പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ തുടരുകയാണ്.

വീട്ടുകാർക്കും ആൺസുഹൃത്തിനും ഇക്കാര്യങ്ങൾ അറിയിലായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തെ പറമ്പിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. പ്രസവിച്ചശേഷം ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്നാണ് വിദ്യാർഥിനി കൂടിയായ അമ്മ സമ്മതിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പരുക്ക് പറ്റിയതെന്നാണ് പൊലീസ് വിലയിരുത്തൽ.

സ്വയം പൊക്കിൾക്കൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണിരുന്നുവെന്നും, ആ സമയത്ത് കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന യുവതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനില വഷളായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എട്ടാം ക്ലാസ് മുതൽ ബന്ധമുള്ള ആൺസുഹൃത്താണ് ഗർഭത്തിന് ഉത്തരവാദി. ഇയാളെയും ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ തുടരുകയാണ്.

വീട്ടുകാർക്കും ആൺസുഹൃത്തിനും ഇക്കാര്യങ്ങൾ അറിയിലായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തെ പറമ്പിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. പ്രസവിച്ചശേഷം ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്നാണ് വിദ്യാർഥിനി കൂടിയായ അമ്മ സമ്മതിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പരുക്ക് പറ്റിയതെന്നാണ് പൊലീസ് വിലയിരുത്തൽ.

സ്വയം പൊക്കിൾക്കൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണിരുന്നുവെന്നും, ആ സമയത്ത് കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന യുവതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനില വഷളായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എട്ടാം ക്ലാസ് മുതൽ ബന്ധമുള്ള ആൺസുഹൃത്താണ് ഗർഭത്തിന് ഉത്തരവാദി. ഇയാളെയും ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ തുടരുകയാണ്.

വീട്ടുകാർക്കും ആൺസുഹൃത്തിനും ഇക്കാര്യങ്ങൾ അറിയിലായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തെ പറമ്പിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. പ്രസവിച്ചശേഷം ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്നാണ് വിദ്യാർഥിനി കൂടിയായ അമ്മ സമ്മതിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പരുക്ക് പറ്റിയതെന്നാണ് പൊലീസ് വിലയിരുത്തൽ.

സ്വയം പൊക്കിൾക്കൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണിരുന്നുവെന്നും, ആ സമയത്ത് കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന യുവതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനില വഷളായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എട്ടാം ക്ലാസ് മുതൽ ബന്ധമുള്ള ആൺസുഹൃത്താണ് ഗർഭത്തിന് ഉത്തരവാദി. ഇയാളെയും ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

ഒമ്പത് മാസത്തിനിടെ 319 പരാതികൾ, വന്ദേഭാരതിലെ ഭക്ഷണം മോശമെന്ന് യാത്രക്കാർ; പിഴയടച്ചത് 15 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ പുറത്ത്. മോശമായ ഭക്ഷണമാണ് ട്രെയിനിൽ വിതരണം ചെയ്യുന്നതെന്ന പരാതിയടക്കം ഒമ്പത് മാസത്തിനിടെ 319 പരാതികളാണ് ലഭിച്ചത്. കേരളത്തിൽ മംഗലാപുരം – തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിലാണ് പരാതികൾ ഏറെയും. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം പരാതിയിനത്തിൽ മാത്രം 14,87,000 രൂപയാണ് കരാർ കമ്പനി പിഴയടച്ചത്. വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് ഒരു പരാതിയുമില്ലെന്ന റെയിൽവേയുടെ വാദം കളവാണെന്ന വിവരാവകാശ രേഖ പുറത്ത്.

