ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശുവിനൊപ്പം കേരളത്തിന്‍റെ സ്വന്തം വിത്തുകളും; നെല്ലും പയറും തക്കാളിയുമുൾപ്പടെ ആറ് വിത്തിനങ്ങള്‍

0

ഫ്ലോറിഡ: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ആക്‌സിയം4 ബഹിരാകാശ ദൗത്യം ഇന്ന് നടക്കാനിരിക്കെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു ശുക്ലയ്ക്കൊപ്പം കേരളത്തിന്‍റെ സ്വന്തം വിത്തുകളും ബഹിരാകാശത്തേക്ക് പോവുകയാണ്. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ചേർന്നാണ് ബഹിരാകാശത്തേക്ക് വിത്തിനങ്ങളെ അയക്കുന്നത്. ഈ ഒരു ദൗത്യത്തിന്റെ ഉദ്ദേശം എന്താണെന്ന് ഗവേഷകർ തന്നെ വിശദീകരിക്കുന്നു.

‘ക്രോപ്‌സ് സീഡ്‌സ് ഇന്‍ ഐഎസ്എസ്’ എന്നാണ് ഈ പരീക്ഷണത്തിന്‍റെ പേര്. വെള്ളായണി കാർഷിക സർവകലാശാലയില്‍ നിന്നുള്ള ആറിനം വിത്തിനങ്ങളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. നെല്‍ വിത്തുകള്‍, പയര്‍ വിത്തുകള്‍, തക്കാളി വിത്തുകള്‍, വഴുതന വിത്തുകള്‍ എന്നിവ ഇതില്‍ അടങ്ങുന്നു. ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ ഈ വിത്തുകള്‍ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്നറിയാനാണ് ഇവ അയക്കുന്നത്.

ശുഭാംശു ശുക്ല ഈ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കും. നാളിതുവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയിട്ടില്ലാത്ത കേരളത്തിന്‍റെ തനത് വിത്തുകളാണ് അയക്കുന്നത് എന്നതാണ് പരീക്ഷണത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ചേർന്നുള്ള പരീക്ഷണം സ്പേസ് ബയോളജി രംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷ.

ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ വിക്ഷേപണം ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്ന് നാസയുടെ അറിയിപ്പ്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ഒടുവിൽ നാളെ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ശുഭാംശുവും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. ശുഭാംശുവിനെ കൂടാതെ നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ.

നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്ത് എത്തുകയാണ് ശുഭാശംശുവിലൂടെ. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനാണു ശുഭാംശു ശുക്ല. കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ജൂൺ 19ന് വിക്ഷേപണം നടത്തിയേക്കുമെന്നാണ് ആക്സിയം സ്പേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് മാറ്റിവെക്കുകയായിരുന്നു. നാസയും സ്പേസ് എക്സുമായി ചേർന്നാണ് തീയതി പ്രഖ്യാപിച്ചത്. ദൗത്യം നടത്താൻ ജൂൺ അവസാനം വരെ സമയമുണ്ടെന്ന് കഴിഞ്ഞ ദിവസം ആക്സിയം അറിയിച്ചിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളില്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിനെ തുടർന്നാണ് യാത്ര 19 ന് നടത്തുമെന്ന് അറിയിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായിരുന്നതും തടസമായി. നിലയത്തിലെ സ്വെസ്ദ എന്ന റഷ്യന്‍ മൊഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് യാത്ര നീട്ടിവെച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ മൊഡ്യൂളിലെ ചില ചോര്‍ച്ചകള്‍ റഷ്യന്‍ കോസ്മനോട്ടുകള്‍ പരിഹരിച്ചിരുന്നു. മേയ് 29ന് നിശ്ചയിച്ചിരുന്ന ദൗത്യം ആദ്യം കാലാവസ്ഥ പ്രശ്‌നവും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ദ്രവീകൃത ഓക്‌സിജന്‍ ചോര്‍ച്ച കാരണവും നാല് വട്ടം മാറ്റി വച്ചിരുന്നു.

