തീയണയ്ക്കല്‍ ദുഷ്‌കരം: കപ്പല്‍ കത്തിയമരുന്നു; പൊട്ടിത്തെറിച്ച് കണ്ടെയ്‌നറുകള്‍

0

കോഴിക്കോട്: വാന്‍ ഹായ്-503 കപ്പലിലെ തീ മണിക്കൂറുകള്‍ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാന്‍ രക്ഷാദൗത്യത്തിനായില്ല. കപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകി നടക്കുന്നതിനാല്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് അപകടത്തില്‍പ്പെട്ട കപ്പലിനടുത്തേക്ക് എത്താന്‍ കഴിയാത്തതാണ് തീ നിയന്ത്രണ വിധേയമാക്കുന്നതിന് തടസമാകുന്നത്. തീ ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു.

കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംയുക്തമായാണ് തീയണക്കലിനും രക്ഷാദൗത്യത്തിനും ശ്രമിക്കുന്നത്. കപ്പലില്‍ നിന്ന് കാണാതായ നാല് പേര്‍ക്ക് വേണ്ടിയുള്ള രക്ഷാശ്രമം രാത്രിയിലും തുടരും. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലുമാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിലുള്ളത്.

അപകടം സംഭവിച്ച വാന്‍ഹായ് 503 കപ്പലിന് സമീപം ഐഎന്‍എസ് സത്ലജ് ഉണ്ട്. നേരത്തേ പോയ ഐഎന്‍എസ് സൂറത്ത് എന്ന കപ്പല്‍ ചരക്കുകപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെയും രക്ഷപ്പെടുത്തി മംഗളൂരു തീരത്തേക്ക് പുറപ്പെട്ടു. തീ ആളിക്കത്തുന്ന നിലയിലാണ് കപ്പലിന്റെ രാത്രി ദൃശ്യം. കപ്പലിന്റെ പല ഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here