മോശം ഭക്ഷണം ഭക്ഷണം വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിരുന്നു എന്നിട്ടും കരാർ കമ്പനിയെ മാറ്റാൻ റെയിൽവേ തയ്യാറായില്ല. വലിയ സ്വാധീനമുള്ള കമ്പനിയാണ് കരാറുകാർ എന്നാണ് വിവരം. ഇവർ പല ബിനാമികൾ വഴിയാണ് പലയിടത്തും കരാർ പിടിക്കുന്നത്. കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

അഹമ്മദാബാദ് വിമാനദുരന്തം; രക്ഷപ്പെട്ട വിശ്വാസ് കുമാറിനെ ‘കള്ളൻ’ എന്ന് വിളിച്ചത് വിവാദമായി; പരസ്യമായി മാപ്പ് പറഞ്ഞ് ബോളിവുഡ് നടി സുചിത്ര കൃഷ്ണമൂർത്തി

0

മുംബൈ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാറിനെ ‘കള്ളൻ’ എന്ന് വിളിച്ച ബോളിവുഡ് നടി ഒടുവിൽ പരസ്യമായി മാപ്പുപറഞ്ഞു. ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തിയാണ് വിവാദ പ്രസ്താവന നടത്തിയത്. സംഭവം വിവാദമായതോടെയാണ് നടി മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയത്. എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തെക്കുറിച്ച് സുചിത്ര സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് സോഷ്യല്‍ മീഡിയയില്‍ സുചിത്രയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്.

സുചിത്ര തന്‍റെ എക്സ് അക്കൗണ്ടിൽ, വിശ്വാസ് രമേശ് വിമാന യാത്രക്കാരനല്ലെന്നും അപകടത്തെക്കുറിച്ച് വ്യാജ വാദങ്ങൾ ഉന്നയിക്കുകയാണെന്നും ആരോപിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ, ഈ ആരോപണം വ്യാപകമായ വിമർശനത്തിന് ഇടയാക്കി. പലരും സുചിത്രയുടെ പ്രസ്താവന അബദ്ധവും അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാളോടുള്ള അനാദരവുമാണെന്ന് ചൂണ്ടിക്കാട്ടി. വിവാദം കത്തിപ്പടർന്നതോടെ, സുചിത്ര തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു.

“എന്റെ പോസ്റ്റ് തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഞാൻ അത് ഡിലീറ്റ് ചെയ്തു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു” സുചിത്ര പിന്നീട് എക്സില്‍ പങ്കുവച്ച മാപ്പ് അപേക്ഷയില്‍ പറഞ്ഞു.

ഈ സംഭവം, സോഷ്യൽ മീഡിയയിൽ വസ്തുതകൾ പരിശോധിക്കാതെ വിവരങ്ങൾ പങ്കുവെക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. 1990-കളിൽ ഷാരൂഖ് ഖാനോടൊപ്പം ‘കഭി ഹാൻ കഭി നാ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുചിത്ര തന്റെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

അതേ സമയം അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിന്‍റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു.

ജൂണ്‍ 12നാണ് രാജ്യത്തെ നടുക്കിയ ആകാശദുരന്തം സംഭവിച്ചത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. തദ്ദേശവാസികളും മരണപ്പെട്ടു.

എന്തൊക്കെയായാലും തന്തക്കും തള്ളക്കും വിളിക്കാമോ? വയലാട്ട് ഓട്ടോമൊബൈൽസ് ചെയ്തത് ശരിയോ? ഇത് മഹീന്ദ്രക്ക് പോലും നാണക്കേട്; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ യാഥാർഥ്യം ഇതാണ്

0

കൊച്ചി: വയലാട്ട് ഓട്ടോമൊബൈൽസിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവുമായി യുവാവ്. മഹീന്ദ്രയുടെ പുതിയ വാഹനം ബിഇ 6 ഡെലിവറി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

വീഡിയോയിൽ വയലാട്ട് ജീവനക്കാർ ഉപഭോക്താവിനോട് അശ്ലീല ആംഗ്യം കാണിക്കുന്നതും അസഭ്യം പറയുന്നതും വ്യക്തമായി കാണാനും കേൾക്കാനും സാധിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്.

https://www.facebook.com/share/v/1GNe8xUkK7/

വയലാട്ട് ഓട്ടോമൊബൈൽസിന്റെ മരട് ഷോറൂമിലാണ് സംഭവം നടന്നത്. അടുത്തിടെ പുറത്തിറക്കിയ ഇ വി കാറിന്റെ ഡെലിവറി സമയത്ത് കർട്ടൻ ഉപയോ​ഗിക്കാത്തതാണ് തർക്കത്തിന്റെ കാരണം.

