മലപ്പുറം: യു.ഡി.എഫുമായി മുന്നോട്ട് പോകേണ്ട സാഹചര്യം വന്നാൽ മുന്നോട്ട് പോകുമെന്ന് അൻവർ പറഞ്ഞു. യു.ഡി.എഫിലേക്ക് എടുത്താൽ ബേപ്പൂരിൽ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്നാണ് അൻവറിന്റെ വെല്ലുവിളി.
പിണറായിയും മരുമോനിസവുമാണ് ഇവിടുത്തെ വിഷയം, സ്വരാജിന് അത് ഇനിയും മനസ്സിലായില്ലെങ്കിൽ പശ്ചിമ ബംഗാളിലെ അവസ്ഥ ഇവിടെയും വരുമെന്ന് അദ്ദേഹം വിമർശിച്ചു.
വി ഡി സതീശനോട് ചര്‍ച്ചയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം എന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ല. എല്ലാവരും ഒരേ പോരാട്ടത്തിന്റെ ഭാഗമാണ്.
നല്ലൊരു തീരുമാനത്തിലേക്ക്, മാന്യമായൊരു അക്കൊമഡേഷനിലേക്ക് വരികയാണെങ്കില്‍ മരുമോനിസത്തിന്റെ വേരറുക്കാന്‍, 2026 മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ഞാന്‍ മത്സരിക്കും. അവര്‍ ആലോചിക്കട്ടെ – അദ്ദേഹം പറഞ്ഞു.
‘യുഡിഎഫിലെടുത്താല്‍ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ മത്സരിക്കാം’; പി വി അന്‍വര്‍
യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തില്‍; എം വി ഗോവിന്ദന്‍
നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയം പരിശോധിച്ച് ആവശ്യമായ നിലപാട് എടുത്ത് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനായില്ല. 1407 വോട്ട് കുറവുണ്ട്. രാഷ്ട്രീയമായി ജയിക്കാവുന്ന മണ്ഡലമല്ല നിലമ്പൂര്‍ മത്സരിച്ച ഓരോ ഘട്ടത്തിലും ലഭിച്ച വോട്ട് അത് വ്യക്തമാക്കുന്നു. മുന്നണിക്ക് പുറത്തുള്ള വോട്ടുകള്‍ ലഭിക്കുമ്പോഴാണ് ജയിച്ചിട്ടുളളത് – അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വോട്ടുകള്‍ ജയസാധ്യതയില്ലെന്ന് മനസിലാക്കി ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ വലതുപക്ഷത്തിന് നല്‍കിയതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ സ്ഥാനാര്‍ഥി തന്നെ വിധി വരുന്നതിന് മുന്‍പ് പരസ്യമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും മുന്‍പും വിഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവ് പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ്. ഇതിനു മുന്‍പുള്ള തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ വി ഡി സതീശന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്നൊന്നും പ്രതിഷേധിക്കാതിരുന്നവര്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്തിനാണ് അദ്ദേഹം ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്ന ലോകത്തിലെ ആദ്യത്തെ ജനാധിപത്യ പ്രസ്ഥാനം യുഡിഎഫ് ആണ്.ഇത് ദൂരവ്യാപകമായ ഫലം ഉളവാക്കും. ഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത, മറുഭാഗത്ത് ജമാ അത്തെ ഇസ്ലാമിയെ ഉപയോഗിക്കുകയുമാണ്. വിജയത്തിന്റെ ഘടകങ്ങള്‍ സുക്ഷ്മമായി പരിശോധിച്ചാല്‍ വര്‍ഗീയ ശക്തികളുടെ സഹായം കൊണ്ടാണ് എന്ന് കാണാനാവും. ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് ഒരു വര്‍ഗീയ ശക്തികളുടെയും വോട്ട് വാങ്ങാതെയാണ് 66000 ല്‍ പരം വോട്ട് നേടിയതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ വോട്ടര്‍മാരുടെ പിന്തുണ നേടാനായി. ഈ രാഷട്രീയം ശക്തമായി മുന്നോട്ട് കൊണ്ടു പോകണം എന്നാണ് ഫലം നല്‍കുന്ന പാഠം. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം പോലെ ഉപയോഗിക്കുന്നത് തുറന്നു കാട്ടണം – അദ്ദേഹം പറഞ്ഞു.
2026ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വിഡി സതീശൻ
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യു.ഡി.എഫ് ജനഹൃദയം കവരും. ഇത് യു.ഡി.എഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി.
2026-ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത്.
2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോൾ ലോകകപ്പ് ഉയര്‍ത്തി ലിയോണൽ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശൻ നിലമ്പൂരിലെ വിജയത്തിന്‍റെ സന്തോഷം പങ്കുവെച്ചത്.
എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി
കണ്ണൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമായതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ‘റെഡ് ആർമി’ ഫേസ്ബുക്ക് പേജിൽ പരോക്ഷവിമർശനം.
തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പിന്തുണ പരാമർശത്തിലാണ് ‘റെഡ് ആർമി’യുടെ പരോക്ഷവിമർശനം. നേരത്തെ ‘പി ജെ ആർമി’ എന്ന് പേരുള്ള പേജായിരുന്നു റെഡ് ആർമി.
‘നന്ദി ഉണ്ട് മാഷേ’ എന്നാണു എം വി ഗോവിന്ദനെ പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്.
അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം.
ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തിൽ ജനത പാർട്ടിയുമായി ചേർന്നതായിരുന്നു എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു

‘എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു’; എം സ്വരാജിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു
കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ എഴുത്തുകാരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു.
ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു.
എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു’ എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്.

