ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

മലപ്പുറം:  എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ്  സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇരട്ടി മധുരം.

യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം.

2016 ൽ അൻവർ തട്ടിയെടുത്ത വിജയം ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. 2005 ല്‍ സിപിഎം സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്തംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായത്. നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് ദേശീയ തലത്തില്‍ അറിയപ്പെട്ടത്. അഞ്ച് വര്‍ഷം നിലമ്പൂര്‍ പഞ്ചാത്ത് പ്രസിഡന്റും തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ നഗരസഭ ചെയര്‍മാനുമായിരുന്നു.

ആര്യാടൻ മുഹമ്മദിൻറെ രാഷ്ട്രീയ ജീവിതം അസ്തമിച്ചു തുടങ്ങിയപ്പോൾ നിലമ്പൂരിൽ അദ്ദേഹത്തിൻറെ സീറ്റിൽ മത്സരിച്ചു. കോൺഗ്രസിലും ലീഗിലും ഇത് ചൊല്ലി കലഹം ഉണ്ടായി. ആ അവസരം മുതലെടുത്ത് പി വി അൻവർ നിലമ്പൂരിൽ നോട്ടമിട്ടപ്പോൾ ഷൗക്കത്തിന് ആര്യാടന്റെ അതേ വഴി പിന്തുടരാം എന്ന സ്വപ്നം തൽക്കാലത്തേക്ക് കൈവിടേണ്ടി വന്നു. 2021 ലും ഷൗക്കത്ത് സീറ്റ് മോഹിച്ചുവെങ്കിലും ഡിസിസി പ്രസിഡണ്ടായിരുന്ന വി വി പ്രകാശിനാണ് അന്ന് നറുക്കുവീണത്. പിന്നാലെ ഷൗക്കത്ത് ഡിസിസി അധ്യക്ഷ പദവി ഏറ്റെടുത്തു. പിന്നീട് ആ പദവി കോൺഗ്രസ് നേതൃത്വം വിഎസ് ജോയ്ക്ക് കൈമാറി. അൻവർ സ്ഥാനമൊഴിഞ്ഞതോടെ നിലമ്പൂരിലെ എതിരാളി ഇല്ലാതായി. ആര്യാടന്റെ മകനെന്ന വിലാസം കൂടി മുൻനിർത്തി ഷൗക്കത്തിൽ നിലമ്പൂരിൽ ജയമുറപ്പിച്ചു.

യാത്രക്കാർക്ക് ആശ്വാസം; കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ സർവീസ് അനുവദിച്ച് റെയിൽവേ

0

തിരുവനന്തപുരം: കോഴിക്കോട്-പാലക്കാട് റൂട്ടിൽ റെയിൽവേ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തും. രാവിലെ 10:00 ന് കോഴിക്കോട് നിന്നും ആരംഭിച്ച് ഉച്ചക്ക് 1:05 ന് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയ ക്രമീകരണം.

പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് പുറപ്പെടുന്ന ട്രെയിൻ തിരികെ കണ്ണൂർ വരെ സർവീസ് നടത്തും. 7:40 നാണ് കണ്ണൂരിലെത്തുക. ഷോർണൂർ- കണ്ണൂർ ട്രെയിനാണ് പാലക്കാടേക്ക് നീട്ടിയത്. പുതിയ ട്രെയിൻ ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമാകും സർവീസ് നടത്തുക.

ആക്രിക്കച്ചവടത്തിന്‍റെ മറവിൽ വിദേശമദ്യ വിൽപ്പന; നിലമ്പൂർ ഫലപ്രഖ്യാപനത്തിനായി എത്തിച്ച 150 കുപ്പി മ‌ദ്യവുമായി പിടിയിൽ

0

നിലമ്പൂർ: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ വിദേശമദ്യ വിൽപ്പന. രഹസ്യ വിവരത്തി​ന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 150 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. നിലമ്പൂർ തിരുവാലി ഓലിക്കൽ സ്വദേശിയായ ബിനോയിയാണ് എക്സൈസിന്‍റെ പിടിയിലായത്. വിദേശമദ്യവുമായി യാത്ര ചെയ്യവെ വടകരയിൽ വെച്ചാണ് എക്സൈസ് ബിനോയിയെ പിടികൂടിയത്.

