കാലവർഷം വീണ്ടും സജീവമാകുന്നു

തിരുവനന്തപുരം :  അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 14 മുതൽ 16 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം. 

ഒടുവിൽ വഴങ്ങി ! സിസ തോമസിന്റെ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്

കൊച്ചി: സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

2023 മാർച്ച് 31 നാണ് ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളെജിൽ പ്രിൻസിപ്പലായിരുന്ന സിസ തോമസ് വിരമിക്കുന്നത്.

അതിനുശേഷം വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടയിലാണ് അന്നത്തെ ചാൻസലറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സിസ തോമസിനെ എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കുന്നത്. സർക്കാർ അനുമതി ലഭിക്കന്നതിന് മുമ്പ് തന്നെ സിസ പദവി ഏറ്റെടുക്കുകയിയിരുന്നു.

ഇതിനെ തുടർന്നാണ് ആനുകൂല്യങ്ങളടക്കം തടയുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.  ഈ നടപടിയാണ് നീണ്ട നിയമ യുദ്ധത്തിലേക്ക് കടന്നത്.

രണ്ടാഴ്ചക്കുള്ളിൽ എല്ലാ ആനുകൂല്യങ്ങളും സിസ തോമസിന് നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സിസ തോമസിന്റെ രണ്ടുവർഷത്തെ വിരമിക്കൽ ആനുകൂല്യങ്ങളായിരുന്നു സർക്കാർ തടഞ്ഞു വച്ചിരുന്നത്.

കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

നെയ്റോബി: കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ  ശ്രമം തുടരുന്നു.  മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികളാണ് ഇന്നലെ മരിച്ചത്.

മസായി മാര കണ്ടു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തൃശ്ശൂർ സ്വദേശി ജസ്ന കുട്ടിക്കാട്ടുചാലിൽ (29), മകൾ റൂഫി മെഹറിൻ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ (41) മകൾ ടൈറ റോഡ്വിഗസ് (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

അപകടത്തിൽ കാണാതായ യാത്രാ രേഖകൾ ഉൾപ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമകരമാണ്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.

ദിയ കൃഷ്ണയുടെ പരാതിയിൽ 3 പേർക്കും ഹാജരാകാൻ പൊലീസ് നോട്ടീസ്: യുവതികളുടെ ഫോൺ സ്വിച്ച് ഓഫ്‌

തിരുവനന്തപുരം : തന്റെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പെന്ന ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ  നോട്ടീസ് നൽകി.

ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ പൊലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും.

ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധന വേണമെന്നു പൊലീസ് വ്യക്തമാക്കി.

ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്.

കപ്പല്‍ അപകടം: തീ നിയന്ത്രണവിധേയമായില്ല; കപ്പലിലുള്ളത് 2000 ടണ്‍ എണ്ണ; 240 ടണ്‍ ഡീസല്‍

സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ല്‍ ഉണ്ടായ തീ നിയന്ത്രിക്കാനാവുന്നില്ല. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനം തുടരുന്നു. കപ്പല്‍ ചരിഞ്ഞുതുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിച്ച നാവികരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.

കപ്പലില്‍ തീ പടര്‍ന്നിട്ട് 20 മണിക്കൂര്‍ പിന്നിട്ടുവെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. 4 കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ തടുര്‍ച്ചയായി ഫയര്‍ ഫൈറ്റ് നടത്തുന്നുണ്ടെങ്കിലും കപ്പലിലെ തീ നിയന്ത്രിക്കാന്‍ ആയിട്ടില്ല. മധ്യഭാഗത്താണ് പൊട്ടിത്തെറിയും പുകയും രൂക്ഷം. 10 മുതല്‍ 15 ഡിഗ്രിയില്‍ കപ്പല്‍ ചരിഞ്ഞതിനാല്‍ കൂടുതല്‍ കണ്ടെയ്‌നറുകളും കടലില്‍ പതിച്ചിട്ടുണ്ട്. കാണാതായ നാല് നാവിക്കര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാണ് എന്ന് ഡിഫെന്‍സ് പിആര്‍ഒ കമണ്ഡര്‍ അതുല്‍ പിള്ള പറഞ്ഞു.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ നാവികരില്‍ ആറു പേരാണ് ആശുപത്രിയില്‍ ഉള്ളത്. ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലില്‍ നിന്ന് ഇതുവരെ എണ്ണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിന് സ്മിറ്റ് സാല്‍വയ്ക്ക് ഡച്ച് കമ്പനിയെ എത്തിക്കുമെന്നാണ് വിവരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പല്‍ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.

