ഡൽഹി: മേഘാലയയിലെ ഹണിമൂണ്‍ ആഘോഷത്തിനിടെ വ്യവസായിയായ യുവാവ് രാജാ രഘുവംശി മരിച്ച സംഭവത്തിൽ സോനം രഘുവംശിയെ ഉത്തർപ്രദേശ് പൊലീസ് മേഘാലയ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിനോട് പ്രതികരിക്കാത്ത സോനം തന്നെ മയക്കു മരുന്ന് നൽകി ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലെത്തിച്ചതെന്നാണ് പറഞ്ഞത്. എന്നാൽ ഈ സംഭവത്തിന്റെ ഇരയാണെന്ന് സമൂഹത്തെ ബോധിപ്പിക്കാനായാണ് ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്നതായി സോനം അഭിനയിക്കുന്നത് എന്നാണ് യുപി പൊലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷ് വ്യക്തമാക്കിയത്.
അതേസമയം പൊലീസ് ഒടുവിൽ തന്നെ ബന്ധപ്പെടുമെന്ന് അറിയാമായിരുന്നിട്ടും അവർ ഇക്കാര്യം ആദ്യം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഗാസിപൂർ-വാരണാസി റോഡിലെ ഒരു ധാബയിലാണെന്ന് ആണ് സോനം വീട്ടുകാരോട് വ്യക്തമാക്കിയത്. അവരുടെ കുടുംബം ഉടൻ തന്നെ മധ്യപ്രദേശ് പോലീസിനെ ബന്ധപ്പെടുകയും അവർ ലോക്കൽ പോലീസിനെ അറിയിക്കുകയും ചെയുകയായിരുന്നു.
അതേസമയം സോനത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ സോനത്തെ വൺ-സ്റ്റോപ്പ് സെന്ററിലേക്ക് അയച്ചിരുന്നു. ഇപ്പോൾ മേഘാലയ പൊലീസ് സോനത്തെ ചോദ്യം ചെയ്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.