മാഹിയിൽ നിന്ന് മലപ്പുറത്തേക്ക് മദ്യം കടത്തുകയായിരുന്നു ഇയാളെന്ന് എക്സൈസ് അറിയിച്ചു. മാഹിയിൽ നിന്ന് കടത്തുന്ന മദ്യം മലപ്പുറത്തും നിലമ്പൂരിലുമായി കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇയാളുടെ പതിവ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ മദ്യം കൂടുതൽ ആവശ്യം വരുമെന്ന് കരുതിയാണ് കൂടുതൽ കടത്തിയതെന്നാണ് ഇയാൾ എക്സൈസിന് നൽകിയിരിക്കുന്ന മൊഴി.

“യഥാർത്ഥ ജീവിതങ്ങളിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ് മലയാള സിനിമ”; ബേസിൽ ജോസഫ് കമന്റിട്ടാൽ കേരളത്തിലേക്ക് വരുമെന്ന് വിദേശവനിത

0

മലയാള സിനിമയിൽ തരം​ഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. ബേസിൽ ഇങ്ങ് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഫേയ്മസായി മാറിയിരിക്കുകയാണ്. ഇത് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ത​ന്റെ പോസ്റ്റിന് ബേസിൽ ജോസഫ് കമന്റിട്ടാൽ കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞ് ഒരു വിദേശ വനിത രം​ഗത്തെത്തിയിരിക്കുകയാണ്.

‘പരകാസ്റ്റ്’ എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് വിദേശ വനിതയുടെ വീഡിയോ പ്രത‍്യക്ഷപ്പെട്ടത്. കേരളത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് തുടങ്ങിയ ഇവർ നമ്മുടെ നാടിന്റെ കൾച്ചറിനെ പ്രശംസിക്കുന്നുണ്ട്. ഒപ്പം മലയാള സിനിമയെ കുറിച്ചും സംസാരിക്കുന്നുണ്ട്. യഥാർത്ഥ ജീവിതങ്ങളിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ് മലയാള സിനിമയെന്ന് അവർ പറയുന്നു. ഒപ്പം നൻപകൽ നേരത്ത് മയക്കം, മലൈക്കോട്ടൈ വാലിബൻ, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയവയാണ് തന്റെ പ്രിയപ്പെട്ട മലയാള സിനിമകളെന്നും ഇവ കണ്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും മനസിലങ്ങനെ തങ്ങിനിൽക്കുന്നുണ്ടെന്നും വിദേശ വനിത പറയുന്നുണ്ട്.

സിനിമകളെ കുറിച്ച് വാചാലയായതിന് പിന്നാലെയാണ് ബേസിൽ ജോസഫിനെ കുറിച്ച് അവർ പറയുന്നത്. “ഈ വീഡിയോയിൽ ബേസിൽ ജോസഫ് എപ്പോഴെങ്കിലും കമന്റ് ഇടുകയാണെങ്കിൽ, ഈ വർഷം ഞാൻ കേരളം സന്ദർശിക്കും. ഒഴികഴിവുകളില്ല. ഞാൻ വരും”, എന്നായിരുന്നു അവരുടെ വാക്കുകൾ. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കമന്റുമായി മലയാളികളും രം​ഗത്ത് എത്തി. നിരവധി പേർ കമന്റിടാൻ ആവശ്യപ്പെട്ട് ബേസിൽ ജോസഫിനെ ടാ​ഗ് ചെയ്യുന്നുമുണ്ട്.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു ജില്ലാ കമ്മറ്റിയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിച്ചത്.

കോഴിക്കോട് ഗസ്റ്റ ഹൗസിൽ നിന്ന് എസ്എഫ്ഐ ഓൾ ഇന്ത്യ കോൺഫ്രൻസിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ ചെയ്ത് നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി ടി സൂരജിൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. പ്രതിഷേധം കണക്കിൽ എടുത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചു.

കഴിഞ്ഞ ദിവസം എബിവിപിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയിരുന്നു. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയത്.

വാല്‍പ്പാറ പച്ചമല എസ്റ്റേറ്റില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍: വാല്‍പ്പാറ പച്ചമല എസ്റ്റേറ്റില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ലയത്തില്‍ നിന്നും 300 മീറ്റര്‍ അകയെ നിന്നാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഇന്നലെയാണ് ദാരുണമായ സംഭവം ഉണ്ടായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിനെ പുലി പിടിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ നാലുവയസുകാരി രജനിയെയാണ് പുലി കടിച്ചെടുത്തുകൊണ്ടുപോയത്.

ഇന്നലെ പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

റേഷൻ കടകളിൽ ഇന്നുമുതൽ (ജൂൺ 21)  മണ്ണെണ്ണ വിതരണം പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ (ജൂൺ 21) റേഷൻ കടകളിൽനിന്ന് മണ്ണെണ്ണ വിതരണം പുനരാരംഭിക്കും. കഴിഞ്ഞ  രണ്ടുവർഷമായി നടക്കാതിരുന്ന മണ്ണെണ്ണ വിതരണമാണ് ഇന്നുമുതൽ പുനസ്ഥാപിക്കുന്നത്.