വിദേശ രാജ്യങ്ങളിൽ ഭാരതീയൻ എന്ന നിലയ്ക്കാണ് സംസാരിച്ചത്, തന്റെ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകും; ശശി തരൂർ എംപി

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശപര്യടനം നടത്തിയ ശശിതരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി. വിദേശരാജ്യങ്ങളിൽ ഭാരതീയൻ എന്ന നിലയിലാണ് താൻ സംസാരിച്ചതെന്ന് ശശി തരൂർ വ്യക്തമാക്കി. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാൻ പോയി അതായിരുന്നു തന്റെ കടമ,അത് താൻ നിറവേറ്റി.രാഷ്ട്രീയ വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകും. പറയാനുള്ളതെല്ലാം കേൾക്കേണ്ടവരെ കേൾപ്പിക്കണമെന്നതായിരുന്നു ലക്ഷ്യമെന്നും തരൂർ പറഞ്ഞു.

പാകിസ്താന്റെ ഒരു അജണ്ടയും ആഗോളതലത്തിൽ നടപ്പാക്കാൻ ആയിട്ടില്ല. ആരും അവരെ കേൾക്കാൻ തയ്യാറായില്ല. ഇന്ത്യ പാക് വെടിനിർത്തലിൽ അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന വാദങ്ങളെ ശശി തരൂർ തള്ളി.യു എസ് പ്രതിനിധികളുമായി സംസാരിക്കുമ്പോൾ ആരും വ്യാപാരത്തിന്റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ല. സ്കൂൾ കുട്ടികളുടെ വഴക്ക് പ്രിൻസിപ്പൽ ഇടപെട്ട് നിർത്തുന്നത് പോലുള്ളതല്ല ഇക്കാര്യത്തിലെ മധ്യസ്ഥത. പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചാൽ തങ്ങൾ മറുപടി നൽകും എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

പാകിസ്താൻ നിർത്തിയാൽ തങ്ങളും നിർത്തും. ഇതായിരുന്നു അമേരിക്കയെ അറിയിച്ചത്. അത് അമേരിക്ക പാകിസ്താനെ അറിയിച്ച് അവരെ കൊണ്ട് നിർത്തിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അഭിനന്ദനീയമാണ്. തങ്ങൾ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല ശശി തരൂർ പ്രതികരിച്ചു.

അമേരിക്ക,പനാമ, ഗയാന, ബ്രസീൽ കൊളംബിയ എന്നീ രാജ്യങ്ങളിലായിരുന്നു ശശിതരൂർ എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ സന്ദർശനം. അഞ്ചു രാഷ്ട്രങ്ങളിലെയും സന്ദർശനം പൂർത്തിയാക്കി ഇന്ന് ഉച്ചയോടെയാണ് സംഘം മടങ്ങിയെത്തിയത്. വിദേശ രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചു എന്ന് ശശിതരൂർ പറഞ്ഞു. കൊളംബിയ പാകിസ്താനെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന പിൻവലിച്ചു. വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. അതിൽ പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, പ്രധാനമന്ത്രിമാർ, വിദേശകാര്യമന്ത്രിമാർ, വിദേശകാര്യ വിദഗ്ധൻമാർ എന്നിവരെ കണ്ടു. തന്റെ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നേരിൽ നൽകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിദേശപര്യടനം നടത്തിയ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തും. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഏഴ് സംഘങ്ങളാണ് വിദേശപര്യടനം നടത്തിയത്.

കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു; മലയാളികൾക്കുൾപ്പെടെ പരുക്ക്

കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു. മലയാളികൾ ഉൾപ്പെടെ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തിൽപ്പെട്ടത്. 28 ഇന്ത്യക്കാർക്ക് പരുക്ക്. എറണാകുളത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ സോജി ഐസക്, ഗീത സോജി, ആബേൽ ഐസക് എന്നിവർ അടക്കമുള്ളവർക്കാണ് പരുക്കേറ്റത്.

