎന്‍എസ് സൂറത്ത് എന്ന കപ്പല്‍ ചരക്കുകപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെയും രക്ഷപ്പെടുത്തി മംഗളൂരു തീരത്തേക്ക് പുറപ്പെട്ടു. തീ ആളിക്കത്തുന്ന നിലയിലാണ് കപ്പലിന്റെ രാത്രി ദൃശ്യം. കപ്പലിന്റെ പല ഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്.

അൻവറിനായി യൂസുഫ് പഠാൻ  നിലമ്പൂരിൽ പ്രചാരണത്തിനെത്തും

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസുഫ് പഠാൻ എത്തുന്നു.

  ജൂൺ 15 ഞായറാഴ്ച യൂസുഫ് പഠാൻ എത്തുമെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ നേത്യത്വം അറിയിച്ചത്.

കേരളത്തിലെത്തി നിലമ്പൂരിൽ റോഡ് ഷോ ഉൾപ്പടെ നടത്തുമെന്നാണ് വിവരം.

ബഹറാംപൂർ എം പിയാണ് യൂസുഫ് പഠാൻ. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ എംപിയായത്.

ഗ്രെറ്റ അടക്കമുള്ള 12 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കും;  ഇസ്രയേൽ

ടെൽ അവീവ്: മഡലീൻ ബോട്ടിലുണ്ടായിരുന്ന ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെ 12 ആക്ടിവിസ്റ്റുകളെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ എത്തിച്ച് അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പോസ്റ്റ് വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേലിൽ നിന്ന് തിരികെ കൊണ്ടുവരുമെന്നും മന്ത്രാലയം അറിയിച്ചു. നാടുകടത്തൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നവരെ ഇസ്രായേൽ നിയമപ്രകാരം ജുഡീഷ്യൽ അധികാരികൾക്ക് മുന്നിൽ ഹാജരാക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അവരെ കാണാൻ വിമാനത്താവളത്തിൽ എത്തിയതായും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മാഡ്‌ലീന്‍ ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ഇസ്രയേലിലെ അഷ്‌ദോദ് തുറമുഖത്തേക്ക് കൊണ്ടുപോയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ സ്വീഡിഷ് കാലാവസ്ഥാ പ്രചാരണ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗിന്റെ ഫോട്ടോ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തു വിടുകയും ചെയ്തിരുന്നു.

ഗ്രെറ്റയുൾപ്പെടെയുളള പതിനൊന്ന് യാത്രക്കാർ വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം തന്നെ അറിയിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.