സഹപാഠിയായ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി സ്വയംഭോഗം; ബിരുദ വിദ്യാര്ത്ഥിക്ക് 14 മാസം തടവുശിക്ഷ

0

ലണ്ടൻ: സഹപാഠിയായ വി​ദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി സ്വയംഭോ​ഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥിക്ക് ബ്രിട്ടനിൽ തടവുശിക്ഷ. ഉദ്‍കർഷ് യാദവ് എന്നയാളെയാണ് 14 മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. ഇയാൾ നാശമാക്കിയ മൂന്ന് ടെഡി ബിയറിനും കിടക്കവിരിക്കും തുല്യമായ തുക പെൺകുട്ടിക്ക് നഷ്ടപരിഹാ​രമായി നൽകണമെന്നും കോടതി വിധിയിൽ പറയുന്നു. ന്യൂകാസിലിലെ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയാണ് പ്രതിയായ ഉദ്‍കർഷ് യാദവ്.

കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്താണ് ഇയാൾ പെൺകുട്ടിയുടെ മുറിയിൽ സ്വയംഭോ​ഗം ചെയ്തത്. ഉദ്‍കർഷ് യാദവ് തൻറെ സഹപാഠിയായ ഒരു ബിരുദ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു. അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്‍കർഷ് മുറിയിൽ അതിക്രമിച്ച് കയറിയത്. ഇതിനായി ഇയാൾ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാൻ കഴിയുന്ന ജിം കീ കാർഡ് ഉപയോഗിച്ചു. അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഉദ്കർഷ് മുറിയിൽ കയറി സ്വംഭോഗം ചെയ്തതായി സഹപാഠിയായ വിദ്യാർത്ഥിനി തിരിച്ചറിയുന്നത്.

തൻറെ കിടക്കവിരിയിലും ടെഡി ബിയറിലും എന്തോ വെളുത്ത വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ജിം കീ കാർഡിലെ ഡാറ്റ പരിശോധിച്ച പെൺകുട്ടി, ഉദ്‍കർഷ് യാദവ് തൻറെ മുറിയിൽ കയറിയതായി മനസിലാക്കി. ഇതോടെയാണ് ഇയാൾ തന്റെ മുറിയിൽ കടന്നുകയറി സ്വയംഭോ​ഗം ചെയ്തെന്ന് പെൺകുട്ടി മനസ്സിലാക്കിയത്. പിന്നാലെ പെൺകുട്ടി ഉദ്‍കർഷിനെതിരെ കേസ് നൽകി. ഡിഎൻഎ ടെസ്റ്റിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്‍കർഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്.

മൂല്യനിർണയത്തിലെ പിഴവുമൂലം വിദ്യാർത്ഥിക്ക് മാർക്ക് നഷ്ടമായ സംഭവം; നഷ്ടമായ 30 മാർക്ക് തിരികെ ലഭിച്ചു

0

കോഴിക്കോട്: പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ പിഴവുമൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് നഷ്ടമായ 30 മാർക്ക് തിരികെ ലഭിച്ചു. പുതിയ മാർക്ക് ഉൾപ്പെടുത്തി സർട്ടിഫിക്കറ്റും ലഭിച്ചു. മാർക്ക് നഷ്ട്മായി എന്ന് ചാനലുകളിൽ വാർത്ത വന്നതിനെ തുടർന്ന് എച്ച്എസ്ഇ ജോയിന്റ് ഡയറക്ടർ അടിയന്തര ഇടപെടൽ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാർക്ക് തിരികെ ലഭിച്ചത്.

പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ച്ച മൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് 30 മാർക്ക് നഷ്ടമായിരുന്നു. ആകെ മാർക്ക് കൂട്ടിയെഴുതിയതിലുള്ള പിഴവാണ് ഇതിന് കാരണം. ഹിന്ദിക്കാണ് രണ്ടു പ്രാവശ്യം മൂല്യ നിർണയം നടത്തിയിട്ടും വിദ്യാർത്ഥിക്ക് മാർക്ക് നഷ്ടമായിരുന്നത്.

ആദ്യ സെക്ഷനിൽ ലഭിച്ച 30 മാർക്കും രണ്ടാമത്തേതിൽ ലഭിച്ച 50 മാർക്കും കൂട്ടി 50 എന്ന് തന്നെ എഴുതി. രണ്ടാമത്തെ മൂല്യനിർണയത്തിലും തെറ്റ് ആവർത്തിച്ചു. 80ൽ 80ഉം നേടിയ വിദ്യാർത്ഥിക്ക് 50 മാർക്ക് എന്നാണ് പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 30 മാർക്ക് നഷ്ടപ്പെട്ടതോടെ ആഗ്രഹിച്ച കോളേജ് പ്രവേശനം ലഭിക്കാത്തതിന്റെ സങ്കടത്തിലായിരുന്നു അതുൽ. പ്ലസ് വണ്ണിൽ ഹിന്ദിക്ക് അതുലിന് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. അതിനാൽ സംശയം തോന്നി ഉത്തരം കടലാസ് എടുപ്പിച്ചപ്പോഴാണ് വീഴ്ച കണ്ടെത്തിയത്.