സാരമായി പരുക്കേറ്റ ഷാജി ഐസക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ് പൂർണമായി തകർന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

അസ്മ ഇഖ്ബാൽ ഇബ്രാഹിം പാർകർ, അബ്ദുൽ ബഖീ റിസ്‌വാൻ പാർകർ, അൽമാസ് ഇഖ്ബാൽ പാർകർ, പഴനികുമാർ ഗുരുസാമി, വിജയലക്ഷ്മി മുത്തുകൃഷ്ണൻ, നിധിശ്രീ പഴനികുമാർ, ഗീത സോജി ഐസക്, സോജി ഐസക്, ആബേൽ ഉമ്മൻ ഐസക്, ബിബിൻ ബാബു, നസ്റീന ബാനു, സാദിയ അഞ്ചും കഫീൽ അഹമ്മദ്, മനോജ്‌കുമാർ കുലാൽ ശങ്കർ, ശ്രുതി ബങ്ങേറ, ആനന്ദ കുംബാര, ജയലക്ഷ്മി, മുഹമ്മദ് ഹനീഫ, ജസ്‌ന കുറ്റിക്കാട്ടുചാലിൽ, റൂഹി മെഹ്റിൻ, ജോവൽ ജോസഫ്, ട്രാവിസ് നോവൽ, റിയ ആൻ റോഡ്രിഗസ്, ടൈറ, സജിൽ അബ്ദുൽസലാം, റിനി കമാലുദ്ധീൻ, ആസിഫ് മുഹമ്മദ്, അദ്‌നാൻ മുഹമ്മദ്, അമാൻ മുഹമ്മദ് എന്നിവരായിരുന്നു ബസിലുണ്ടായിരുന്നത്.

അനന്തുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് എതിരെ കേസെടുത്തു

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി അനന്തു മൃഗവേട്ടയ്ക്ക് സ്ഥാപിച്ച കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

അനന്തുവിന്‌റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈയില്‍ തിരൂര്‍ പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

അനന്തുവിന്‌റെ മരണത്തില്‍ കെഎസ്ഇബിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‌റെ നടപടി.

ജൂണ്‍ എട്ടിനാണ് സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ചത്. 

നാടുകടത്തുന്നതിന് മുന്‍പ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യുഎസില്‍ അതിക്രൂര പീഡനം

ന്യൂയോര്‍ക്ക്: ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് അതിക്രൂര പീഡനം നേരിടേണ്ടി വന്നതായി ആരോപണം. നാടുകടത്തുന്നതിന് മുന്‍പാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.  ഇന്ത്യന്‍-അമേരിക്കന്‍ സംരഭകന്‍ കുനാല്‍ ജെയ്‌നാണ് ആരോപണം ഉന്നയിച്ചത്. തറയില്‍ മുഖം അമര്‍ത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കുനാല്‍ ജെയ്ന്‍ എക്‌സില്‍ പങ്കുവച്ചു.

”നെവാര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് നാടുകടത്തപ്പെട്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടു. കയ്യില്‍ വിലങ്ങുണ്ടായിരുന്നു. അവന്‍ കരയുകയായിരുന്നു, ക്രിമിനലിനെപ്പോലെയായിരുന്നു അവനെ പരിഗണിച്ചത്. സ്വപ്നങ്ങളെ പിന്തുടര്‍ന്നാണ് അവനെത്തിയത്. അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. ഒരു എന്‍ആര്‍ഐ എന്ന നിലയില്‍ ഹൃദയം തകര്‍ന്നു. ഇതു മനുഷ്യദുരന്തമാണ്” ജെയിന്‍ എക്‌സില്‍ കുറിച്ചു.