കർട്ടൻ മഴ നനഞ്ഞെന്നും അതുപയോ​ഗിച്ചാൽ വാഹനത്തിൽ പോറൽ വീഴുമെന്നും കസ്റ്റമറിനോട് പറഞ്ഞെന്നാണ് വയലാട്ട് ജീവനക്കാർ പറയുന്നത്.

എന്നാൽ ബന്ധുക്കളും സുഹൃത്തുക്കളുമായി കാർ എടുക്കാൻ എത്തിയ യുവാവ് കർട്ടൻ വേണമെന്ന് കട്ടായം പറയുകയായിരുന്നു. എന്നാൽ വാഹനത്തിൽ പോറലേൽക്കുമെന്ന നിലപാടിൽ തന്നെ ജീവനക്കാർ ഉറച്ചു നിന്നു.

തർക്കത്തിനിടെ വാഹനം എടുക്കാനെത്തിയ യുവാവ്, വയലാട്ട് മോട്ടോഴ്സ് ജീവനക്കാരന്റെ അച്ഛനെ കൂട്ടി അസഭ്യം പറഞ്ഞെന്നാണ് വയലാട്ട് അധികൃതർ പറഞ്ഞത്. എന്നാൽ വയലാട്ട് ഓട്ടോമൊബൈൽസ് ജീവനക്കാരൻ ഷർട്ട് ഉയർത്തി കാട്ടുന്നതും അമ്മയെ ചേർത്ത് അസഭ്യം പറയുന്നതും ദൃശ്യത്തിൽ വ്യക്തമായി കേൾക്കാവുന്നതാണ്.

ആശിച്ചു മോ​ഹിച്ചാണ് കാൽ കോടി രൂപ വില വരുന്ന വാഹനം ഈ യുവാവ് വാങ്ങിയത്. ഇതിന്റെ സന്തോഷം കുടുംബത്തോടൊപ്പം പങ്കുവെക്കാനെത്തിയപ്പോഴായിരുന്നു ഇയാൾക്ക് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്.

വയലാട്ട് ജീവനക്കാർ പറയുന്നതുപോലെ അല്ല യുവാവ് വീഡിയോയിൽ പറയുന്നത്. യുവാവിന് ലഭിച്ചത് നിറയെ പോറലുകളുള്ള വാഹനമായിരുന്നെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നും യുവാവ് പറയുന്നു.

ഇത് സാധൂകരിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങളും യുവാവ് പങ്കുവെച്ചിട്ടുണ്ട്. പോറലിന്റെ കാര്യം ജീവനക്കാരോട് പറഞ്ഞപ്പോൾ വേണമെങ്കിൽ വാഹനം കൊണ്ടു പൊയാൽ മതി എന്ന രീതിയിലാണ് ജീവനക്കാർ പെരുമാറിയതെന്നും വീഡിയോയിൽ പറയുന്നു.

ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ വയലാട്ട് മോട്ടോഴ്സിനെതിരെ വ്യാപക വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത് വാഹന നിർമ്മാതാക്കളെ പോലും നാണം കെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമാണെന്നാണ് ഒരു വിഭാ​ഗം ആളുകൾ പറയുന്നത്.

ഇവരുടെ ഡീലർഷിപ്പ് ക്യാൻസൽ ചെയ്യണമെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും മറ്റൊരു കൂട്ടർ പറയുന്നു. കസ്റ്റമർ എന്തൊക്കെ പ്രകോപനം ഉണ്ടാക്കിയാലും ഇത്തരത്തിൽ പ്രതികരിക്കരുതായിരുന്നു എന്നാണ് നെറ്റിസൺസ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് വയലാട്ട് ഓട്ടോമൊബൈൽസ് ജീവനക്കാരുമായി മീഡിയ മലയാളം പ്രതിനിധി സംസാരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെത്തും അതിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും അവർ പറഞ്ഞു.