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈംഗികാതിക്രമം; കോട്ടയത്ത് സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

0

കോട്ടയം: ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈം​ഗികാതിക്രമം നടത്തിയിരുന്ന സ്‌കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ടക്കുന്നം വില്ലേജിൽ പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കെ.എസ്. റഹീം ആണ് അറസ്റ്റിലായത്. അമ്പത്തഞ്ചുകാരനായ റഹീം ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ മാസങ്ങളോളം ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. കാഞ്ഞിരപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2025 ഫെബ്രുവരി മുതൽ ജൂൺവരെ വരെയുള്ള കാലയളവിലാണ് ഇയാൾ ഏഴാംക്ലാസ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതി. കുട്ടിയെ ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുകയും ഇഷ്ടമാണെന്നു പറഞ്ഞ് ശല്യപ്പെടുത്തുകയും ചെയ്തു. സ്ഥിരമായി ഫോൺ ചെയ്യണമെന്നും ഇഷ്ടമാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

തന്നെ ഇഷ്ടമാണെന്നു പറയാത്ത പക്ഷം സ്‌കൂൾ ബസ്സിന് നാശം വരുത്തിയെന്ന് സ്‌കൂളിൽ പറയുമെന്ന് ‌ഇയാൾ ഭീഷണിപ്പെടുത്തി. ദേഹോപദ്രവം ഏൽപ്പിക്കും, മാതാപിതാക്കളെ ഉപദ്രവിക്കുമെന്നുമടക്കം ഇയാൾ കുട്ടിയോട് ഭീഷണിമുഴക്കിയെന്നും പരാതിയിലുണ്ട്. വീട്ടിലെ ഫോൺ ഉപയോഗിച്ച് വാട്‌സാപ്പ് മെസേജുകൾ അയക്കാനും ഫോൺ ചെയ്യാനും ഇയാൾ കുട്ടിയെ നിർബന്ധിക്കുകയും ചെയ്തിരുന്നു.

ഒളിച്ചോടിയതിന് പൊലീസിൽ പരാതി നൽകിയത് ഇഷ്ടപ്പെട്ടില്ല; പെറ്റമ്മയെ കാമുകന്റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തി പതിനാറുകാരി

0

ഹൈദരാബാദ്: കാമുകന്റെ സഹായത്തോടെ സ്വന്തം അമ്മയെ കൊലപ്പെടുത്തി പതിനാറുകാരി. തെലങ്കാനയിലെ മെഡ്ചാൽ ജില്ലയിലാണ് സംഭവം. 39 വയസുള്ള അഞ്ജലിയാണ് സ്വന്തം മകളാൽ കൊല്ലപ്പെട്ടത്. യുവതിയെ മകളും കാമുകനും ഇയാളുടെ സഹോദരനും ചേർന്ന് കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ജലിയുടെ മകളും കാമുകൻ പഗില്ല ശിവ (19)യും ഇയാളുടെ സഹോദരൻ പഗില്ല യശ്വന്തും(18) ആണ് അറസ്റ്റിലായത്. ഇവർ മൂന്നു പേരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചതായാണ് വിവരം. മുഖത്ത് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് അഞ്ജലിയുടെ സഹോദരി അറിയിച്ചു.

ഒരാഴ്ച മുൻ‌പ് പെൺകുട്ടി കാമുകൻ പഗില്ല ശിവയ്ക്കൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് അഞ്ജലി പൊലീസിൽ പരാതി നൽകി. പൊലീസ് അനവേഷണം ആരംഭിച്ചതോടെ മൂന്നു ദിവസത്തിനു ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. എന്നാൽ തങ്ങളുടെ ബന്ധം എതിർത്ത അമ്മയോട് പെൺകുട്ടിക്കും കാമുകനും പകയായി. ഇതിന് പ്രതികാരം ചെയ്യാനാണ് പെൺകുട്ടി കാമുകനുമായി ചേർന്ന് അമ്മയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.