വിഷയം അന്വേഷിക്കാനും വിദ്യാര്‍ഥിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും യുഎസിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് ജെയിന്‍ ആവശ്യപ്പെടുകയും ചെയ്തു. സമീപത്തായി 50 ഓളം പേരുണ്ടായിരുന്നു. എന്തെങ്കിലും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. ഹിന്ദി മനസ്സിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടായിരുന്നു. വിദ്യാര്‍ഥി സംസാരിച്ചിരുന്നത് ഹരിയാനവി ഭാഷയിലായിരുന്നു. വിദ്യാര്‍ഥി പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ എന്നെ അതിന് അനുവദിച്ചില്ല. കൂടുതല്‍ പൊലീസുകാരെ വിളിക്കുകയാണ് അവര്‍ ചെയ്തത്. വിദ്യാര്‍ഥിയെ വിമാനത്തിലും കയറ്റിയില്ലെന്ന് കുനാല്‍ ജെയിന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

വിഷയത്തില്‍ ഇന്ത്യന്‍ എംബസി പ്രതികരിച്ചിരുന്നു. യുഎസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും എംബസി അറിയിച്ചു.

ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജി കൃഷ്ണകുമാർ

കൊച്ചി: ബിസിനസ് സംരംഭകയും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജി കൃഷ്ണകുമാർ രംഗത്ത്. 69 ലക്ഷം രൂപ നഷ്ടമായത് കൂടാതെ സ്റ്റോക്കുകളിലും കുറവ് കാണുന്നുണ്ടെന്നാണ് ദിയയുടെ അച്ഛനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ പ്രതികരിച്ചത്.

അതേസമയം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നാം തീയതിയാണ് ഞങ്ങൾ പൊലീസിനെ സമീപിച്ചത്. അതിനു ശേഷമാണ് അവർ പരാതി നൽകാനായി എത്തിയത്. ഇവർക്ക് പിന്നിൽ ആരോ ഉണ്ടെന്നും അന്ന് ഞങ്ങൾക്കെതിരെ പ്രതികരിച്ച ശേഷം അവർ ഇപ്പോൾ എവിടെ എന്ന് അറിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ വാർത്തയുടെ സത്യാവസ്ഥ കണ്ടെത്താൻ സഹായിച്ചു. ഏതെങ്കിലും രാഷ്ട്രീയക്കാരനോ പാർട്ടിക്കൊ ഇതിൽ താല്പര്യമുണ്ടെങ്കിൽ അങ്ങനെ ഇടപെടുത്തരുത്. രാഷ്ട്രീയത്തെ വച്ച് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. എന്റെ കുടുംബത്തെ അതിൽ ചേർക്കരുത്. ഈ വിഷയത്തിൽ ഞാൻ രാഷ്ട്രീയം ഇടപെടുത്തിയിട്ടില്ല. ജാതി ഒന്നും ഇതിൽ ഇടപെടുത്തേണ്ട ആവശ്യമേ ഇല്ല. സിസിടിവി ദൃശ്യങ്ങൾ കൂടി വന്നതോടെ വലിയ കള്ളം പൊളിഞ്ഞു’  എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൾട്ടി പ്ലക്സുകൾ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു; സിനിമ ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്ന് ഹർജി; മൂന്നാഴ്ചയ്ക്കകം സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി

0

കൊച്ചി: മൾട്ടി പ്ലക്‌സ്‌ തീയറ്ററുകളിലെ അധിക ടിക്കറ്റ് ചാർജ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നും അധിക നിരക്ക് തടയണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

പിവിആര്‍ ഇനോക്സ് ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്സുകള്‍ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നിയമം നിലവിലുണ്ട് എന്നാല്‍ കേരളത്തില്‍ ഇല്ല. സമാന വിഷയത്തില്‍ മദ്രാസ്, തെലങ്കാന ഹൈക്കോടതികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ ടിക്കറ്റ് നിരക്ക് നിയന്ത്രണം നടപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

പൊതുസമൂഹത്തെ സാമ്പത്തിക ചൂഷണം നടത്തുന്നത് തടയാന്‍ നിയമം അനിവാര്യമാണെന്നും മള്‍ട്ടി പ്ലക്സുകളില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന് തെലങ്കാന, കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. കേരളത്തില്‍ ഒരു സിനിമയ്ക്ക് ഒരു ദിവസം തന്നെ പല ടിക്കറ്റ് നിരക്ക് ഈടാക്കുന്നു. സിനിമാ റിലീസിന് അടുത്ത ദിവസങ്ങളിലും അവധി ദിവസങ്ങളിലും കുത്തനെ നിരക്ക് കൂട്ടുന്നു. കര്‍ണാടകയില്‍ പരമാവധി 200 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ കേരളത്തില്‍ ഉത്സവ സീസണുകളില്‍ ഉള്‍പ്പടെ റിക്ലൈനര്‍ സീറ്റുകള്‍ക്ക് 1,400 രൂപ വരെ ഈടാക്കുന്നു. എമ്പുരാന്‍ സിനിമയ്ക്ക് 1200 രൂപ വരെ പല തീയറ്ററുകളും ഈടാക്കി. 25 ശതമാനം സീറ്റുകള്‍ നോണ്‍ പ്രീമിയം ആക്കുന്നതാണ് 2022ലെ ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹര്‍ജിയില്‍ പറയുന്നു.

