തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ (ജൂൺ 21) റേഷൻ കടകളിൽനിന്ന് മണ്ണെണ്ണ വിതരണം പുനരാരംഭിക്കും. കഴിഞ്ഞ രണ്ടുവർഷമായി നടക്കാതിരുന്ന മണ്ണെണ്ണ വിതരണമാണ് ഇന്നുമുതൽ പുനസ്ഥാപിക്കുന്നത്.
എഎവൈ കാർഡ് ഉടമകൾക്ക് ഒരു ലിറ്റർ മണ്ണെണ്ണ 61 രൂപ നിരക്കിൽ ലഭിക്കും. മറ്റ് കാർഡ് ഉടമകൾക്ക് അര ലിറ്ററും വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡ് ഉടമകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും ലഭിക്കും. സംസ്ഥാനത്ത് 5 ലക്ഷത്തിലധികം എഎവൈ കാർഡ് ഉടമകളാണ് ഉള്ളത്.
കഴിഞ്ഞദിവസം മണ്ണെണ്ണ മൊത്ത വ്യാപാരികളുമായും റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
കമ്മീഷൻ തുക ഏഴ് രൂപ എന്നത് ആറ് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ല എന്ന് റേഷൻ വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതത്തിൽ വരുത്തിയ കുറവ് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മൊത്ത വ്യാപാരികളുടെയും റേഷൻ ചില്ലറ വ്യാപാരികളുടെയും കമ്മീഷൻ തുക സർക്കാർ വർധിപ്പിച്ചിരുന്നു. കമ്മീഷൻ തുക 7 രൂപ എന്നത് ആറ് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ല എന്ന് റേഷൻ വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.

