നിലമ്പൂർ: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ വിദേശമദ്യ വിൽപ്പന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 150 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. നിലമ്പൂർ തിരുവാലി ഓലിക്കൽ സ്വദേശിയായ ബിനോയിയാണ് എക്സൈസിന്‍റെ പിടിയിലായത്. വിദേശമദ്യവുമായി യാത്ര ചെയ്യവെ വടകരയിൽ വെച്ചാണ് എക്സൈസ് ബിനോയിയെ പിടികൂടിയത്.
മാഹിയിൽ നിന്ന് മലപ്പുറത്തേക്ക് മദ്യം കടത്തുകയായിരുന്നു ഇയാളെന്ന് എക്സൈസ് അറിയിച്ചു. മാഹിയിൽ നിന്ന് കടത്തുന്ന മദ്യം മലപ്പുറത്തും നിലമ്പൂരിലുമായി കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇയാളുടെ പതിവ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ മദ്യം കൂടുതൽ ആവശ്യം വരുമെന്ന് കരുതിയാണ് കൂടുതൽ കടത്തിയതെന്നാണ് ഇയാൾ എക്സൈസിന് നൽകിയിരിക്കുന്ന മൊഴി.