എഎവൈ കാർഡ് ഉടമകൾക്ക് ഒരു ലിറ്റർ മണ്ണെണ്ണ 61 രൂപ നിരക്കിൽ ലഭിക്കും. മറ്റ് കാർഡ് ഉടമകൾക്ക് അര ലിറ്ററും വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡ് ഉടമകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും ലഭിക്കും.   സംസ്ഥാനത്ത് 5 ലക്ഷത്തിലധികം എഎവൈ കാർഡ് ഉടമകളാണ് ഉള്ളത്.

കഴിഞ്ഞദിവസം മണ്ണെണ്ണ മൊത്ത വ്യാപാരികളുമായും റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ചർച്ച നടത്തിയിരുന്നു.

കമ്മീഷൻ തുക ഏഴ് രൂപ എന്നത് ആറ് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ല എന്ന് റേഷൻ വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതത്തിൽ വരുത്തിയ കുറവ് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.   മൊത്ത വ്യാപാരികളുടെയും റേഷൻ ചില്ലറ വ്യാപാരികളുടെയും കമ്മീഷൻ തുക സർക്കാർ വർധിപ്പിച്ചിരുന്നു. കമ്മീഷൻ തുക 7 രൂപ എന്നത് ആറ് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ല എന്ന് റേഷൻ വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി.  രാജ്ഭവനിലെ പുതിയ ഭാരതാംബ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഗവർണറെ ദേശാഭിമാനി എഡിറ്റോറിയല്‍ രൂക്ഷമായി വിമർശിക്കുന്നത്.

ആരിഫ് മുഹമ്മദ് ഖാന് ശേഷം നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ഗാമിയേക്കാള്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ദേശാഭിമാനി നിലപാട് വ്യക്തമാക്കി.

ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളും മുന്നണികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത് അയക്കുന്ന ഗവര്‍ണര്‍മാര്‍ ധിക്കാരവും ഭരണഘടനാ ലംഘനവുമാണ് കാണിക്കുന്നത്.

ഭരണഘടനയാണ് ഇന്ത്യയുടെ നട്ടെല്ല്’ എന്ന് വി ശിവന്‍കുട്ടി പറഞ്ഞതുതന്നെയാണ് വീണ്ടും പറയാനുള്ളത്. ഭരണഘടനയെന്ന് കേള്‍ക്കുമ്പോള്‍ കുരിശുകണ്ട ചെകുത്താനെപ്പോലെ വിറളിപിടിക്കുന്ന ആര്‍എസ്എസുകാര്‍ക്ക് ഇതിലും വലിയ മറുപടിയില്ലെന്നും ദേശാഭിമാനി വ്യക്തമാക്കി.

ആര്‍എസ്എസ് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിലാണ് രാജ്ഭവനില്‍ പുഷ്പവൃഷ്ടി നടത്തുന്നത്. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ലെന്ന് ആര്‍ലേക്കറും അദ്ദേഹത്തിന്റെ ശിങ്കിടികളും മനസ്സിലാക്കണം. ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രസങ്കല്‍പ്പത്തെ അംഗീകരിക്കാന്‍ തല്‍ക്കാലം സൗകര്യമില്ലെന്ന പ്രഖ്യാപനമാണ് വി ശിവന്‍കുട്ടിയുടെ ഇറങ്ങിപ്പോക്കെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാണിക്കുന്നു.

ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണം;  ശുപാര്‍ശയുമായി പാകിസ്ഥാന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് പാകിസ്ഥാന്‍. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കുന്നതിന് ട്രംപിന്റെ ദീര്‍ഘവീഷണം സാഹായിച്ചെന്നും, ഗാസ, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ എന്നിവയില്‍ യു.എസ് പ്രസിഡന്റ് നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ പരിഗണിച്ച് പുരസ്‌കാരം നല്‍കണമെന്നുമാണ് പാകിസ്ഥാന്‍ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്.

പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ യു.എസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ട്രംപ് അനുകൂല നിലപാട് ശക്തമാക്കുന്നത്. അഞ്ച് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിന് എത്തിയ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണം ഒരുക്കിയായിരുന്നു. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു യു.എസ് പ്രസിഡന്റും പാക്കിസ്ഥാന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

താന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തനിക്ക് നാലോ അഞ്ചോ തവണ നൊബേല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു. അവര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം തനിക്ക് നല്‍കില്ല. കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

വരുന്നത് പെരുമഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും ഫലമായി സംസാഥാനത്ത് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 23ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 24ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മുന്നറിയിപ്പുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. നാളെ മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

ബിഹാറിന് മുകളിലെ ന്യൂന മർദ്ദവും വടക്കുകിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 7 ദിവസം മഴ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ആശങ്കയിൽ ആഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നതായി റിപ്പോർട്ട്. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്.