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിച്ചേക്കും.
അമ്മയുടെ ഡിഎന്‍എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡിഎൻഎ മാച്ച് ആയത്. മരിച്ചവരിൽ 251 പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. അതിൽ 245 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്.
ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്.
കഴിഞ്ഞ ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു.
വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.
പൊതുപ്രവർത്തനം തുടരുമെന്ന് പി.വി അൻവർ
നിലമ്പൂർ: എന്റെ രാഷ്ട്രീയം എന്താകും എന്നതിൽ ആശങ്കയില്ലെന്ന് പിവി അൻവർ. പൊതുപ്രവർത്തനം ഞാൻ തുടരും. അതിന് എംഎൽഎയും മന്ത്രിയുമാകേണ്ട ആവശ്യമില്ല.
അത് തടയാൻ ഒരു പിണറായിക്കും കഴിയില്ല. യുഡിഎഫുമായി ചർച്ച നടത്തുമോ എന്ന് ചോദ്യത്തിനും ആരുമായും ചർച്ച നടത്തുമെന്ന് അൻവർ മറുപടി പറഞ്ഞു.
പിണറായിസമാണ് നാടിന്റെ പ്രശ്‌നം. അതിനെതിരെ എന്തും വിട്ടുവീഴ്ച ചെയ്യുമെന്നും അൻവർ പറഞ്ഞു.
‘ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മലയോര മേഖലയിലെ കർഷകസംഘടനകളുമായി ചേർന്ന് ശക്തമായ ഇടപെടൽ ഉണ്ടാകും.
ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കത്തക്ക രീതിയിലുള്ള ഇടപെടൽ ഉണ്ടാക്കിയാൽ യുഡിഎഫിനൊപ്പം ചേർന്നു പോകും. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാൻ യുഡിഎഫ് നേതൃത്വം തയ്യാറായാൽ എല്ലാവർക്കും നല്ലതാണ്. അത് വിനീതമായി നേതൃത്വത്തെ ഓർമിപ്പിക്കുന്നു’- അന്‍വര്‍ പറഞ്ഞു.

നിലമ്പൂർ ഫലം: പിണറായി വിജയൻ രാജിവച്ച് ഒഴിയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഉജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ സീറ്റ് ഞങ്ങൾ നിലനിർത്തി. ഇവിടെ നിലമ്പൂരിലെ സീറ്റ് ഞങ്ങൾ തിരിച്ചു പിടിച്ചു.
പിണറായി വിജയൻ രാജിവച്ച് ഒഴിയുകയാണ് വേണ്ടത്. ശക്തമായ ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായി. സർക്കാരിനെതിരായ അതിശക്തമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കാണാൻ സാധിച്ചത്.
ഇടതു മുന്നണി ഗവൺമെൻറ് കാവൽ മന്ത്രിസഭയായി മാറിയിരിക്കുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ്. ഇത് സെമിഫൈനൽ ആണ്.
ഈ സെമിഫൈനലിൽ യുഡിഎഫ് ജയിച്ചു. ഫൈനലിലും ഞങ്ങൾ ജയിക്കുമെന്ന് സംശയമില്ല. എല്ലാവരും ഒരു മനസോട് കൂടി പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തിൽ ബിജെപി ഒരു എടുക്കാ ചരക്കായി മാറി. അൻവർ പിടിച്ച വോട്ടും ഭരണ വിരുദ്ധ വികാരത്തിൻ്റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹൃദയാഘാതം: വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
അച്ഛാ നമ്മൾ ജയിച്ചൂട്ടോ ! ഫേസ്ബുക്ക് പോസ്റ്റുമായി അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിൻ്റെ മകൾ നന്ദന
മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. വി.വി. പ്രകാശ് ഇടത് സ്ഥാനാർത്ഥിയായിരുന്ന പിവി അൻവറിനോട് തോൽക്കാൻ കാരണം ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണെന്ന ആരോപണം ശക്തമായിരുന്നു
ആര്യാടൻ ഷൗക്കത്ത് വി.വി. പ്രകാശിൻ്റെ കുടുംബത്തെ കാണാത്തത്തും മണ്ഡലത്തിൽ ചർച്ചയായിരുന്നു.
ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അച്ഛൻ്റെ ഓർമ്മകൾ ഓരോ വോട്ടർമാരുടെയും മനസിൽ എരിയുന്നുവെന്ന് പ്രകാശിൻ്റെ മകൾ നന്ദന ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
അന്നും ഇന്നും എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പമാണെന്ന് പാർട്ടിക്കൊപ്പമെന്ന് വിവി പ്രകാശിൻ്റെ കുടുംബം വ്യക്തമാക്കിയിരുന്നു, എന്തായാലും നിലമ്പൂരിലെ ഫലത്തിന് പിന്നാലെ അച്ഛാ നമ്മൾ ജയിച്ചൂട്ടോ എന്ന ഫേസ്ബുക്ക് കുറിപ്പുമായി വിവി പ്രകാശിൻ്റെ മകൾ നന്ദന രംഗത്തെത്തി.