വീണ്ടും ‘കേരള ക്രിക്കറ്റ് ലീഗ്’ ആരവങ്ങൾ; താര ലേലം ജൂലൈ 5ന്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ രണ്ടാം സീസണിന് തുടക്കമാകുന്നു. പ്രഥമ സീസൺ വമ്പൻ വിജയമായിരുന്നു. ഐപിഎല്‍ മാതൃകയില്‍ കെസിഎയാണ് ടൂർണമെന്റിനു തുടക്കമിട്ടത്. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 7 വരെ ആണ് രണ്ടാം സീസണ്‍.

കെസിഎൽ രണ്ടാം പതിപ്പിന്റെ തുടക്കമായി ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകള്‍ മീറ്റിങിൽ പങ്കെടുക്കും.

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍, തുടരെ 2 വിക്കറ്റുകള്‍! ഹാരി ബ്രൂക്ക് ഗോള്‍ഡന്‍ ഡക്ക്

ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിനാകും തലസ്ഥാന നഗരി സാക്ഷിയാവുക. ആദ്യ സീസൺ തന്നെ വൻവിജയമായ ലീഗ് നടത്തിപ്പിന് കേരള ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ അനുമോദിച്ചിരുന്നു. തമിഴ്നാട്, കർണാടക ലീഗിനോളം കിടപടിക്കുന്നതായിരുന്നു കെസിഎൽ ഒന്നാം പതിപ്പ്.

സച്ചിന്‍ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ആണ് പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗ് ചാംപ്യന്മാര്‍. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. 30 ലക്ഷം രൂപയാണ് ആദ്യ ചാമ്പ്യന്മാര്‍ ആയ കൊല്ലം സെയിലേഴ്സിന് പാരിതോഷികമായി ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് 20 ലക്ഷം രൂപയും പാരിതോഷികമായി ലഭിച്ചു. മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ് കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാന്റ് അംബാസഡര്‍. ഫെഡറൽ ബാങ്ക് ആണ് ടൈറ്റിൽ സ്പോൺസർ.

താര ലേലം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ജൂലൈ അഞ്ചിന് രാവിലെ ആരംഭിക്കും. ഒന്നാം സീസണില്‍ 6 ടീമുകളിലായി 114 താരങ്ങളായിരുന്നു ലേലത്തിലുണ്ടായിരുന്നത്. 168 കളിക്കാരാണ് ആദ്യ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നത്. ശരാശരി 35 ലക്ഷം രൂപയാണ് ഓരോ ടീമും താര ലേലത്തിനായി മുടക്കിയത്. ഇതിനോടൊപ്പം തന്നെ ഐക്കൺ താരങ്ങളായി ഓരോ കളിക്കാരെ ടീമുകൾ ആദ്യമേ തന്നെ സ്വന്തമാക്കിയിരുന്നു.

പന്ത് മാറ്റാന്‍ നിരന്തരം ആവശ്യപ്പെട്ട് ഇന്ത്യന്‍ താരങ്ങള്‍; വഴങ്ങാതെ അംപയര്‍, വീണ്ടും വിവാദം
ആദ്യ സീസണിൽ ലേലത്തിൽ ഓരോ ടീമും കൂടിയ തുകയ്ക്ക് സ്വന്തമാക്കിയ കളിക്കാരന്റെ പ്രതിഫലത്തിന്റെ 10% ഉയർന്ന തുകയാണ് ഐക്കൺ താരത്തിനു ലഭിക്കുക. ഇതോടെ ഓരോ ടീമും കളിക്കാർക്കായി മാത്രം ആദ്യ സീസണിൽ 40 ലക്ഷം രൂപയിലേറെ ചെലവാക്കിയിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് നടന്ന ലീഗിൽ സെമിയും ഫൈനലുമടക്കം 33 മത്സരങ്ങളാണുണ്ടായിരുന്നത്. ഫൈനൽ ദിനമൊഴികെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതം നടന്നു.

രണ്ടാം സീസൺ സ്റ്റാർ സ്പോർട്സ്, ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഒരുകോടി 40 ലക്ഷം കാഴ്ചക്കാര്‍ ആയിരുന്നു കഴിഞ്ഞ സീസണ്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലൂടെ തത്സമയം വീക്ഷിച്ചത്. ഏഷ്യാനെറ്റ്‌, ഫാന്‍കോട് എന്നിവയിലൂടെ 32 ലക്ഷത്തില്‍പ്പരം കാഴ്ചക്കാരും മത്സരങ്ങള്‍ കണ്ടു. ആദ്യ സീസണ്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെയുടെയും ദേശീയ സെലക്ഷന്‍ കമ്മിറ്റിയുടെയും ശ്രദ്ധയിലുമെത്തിയിരുന്നു.

