മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസുഫ് പഠാൻ എത്തുന്നു.
ജൂൺ 15 ഞായറാഴ്ച യൂസുഫ് പഠാൻ എത്തുമെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ നേത്യത്വം അറിയിച്ചത്.
കേരളത്തിലെത്തി നിലമ്പൂരിൽ റോഡ് ഷോ ഉൾപ്പടെ നടത്തുമെന്നാണ് വിവരം.
ബഹറാംപൂർ എം പിയാണ് യൂസുഫ് പഠാൻ. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ എംപിയായത്.