പവന് ഇന്ന് 200 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 7575 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്

‘ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്, കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണം’: സുരേഷ് ഗോപി

ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരം. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തു

ദേശീയതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് കുറച്ചു ദിവസങ്ങളായി മാത്രം, അതിനു മുൻപ് അത് അല്ലായിരുന്നു സ്ഥിതി. ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്. കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭാരതാംബ വിവാദത്തിൽ വല്യകാരങ്ങൾ വഴിച്ച് തിരിച്ച് വിടാനുള്ള നീക്കം. ഭാരതംബയുടെ ചിത്രത്തിൽ പൂവിടുന്നത് ചെയ്യുന്നവരുടെ അവകാശം. വലിയ കാര്യങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്തരുത് എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുകയാണ്, അതുമാത്രമാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ ഏതു മാപ്പിനെയാണ് അംഗീകരിക്കുന്നത്. 71 മുൻപുള്ളതാണോ 47ന് മുൻപുള്ളതാണോ അംഗീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിമാരുടെ പേഴ്സൺ സ്റ്റാഫിൻ്റെ പെൻഷനിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.പെൻഷൻ കൊടുക്കുന്നവരോട് ഒട്ടും യോജിപ്പില്ല. യോജിപ്പില്ലെന്ന് മാത്രമല്ല ഭയങ്കര എതിർപ്പുമുണ്ട്. ജനങ്ങൾക്ക് കൊടുക്കുന്ന പെൻഷൻ കൃത്യമായി കിട്ടുന്നില്ല. മന്ത്രിമാരുടെ സ്റ്റാഫിനെ ജോലി ചെയ്യുന്നതിന് ശമ്പളം കൊടുക്കണം. പെൻഷനും ആനുകൂല്യങ്ങളും കൊടുക്കുന്നത് ശരിയല്ല, അത് നിരോധിക്കണം.

സർക്കാരിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും മഴക്കാല മുന്നൊരുക്കങ്ങൾ പാളി. കാര്യങ്ങൾ ചർച്ച ചെയ്യാൻ താൻ ഒരു മീറ്റിംഗ് നടത്താൻ ശ്രമിച്ചു, പക്ഷെ പരാജയപ്പെട്ടു. ബണ്ടുകൾ ചെളി വെച്ച് നിർമ്മിക്കുന്നത് വൻ അഴിമതി, കേരളത്തിൽ മുഴുവൻ ഇത്തരത്തിൽ വൻ തട്ടിപ്പാണ് നടക്കുന്നത്.

പുതുതായി നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ അതിന്റേതായ താമസമുണ്ടാകും. പണിതീർത്ത് കൈമാറിയ റോഡുകളുടെ കാര്യത്തിൽ പോലും അടിപ്പാതകൾ നിർമ്മിക്കണമെന്ന ആവശ്യപ്പെട്ട് പുതുതായി അപേക്ഷകൾ വരുന്നു. അത്തരം അപേക്ഷകൾ പരിഗണിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

BOT നിയമ അനുസരിച്ച് ഇത്തരം റോഡുകളിൽ ടോൾ പിരിക്കാൻ പാടുണ്ടോയെന്ന് കേരള സർക്കാരിൻറെ തീരുമാനം എന്താണെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. ടോൾ പിരിവ് തൻറെ അധികാരപരിധിയിലുള്ള കാര്യമല്ലെന്ന് കളക്ടറും NHI യും തന്നോട് പറഞ്ഞിട്ടില്ല.

ടോൾ പിരിവ് നിർത്തിവയ്ക്കാനുള്ള തീരുമാനം കളക്ടർ പിൻവലിക്കാനുള്ള കാരണം അന്വേഷിക്കണം. മുകളിൽ നിന്നുള്ള സമ്മർദ്ദം ഇല്ലാതെ കളക്ടർ ഉത്തരവു പിൻവലിക്കില്ല. താൻ ആവശ്യപ്പെട്ടിട്ട് ഒരു മീറ്റിംഗ് പോലും കളക്ടർ വിളിക്കുന്നില്ല. ഇതിന്റെയെല്ലാം ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ജനങ്ങൾ ആണെന്ന് താൻ സമ്മതിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.