എന്നാൽ തർക്കം നടന്നു എന്ന് സമ്മതിക്കുകയും ചെയ്തു. ഇവിടെ നടന്നതെല്ലാം സിസിടിവിയിൽ ഉണ്ട്. അത് ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അവർ പറഞ്ഞു.

ജീവനക്കാർ ആരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല. പകർത്തിയത് കസ്റ്റമറാണ്. യുവാവ് പറഞ്ഞതെല്ലാം ഏറെ നേരം കേട്ടുനിന്നെന്നും. ജീവനക്കാരന്റെ പിതാവിനെ ചേർത്ത് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.

വാഹനം ഷോറൂമിൽ നിന്നും ഇറക്കുന്നതിനു മുമ്പ് കർട്ടൻ ഇട്ട ശേഷം അത് മാറ്റിയാണ് വാഹനം ഡെലിവറി നൽകുന്നത്. ഇതോടൊപ്പം പ്രതീകാത്മകമായി വലിയൊരു താക്കോലും കൈമാറാറുണ്ട്. ഏത് വാഹനം വാങ്ങിയാലും മലയാളിക്ക് ഇതൊരു ആചാരം പോലെയാണ്.

വാഹനം ഏറ്റു വാങ്ങുന്നതിനായി മിക്ക ആളുകളും കുടുംബത്തോടൊപ്പം ആണ് വരാറുള്ളത്. ഇതിന്റെ ഫോട്ടോയും വീഡിയോയുമെല്ലാം ഡീലർമാരും ഉപഭോക്താവുമെല്ലാം സന്തോഷത്തോടെ പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം കേട്ടുകേൾവി ഇല്ലാത്തതാണെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി നല്‍കി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകാനുള്ള സമയം നീട്ടി നല്‍കിയാതായി റിപ്പോർട്ട്. സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ല എന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയതായും പൊലീസ് വ്യക്തമാക്കി.

ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ടെഹ്റാനിലെ എംബസികൾ അടച്ച് രാജ്യങ്ങൾ

ഇസ്രയേലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിച്ചതോടെ മേഖലയിലെ വ്യോമാതിർത്തി അടച്ചിടുകയും മറ്റ് രാജ്യങ്ങൾ ഇസ്രയേലിലും ഇറാനിലുമുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതിന്റെ ഭാഗമായി ടെഹ്റാനിലുള്ള ചില രാജ്യങ്ങളുടെ എംബസികൾ അടച്ചുപൂട്ടാനും ഉദ്യോഗസ്ഥരോട് ഇറാൻ വിടാൻ ഉത്തരവിടുകയും ചെയ്തു. ന്യൂസിലൻഡ് , ഓസ്ട്രേലിയ , ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളാണ് താത്ക്കാലികമായി അടച്ചത്.

ഓസ്‌ട്രേലിയ തങ്ങളുടെ എല്ലാ പൗരന്മാരോടും എംബസിയിലെ ഉദ്യോഗസ്ഥരോടും ഇറാൻ വിടാൻ നിർദേശം നൽകി. ഇത് നിസ്സാരമായി എടുക്കുന്ന തീരുമാനമല്ല. ഇറാനിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷത്തെ അടിസ്ഥാനമാക്കിയുള്ള തീരുമാനമാണിതെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് അഡലെയ്‌ഡിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ടെഹ്‌റാനിലെ തങ്ങളുടെ എംബസി പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതമായി പോകാൻ കഴിയുമെങ്കിൽ എല്ലാ ഓസ്‌ട്രേലിയക്കാരും ഇറാൻ വിടണമെന്നാണ് നിർദേശം.

ഇറാനിൽ കഴിയുന്ന ഏകദേശം 2,000 ഓസ്‌ട്രേലിയക്കാരും അവരുടെ കുടുംബാംഗങ്ങളും തിരികെ പോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും 1,200 പേർ ഇസ്രയേലിലാണെന്നും വോങ് പറഞ്ഞു. ടെൽ അവീവ് എംബസിയിൽ റിപ്പോർട്ട് ചെയ്ത 200 പേരിൽ 48 ഓസ്‌ട്രേലിയക്കാർ ഇസ്രയേൽ അല്ലെങ്കിൽ അയൽരാജ്യമായ ജോർദാനിലേക്ക് പോയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 44 ഓസ്ട്രിയൻ, യൂറോപ്യൻ യൂണിയൻ പൗരന്മാരെ തുർക്കിയിലേക്കും അർമേനിയയിലേക്കും മാറ്റി.

ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷ, ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയം: മന്ത്രി വി ശിവൻകുട്ടി

ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല.

ഓരോ ഭാഷയ്ക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ.

എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകൾ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്ഭവനിൽ ഭരണഘടനാ ലംഘനം നടത്തിയത് ഗവർണർ. ഭാരതാംബയുടെ ചിത്രം വയ്ക്കാൻ ഒരു ഭരണഘടനയും പറയുന്നില്ല . തന്‍റെ ഓഫീസിൽ മാർക്സിന്‍റെ പടം വയ്ക്കാൻ കഴിയുമോ. ഇന്ത്യയുടെ അതിർത്തികൾ ഏതെന്ന് പറയാൻ ഗവർണർക്ക് അധികാരമുണ്ടോ എന്നും മന്ത്രി ചോദിച്ചു.

‘ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു, യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്’; പി കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് താഴെ തട്ടിൽ നിന്നും വരുന്ന റിപ്പോർട്ട്. നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്‌ട് ഉണ്ടാക്കും.

മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. മുസ്ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്. യാതൊരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവർത്തിച്ചു. ഏത് തെരഞ്ഞെടുപ്പിലും പൊളിറ്റിക്കൽ കമ്മിറ്റ്മെന്റും കൊടുത്താൽ പിന്നെ അത് വരെയുള്ള കാര്യങ്ങൾ നോക്കില്ല.

ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി പാർട്ടി നന്നായി പ്രവർത്തിച്ചു. ലീഗിന്റെ വോട്ട് ഇടത്തിലേക്ക് പോകുമെന്ന എൽഡിഎഫ് വിലയിരുത്തൽ തെറ്റിദ്ധാരണ. അവർക്ക് ലീഗിനെ കുറിച്ച് അറിയില്ല. അൻവർ നേടുക എൽഡിഎഫിൻ്റെ വോട്ടുകൾ. യുഡിഎഫിൻ്റെ വോട്ട് അൻവറിന് ലഭിക്കില്ല. അൻവറിൻ്റെ മുന്നണി പ്രവേശനം ഇപ്പോള് ചർച്ച ചെയ്യേണ്ടതില്ല. ലീഗ് ഒറ്റക്ക് തീരുമാനിക്കേണ്ടത് അല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ആർഎസ്എസ് ബിംബങ്ങൾ ശേഖരിച്ച് വെക്കാനുള്ള ഇടമാക്കി രാജ് ഭവനെ തരം താഴ്ത്തരുത്: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്കെതിരെ രംഗത്ത്. ആർഎസ്എസ് ബിംബങ്ങൾ ശേഖരിച്ച് വെക്കാനുള്ള ഇടമാക്കി രാജ് ഭവനെ തരം താഴ്ത്തരുത്.

ഗവർണർ രാജ് ഭവനെ ആർഎസ്എസ് ആശയ പ്രചരണ കേന്ദ്രമാക്കി മാറ്റുകയാണ് . ആരിഫ് മുഹമ്മദ് ഖാനാണ് ഇതിന് തുടക്കമിട്ടത്. 

അതിന് മുന്നിൽ താണ് വണങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുത്. പ്രോട്ടോക്കോൾ ലംഘനം നടത്തിയത് ഗവർണറാണ്. മന്ത്രി ശിവൻകുട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ബിന്ദു പറഞ്ഞു.

അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി.  കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ പണം ഇങ്ങനെ തട്ടിയെടുത്തത്.

രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്ന് പ്രാഥമിക കണക്ക്.

ട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻറും ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക.  പഴയ വീട് പെയിൻ്റടിച്ച് പണം തട്ടിയവരും വാടകക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്.

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം അംഗവുമായ വി പി ജോണും, കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻ്റ് വി എസ് ഷാലും അടക്കമുള്ളവ‍ർ ഇതിൽപ്പെടുന്നു.

റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമെന്ന് പി കെ ശ്രീമതി

കണ്ണൂർ:  സദാചാര ഗുണ്ടായിസത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി.

തൻ്റെ ഭർത്താവല്ലാത്ത ആളോട് ഒരു മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.

കായലോട് നടന്നത് താലിബാനിസമെന്നും പി കെ ശ്രീമതി   പ്രതികരിച്ചു. ഒരു പാവം സഹോദരനും സഹോദരിക്കും നേരെ വ്യക്തിഹത്യ നടത്തുന്നത് അതിഭീകരമാണ്. മൂന്ന് പേരെ അല്ല മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഏത് സംഘടനയായാലും, ആർക്കും ഇതിൽ നിന്ന് രക്ഷപ്പെടാനാവില്ല. അതിശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ട സംഭവമാണിതെന്നും അല്പമെങ്കിലും സംസ്കാരം ഉണ്ടെങ്കിൽ ഇതിനോട് യോജിക്കാൻ കഴിയില്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചു.

തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണ് കായലോട് നടന്നത്. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്ന് പി കെ ശ്രീമതി കുറ്റപ്പെടുത്തി.

പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിന്റെ മുൻപിൽ പെൺകുട്ടി അപമാനിതയായി. ജീവിച്ചിരിക്കാൻ തോന്നാത്ത വിധം മാനസികമായ പീഡനത്തിന് വിധേയയായി. നിയമം കയ്യിലെടുക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തതെന്നും പി കെ ശ്രീമതി ചോദിച്ചു.

വീണ്ടും അനിശ്ചിതത്വം; ആക്സിയം 4 ദൗത്യം മാറ്റി

ഡൽഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം. ജൂൺ 22ന് തീരുമാനിച്ചിരുന്ന ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി.

ഏഴാം തവണയാണ് വിക്ഷേപണം മാറ്റിവയ്ക്കുന്നത് . പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ആക്സിയം സ്പേസ് അറിയിച്ചു.

നാസയും ഐഎസ്ആർഒയും സ്പേസ് എക്സും യൂറോപ്പ്യൻ സ്‌പേസ് ഏജൻസിയും സംയുക്തമായി അക്‌സിയം സ്‌പേസുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വകാര്യ യാത്ര പദ്ധതിയാണ് ആക്‌സിയം ഫോർ മിഷൻ.

ശുഭാംശു ശുക്ലയ്ക്ക് പുറമേ, പെഗ്ഗി വിറ്റ്‌സൺ, സ്ലാവസ് ഉസ്‌നാൻസ്‌കി വിസ്‌നിയേവിസ്‌കി, ടിബോർ കപ്പു എന്നിവരാണ് യാത്രികർ. സ്പേസ് എക്സിൻറെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് യാത്ര.

നിലപാട് കടുപ്പിച്ച് രാജ്ഭവൻ; ഉദ്ഘാടന ചടങ്ങ് ഉണ്ടെങ്കിൽ ഭാരതാംബയുടെ ചിത്രവുമുണ്ടാകും

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ രാജ്ഭവൻ നിലപാട് കടുപ്പിച്ചു. ഭാരതാംബയുടെ ചിത്രം മാറ്റാൻ കഴിയില്ലെന്നും എല്ലാ ഉദ്ഘാടനങ്ങൾക്കും ആ ചിത്രം അവിടെ ഉണ്ടായിരിക്കുമെന്നുമാണ് രാജ്ഭവന്റെ നിലപാട്.

ചിത്രത്തിന് മുന്നിൽ ഒരു വിളക്ക് സ്ഥാപിക്കുമെന്നാണ് രാജ്ഭവന്റെ നിലപാട്. ഇതോടെ, രാജ്ഭവനിൽ സർക്കാർ പരിപാടികൾ നടത്താനുള്ള സാധ്യത മങ്ങിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

തീരുമാനത്തിൽ രാജ്ഭവൻ ഉറച്ച് നിൽക്കുകയാണ് സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനിൽ നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.

ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച്ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്