കൊച്ചിയിൽ വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു; അസം സ്വദേശിനി കൊച്ചിയിലെത്തിയത് രണ്ട് ദിവസം മുൻപ്

0

കിഴക്കമ്പലം: കൊച്ചിയിൽ വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു. അസം സ്വദേശിനിയായ യുവതി വൈകിട്ട് 3 മണിയോടെ പെരിങ്ങാല പോത്തനാംപറമ്പിലെ വാടക വീട്ടിലായിരുന്നു ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. രണ്ടു ദിവസം മുൻപ് കണ്ണൂരിൽ നിന്നുവന്ന മജിത കാത്തുവാണു (25) മാസം തികയാതെ ഒരാൺകുട്ടിയേയും പെൺകുട്ടിയേയും പ്രസവിച്ചത്.

സംഭവം അറിഞ്ഞ് ആശാവർക്കറായ സുനിത ഇടപെട്ട് കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൺകുട്ടി മരിച്ചു. പെൺകുട്ടിക്കു ജീവൻ ഉണ്ടെന്നു കണ്ടതോടെ പെൺകുട്ടിയെ എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴരയോടെ മരണം സംഭവിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. മജിത കാത്തു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

പ്ലൈവുഡ് കമ്പനിയിലെ ജോലിക്കായാണു യുവതിയുടെ കുടുംബം പെരിങ്ങാലയിൽ എത്തിയത്. മുബാറക് അലിയാണ് മജിത കാത്തുവിന്റെ ഭർത്താവ്. സംഭവത്തിൽ അമ്പലമേട് പൊലീസ് കേസെടുത്തു.

ചോദ്യചിഹ്നമാകുന്നത് അൻവറിന്റെ രാഷ്ട്രീയ ഭാവി; നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തൃണമൂൽ കോൺ​ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതിൽ തുറക്കേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോൾ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്. അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിൽ മുന്നേതന്നെ അടച്ചതാണെന്നും മറിച്ചൊരു നിലപാടെടുക്കേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല എന്നുമാണ് വി ഡി സതീശന്റെ നിലപാട്. തന്റെ നിലപാടുകൾ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ നേതാവ്. നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം യുഡിഎഫിനുള്ളിൽ വി ഡി സതീശന്റെ ശക്തിയും സ്വാധീനവും വർധിപ്പിക്കുന്നതാണ്.

നിലമ്പൂരിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ ക്രെഡിറ്റ് പി വി അൻവർ കൊണ്ടുപോകുമായിരുന്നു എന്നാണ് സതീശനെ പിന്തുണയ്ക്കുന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതിന്റെ ക്രെഡിറ്റ് അൻവർ അവകാശപ്പെടുന്നുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിന് ആത്മവിശ്വാസം വർധിക്കാൻ സതീശന്റെ നിലപാടുകൾ കാരണമായെന്നും നേതാക്കൾ കൂട്ടിച്ചേർക്കുന്നു.

യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാമെന്ന നിലപാട് മുന്നണി യോഗം നേരത്തേ എടുത്തിരുന്നു. എന്നാൽ, നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയത് ഉൾക്കൊള്ളാൻ അൻവറിനായില്ല. തന്റെ പ്രവേശനം തടയുന്നത് പ്രതിപക്ഷ നേതാവാണെന്ന കണക്കുകൂട്ടലിൽ സതീശനെതിരേയും തിരിഞ്ഞു. ഇതോടെ, അൻവറിനുമുൻപിൽ യുഡിഎഫ് വാതിലടച്ചു. പ്രവർത്തകരുടെ ആത്മാഭിമാനം കളഞ്ഞ് ഒരു കീഴടങ്ങലിനില്ലെന്നാണ് അൻവർ വിഷയത്തിൽ സതീശൻറെ നിലപാട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ അൻവറിന് സ്വാധീനമുള്ള മേഖലകളിൽ അദ്ദേഹത്തെ സഹകരിപ്പിക്കണമെന്ന ചിന്ത പുലർത്തുന്ന നേതാക്കൾ കോൺഗ്രസിലും മുസ്ലിം ലീഗിലുമുണ്ട്. എന്നാൽ, മുന്നണിക്കെതിരേ മത്സരിച്ച അൻവറിനെ എടുക്കുന്നതിന്റെ സാംഗത്യം സതീശൻ ചോദ്യംചെയ്യുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ പ്രാദേശികമായി എന്തെങ്കിലും നീക്കുപോക്കുകൾ ഉണ്ടാക്കണമെങ്കിൽ അത് പ്രാദേശികതലത്തിൽ ഉണ്ടാകുമെന്നല്ലാതെ യുഡിഎഫുമായുള്ള രാഷ്ട്രീയസഖ്യമെന്ന നിലയിലേക്ക് വളരാൻ നിലവിൽ സാധ്യത കുറവാണ്.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ് യുഡിഎഫ് വിപുലീകരിക്കണമെന്ന ആശയവും സതീശൻ മുന്നോട്ടുവെക്കുന്നു. നേരത്തേ, യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച ചർച്ചകളൊന്നും കാര്യമായി ആരംഭിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മുഹമ്മദ് റിയാസിനെതിരേ മത്സരിക്കാൻ തയ്യാറാണെന്നുംമറ്റും അൻവർ പറയുന്നുണ്ടെങ്കിലും യുഡിഎഫുമായി വിലപേശാനുള്ള ശേഷി അൻവറിന് ശോഷിക്കുകയാണ്. നിലവിൽ സതീശന്റെ നിലപാട് യുഡിഎഫിന്റെയും നിലപാടായി മാറുമെന്ന് ചുരുക്കം.

അതേസമയം, യുഡിഎഫിന്റെ ഭാ​ഗമാകാൻ സാധിച്ചില്ലെങ്കിൽ പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി എന്തെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. തൃണമൂൽ കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ ഒരു മുന്നണിക്ക് അൻവർ രൂപംകൊടുത്തിട്ടുണ്ടെങ്കിലും അതിൽ വലിയ ശക്തിയും സ്വാധീനവുമുള്ള പാർട്ടികളില്ല. ഇനി ഇടത് മുന്നണിയിലേക്കും ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. കേരള രാഷ്ട്രീയം എൽഡിഎഫ് – യുഡിഎഫ് മുന്നണികളിൽ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് അറിയാവുന്ന ആളാണ് അൻവർ. എന്നാൽ, ഈ രണ്ട് മുന്നണികളിലെയും ശക്തൻമാരെ പിണക്കിയതാണ് അൻവറിന് വിനയായത്. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും അൻവർ രൂക്ഷമായി വിമർശിച്ചിരുന്നു.

സംയുക്ത സൈനിക മേധാവിക്ക് ഇനിമുതൽ കൂടുതൽ അധികാരങ്ങൾ; നടപടി സേനകളുടെ ഏകോപനവും ഐക്യം ശക്തിപ്പെടുത്താനെന്ന് പ്രതിരോധ മന്ത്രി

0

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവിക്ക് ഇനിമുതൽ കൂടുതൽ അധികാരങ്ങൾ. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് മൂന്ന് സേനകൾക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാനുളള അധികാരം ഇനിമുതൽ സംയുക്ത സൈനിക മേധാവിക്കുണ്ട്. കര-നാവിക-വ്യോമസേനകളുടെ പ്രവർത്തനങ്ങളിൽ ഏകോപനം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.

ഇതുവരെ ഒരോ സേനയ്ക്കും പ്രത്യേകമായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ മൂന്ന് സേനകൾക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാൻ സംയുക്ത സൈനിക മേധാവിക്ക് അധികാരമുണ്ടാകും. സേനകളുടെ ഏകോപനവും ഐക്യം ശക്തിപ്പെടുത്താനാണ് നടപടിയെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

മൂന്ന് സേന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് തിയേറ്റർ കമാൻഡ് നടപ്പാക്കുന്നതിനുള്ള നടപടികൾ നേരത്തെ കേന്ദ്രം തുടങ്ങിയിരുന്നു. ഇതിനായുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെപ്പാണ് മൂന്ന് സേനകൾക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാൻ സംയുക്ത സൈനിക മേധാവിക്ക് അധികാരം നൽകൽ. ഇതിലൂടെ കരനാവികവ്യോമസേനകളുടെ പ്രവർത്തനങ്ങളിൽ ഏകോപനം കൊണ്ടുവരാനും ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാനാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.