യാത്രക്കാർക്ക് ആശ്വാസം; കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ സർവീസ് അനുവദിച്ച് റെയിൽവേ

0

തിരുവനന്തപുരം: കോഴിക്കോട്-പാലക്കാട് റൂട്ടിൽ റെയിൽവേ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തും. രാവിലെ 10:00 ന് കോഴിക്കോട് നിന്നും ആരംഭിച്ച് ഉച്ചക്ക് 1:05 ന് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയ ക്രമീകരണം.

പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് പുറപ്പെടുന്ന ട്രെയിൻ തിരികെ കണ്ണൂർ വരെ സർവീസ് നടത്തും. 7:40 നാണ് കണ്ണൂരിലെത്തുക. ഷോർണൂർ- കണ്ണൂർ ട്രെയിനാണ് പാലക്കാടേക്ക് നീട്ടിയത്. പുതിയ ട്രെയിൻ ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമാകും സർവീസ് നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here