1958ലെ കേരള സിനിമാ നിയന്ത്രണ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും സമയ ബന്ധിതമായി ടിക്കറ്റ് നിരക്കുകളില്‍ കാപ്പിംഗ് ഏര്‍പ്പെടുത്തണമെന്നുമാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി നല്‍കിയത് കോട്ടയം തിരുവാര്‍പ്പ് സ്വദേശി മനു നായര്‍ ജിയാണ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ഫിക്കി – മള്‍ട്ടി പ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, പിവിആര്‍ ഇനോക്സ്, സിനി പോളിസ് തുടങ്ങിയവരും എതിര്‍ കക്ഷികളാണ്.

ജീർണിച്ച അവസ്ഥയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി; ഭർത്താവ് കസേരയിലിരിക്കുന്ന നിലയിൽ, ഭാര്യ നിലത്ത് കിടക്കുന്ന നിലയിൽ

0

ചെന്നൈ: ചെന്നൈ ഹസ്തിനപുരത്ത് ജീർണിച്ച അവസ്ഥയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. അപ്പാർട്ട്മെന്റിനുള്ളിലാണ് ഗണേഷ് (57), മാലിനി (54) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് കുട്ടികളില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മൂന്ന് ദിവസം മുമ്പ് മരണം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.

ഏതാനും വർഷം മുമ്പ് ഒരു അപകടത്തെ തുടർന്ന് മാലിനി കിടപ്പിലായി. പ്രമേഹരോഗവും രക്തസമ്മർദവും മൂലം രോഗിയായിരുന്ന ഗണേഷാണ് പിന്നീട് ഭാര്യയെ ശുശ്രൂഷിച്ചിരുന്നതും വീട്ടിലെ ജോലികൾ ചെയ്തിരുന്നതും. സഹായത്തിന് ജോലിക്കാരോ മറ്റാരെങ്കിലുമോ ഉണ്ടായിരുന്നില്ല. അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ മറ്റ് താമസക്കാരുമായും ഇവർ വളരെ കുറച്ച് മാത്രമേ ഇടപെട്ടിരുന്നുള്ളൂ എന്ന് അയൽക്കാർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച അപ്പാർട്ട്മെന്റിൽ നിന്ന് താഴേക്ക് വരുമ്പോൾ കുഴഞ്ഞുവീണ ഗണേഷിനെ അയൽക്കാർ സഹായിക്കുകയും വീട്ടിൽ കൊണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് ആരും ഇവരെ കണ്ടിരുന്നില്ല.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ അയൽക്കാർ ചിറ്റ്‍ലപാക്കം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്താണ് അകത്ത് കയറിയത്. കസരേയിൽ ഇരിക്കുന്ന നിലയിലായിരുന്നു ഗണേഷിന്റെ മൃതദേഹം. കിടപ്പുമുറിയിൽ ബെഡിന് താഴെ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മാലിനിയുടെ ശരീരം കണ്ടെത്തിയത്.

മുംബൈ സ്വദേശികളായ ഇവർ 2009 വിവാഹിതരാവുകയും തുടർന്ന് ചെന്നൈയിൽ വന്ന് താമസിക്കുകയുമായിരുന്നു. ഗണേഷ് ഹൃദയാഘാതം മൂലം മരിച്ചതാവാമെന്നും സഹായം തേടാനുള്ള ശ്രമത്തിനിടെ മാലിനി ബെഡിൽ നിന്ന് വീണിട്ടുണ്ടാവാം എന്നുമാണ് നിഗമനം.